പലരെയും അലട്ടുന്ന ഒരു രോഗമാണ് മൂത്രാശയ പ്രശ്നങ്ങള്‍. മിക്കവരും ഇതിനെ നിസാരമായി തള്ളിക്കളയാറാണ് പതിവ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തടസം മൂലമുള്ള മൂത്രാശയ പ്രശ്നങ്ങള്‍ ഉറക്കത്തിന് തടസമുണ്ടാക്കുന്നു. ഉറക്കത്തിന്റെ തകരാറുകള്‍ രാത്രിയിലെ മാത്രമല്ല പകല്‍ സമയത്തെയും മൂത്ര പ്രശ്നങ്ങള്‍ക്ക്കാരണമാകും. പകല്‍ സമയത്ത് ക്ഷീണം, പ്രമേഹം, ഹൃദ്രോഗം, മാനസിക പ്രശ്നങ്ങള്‍ മുതലായവയും ഇതുകൊണ്ട് ഉണ്ടാകുന്നു. തന്മൂലം മൂത്രാശയ പ്രശ്നങ്ങള്‍ ഉള്ള രോഗികള്‍ക്ക് മേല്പറഞ്ഞ അസുഖങ്ങള്‍ക്കും കൂടിയുള്ള ചികിത്സ ആവശ്യമാണ്. ഈ ഉറക്ക തകരാറിനുള്ള ചികിത്സ രോഗികളുടെ മൂത്രാശയ പ്രശ്നങ്ങള്‍ക്കും ഒരു Read More…
Tag: health news
നഗ്‌നപാദരായി ദിവസവും പുല്ലില്‍ നടക്കാമോ? ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
കാലില്‍ ചെരുപ്പിടാതെ വീടിന് പുറത്തിറങ്ങുന്നവരാണ് നമ്മളില്‍ പലരും. കുറച്ച് നേരം നഗ്‌നപാദരായി പുല്ലിന് മുകളിലൂടെ നടക്കുന്നത് പല ഗുണങ്ങളും ശരീരത്തിന് നല്‍കുന്നുണ്ടെന്ന് പഠനങ്ങല്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ നടക്കുന്നതിനെ എര്‍ത്തിങ് അല്ലെങ്കില്‍ ഗ്രൗണ്ടിങ് എന്നാണ് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയില്‍ പറയുന്ന ലേഖനം ഈ ഗുണങ്ങളൊക്കെയാണ് ചൂണ്ടികാണിക്കുന്നത്. ശരീരത്തിന്റെ പല ഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്ന കാല്‍പാദത്തിലെ പ്രഷര്‍ പോയിന്റുകളെ ഉത്തേജിപ്പിക്കാായി നടത്തതിലൂടെ സഹായിക്കും. കോര്‍ട്ടിസോള്‍ പോലുള്ള സമ്മര്‍ദ്ദ ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കാനും ഇത് സഹായകമാകും. ഭൂമിയുടെ പ്രകൃതിദത്ത ഇലക്ട്രോണുകളുമായി ശരീരത്തെ Read More…
നല്ല ആഹാരം കഴിച്ചാല്‍ മാത്രംപോരാ, പിന്നെയോ?
