പകല്‍ സമയത്തും ഒട്ടും ഉന്മേഷം ഇല്ലാതെ ഉറക്കം തൂങ്ങി നടക്കുന്നത് ശരീരത്തിന്റെ അവശതയെ തന്നെയാണ് സൂചിപ്പിയ്ക്കുന്നത്. പകല്‍ സമയത്ത് ഇടയ്‌ക്കൊക്കെ ഉറക്കം വരുന്നത് അത്ര വലിയ പ്രശ്‌നമല്ല. എന്നാല്‍ പകല്‍ മുഴുവന്‍ വലിയ ക്ഷീണവും ഉന്മേഷക്കുറവും നല്ലതല്ല. പകല്‍ മുഴുവന്‍ കടുത്ത ക്ഷീണവും ഉറക്കംതൂങ്ങുന്ന അവസ്ഥയും ഉണ്ടാകുന്നതിനെ ഹൈപ്പര്‍ സോമ്‌നിയ എന്നാണ് പറയുന്നത്. പകല്‍ സമയത്ത് ഉറക്കം തൂങ്ങുന്നതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…. ശ്വസനവ്യായാമങ്ങള്‍ ശീലമാക്കാം – ദീര്‍ഘമായി ശ്വസിക്കുന്നത് ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കും. ഇത് Read More…
Tag: Health
നിങ്ങള്‍ക്ക് പതിവായി വായ്പ്പുണ്ണ് ഉണ്ടാകാറുണ്ടോ? ഈ മാര്‍ഗങ്ങള്‍ ഒന്നു പരീക്ഷിക്കൂ …
നമ്മളെ പെട്ടെന്ന് അസ്വസ്ഥമാക്കുന്ന ഒന്നാണ് വായ്പ്പുണ്ണ്. വായ്പ്പുണ്ണിന് എന്താണ് കാരണം എന്നത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ അതിന്റെ കാരണത്തെക്കുറിച്ച് കൃത്യമായി അറിയേണ്ടത് അത്യാവശ്യമാണ്. വൈറ്റമിന്‍-ബിയുടെ കുറവാണ് വായ്പ്പുണ്ണിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ബിയുടെ കുറവ് വരുത്താതെ നോക്കേണ്ടതാണ്. ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പോലും പലപ്പോഴും വില്ലനാവുന്ന ഒന്നാണ് വായ്പ്പുണ്ണ്. എന്നാല്‍ വായ്പ്പുണ്ണ് വെറും നിസ്സാരമായി കണക്കാക്കരുത്. കാരണം പലപ്പോഴും വലിയ രോഗങ്ങളുടെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് പലപ്പോഴും വായ്പ്പുണ്ണ് ആയിരിക്കും. പലപ്പോഴും Read More…
കുട്ടികളിലെ തലവേദന നിസാരമാക്കരുത്, അപകടങ്ങള്‍ ഒഴിവാക്കാം
കുട്ടികളിലെ തലവേദനയ്‌ക്ക് കാരണങ്ങള്‍ പലതാണ്. ലക്ഷണങ്ങള്‍ നിസാരമാക്കാതെ പരിശോധനയിലൂടെ യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാം മുതിര്‍ന്നവരില്‍ ഉണ്ടാകുന്നത്ര സാധാരണമല്ലെങ്കിലും കുട്ടികളിലും തലവേദന വരാറുണ്ട്. രണ്ടുവയസില്‍ താഴയുള്ള കുട്ടികളാണെങ്കില്‍ പലപ്പോഴും അവര്‍ക്കതു പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാറില്ല. അസ്വസ്‌ഥതയും കരച്ചിലുമാണു കാണപ്പെടുക. തലവേദന പ്രധാനമായും രണ്ടുതരമാണ്. ഒന്ന് പെട്ടന്നുണ്ടാകുന്ന തലവേദന, രണ്ടു നീണ്ടകാലമായുള്ള തലവേദന. ഇതു ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്‌ചകള്‍ നീണ്ടുനില്‍ക്കുന്നതാവാം. അല്ലെങ്കില്‍ വരികയും പോവുകയും ചെയ്യുന്നതാവാം. വേദന അറിയാനുള്ള ഞരമ്പുകള്‍ ഇല്ലാത്തതിനാല്‍ തലച്ചോറിനു വേദന അനുഭവപ്പെടാറില്ല. Read More…
എ.സി. ഓണ്‍ ചെയ്ത് കിടന്നുറങ്ങുന്നതു കൊള്ളാം, പക്ഷേ ഇതു കൂടി അറിയുക
