പ്രായമാകുന്നതിനനുസരിച്ചു സ്വാഭാവികമായി തന്നെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന മാറ്റമാണ് ഹോര്‍മോണ്‍ മാറ്റങ്ങള്‍. സ്ത്രീകളിലാണു ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. ഓരോ വ്യക്തികളിലെയും ഹോര്‍മോണ്‍ വ്യതിയാനങ്ങളും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും വ്യത്യസ്തമായിരിക്കും. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോടനുബന്ധിച്ചും പുരുഷന്മാരില്‍ പ്രായമാകുമ്പോഴുമാണു സാധാരണ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടു വരുന്നത്. ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ഹോര്‍മോണ്‍ ഇംബാലന്‍സ്. ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഹോര്‍മോണുകളെ നിയന്ത്രിക്കാനാകും. ഹോര്‍മോണ്‍ വ്യതിയാനം മൂലം ശരീരഭാരം കൂടുക തുടങ്ങി മൂഡ്‌സ്വിങ്‌സ് വരെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
Tag: health news
ചിരി ആരോഗ്യം വര്‍ധിപ്പിക്കും; എന്നാല്‍ ചിരിച്ച് ചിരിച്ച് ബോധം കെട്ടുവീണാലോ?
ചിരി ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്.എന്നാല്‍ ചിരിച്ച് ചിരിച്ച് ബോധം കെട്ടുപോയ ഒരാളുടെ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ. സംഭവം വെളിപ്പെടുത്തിയത് ഇയാളെ ചികിത്സിച്ച ഡോക്ടര്‍ തന്നെയാണ്. ഹൈദരബാദിലുള്ള ഒരു 53 കാരനാണ് കക്ഷി. എക്‌സിലൂടെയായിരുന്നു ഈ സംഭവം വിവരിച്ചത്. സാധാരണപോലെ ചായ കുടിച്ച് കുടുംബത്തിനോടൊപ്പം ഒരു കോമഡി ഷോ ടിവിയില്‍ കാണുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങള്‍ കാണുന്നത് ചിരിച്ച് കൊണ്ടിരുന്ന ശ്യാമിന്റെ (യഥാര്‍ത്ഥ പേരല്ല) കൈയില്‍ നിന്ന് ചായ കപ്പ് താഴെ വീഴുന്നതാണ്. അയാള്‍ ബോധം കെട്ടുവീഴുകയായിരുന്നു. കുറച്ച് Read More…
ഇനി ബ്രെഡ് കേടാകുമെന്ന പേടിവേണ്ട, കൂടുതല്‍ ദിവസം ഫ്രഷായി സൂക്ഷിക്കാന്‍ വഴിയുണ്ട്
ഭക്ഷണകാര്യത്തില്‍ വീട്ടമ്മമാരുടെയും ബാച്ചിലേഴ്സിന്റേയും ഇഷ്ടതാരമാണ് ബ്രെഡ്. പ്രഭാതഭക്ഷണത്തില്‍ ബ്രെഡ് ഒരു പ്രധാനിയാണ്. അല്‍പ്പം ജാമോ, ഒരു മുട്ടയോ ഉണ്ടെങ്കില്‍ ബ്രേക്ക്ഫാസ്റ്റ് കുശാല്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ ബ്രെഡ് അധികദിവസം സൂക്ഷിക്കാന്‍ പറ്റില്ലായെന്നതാവാം പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. എന്നാല്‍ ബ്രെഡ് കേടാകാതെ സൂക്ഷിക്കാന്‍ നിരവധി വഴികളുണ്ട്. ബ്രെഡ് കേടാകാതെ സൂക്ഷിക്കുന്നതിനായി ഫ്രീസറില്‍ വയ്ക്കുക. ഇങ്ങനെ സൂക്ഷിച്ചാല്‍ പൂപ്പല്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കുറവാണ്. തണുപ്പ് പോകാന്‍ ആവി കയറ്റിയാല്‍ മതിയാവും. ബ്രെഡ് പേപ്പര്‍ കവറില്‍ ഇട്ട് Read More…
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്… മുടി കൊഴിച്ചില്‍ തടയാന്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ…
കറുത്ത ഇടതൂര്‍ന്ന മുടി ഏതൊരു പെണ്‍കുട്ടിയുടേയും സ്വപ്നമാണ്. ഇതിനായി പല പരീക്ഷണങ്ങളും പെണ്‍കുട്ടികള്‍ ചെയ്യാറുണ്ട്. മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ആശങ്കപ്പെടുന്നവരാണ്. മുടി കൊഴിച്ചില്‍ പുരുഷന്മാരെയും വളരെയധികം ബാധിയ്ക്കാറുണ്ട്. കാലാവസ്ഥാ മാറ്റങ്ങളും, ജോലിയും, സ്‌ട്രെസുമൊക്കെ മുടി കൊഴിച്ചിലിനെ ബാധിയ്ക്കാറുണ്ട്. മുടി നന്നായി വളര്‍ത്തിയെടുക്കാന്‍ പൊതുവെ പുരുഷന്മാര്‍ക്ക് കുറച്ച് കഷ്ടപ്പാടാണ്. പുരുഷന്മാരുടെ മുടി കൊഴിച്ചില്‍ മാറ്റാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….