ഒരു ദിവസം നമ്മളുടെ ശരീരത്തിന് നിരവധി പോഷകങ്ങള്‍ അനിവാര്യമാണ്. ഇതിനായി, നമ്മള്‍ നല്ല ബാലന്‍സ്ഡ് ഡയറ്റ് പിന്തുടരേണ്ടത് അനിവാര്യമാണ്. ഇതിനായി നിങ്ങള്‍ ആഹാരത്തില്‍ നല്ല ഫൈബര്‍ ചേര്‍ക്കണം. അതുപോലെ മിനറല്‍സ്, പ്രോട്ടീന്‍, വിറ്റമിന്‍സ് എന്നിവ അടങ്ങിയ ആഹാരങ്ങള്‍ നിങ്ങളുടെ ശരീരത്തിനനുസരിച്ച് ചേര്‍ക്കുക. ഇതിനായി നിങ്ങള്‍ക്ക് ധാന്യങ്ങള്‍, ഇറച്ചി വിഭവങ്ങള്‍, പച്ചക്കറികള്‍ അതുപോലെ തന്നെ പഴങ്ങള്‍ എന്നിവയെല്ലാം തന്നെ നിങ്ങളുടെ ആഹാരത്തില്‍ ചേര്‍ക്കാവുന്നതാണ്. ഇതെല്ലാം തന്നെ നിങ്ങളെ എല്ലായ്പ്പോഴും ഹെല്‍ത്തിയാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. അതുപോലെ, നല്ലപോലെ ആന്റിഓക്സിഡന്റ്സ് അടങ്ങിയ Read More…
വൈറ്റമിന്‍ ബിയുടെ അഭാവം അത്ര നിസാരമല്ല ; പഠനങ്ങള്‍ പുറത്ത്
വൈറ്റമിന്‍ ബിയുടെ അഭാവത്തെക്കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. വൈറ്റമിന്‍ ബിയുടെ അഭാവം രക്തധമനികളില്‍ കൊഴുപ്പ് കെട്ടിക്കിടക്കാനും അവയുടെ ഭിത്തികള്‍ക്ക് ക്ഷതമേല്‍പ്പിക്കാനും കാരണമാകുമെന്നാണ് പഠനം പറയുന്നത്. രക്തധമനികളുടെ ഭിത്തിയില്‍ കൊഴുപ്പും കൊളസ്ട്രോളും കെട്ടിക്കിടന്ന് രക്തപ്രവാഹം തടസ്സപ്പെടുന്ന രോഗാവസ്ഥയാണ് അതെറോസ്‌ക്ലീറോസിസ്. വൈറ്റമിന്‍ ബി12, ബി6, ബി9 എന്നിവയുടെ തോത് ശരീരത്തില്‍ കുറയുന്നത് അതെറോസ്‌ക്ലീറോസിസിലേക്ക് നയിക്കുമെന്ന് ബയോമെഡിസിന്‍ ഫാര്‍മക്കോതെറാപ്പി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. ഇതിന്റെ ആരംഭം എങ്ങനെയാണ് എന്നതിനെക്കുറിച്ച് വ്യക്തമല്ലെങ്കിലും, ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്, ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി, Read More…
ശരീരം തരുന്ന ഈ സൂചനകള്‍ അവഗണിക്കരുത്, രോഗങ്ങളില്‍നിന്ന് കരുതലെടുക്കാന്‍ സഹായിക്കും
നമുക്ക് എന്തൊക്കെ രോഗങ്ങള്‍ ഉണ്ടെന്ന് ശരീരം തന്നെ നമുക്കു സൂചനകള്‍ തരാറുണ്ട്. അവ ശ്രദ്ധിയ്ക്കുകയാണെങ്കില്‍ ഒരുപരിധി വരെ രോഗങ്ങളെ നമുക്ക് നിയന്ത്രിക്കാന്‍ സാധിയ്ക്കും. അത്തരത്തില്‍ ശരീരം നമുക്ക് തരുന്ന ചില മുന്നറിയിപ്പുകളെ കുറിച്ച് മനസിലാക്കാം….. ഉത്കണ്ഠ – ഉത്കണ്ഠ അധികരിക്കുമ്പോള്‍ ഇതിന്റെ ഭാഗമായി വയറുവേദന അനുഭവപ്പെടാം. ചിലര്‍ക്ക് എപ്പോഴും ഉത്കണ്ഠയുണ്ടാകാം. അങ്ങനെയുള്ളവരില്‍ വയറുവേദനയും ഓക്കാനവും പതിവാകാം. തലവേദന – ഒരുപാട് ഉത്തരവാദിത്തങ്ങളോ സമ്മര്‍ദ്ദങ്ങളോ നിങ്ങളെ അലട്ടുന്നുവെങ്കില്‍ ഇതിന്റെ ഭാഗമായി തലവേദനയുണ്ടാകാം. തലവേദന എല്ലായ്പോഴും ഇങ്ങനെ വരുന്നത് തന്നെ Read More…
നടുവിന് വിട്ടു മാറാത്ത വേദനയുണ്ടോ, വിശ്രമിച്ചിട്ടും ഫലമില്ലേ, ചിലപ്പോള്‍ കാരണമിതാകാം
തുടര്‍ച്ചയായുള്ള നടുവേദന പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ഇത് ചിലര്‍ അത്ര കാര്യമാക്കാറില്ലായെന്നതാണ് സത്യം. എന്നാല്‍ ഇനി ഇക്കാര്യം അങ്ങനെ തള്ളികളയാന്‍ വരട്ടേ. നട്ടെല്ലിലുണ്ടാകുന്ന ട്യൂമറുകള്‍ ആകാം ഇതിന് കാരണം. ഇത് കാന്‍സറിന്റേയോ അല്ലാതെയോ ആകാം. എക്സ് റേ, എം ആര്‍ ഐ , ലാബ് പരിശോധന തുടങ്ങിയവയിലൂടെ രോഗം നിര്‍ണയിക്കാനായി സാധിക്കും. നട്ടെല്ലില്‍ മുഴകള്‍ ഉണ്ടെങ്കില്‍ എല്ലുകളുടെ ഘടന ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നത് കൊണ്ടും നട്ടെല്ലിലെ നാഡികള്‍ അമര്‍ത്തപ്പെടുന്നത് കൊണ്ടും വേദന വരാം. നട്ടെല്ലിന്റെ അസ്ഥിരത Read More…
ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കാമോ? രക്തസമ്മര്‍ദ്ദം കുറയ്ക്കാം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പ്രായമായവര്‍ മാത്രമല്ല, ചെറുപ്പക്കാരും നേരിടുന്ന ഒരു പ്രശ്‌നമാണ്. തെറ്റായ ഭക്ഷണക്രമം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, വിട്ടുമാറാത്ത സമ്മര്‍ദ്ദം, അമിതമായ മദ്യപാനം, ജനിതക പ്രശ്‌നങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ രക്ത സമ്മര്‍ദ്ദം വര്‍ധിച്ചു വരുന്നതിന് കാരണമാകുന്നു. ഉദാസീനമായ ജീവിതശൈലികളും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും മറ്റൊരു പ്രധാന കാരണമാണ് . എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു മാസത്തിനുള്ളില്‍ സാധാരണ നിലയിലാക്കാന്‍ ബീറ്റ്‌റൂട്ട് സഹായകമെന്ന് കണ്ടെത്തിയിരിക്കുകയാണ് വിദഗ്ദ്ധര്‍. ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഒരു ലളിതമായ Read More…
ഗര്‍ഭിണികള്‍ക്ക് തിളപ്പിക്കാത്ത പാല്‍ കുടിക്കാമോ? വാസ്തവം ഇതാണ്
പച്ചപ്പാല്‍ കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അടുത്തകാലത്ത് സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഗര്‍ഭിണികള്‍ക്ക് ഇത് അത്യുത്തമമാണെന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലടക്കം പ്രചരിച്ച റീല്‍സുകളിലൂടെ ഉള്ളടക്കം. എന്നാല്‍ ഇതില്‍ എത്രത്തോളം വാസ്തവമുണ്ട് ? ഗര്‍ഭിണികള്‍ തിളപ്പിക്കാത്ത പാല്‍കുടിച്ചാല്‍ എന്ത് സംഭവിക്കും? കറന്നെടുത്ത പശുവിന്റെ പാലും ആട്ടിന്‍ പാലുമൊക്കെ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച് ഇത് കുടിക്കുന്ന ‘പഴമ’ക്കാരുടെ ആരോഗ്യത്തെ കുറിച്ചെല്ലാം ആളുകള്‍ വാതോരാതെ വാട്സ്ആപ്പിലും മറ്റും പ്രചാരണം നടത്തുണ്ട്. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് ഇത് അത്ര നല്ലതല്ല. തിളപ്പിക്കാത്ത പാലില്‍ Read More…
ആരോഗ്യവാനായിരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഇത്രയും കാലറി മതി, ശേഷിക്കുന്നതെല്ലാം ഭാരം കൂട്ടും !
ഇപ്പോള്‍ പലരും ഭക്ഷണം കഴിക്കുന്നത് തന്നെ അതില്‍ എത്രമാത്രം കാലറി ഉണ്ടെന്ന് കണക്കാക്കിയാണ്. ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്കും ഭാരം കൂട്ടാനായി ആഗ്രഹിക്കുന്നവര്‍ക്കും കാലറി നോക്കി ഭക്ഷണം കഴിക്കുന്നത് ഒരുപോലെ ആവശ്യമാണ്. ഒരു ഗ്രാം വെള്ളത്തിന്റെ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ത്താന്‍ ആവശ്യമുള്ള ഊര്‍ജ്ജത്തെയാണ് ഒരു കാലറി എന്ന് പറയുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ യൂണിറ്റാണ് കാലറികള്‍. അവയവങ്ങളുടെ പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണ്. ഒരു ഗ്രാം കാര്‍ബോഹൈഡ്രേറ്റ്സിലും ഒരു ഗ്രാം പ്രോട്ടീനിലും നാല് കിലോ കാലറി. Read More…