ചൂട് കാലത്ത് എസിയുടെ തണുപ്പിനെ ആശ്രയിക്കുന്നവരാണ് അധികവും. പക്ഷെ എസി ഓണാക്കി രാത്രി കിടക്കുന്നുറങ്ങുന്നത് ആരോഗ്യത്തിന് പൂര്‍ണമായും നല്ല നല്ലതല്ലെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എസിയില്‍ കിടന്നുറങ്ങുന്നതിലൂടെ വരണ്ട കണ്ണുകള്‍ ഉണ്ടാകാം. അന്തരീക്ഷത്തിലെ ഈര്‍പ്പം എസി നീക്കം ചെയ്യുമ്പോള്‍ കണ്ണുകള്‍ വരളാനും ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും കാരണമാകുന്നു. തണുത്ത അന്തരീക്ഷം ചയാപചയ ( മെറ്റബോളിസം) നിരക്ക് കുറയ്ക്കുന്നതിനും ശരീരത്തിലെ പ്രക്രിയകളുടെ വേഗം കുറച്ച് ക്ഷീണത്തിലേക്കും നയിച്ചേക്കാം. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നത് നിര്‍ജലീകരണത്തിലേക്കും നയിച്ചേക്കാം. ഇത് വരണ്ട ചര്‍മ്മത്തിനും Read More…
ദാമ്പത്യത്തിലെ വില്ലന്‍; ‘മാനസിക രോഗങ്ങളിലെ ജലദോഷം’, വിഷാദരോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍
വിഷാദരോഗമുള്ള 35 മുതല്‍ 47 ശതമാനം പേര്‍ക്ക് ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗത്തിന്റെ തീവ്രതയും ദൈര്‍ഘ്യവും കൂടുന്നതനുസരിച്ച് ലൈംഗിക പ്രശ്‌നങ്ങളും രൂക്ഷമാകാം ഇരുപത്തിയേഴുകാരനായ ഐ.ടി എഞ്ചിനീയര്‍ ഭാര്യയോടൊപ്പമാണ് ഡോക്‌ടറെ കാണാന്‍ എത്തിയത്.” ഡോക്‌ടര്‍ ഞാന്‍ എന്റെ കമ്പനിയിലെ ഏറ്റവും സമര്‍ഥരായ എഞ്ചിനീയര്‍മാരില്‍ ഒരാളായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മൂന്നു മാസമായി വിചാരിക്കുന്ന രീതിയില്‍ ജോലികളൊന്നും ചെയ്യാന്‍ കഴിയുന്നില്ല. എന്നെക്കൊണ്ടൊന്നിനും കഴിയില്ല എന്നൊരു തോന്നലാണ്. രാത്രിയില്‍ ഉറക്കം ശരിയാകുന്നില്ല. ജോലി ചെയ്യാതിരിക്കുമ്പോള്‍ മനസ് എങ്ങോട്ടോ മാറിപ്പോകുന്നു. Read More…
ബാക്ക്‌ലെസ് വസ്ത്രങ്ങള്‍ ധരിക്കാന്‍ പുറത്തെ കുരുക്കൾ തടസമോ? പ്രതിവിധി ഇതാ
ബാക്ക്‌ലെസ് വസ്ത്രങ്ങളും ഡീപ് കട്ട് ബ്ലൗസുകളുമൊക്കെ ധരിക്കാൻ പല പെണ്‍കുട്ടികളും മടി കാണിക്കുന്നതിന്റെ ഒരു പ്രധാന കാരണം പുറത്തെ കുരുക്കളാണ്. മുഖത്ത് പ്രത്യക്ഷപ്പെടുന്നതുപോലെ തന്നെ, പഴുപ്പും വേദനയും നിറഞ്ഞ കുരുക്കൾ ശരീരത്തിന്റെ പല ഭാഗങ്ങളിലും ചിലരിൽ പ്രത്യക്ഷമാകുന്നു, പ്രത്യേകിച്ച് പുറം ഭാഗത്ത്. ഇങ്ങനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുരുക്കൾ രൂപപ്പെടുന്നതിന് കാരണം എന്താണ്? ഇവ എങ്ങനെ അകറ്റാം? പുറത്ത് ഉണ്ടാകുന്ന കുരുക്കളെ ബാക്ക് ആക്‌നെ (back acne) അഥവാ ബാക്‌നെ (bacne) എന്ന് വിളിക്കപ്പെടുന്നു, ഇത് പുറകിൽ Read More…
മാറ്റാന്‍ എല്ലവര്‍ക്കും മടി; എത്ര ദിവസം കൂടുമ്പോള്‍ ബെഡ്ഷീറ്റുകള്‍ മാറ്റണം ?
