ആരോഗ്യത്തില്‍ കരുതലുളളവര്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനു ഭക്ഷണത്തില്‍ ചില പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. അവയില്‍ പ്രധാനപ്പെട്ടവയാണ് കാരറ്റ്, ബീറ്റ്‌റൂട്ട്, ചീര, മുരിങ്ങ തുടങ്ങിയവയെല്ലാം. കാരണം അത്രയേറെ ഗുണങ്ങളാണ് ഇവയിലെല്ലാം അടങ്ങിയിട്ടുള്ളത്.
Tag: health news
മുഖക്കുരുവാണോ പ്രശ്‌നം… ഇതാ വീട്ടിലെ ചില പൊടിക്കൈകള്‍
മുഖക്കുരു എന്നത് എല്ലാവര്‍ക്കും സങ്കടമുണ്ടാക്കുന്ന ഒന്നാണ്. പ്രേമത്തിലെ മലരിലൂടെ മുഖക്കുരു ഒരു ഫാഷനായെങ്കിലും ഇതിനെ എങ്ങനെ കുറയ്ക്കാം എന്ന ആലോചിച്ചു നടക്കുന്നവരാണ് ഭൂരിഭാഗം പേരും. നമ്മുടെ വീട്ടില്‍ തന്നെ ഇതിനുള്ള ചില പൊടിക്കൈകള്‍ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം….
മുടി സ്‌ട്രെയ്റ്റ് ചെയ്യണോ? പാര്‍ലറില്‍ പോയി പണം കളയേണ്ടാ… ഇങ്ങ്‌പോര് ഇവിടെയുണ്ട് മാര്‍ഗം!
എന്തൊക്കെയാല്ലെ പറയുന്നത്…. ആയിരക്കണക്കിനു രൂപ ചിലവില്‍ ചെയ്തു കിട്ടുന്ന കാര്യം കാര്യമായ ഒരു ചെലവും ഇല്ലാതെ ചെയ്തു തരാമെന്ന്… സംഭവം കൊള്ളമെന്നു തോന്നുന്നുണ്ടൊ.. എങ്കില്‍ തുടര്‍ന്നു കേട്ടോളു… മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ പാര്‍ലറില്‍ പോയി പണവും സമയവും ചിലവഴിക്കേണ്ട പകരം നമ്മുടെ അടുക്കളിയില്‍ സുലഭമായി ലഭിക്കുന്ന പശുവിന്‍ പാലോ തേങ്ങാപ്പാലോ ഉപയോഗിച്ചാല്‍ മതി. ചെയ്യേണ്ടത് ഇത്രമാത്രം. പശുവിന്‍ പാലിനേക്കാള്‍ കൂടുതല്‍ ഫലപ്രദം തേങ്ങാപ്പാല്‍ ആണെന്ന് അനുഭവസ്ഥര്‍ പറയുന്നു. ചുരുണ്ട മുടിക്കാരും മുടി സ്‌ട്രൈയ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരും ചെയ്യേണ്ടത് Read More…
ഇടയ്ക്കിടയ്ക്ക് മോമോ കഴിക്കാറുണ്ടോ? എങ്കില്‍ ഇതുകൂടി അറിയുക
വളരെ രുചികരമായ ഒരു ചൈനീസ് വിഭവമാണ് മോമോ. നമ്മുടെ നാട്ടിലും മോമോയ്ക്ക് നിരവധി ആരാധകര്‍ ഉണ്ട്. എന്നാല്‍ തോന്നുമ്പോള്‍ എല്ലാം പോയി മേമോ കഴിക്കുന്നത് ആരോഗ്യകരമാണോ? ആവിയില്‍ വേവിച്ചതും പച്ചകറികളും മാംസവും നിറച്ചതും ആണെങ്കിലും മോമോയ്ക്ക് പോഷകഗുണം കുറവാണ് എന്ന് വിദഗ്ധര്‍ പറയുന്നു. മോമോ ഉണ്ടാക്കുന്നതിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കുന്നത് ആരോഗ്യകരമാണ് എന്ന് ചില വിദഗ്ധര്‍ പറയുന്നുണ്ട്. മോമോയുടെ പുറം ഭാഗം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതത് മൈദയാണ് എങ്കില്‍ പതിവായി ഈ ആഹാരം ഉപയോഗിച്ചാല്‍ രക്തസമ്മര്‍ദ്ദം, Read More…
എന്തുകൊണ്ടാണ് നിങ്ങള്‍ പേടിസ്വപ്‌നങ്ങള്‍ കാണുന്നത്? കാരണം അറിയണോ?
സ്വപ്നങ്ങള്‍ ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെയാണ്. അനുവാദം ചോദിക്കാതെ നിദ്രയുടെ ഇടവേളകളില്‍ കടന്നു വന്ന് വിസ്മയകരമായ അനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ട് കടന്നു പോകും. ഉറക്കത്തില്‍ കണ്ട സ്വപ്നങ്ങളുടെ അര്‍ത്ഥം തേടി ഉറങ്ങാതെ നേരം വെളുth nപ്പിക്കുന്നവരുമുണ്ടാകും. സ്വപ്നങ്ങള്‍ പല തരത്തിലുണ്ട്. ചില സ്വപ്നങ്ങള്‍ ആസ്വാദ്യകരമായ സന്തോഷാനുഭവങ്ങള്‍ തരും. മറ്റു ചിലതാകട്ടെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി നിദ്രയെ പൂര്‍ണമായും കവര്‍ന്നെടുക്കും. ഇത്തരം ഭീതീ ജനകമായ പേടി സ്വപ്നങ്ങള്‍ കൂടുതലും കുട്ടിക്കാലത്താണ് അനുഭവവേദ്യമാവുക. ഭീകരസ്വപ്നങ്ങള്‍ കണ്ട്, വിയര്‍ത്ത് കുളിച്ച് പലരും എത്ര രാത്രികളാണ് ഞെട്ടിയുണര്‍ന്നിട്ടുള്ളത്. Read More…
പ്രമേഹ രോഗികള്‍ക്ക് മദ്യം ഉപയോഗിക്കാമോ?
