ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഹൃദയത്തിന്റെ പ്രധാന ധര്‍മ്മം. പമ്പിംഗ് ശരിയായി നടന്നില്ലെങ്കില്‍ ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ ലഭിയ്ക്കില്ല. ക്ഷീണവും ഊര്‍ജക്കുറവും ആരോഗ്യ പ്രശ്‌നങ്ങളുമെല്ലാമാണ് പിന്നീട് ഉണ്ടാകുക. പമ്പിംഗിലൂടെ ഓക്‌സിജനും മറ്റ് പോഷകങ്ങളും ശരീരത്തിലെ എല്ലാ കോശങ്ങളിലേയ്ക്കും എത്തുക മാത്രമല്ല, കോശങ്ങളില്‍ നിന്നും അശുദ്ധമായ വസ്തുക്കളും കാര്‍ബണ്‍ ഡൈ ഓക്‌സൈഡുമെല്ലാം ഈ രക്തം ശേഖരിച്ച് ഹൃദയത്തിലെത്തി ഇവിടെ നിന്നും ഇത് ശ്വാസകോശങ്ങളിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. കാല്‍വണ്ണയിലെ മസിലുകളെ ശരീരത്തിന്റെ സെക്കന്റ് ഹാര്‍ട്ട് എന്നാണ് Read More…
Tag: health news
അമിതമായി ഫ്രൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത കൂട്ടും- പഠനം
അമിതമായി ഫ്രൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ബിഎംജെ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഫ്രാന്‍സില്‍ നിന്നുള്ള ഗവേഷകരുടെ കണ്ടെത്തല്‍ പ്രകാരം എല്ലാത്തരം പഞ്ചസാര പാനീയങ്ങളും പതിവായി ഉപയോഗിച്ചാല്‍ രോഗം വരാനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്. 100% പഴച്ചാറും, മറ്റു പഞ്ചസാര പാനീയങ്ങളുമാണ് പഠനത്തിനായി എടുത്തത്. രണ്ട് പാനീയങ്ങളുടെയും ഉപഭോഗം ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. പഠനം നിരീക്ഷണാത്മകമാണ് അതിനാല്‍ പഞ്ചസാര ക്യാന്‍സറിനുള്ള കാരണമാകുന്നുവെന്ന് ഗവേഷകര്‍ക്ക് പറയാന്‍ കഴിയില്ല. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ Read More…
രുചിയില്ലാത്ത പഴമെന്ന് കരുതി തഴയേണ്ട : ഗുണങ്ങളേറെയുണ്ട് ഡ്രാഗണ്‍ ഫ്രൂട്ടിന്
ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റ് ഹൃദയത്തിന്റെയും ദഹനത്തിന്റെയും ആരോഗ്യത്തെ സംരക്ഷിക്കാന്‍ ഇവ സഹായകമാണ് . വിറ്റാമിന്‍ സി.യാല്‍ സമ്പന്നമായ ഡ്രാഗണ്‍ ഫ്രൂട്ട് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു, അതേസമയം ഇതിലെ നാരുകള്‍ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഇത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ ഉപയോഗിച്ച് അസ്ഥികളുടെ സാന്ദ്രതയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഡ്രാഗണ്‍ ഫ്രൂട്ടിന്റെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക പ്രമേഹത്തെ നിയന്ത്രിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. Read More…
അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണം; പഴമക്കാര്‍ പറയുന്നതില്‍ കാര്യമുണ്ടോ?
ഭക്ഷണം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഉറക്കം പിടിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഇത് തെറ്റായ ശീലമാണ്. കിടക്കാന്‍ പോകുന്നതിന് മുന്‍പ് കുറച്ച് നടക്കുന്നത് ദഹനത്തെ സഹായിക്കും. കിടക്കുന്നതിന് മുന്‍പ് നടക്കുന്നതിന്റെ ഗുണങ്ങള്‍ മനസിലാക്കാം…
മുതിര കുതിരയുടെ ഭക്ഷണംമാത്രമല്ല, പോഷകങ്ങളുടെ കലവറ കൂടിയാണ്, അറിയുക
പയര്‍ വര്‍ഗ്ഗത്തിലെ ഒരംഗമായ മുതിര ധാരാളം ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. മുതിരയുടെ ഗുണങ്ങളെ കുറിച്ച് കൂടുതലറിയാം.