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലപ്പോഴും നമ്മുടെ കിടപ്പുമുറി പോലും വൃത്തിയായി അടുക്കിയൊരുക്കാനായി കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ബെഡ്ഷീറ്റുകള്‍ മാറ്റുന്ന കാര്യം പലര്‍ക്കും കഴിയാറില്ല. എന്നാല്‍ വൃത്തിയുള്ള കിടക്കവിരി ഒരാളെ ഫ്രഷാക്കുക മാത്രമല്ല ചെയ്യുന്നത്. അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മികച്ച ഉറക്കം നല്‍കുന്നു. ശരിയായ സമയത്ത് കിടക്ക വിരി മാറ്റിയില്ലെങ്കില്‍ പൊടിയും അഴുക്കും അടഞ്ഞികൂടി തീര്‍ത്തും സുഖകരമല്ലാത്ത അവസ്ഥയിലായിരിക്കും നിങ്ങള്‍ക്ക് ഉറങ്ങേണ്ടതായി വരുക. സാധാരണയായി ആഴ്ചയില്‍ ഒരിക്കലെങ്കിലും കിടക്കവിരി മാറ്റണമെന്നാണെങ്കിലും ചിലര്‍ക്ക് അധിക തവണ ഇങ്ങനെ മാറ്റേണ്ട സാഹചര്യവുമുണ്ട്. ഓയിലി Read More…
മെഷീന്‍ കോഫി കുടിക്കാറുണ്ടോ? സൂക്ഷിക്കുക! പഠനം പറയുന്നത് ഇങ്ങനെ
രാവിലെയും വൈകിട്ടും ഒരു ചായ അല്ലെങ്കില്‍ കാപ്പി അധികം ആളുകള്‍ക്കും പതിവായിരിക്കും. ചിലര്‍ക്ക് കാപ്പി കുടിച്ചാല്‍ മാത്രമേ ഉന്മേഷം ലഭിക്കുവെന്നും പറയാറുണ്ട്. എന്നാല്‍ അധികം കോഫി ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കോഫിയില്‍ കഫിന്‍ അടങ്ങിയിരിക്കുന്നു. അമിത അളവില്‍ ഇത് ശരീരത്തിലെത്തിയാല്‍ ഉത്കണ്ഠ, ഉറക്കമില്ലായ്മ, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് വരെ കാരണമാകാം. ചിലരില്‍ അസിഡിറ്റിയും കാണാറുണ്ട്. പ്രത്യേകിച്ചും മെഷീന്‍ കോഫി കുടിക്കുന്നവർക്ക്. കോഫിയിലാവട്ടെ കൃത്രിമമായി മധുരം, പ്രസര്‍വേറ്റിവുകള്‍ തുടങ്ങി ദോഷകരമായ പല വസ്തുക്കളും ചേര്‍ക്കുന്നു. ഇത് പൊണ്ണത്തടി, Read More…
പുകയില വിരുദ്ധ ദിനം; പുകവലിയുടെ ഇരകളായി മരണത്തിനു കീഴടങ്ങിയ പ്രശസ്തര്‍
മാര്‍ച്ച് 12. പുകയില വിരുദ്ധ ദിനം. പുകവലിയോട് ഗുഡ്ബൈ പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണയും പ്രചോദനവും ഉറപ്പാക്കാന്‍ ആഹ്വാനം ചെയ്യുന്ന ദിവസം. എന്നാല്‍ പല പ്രശസ്തരും പുകവലിയുടെ ഇരകളായി മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. രണ്ടാം എലിസബത്ത് രാജ്ഞിയുടെ പിതാവും ഇംഗ്ലണ്ടിലെ രാജാവുമായിരുന്ന ജോര്‍ജ്ജ് നാലാമന്‍ പുകവലിയുടെ അടിമയായിരുന്നു. ഇതുമൂലം ശ്വാസകോശാര്‍ബുദം ബാധിച്ച് 56 മത്തെ വയസില്‍ മരണത്തിനു കീഴടങ്ങി. പ്രശസ്ത നാടകകൃത്തായിരുന്ന ലോറെയ്ന്‍ ഹാന്‍സ് ബെറി തന്റെ എഴുത്തിനു പ്രചോദനം ലഭിക്കാന്‍ നിരന്തരം പുകവലിച്ചു. 1965 ല്‍ മുപ്പത്തിനാലാമത്തെ വയസില്‍ Read More…