Featured Myth and Reality

നമ്മുടെ മരണം എപ്പോഴാണ്? 7 ദിവസം മുൻപ് ശരീരം നൽകും ചില സൂചനകൾ, പുതിയ പഠനം പറയുന്നത്…

മരണം എപ്പോഴും മനുഷ്യനിൽ ഭയം ജനിപ്പിക്കുന്ന ഒന്നാണ്. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്തുക്കളും പ്രിയപ്പെട്ട ബന്ധങ്ങളും ഒരു നിമിഷം കൊണ്ട് ഉപേക്ഷിച്ച് പോകേണ്ടി വരുന്നത് ചിന്തിക്കാൻ പോലും പ്രയാസമാണ്. എന്നാൽ നമ്മുടെ മരണം എപ്പോഴാണെന്ന് മുൻകൂട്ടി അറിയാൻ കഴിഞ്ഞിരുന്നെങ്കിലോ? ശാസ്ത്രലോകം പറയുന്നത് മരണത്തിന് ഏഴു ദിവസം മുൻപ് തന്നെ ശരീരം ചില സൂചനകൾ നൽകുമെന്നാണ്. ശരീരത്തിലും മനസ്സിലും പ്രകടമാകുന്ന ഇത്തരം മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർ ഇപ്പോഴും പഠനങ്ങൾ നടത്തിവരികയാണ്. ജേണൽ ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു Read More…

Featured Health

കാല്‍പ്പാദങ്ങൾ കരളിന്റെ കണ്ണാടി; പാദങ്ങൾ പറയും നിങ്ങളുടെ കരളിന്റെ ആരോഗ്യരഹസ്യം

നമ്മുടെ ആരോഗ്യത്തിന്റെ കണ്ണാടിയാണ് പാദങ്ങൾ എന്ന് പറയാറുണ്ട്. പലപ്പോഴും വാർഷിക ആരോഗ്യ പരിശോധനകളിൽ നാം പാദങ്ങളെ അവഗണിക്കാറാണ് പതിവ്. എന്നാൽ കരളിന്റെ ആരോഗ്യം മോശമാകുന്നു എന്നതിന്റെ വ്യക്തമായ സൂചനകൾ പാദങ്ങൾ നൽകും. നടത്തത്തിനിടയിലോ അല്ലാതെയോ പാദങ്ങളിൽ കാണുന്ന ചില മാറ്റങ്ങൾ ശ്രദ്ധിച്ചാൽ കരൾ രോഗങ്ങളെ നേരത്തെ തിരിച്ചറിയാൻ സാധിക്കുമെന്ന് ഗ്യാസ്ട്രോ എന്ററോളജി വിദഗ്ധനായ ഡോ. അനുജ് പഹൂജ വ്യക്തമാക്കുന്നു. കരൾ രോഗത്തിന്റെ പ്രധാന 4 ലക്ഷണങ്ങൾ: പാദങ്ങളിലെ നീര് (Edema): കരൾ ആൽബുമിൻ എന്ന പ്രോട്ടീൻ ഉൽപ്പാദിപ്പിക്കുന്നത് Read More…

Featured Good News

അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക്​ ആയുസ്സേകി ഷിബു; ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, രാജ്യത്ത്​ ആദ്യം

കൊച്ചി: അനാഥയായ നേപ്പാള്‍ സ്വദേശിനിയില്‍ മലയാളിയുടെ ഹൃദയം തുടിച്ച് തുടങ്ങിയപ്പോള്‍ പിറന്നത് പുതുചരിത്രം. നേപ്പാള്‍ സ്വദേശിനിയായ ദുര്‍ഗ കാമിക്ക് പുതുജീവന്‍ സമ്മാനിച്ച എറണാകുളം ജനറല്‍ ആശുപത്രി രാജ്യത്ത് ആദ്യമായി ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ജില്ലാതല ആശുപത്രിയെന്ന നേട്ടം സ്വന്തമാക്കി. ശസ്ത്രക്രിയ ആരംഭിച്ചതിനു പിന്നാലെ കണ്ണീരും സന്തോഷവും അടക്കി ദുര്‍ഗയുടെ സഹോദരന്‍ തിലക് കാമി കേരളത്തിന് നന്ദി പറഞ്ഞു. രാജ്യത്ത് ആദ്യമായി ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ജില്ലാതല ആശുപത്രി എന്നീ Read More…