പ്രമേഹ രോഗികള്‍ മദ്യത്തിന്റെ ഉപയോഗം പാടേ ഒഴിവാക്കണമോ? പ്രമേഹ രോഗികള്‍ക്ക് മദ്യം കഴിക്കാമോ? എന്തെല്ലാം ആരോഗ്യപ്രശ്‌നങ്ങളാണ് ഇതുമൂലം ഉണ്ടാകാനിടയുള്ളത്? പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും മദ്യപാനം ദോഷം തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. എന്തായാലും പ്രമേഹ രോഗി മദ്യം ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗി. മദ്യം ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ തന്നെ സാരമായി ബാധിക്കും. മദ്യം കഴിക്കുമ്പോള്‍തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ നില ഉയരും. കഴിക്കുന്ന മദ്യത്തിന്റെ അളവ് വര്‍ധിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ നില അമിതമായി കുറയുകയും ഹൈപ്പര്‍ഗ്ലൈസീമിയ എന്ന ഗുരുതരമായ Read More…
ഇതാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ കൂൺ, വില കിലോയ്ക്ക് ഏകദേശം 92,000 രൂപ
ലോകത്തിലെ ഏറ്റവും വിലകൂടിയ കൂണാണ് ജാപ്പനീസ് മാറ്റ്‌സുടാക്കേ കൂൺ. ഒരു പൗണ്ടിന് 500 ഡോളര്‍ വരെയാണ് വില. (കിലോയ്ക്ക് ഏകദേശം 92,208 രൂപ) ജാപ്പനീസ് പാചകരീതിയിലെ ഏറ്റവും വിശേഷപ്പെട്ട ചേരുവകളിലൊന്നായി ഇതിനെ കണക്കാക്കുന്നു. കൊറിയൻ പെനിൻസുലയിലും ചൈനയിലും അമേരിക്കയിലും Matsutake അല്ലെങ്കിൽ മാറ്റ്‌സുടാക്കേ കൂണുകൾ കൃഷിചെയ്യുന്നുണ്ട്. എന്നാൽ ജപ്പാനിൽ, പ്രത്യേകിച്ച് ക്യോട്ടോ പ്രദേശത്തിന് ചുറ്റുമുള്ള സ്ഥലത്ത് ഉണ്ടാകുന്ന കൂണുകള്‍ക്കുമാത്രമാണ് ഈ സവിശേഷമായ വിലയും രുചിയും ഗുണങ്ങളും ഉള്ളത്. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന Matsutake ഒരു പൗണ്ടിന് Read More…
ഈ വൈറ്റമിന്‍ ആവശ്യത്തിന് ശരീരത്തിന് ലഭിക്കാതെ വരുന്നത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം
ആളുകളുടെ മരണത്തെ സംബന്ധിച്ച് ലോകാരോഗ്യസംഘടന പുറത്ത് വിട്ട കണക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ലോകത്ത് ഇന്ന് നടക്കുന്ന മരണങ്ങളില്‍ 32 ശതമാനത്തിനും കാരണം ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങളാണെന്നാണ് കണക്കുകള്‍ പറയുന്നത്. അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരികമായ അധ്വാനത്തിന്റെ അഭാവം, പുകയില ഉപയോഗം, മദ്യപാനം, കൊളസ്ട്രോള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നിങ്ങനെ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. എന്നാല്‍ വൈറ്റമിന്‍ കെ ആവശ്യത്തിന് ശരീരത്തിന് ലഭിക്കാതെ വരുന്നത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് ഓസ്‌ട്രേലിയയിലെ ന്യൂ എഡിത് കോവന്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ Read More…
വിവാഹ പൂര്‍വ്വ വൈദ്യപരിശോധന അനിവാര്യമാണോ?
നമ്മുടെ നാട്ടില്‍ ഏറെയും, മാതാപിതാക്കള്‍ തീരുമാനിച്ച് ഉറപ്പിക്കുന്ന വിവാഹങ്ങാളാണ്. മതവും, ജാതിയും, കണക്കിലെടുത്ത്, വിദ്യാഭ്യാസവും, സാമ്പത്തികനിലയും, ഗ്രഹനിലയും എല്ലാം പരിഗണിച്ച് ഉറപ്പിക്കുന്ന വിവാഹത്തില്‍ വരന്റെ അല്ലങ്കില്‍ വധുവിന്റെ ആരോഗ്യസ്‌ഥിതിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതേയില്ല. മാനസികവും ശാരീരികവമായ ആശങ്കകളെ അകറ്റിനിര്‍ത്തി വേണം വിവാഹവേദിയിലേയ്‌ക്ക് കാല്‍വെയ്‌ക്കാന്‍. എന്തെങ്കിലും ആരോഗ്യപ്രശ്‌നം ഉണ്ടെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്തിരിയണം എന്നല്ല, മറിച്ച് അത് വിലയിരുത്തി പരിഹാരം കാണണം എന്നു മാത്രമാണ്. ഭാവിയില്‍ ഒരു വിവാഹ മോചനത്തിലേയ്‌ക്കു തന്നെ വഴി തെളിച്ചേക്കാവുന്ന ചില പ്രശ്‌നങ്ങളെങ്കിലും വിവാഹ പൂര്‍വ്വ Read More…









