Health

ഈ രോഗങ്ങള്‍ അറിയാതെ നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയേക്കാം

മരണകാരണമാകുന്ന പല രോഗങ്ങളും ഉണ്ട്. ചിലത് അവസാന ഘട്ടത്തില്‍ മാത്രമായിരിക്കും രോഗി തിരിച്ചറിയുക. കാര്യമായ ഒരു ലക്ഷണവും പ്രകടിപ്പിക്കാതെ അവസാന നിമിഷം വരെ നിശബ്ദമായി ഇരുന്ന് അവ നമ്മുടെ ജീവന്‍ തന്നെ അപകടത്തിലാക്കും. അങ്ങനെയുള്ള ചില രോഗങ്ങളെക്കുറിച്ച് അറിയാം പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സ്ത്രീകളില്‍ ഹോര്‍മോണ്‍ ഉത്പാദനത്തിലെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിന് കാരണമാകുന്നത്. പുരുഷ ഹോര്‍മോണായ ആന്‍ഡ്രജനും ഇവരില്‍ കൂടുതലായിരിക്കും. ആര്‍ത്തവപ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന രോഗം അണ്ഡോത്പാദനം ശരിയായി നടക്കുന്നതും തടയുന്നു. അണ്ഡാശയത്തില്‍ ചെറിയ Read More…

Health

ശരീരം ഈ സൂചനകള്‍ നല്‍കുന്നുണ്ടോ? കരളിന്റെ പ്രവര്‍ത്തനം ശരിയല്ല…

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവമാണ് കരള്‍. ശരീരത്തിലെ ശുദ്ധീകരണശാല കൂടിയാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന ചില പ്രവര്‍ത്തികള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്. അതൊക്കെ ഒന്ന് ഒഴിവാക്കിയാല്‍ കരളിന്റെ ആരോഗ്യത്തെ സംരക്ഷിച്ചു പൂര്‍ണ ആരോഗ്യത്തോടെ കഴിയാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കരളിന്റെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. പതിവായോ അമിതമായോ ഈ പറയുന്ന ഭക്ഷണങ്ങള്‍ കഴിച്ചാലും കരളിനെ തകരാറാക്കാറുണ്ട്. കരളിന്റെ ആരോഗ്യം കൃത്യമായി സംരക്ഷിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കരളിനെ Read More…

Health

ഒരു മാസം മൈദ ഉപയോഗിക്കാതിരിക്കാമോ? നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്

മൈദ നമ്മുടെ ആഹാരത്തിന്റെ ഭാഗമായിട്ട് നാളുകള്‍ ഏറെയായി. ബ്രെഡിന്റെയും ബിസ്‌ക്കറ്റിന്റെയും പേസ്ട്രിയുടെയും നമ്മുടെ പ്രിയപ്പെട്ട പൊറോട്ടയുടെയും എല്ലാം രൂപത്തില്‍ മൈദയെ നമ്മള്‍ അകത്താക്കുന്നുണ്ട്. ഒരു മാസത്തേയ്ക്ക് മൈദ പൂര്‍ണമായും ഉപേക്ഷിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ ഏന്തെല്ലാം മാറ്റങ്ങള്‍ വരുമെന്ന് നോക്കാം. പോഷകാഹാര വിദഗ്ദനായ നൂപൂര്‍ പാട്ടിലാണ് മൈദയുമായി ബന്ധപ്പെട്ട് ഇങ്ങെന ഒരു വിലയിരുത്തല്‍ നടത്തിരിക്കുന്നത്. ദഹനപ്രക്രിയ മികച്ചതാകുന്നു മൈദനയില്‍ നാരുകളും പോഷകങ്ങളും കുറവായത് കൊണ്ട് തന്നെ െമെദയുടെ അമിതമായ ഉപയോഗം ദഹന വ്യവസ്ഥയെ തകരാറിലാക്കും. അതുകൊണ്ട് തന്നെ മൈദയുടെ Read More…