Featured Health

മുഖക്കുരു മരുന്ന്‌ കഷണ്ടി ചികിത്സയ്‌ക്ക്‌ ഉപയോഗിക്കാം

ന്യൂയോര്‍ക്ക്‌: മുഖക്കുരു ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്ന മരുന്ന്‌ കഷണ്ടി ചികിത്സയ്‌ക്ക്‌ ഉപയോഗിക്കാമെന്നു കണ്ടെത്തല്‍. 5 വര്‍ഷം മുമ്പ്‌ അംഗീകാരം ലഭിച്ച മരുന്നിനാണു പുതിയ ഉപയോഗം കണ്ടെത്തിയത്‌. കഷണ്ടി അഥവാ ആന്‍ഡ്രോജെനിക്‌ അലോപ്പീസിയ, സാധാരണയായി 20കളുടെ അവസാനത്തിലും 30കളുടെ തുടക്കത്തിലുമുള്ള പുരുഷന്മാരെ ബാധിക്കുന്ന ഒരു സാധാരണ മുടികൊഴിച്ചില്‍ അവസ്‌ഥയാണ്‌. ഈ വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. വിപണിയില്‍ നിരവധി മരുന്നുകള്‍ ലഭ്യമാണെങ്കിലും, കേ്ലാസ്‌കോടെറോണ്‍ എന്ന മരുന്ന്‌ മികച്ച ഫലം കാണിക്കുന്നതായാണു റിപ്പോര്‍ട്ട്‌. അയര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കോസ്‌മോ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ എന്ന കമ്പനി Read More…

Featured Good News

ദാനംചെയ്തത് അനീഷിന്റെ ഹൃദയവും ശ്വാസകോശവും വൃക്കയും ഉള്‍പ്പെടെ 9 അവയവങ്ങള്‍; കോട്ടയം മെഡിക്കല്‍ കോളേജിന് അപൂര്‍വനേട്ടം

ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ്. ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതെന്നും പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജില്‍ നടക്കുന്നതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് വീട്ടില്‍ എ.ആര്‍. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് Read More…

Healthy Food

മൈദ എങ്ങനെ ഉണ്ടാക്കുന്നു? അത് ശരിക്കും ആരോഗ്യത്തിന് ദോഷകരമാണോ?

നമ്മളിൽ പലരും രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കുന്ന ഒന്നാണ് മൈദ. എന്നാൽ, നിരുപദ്രവകാരിയെന്ന് തോന്നുന്ന മൈദ എങ്ങനെയാണ് നിർമ്മിക്കപ്പെടുന്നതെന്നും അത് ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്നും മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു. നമ്മുടെ അടുക്കളകളിൽ മൈദ ഇല്ലാത്തതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. മൃദലമായ ബേക്കറി കേക്കുകൾ, ക്രിസ്പി സമോസകൾ, സോഫ്റ്റ് നാൻ, ബിസ്ക്കറ്റുകൾ തുടങ്ങി നമ്മുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ മിക്കതിലും മൈദ അഥവാ ശുദ്ധീകരിച്ച വെളുത്ത മാവ് (refined white flour) പതിയിരിക്കുന്നുണ്ട്. എന്നാൽ, അതിൻ്റെ മൃദലമായ ഘടനയ്ക്കും Read More…

