Healthy Food

ഈ 5പഴങ്ങളുടെ തൊലികള്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം ഉണ്ടാകുന്നത്. ഇത് പൂര്‍ണമായും ഭേദമാക്കാനാവാത്ത രോഗമാണ്. പ്രമേഹം മൂലം ഒരു വ്യക്തിക്ക് ക്ഷീണം, കാഴ്ച മങ്ങല്‍, വിശപ്പില്ലായ്മ, വിശപ്പില്ലായ്മ തുടങ്ങിയ നിരവധി ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പലതും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പലതരം പഴങ്ങളും പ്രമേഹം കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. എന്നിരുന്നാലും, ചില പഴങ്ങളുടെ തൊലികള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കഴിയും. ഈ അഞ്ച് പഴങ്ങളുടെ തൊലികള്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കും Read More…

Health

ഇന്ത്യക്കാര്‍ക്ക് രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ മടിയെന്ന് പഠനം; കാരണങ്ങള്‍ ഇവ

സൈലന്റ് കില്ലര്‍ എന്നറിയപ്പെടുന്ന രോഗമാണ് അമിതരക്തസമ്മര്‍ദ്ദം. ഇടയ്ക്കിടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ 18നും 54 നും ഇടയില്‍ പ്രായമുള്ള 10-ല്‍ മൂന്ന് ഇന്ത്യക്കാരും നാളിത് വരെ സ്വന്തം രക്ത സമ്മര്‍ദ്ദം പരിശോധിച്ചിട്ടില്ലെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഗവേഷണം നടത്തിയത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് റിസര്‍ച്ചാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവടങ്ങളില്‍ രക്തസമ്മര്‍ദ്ദം പരിശോധിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും Read More…

Healthy Food

ഇടയ്ക്കിടെ കൊറിക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍ ? നിര്‍ത്താന്‍ വഴിയുണ്ട്!

ആരോഗ്യത്തിനും ഭക്ഷണ ക്രമീകരണത്തിനും വലിയ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ അധികവും. നിങ്ങള്‍ ദിവസം തുടങ്ങുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പ്രധാന്യമുണ്ട്. വൈകിട്ട് ഭക്ഷണം കഴിച്ചതിന് ശേഷം വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് നമ്മള്‍ രാവിലെ ഭക്ഷണം കഴിക്കുന്നത് . അപ്പോള്‍ രാവിലെ തന്നെ എണ്ണ പലഹാരമോ ചായയോ കഴിച്ചാണ് ദിവസം ആരംഭിക്കുന്നതെങ്കില്‍ അധികം വൈകാതെ തന്നെ വയറിന്റെ ഗുരുതരമായ പ്രശ്നങ്ങളും ഇന്‍സുലിന്‍ റസിസ്റ്റന്‍സും ഉണ്ടാകാം. സ്ത്രീകളില്‍ യൂട്രസ് സംബന്ധമായ രോഗങ്ങളും ആണുങ്ങളില്‍ ഫാറ്റി ലിവറുമാണ് പ്രാരംഭ ഘട്ടത്തില്‍ Read More…

Health

സമ്മര്‍ദ്ദം ഹൃദയത്തെ പോലും പ്രതിരോധത്തിലാക്കും; സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

സമ്മര്‍ദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കില്‍ നാം പോലും അറിയാതെ ചിന്തകള്‍ പിടിവിട്ട് പോകും. സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത് പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. തുടര്‍ച്ചയായ സമ്മര്‍ദ്ദം പ്രതിരോധ സംവിധാനത്തെ അമര്‍ത്തിവെച്ച് നമ്മെ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും വിധേയരാക്കും. സമ്മര്‍ദ്ദം പരിധി വിട്ടുയരുന്നത് ഹൃദയത്തെ പോലും പ്രതിരോധത്തിലാക്കും. സമ്മര്‍ദ്ദങ്ങള്‍ക്കിടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….

Fitness

രാവിലെ നടക്കാന്‍ സമയം കിട്ടുന്നില്ലേ? വഴിയുണ്ട്, വീട്ടിനുള്ളില്‍ നടന്നാലും ഫലം

വ്യായാമത്തിന് ഒരോ വ്യക്തികളുടെയും ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. നടപ്പാണ് ഏറ്റവും ലളിതവു പ്രായോഗികവുമായ വ്യായാമം. എന്നാല്‍ രാവിലെ നടക്കാന്‍ പോകാന്‍ സമയം ലഭിക്കുന്നില്ലയെന്നാണ് പലര്‍ക്കും പരാതി. പുറത്തുനടക്കാന്‍ പോകാന്‍ പറ്റാത്തവര്‍ ഓഫീസിലും വീട്ടിലും നടക്കുന്നതും പടികള്‍ കയറുന്നതും വലിയ ഗുണങ്ങള്‍ നല്‍കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏത് തരത്തലുള്ള വ്യായമവും ശരീരത്തിലുള്ള അനാവശ്യ കാലറികള്‍ കുറയ്ക്കുന്നു . എല്ലുകളെയും പേശികളെയും കരുത്തുറ്റതാക്കാനും തലച്ചോറിന്റെ വാര്‍ദ്ധക്യം തടയാനും പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുന്നതിനും നടക്കുന്നത് നല്ലതാണ് .നടക്കുമ്പോള്‍ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുന്നു. Read More…

Health

സ്വാഭാവികമായി കൊളസ്‌ട്രോള്‍ കുറയ്ക്കാം ; രാവിലെയുള്ള ഈ ശീലങ്ങളിലൂടെ

ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. നമ്മളുടെ രക്തത്തില്‍ കാണപ്പെടുന്ന വാക്സി സബ്സ്റ്റന്‍സിനെയാണ് കൊളസ്ട്രോള്‍ എന്ന് പറയുന്നത്. കൊളസ്‌ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും. നല്ല ശീലങ്ങളോടെ ദിവസം തുടങ്ങുന്നത് ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്തും. കൊളസ്‌ട്രോള്‍ കൂടുതലുള്ളവരാണെങ്കില്‍, സ്വാഭാവികമായി കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ രാവിലെയുള്ള ചില ശീലങ്ങള്‍ സഹായിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം….