കൂടുതല്‍ കാലം ജീവിക്കണോ? നിങ്ങളുടെ ജീവിതക്രമത്തില്‍ നിന്ന് ഈ ശീലങ്ങള്‍ ഒഴിവാക്കുക
ചിട്ടയായ ആഹാരക്രമവും ജീവിതരീതിയും ശീലിച്ചാല്‍ കൂടുതല്‍ കാലം ജീവിക്കാമെന്ന് എല്ലാവരും പറയാറുണ്ട്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കുന്നവര്‍ കുറവാണ്. സോഡ, മധുരം കൂടിയ അളവിലുള്ള ജ്യൂസുകള്‍ എന്നിവ സ്ഥിരമായി കുടിക്കുന്നത് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ആഹാരം ഡയറ്റില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. നിങ്ങളുടെ ജീവിതക്രമത്തില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ട ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… മദ്യപാനം – ചെറുതായി മദ്യപിക്കുന്നത് ആര്‍ക്കും അത്ര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. എന്നാല്‍ അതില്‍ കൂടുതലായാല്‍ പ്രശ്നമാകും. Read More…
‘സര്‍വരോഗനിവാരിണി’ ആര്യവേപ്പില: കാന്‍സറുകളെ തടയാന്‍ സഹായിക്കും
ആര്യവേപ്പിലയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. കയ്പാണ് രുചിയെങ്കിലും ആയുര്‍വേദ പ്രകാരവും ഏറെ ഗുണഫലങ്ങള്‍ നല്‍കുന്ന ഒന്നുമാണ് നമ്മുടെ ചുറ്റുവട്ടത്തു തന്നെ കാണാന്‍ സാധിയ്ക്കുന്ന ആര്യവേപ്പ്. വേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയ്ക്കെല്ലാം ഔഷധമൂല്യമുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയെ പ്രതിരോധിക്കാന്‍ വേപ്പിനു കഴിവുളളതായി ഗവേഷകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും കഴിവുള്ള ചെടിയാണ് ആര്യവേപ്പ്. ഇതിന്റെ ഇലകളില്‍ തട്ടി കടന്നു വരുന്ന കാറ്റ് ശ്വസിക്കുന്നതു പോലും ആരോഗ്യത്തിന് നല്ലതാണ്. കാന്‍സറിനെ Read More…
ആര്‍ത്രൈറ്റ്സ് പ്രശ്നങ്ങള്‍ കുറയ്ക്കണോ? ഈ ഭക്ഷണങ്ങള്‍ കഴിച്ചു നോക്കു….
പലര്‍ക്കും കുഴപ്പത്തിലാക്കുന്ന ഉണ്ടാക്കുന്ന ഒന്നാണ് ആര്‍ത്രൈറ്റ്സ് പ്രശ്നങ്ങള്‍. ഭക്ഷണത്തിലും ജീവിത രീതിയിലുമൊക്കെ മാറ്റം വരുത്തുന്നതിന് അനുസരിച്ച് ആര്‍ത്രൈറ്റ്സ് പ്രശ്നങ്ങള്‍ നിയന്ത്രിയ്ക്കാന്‍ ഒരു പരിധി വരെ സാധിയ്ക്കാറുണ്ട്. ഡയറ്റില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സന്ധിവാതത്തിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. സന്ധിവാതം കുറയ്ക്കാന്‍ സഹായിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം….
ആഹാരം ചവച്ചരച്ച് കഴിച്ചില്ലെങ്കില്‍ എന്താണ് സംഭവിയ്ക്കുക? ഭക്ഷണം കഴിയ്ക്കേണ്ടത് ഈ രീതിയില്‍
എന്ത് ആഹാരവും നന്നായി ചവച്ച് അരച്ച് വേണം കഴിയ്ക്കാന്‍. ചിലര്‍ ആഹാരം ധൃതി പിടിച്ച് കഴിയ്ക്കുന്നത് കാണാം. ഭക്ഷണം എപ്പോഴും സാവധാനത്തില്‍ ചവച്ച് അരച്ച് കഴിച്ചില്ലെങ്കില്‍ അത് നമ്മുടെ ദഹനപ്രക്രിയയെ തന്നെ ബാധിയ്ക്കും. ആഹാരം ചവച്ചരച്ച് കഴിച്ചില്ലെങ്കില്‍ എന്താണ് സംഭവിയ്ക്കുന്നതെന്ന് അറിയാം….