Health

മരുന്ന് കഴിക്കാതെ തലവേദന അകറ്റാം, ഇതാ ചില വഴികള്‍

മിക്ക ആളുകളേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് തലവേദന. പല കാരണങ്ങള്‍ കൊണ്ടാവാം തലവേദന ഒരാള്‍ക്ക് വരുന്നത്. പല കാരണങ്ങള്‍ കൊണ്ട് തലവേദന ഉണ്ടാകാം. ചിലര്‍ക്ക് അമിതമായി ഉപ്പ് അല്ലെങ്കില്‍ പഞ്ചസ്സാര എന്നിവ കഴിച്ചാല്‍ തലവേദന വരാറുണ്ട്. അതുപോലെ, വെള്ളം നന്നായി കുടിച്ചില്ലെങ്കില്‍, വെയില്‍ കൊണ്ടാല്‍ എല്ലാം തന്നെ തലവേദന വരുന്നു. ചിലര്‍ക്ക് നല്ല പല്ലുവേദന, കണ്ണ് വേദന എന്നിവ ഉണ്ടെങ്കില്‍ നല്ല തലവേദനയും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ, വെയില്‍ കൊള്ളുന്നത്, അമിതമായി മദ്യപിക്കുന്നത്, ഭക്ഷണം Read More…

Healthy Food

താറാവ് മുട്ട പൈല്‍സിന് നല്ലതാണോ?

പൈൽസ് എന്ന അസുഖത്തിന് ഇറച്ചിയും മുട്ടയും എരിവുള്ളതുമായ പല ഭക്ഷണവും ഒഴിവാക്കാറുണ്ട്. എന്നാൽ താറാവ് മുട്ട കഴിക്കാം എന്ന് പറയാറുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് ! താറാവ് മുട്ട, പോഷകങ്ങളാൽ സമ്പന്നമായ ഒരു ആഹാരമാണ്. ഇത് ശരിയായ രീതിയിൽ ഉൾപ്പെടുത്തിയാൽ ശാരീരിക ആരോഗ്യത്തിന് സഹായകരമായിരിക്കും. പൈൽസ് അനുഭവിക്കുന്നവർ പോഷകഗുണങ്ങളുള്ള ശരിയായ ഭക്ഷണക്രമം പിന്തുടരുകയാണ് വേണ്ടത്. താറാവ് മുട്ടയിൽ പ്രോട്ടീൻ കൂടുതലായാണ് കാണുന്നത്. ഇത് ശരീരത്തിലെ ശാരീരിക പുനർനിർമ്മാണത്തിനും ആരോഗ്യസംരക്ഷണത്തിനും സഹായകമാണ്. വൈറ്റമിൻ ബി12, സെലീനിയം, മഗ്നീഷ്യം തുടങ്ങിയ Read More…

Health

നോ ഷുഗര്‍ ഡയറ്റിന്റെ ഗുണങ്ങള്‍ എന്തെല്ലാം? ഇത് അറിയണം

ഇന്ന് വളരെ അധികം വ്യാപകമാണ് നോ ഷുഗര്‍ ഡയറ്റ്. പഞ്ചസാര ഉപേക്ഷിക്കുന്നതിലൂടെ ശരീരത്തില്‍ അധികം മാറ്റങ്ങള്‍ ഉണ്ടാകാനായി സഹായിക്കും. പഞ്ചസാര അധികമായി കഴിച്ചാല്‍ ശരീരഭാരം വര്‍ധിക്കും, പ്രമേഹം, ഹൃദ്രോഹങ്ങള്‍ തുടങ്ങിയ സാധ്യതകള്‍ കാണുന്നു. പഞ്ചസാര ഒഴിവാക്കാനായി ശ്രമിക്കുമ്പോള്‍ ആദ്യ കുറച്ച് ദിവസങ്ങളിൽ മധുരപലഹാരങ്ങള്‍, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ എന്നിവ കഴിക്കാനുള്ള തോന്നല്‍ കൂടും. ജലാംശം നിലനിര്‍ത്താനും നാരൂകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ആസക്തിയെ നിയന്ത്രിക്കാനായി സഹായിക്കുന്നു. കൂടാതെ പഞ്ചസാരയുടെ ഉപയോഗം പെട്ടന്ന് കുറയ്ക്കുന്നത് ക്ഷോഭം നിരാശ Read More…