Health

കൊളസ്ട്രോള്‍ കൂടുതലാണോ? നിങ്ങളുടെ മുഖം പറയും, ഈ അടയാളങ്ങൾ അവഗണിക്കരുത്

ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടി അത് ഗുരുതരമാകുന്നതുവരെ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഉയർന്ന കൊളസ്ട്രോളിന്റെ ചില സൂചനകൾ നിങ്ങളുടെ മുഖത്ത് ആദ്യം പ്രത്യക്ഷപ്പെടുന്നത് നിങ്ങൾ അവഗണിക്കരുത്. കാരണം ഉയർന്ന കൊളസ്ട്രോൾ, ഹൃദയസംബന്ധമായ നിരവധി രോഗങ്ങളിലേക്ക് നയിക്കുന്നു. മുഖത്ത് പ്രതിഫലിക്കുന്ന ഉയർന്ന കൊളസ്ട്രോളിന്റെ ചില മുന്നറിയിപ്പുള്‍ ഏതൊക്കെയണെന്ന് നോക്കാം. മുഖത്തിന്റെ ചർമ്മസംരക്ഷണത്തിനായി നിങ്ങള്‍ പ്രത്യേകം ശ്രദ്ധക്കുന്നുണ്ടെങ്കിലും ഉയർന്ന കൊളസ്ട്രോൾ അളവ് ഉണ്ടെങ്കില്‍ ചർമ്മകോശങ്ങൾക്ക് വീക്കം സംഭവിക്കുകയും പാടുകള്‍ ഉണ്ടാവുകയും ചെയ്യും. അത്തരം ലക്ഷണങ്ങൾ കണ്ടാൽ നിങ്ങളുടെ കൊളസ്ട്രോൾ അളവ് Read More…

Health

അമിതമായി ആഹാര സാധനങ്ങള്‍ വേവിക്കുന്നവരാണോ നിങ്ങള്‍ ? സൂക്ഷിക്കുക ക്യാന്‍സര്‍ സാധ്യത

പലപ്പോഴും നമ്മള്‍ ഭക്ഷണം അമിതമായി വേവിക്കാറുണ്ട്. എന്നിരുന്നാലും, ചില ഭക്ഷണങ്ങള്‍ അമിതമായി പാചകം ചെയ്യുന്നത് അര്‍ബുദ പദാര്‍ത്ഥങ്ങളുടെ രൂപീകരണത്തിന് ഇടയാക്കും, ഇത് ക്യാന്‍സറിനുള്ള അപകടസാധ്യതയ്ക്ക് കാരണമാകുന്നു. അമിതമായി വേവിക്കുമ്പോള്‍ ക്യാന്‍സറായി മാറുന്ന ചില ഭക്ഷണങ്ങള്‍ ഇതാ. നമുക്കൊന്ന് നോക്കാം. ഉരുളക്കിഴങ്ങ് ഉയര്‍ന്ന ഊഷ്മാവില്‍ ഉരുളക്കിഴങ്ങ് വറുക്കുകയോ ഗ്രില്‍ ചെയ്യുകയോ ചെയ്യുന്നത് അക്രിലമൈഡ് പോലെയുള്ള ക്യാന്‍സറിന് കാരണമാകുന്ന ഹാനികരമായ രാസവസ്തുക്കള്‍ ഉണ്ടാക്കും. അമിതമായി വേവിക്കുകയോ തവിട്ടുനിറമാകുകയോ ചെയ്യാതിരിക്കാന്‍, കുറഞ്ഞ നീരാവി താപനിലയില്‍ അവ ചുടണം അല്ലെങ്കില്‍ പാകം ചെയ്യണം. Read More…

Health

അത് ഹൃദയാഘാതമാണോ നെഞ്ചെരിച്ചിലാണോ ? വ്യത്യാസം അറിഞ്ഞിരിക്കണം

ഹൃദയാഘാതത്തിനെ നെഞ്ചെരിച്ചിലായി തെറ്റിദ്ധരിച്ച് പലരും വേണ്ട ചികിത്സ നേടാത്തത് പലപ്പോഴും അപകടകരമാകാറുണ്ട് . നേരേ തിരിച്ച് നെഞ്ചെരിച്ചിലിനെ ഹൃദയാഘാതമായി കാണുന്നവരും ഒട്ടും കുറവല്ല. നെഞ്ചിന്റെ മധ്യഭാഗത്തായി സ്റ്റെര്‍ണം എന്ന എല്ലിന് പിന്നില്‍ വരുന്ന ഒരു എരിച്ചിലാണ് നെഞ്ചെരിച്ചില്‍. ഇത് സംഭവിക്കുന്നതാവട്ടെ വയറില്‍ നിന്ന് അന്നനാളിയിലൂടെ ദഹനരസങ്ങള്‍ തിരിച്ച് കയറി വരുന്ന ആസിഡ് റീഫ്ളക്സ് കൊണ്ടാണ്. ഹൃദയത്തിലേക്കുള്ള രക്ത വിതരണം ഹൃദയപേശികളുടെ ക്ഷതം കൊണ്ട് നിന്നു പോകുന്ന സാഹചര്യമാണ് ഹൃദയാഘാതം. ഭക്ഷണം കഴിച്ചതിന് ശേഷമാണ് പലപ്പോഴും നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നതെന്നും Read More…