രണ്ടാമതും ഡെങ്കിപ്പനി വന്നാല്‍ സങ്കീര്‍ണമാകും, അതീവ ജാഗ്രത വേണം
ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. അഞ്ച് ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പലര്‍ക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണാണ് ആഗോള തലത്തില്‍ തന്നെ കണക്കാക്കപ്പെടുന്നത്. ഇവര്‍ക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാല്‍ ഗുരുതരമാകാം. ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷിയുണ്ടായിരിക്കും. Read More…
പാനി പൂരി പ്രിയരേ, ജാഗ്രത…; കാന്‍സര്‍ ഘടകങ്ങള്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്
പലർക്കും പ്രിയങ്കരമായ ജനപ്രിയ തെരുവ് ലഘുഭക്ഷണമായ പാനി പൂരിയില്‍ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കര്‍ണാടക ആരോഗ്യ വകുപ്പ് നടത്തിയ സുരക്ഷാപരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍. കോട്ടൺ മിഠായി, ഗോബി മഞ്ചൂറിയൻ, കബാബ് എന്നിവയിൽ കൃത്രിമ കളറിംഗ് ഏജന്റായ റോഡാമൈൻ-ബി നിരോധിച്ചതിന് പിന്നാലെയാണ് ഈ വാർത്ത വരുന്നത്. തെരുവ് കച്ചവടക്കാർ, കല്യാണ മണ്ഡപങ്ങൾ, ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവയ്ക്ക് സമീപമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് ഫുഡ് സേഫ്റ്റി Read More…
കുഴിനഖം മാറ്റാന്‍ എളുപ്പത്തില്‍ വീട്ടില്‍ ചെയ്യാം ഇക്കാര്യങ്ങള്‍
പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കാലിലെ കുഴിനഖം. അസഹ്യമായ വേദനയാണ് ഇതിന് പ്രധാനമായും ഉള്ളത്. മരുന്നുകളുടെ ഉപയോഗം, ശുചിത്വം, ഫംഗസുമായുള്ള സമ്പര്‍ക്കം തുടങ്ങിയ നിരവധി കാരണങ്ങളാലൊക്കെ കാലില്‍ കുഴിനഖം ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. വേദന അമിതമാകുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്. കുഴിനഖം മാറ്റാന്‍ എളുപ്പത്തില്‍ വീട്ടില്‍ ചെയ്യാന്‍ കഴിയുന്ന ചില പരിഹാര മാര്‍ഗങ്ങളെ കുറിച്ച് അറിയാം…. * മാസത്തില്‍ ഒരു തവണയെങ്കിലും നഖങ്ങളില്‍ മൈലാഞ്ചി അണിയുന്നത് കുഴിനഖം വരാതെ സംരക്ഷിക്കും. * മഞ്ഞളും കറ്റാര്‍ വാഴയുടെ നീരും ചേര്‍ത്ത് Read More…
അയണ്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ഇതാ ചില മാര്‍ഗങ്ങള്‍
കാര്യമായ രോഗങ്ങളൊന്നുമില്ലാതെ ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി നല്ല തോതില്‍ മെച്ചപ്പെടുത്താനും ഊര്‍ജവും കരുത്തും ഫ്‌ളെക്‌സിബിലിറ്റിയും വര്‍ധിപ്പിക്കാനും വേണ്ട കാര്യങ്ങള്‍ നമ്മള്‍ തന്നെ ചെയ്യണം. കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളിലും മാറ്റം വരുന്നു. രോഗപ്രതിരോധ സംവിധാനം ഈ സമയങ്ങളില്‍ ദുര്‍ബലപ്പെടാം എന്നതിനാല്‍ ആരോഗ്യം മെച്ചപ്പെടുത്താന്‍ പോഷകഗുണങ്ങളുള്ള ഭക്ഷണം കഴിക്കണം. ശരീരത്തില്‍ അയണിന്റെ ആവശ്യകതയും പ്രധാനമാണ്. രക്ത കോശങ്ങളിലൂടെ ഓക്‌സിജന്റെ സുഗമമായ പ്രവാഹം ഉറപ്പുവരുത്തുന്നതിന് ആവശ്യത്തിന് അയണ്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. അയണ്‍ Read More…
ആയുര്‍വേദം പറയുന്നു ; ഈ ഇലകള്‍ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു
സമ്മര്‍ദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കില്‍ നാം പോലും അറിയാതെ ചിന്തകള്‍ പിടിവിട്ട് പോകും. സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത് പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. തുടര്‍ച്ചയായ സമ്മര്‍ദ്ദം പ്രതിരോധ സംവിധാനത്തെ അമര്‍ത്തിവെച്ച് നമ്മെ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും വിധേയരാക്കും. സ്‌ട്രെസ് കൂടാതിരിക്കാന്‍ പല കാര്യങ്ങള്‍ ചെയ്യാം എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ആയുര്‍വേദ പ്രകാരം ചില ഇലകള്‍ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ഇവയെ കുറിച്ച് കൂടുതല്‍ അറിയാം….