Health

തൊണ്ടവേദന കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ഇക്കാര്യങ്ങള്‍ ചെയ്യാം

പല കാരണങ്ങള്‍ കൊണ്ടും നമുക്ക് ഉണ്ടാകുന്ന ഒന്നാണ് തൊണ്ടവേദന. വൈറല്‍ അണുബാധ മൂലമാണ് പലപ്പോഴും തൊണ്ടവേദന ഉണ്ടാകുന്നത്. തണുത്ത ഭക്ഷണവും മഞ്ഞുമൊക്കെ തൊണ്ടവേദന കൂട്ടാന്‍ കാരണമാകാറുണ്ട്. നിങ്ങളുടെ തൊണ്ടയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് ദിവസവും ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളും ഉണ്ട്. തൊണ്ടവേദന കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ഇക്കാര്യങ്ങള്‍ നമുക്ക് ചെയ്ത് നോക്കാവുന്നതാണ്…

Fitness

നഗ്നപാദരായി നടക്കുന്നത് നല്ലതാണോ ? ഗുണം പലതാണെന്ന് പഠനങ്ങള്‍

ചെരുപ്പ് ഉപേക്ഷിച്ചു നടക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയില്ല. ജോഗിങ്ങിനിടയിലും ജോലിചെയ്യുമ്പോഴും എല്ലാം ചെരുപ്പ് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിരിക്കുന്നു. എന്നാല്‍ ചെരുപ്പ് ഉപയോഗിക്കാതെ നഗ്നപാദരായി നടന്നാല്‍ രക്തചക്രമണം വര്‍ദ്ധിക്കുമെന്നും ഓര്‍മ്മശക്തി വര്‍ധിക്കുമെന്നും പഠനം. ഇവര്‍ക്ക് മറവി രോഗവും ഉണ്ടാവില്ല. നഗ്നപാദരായി നടക്കുമ്പോള്‍ മനസിനും ശരീരത്തിനും ഉണര്‍വു ലഭിക്കും. കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള തലച്ചോറിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ ഇങ്ങനെ നടക്കുന്നതു കൊണ്ട് സാധിക്കും. കുട്ടിക്കാലം മുതല്‍ ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നവര്‍ക്കു മറവിരോഗം ഉണ്ടാവില്ല എന്നും പഠനത്തിലൂടെ തെളിഞ്ഞു. ചെരുപ്പ് ഉപയോഗിക്കാതെ നടന്നവര്‍ക്കു Read More…

Health

ഡോക്ടര്‍മാരേക്കാളും കൃത്യത! ദന്തചികിത്സയും ഏറ്റെടുത്ത് എഐ റോബോ

എല്ലാ മേഖലകളിലും എ ഐ അതിന്റെ ആധിപത്യം ഉറപ്പിക്കുകയാണ്. ഇപ്പോൾ മനുഷ്യരിലെ ദന്തചികിത്സയ്ക്കായി പൂര്‍ണ്ണമായും റോബോട്ടിക് എ ഐ സാങ്കേതിക വിദ്യ വികസിപ്പിച്ച് അമേരിക്കയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനി. ഈ റോബോട്ടിന് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരവും ലഭിച്ചു.പല്ലുമായി ബന്ധപ്പെട്ട ചികിത്സ നടത്തുന്നതിനായി നിര്‍മിതബുദ്ധി ഉപയോഗിക്കുന്ന ഈ സംവിധാനത്തിന് റോബോട്ടിക് കൈകളുമുണ്ട്. ക്രൗണ്‍ മാറ്റിവയ്‌ക്കല്‍ പോലെ പല്ലിനെ പഴയ മട്ടിലാക്കുന്ന ചികിത്സകള്‍ വെറും 15 മിനിറ്റില്‍ പൂര്‍ത്തീകരിക്കുമത്രേ. പല്ല്കൂടാതെ മോണയുടെ പ്രശ്‌നങ്ങളും ഈ Read More…

Health

‘സ്ലോത്ത് ഫീവര്‍’; കുരങ്ങുപനിയ്ക്ക് ശേഷം അടുത്ത മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍

ലോകമെമ്പാടും കുരങ്ങ്പോക്‌സ് കേസുകളുടെ വര്‍ദ്ധനവിനു പിന്നാലെ അന്താരാഷ്ട്ര ആരോഗ്യ വിദഗ്ധര്‍ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത് ‘സ്ലോത്ത് ഫീവറി’നെക്കുറിച്ചാണ് (sloth fever). രോഗബാധയുള്ള മിഡ്ജുകളുടെയും ചില കൊതുകുകളുടെയും കടിയിലൂടെയാണ് രോഗം പകരുന്നത്. ഒറോപുച്ചെ വൈറസ് (Oropuche virus) മൂലമാണ് സ്ലോത്ത് ഫീവര്‍ പടരുന്നത്, ഇത് ഒറോപുച്ചെ പനി എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്. 1955-ല്‍ ട്രിനിഡാഡ് ടൊബാഗോയില്‍ ഒറോപൗച്ചെ നദിയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. ലാറ്റിനമേരിക്കയും കരീബിയന്‍ രാജ്യങ്ങളിലുമാണ് ആദ്യം ഈ വൈറസ് ബാധ ഉണ്ടായത്. ഒറോപൗച്ചെ വൈറസില്‍ Read More…

Lifestyle

പകലുറക്കം പണിതരും… അമിതമായ പകലുറക്കം സൂക്ഷിക്കണം !

പകലുറങ്ങുന്നവരാണ് പലരും, പ്രത്യേകിച്ചും ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് . എന്നാല്‍ പകല്‍ അമിതമായി ഉറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ഒരു പഠനത്തില്‍ പറയുന്നത്. ശരീരത്തിലെ ഇന്‍സുലിന്‍ ലെപ്ട്ടിന്‍ പോലെയുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ഈ പകലുറക്കം തകിടംമറിക്കും. ഇത് അമിതവണ്ണം, പ്രമേഹം എന്നീ രോഗങ്ങള്‍ക്കും കാരണമാകും. നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള ഇരുപത് ശതമാനം ആളുകള്‍ക്ക് അമിതമായ പകല്‍ ഉറക്കം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പതിനഞ്ചോ ഇരുപതോ മിനിറ്റ് നീണ്ടു നില്‍ക്കുന്ന ചെറിയ ഉറക്കം ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നതായും പറയുന്നു. Read More…

Health

ദീര്‍ഘനേരം കാറിൽ സഞ്ചരിക്കാറുണ്ടോ? സൂക്ഷിക്കുക, കാര്‍ നിങ്ങളെ അര്‍ബുദരോഗിയാക്കാം

കാറിനുള്ളിലെ വായുവിന്റെ നിലവാരം ഒരാളെ അര്‍ബുദരോഗത്തിലേക്ക് നയിച്ചേക്കാമെന്ന് വാഷിങ്ടണിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലിലേക്ക് നയിച്ചത് ഓര്‍ഗനോഫോസ്ഫേറ്റ് എസ്റ്ററുകള്‍ എന്ന് ഒരു കൂട്ടം രാസവസ്തുക്കളെ കുറിച്ച് നടത്തിയ പഠനമാണ്. 101 തരം ഇലക്ട്രിക്, ഗ്യാസ് , ഹൈബ്രിഡ് മോഡല്‍ കാറുകളിലാണ് പഠനം നടത്തിയത്. ഒപി ഇകള്‍ വാഹനത്തി​ന്റെ സീറ്റ് കുഷ്യനുകളും പാഡിങ്ങും തീപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ്. ഒപിഇകളില്‍ ഒന്നായ ട്രിസില്‍ (1-ക്ലോറോ-2-പ്രൊപൈല്‍) ഫോസ്‌ഫേറ്റിന്റെ അംശം (ടിസിഐപിപി) കണ്ടെത്തി. അതും പരിശോധിച്ച 99ശതമാനം വാഹനങ്ങളിലും. Read More…