കാന്‍ബെറ: വനിതകളുടെ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗറിന് സ്വന്തം. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന രണ്ടാം ട്വന്റി20 മത്സരത്തില്‍ കളിച്ചതോടെയാണു ഹര്‍മന്‍ റെക്കോഡ് കുറിച്ചത്. കൗര്‍ ഇന്ത്യക്കായി ഇതുവരെ 356 മത്സരങ്ങള്‍ കളിച്ചു. 355 മത്സരങ്ങള്‍ കളിച്ച ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സിനെയാണ് ഇന്ത്യന്‍ നായിക മറികടന്നത്. ഓസ്‌ട്രേലിയയുടെ എലിസ പെറി (349), ഇന്ത്യയുടെ മുന്‍ താരം മിതാലി രാജ് (333) എന്നിവരാണു മൂന്നും നാലും സ്‌ഥാനങ്ങളില്‍. 2009 ലാണ് ഹര്‍മന്‍ ആദ്യ Read More…
Tag: Harmanpreet Kaur
പുതുചരിത്രമെഴുതി ഹർമൻപ്രീത് കൗർ, വനിതാ പ്രീമിയർ ലീഗില്‍ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം
ഇന്നലെ നടന്ന വനിതാ പ്രീമിയർ ലീഗ് (WPL) മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ഹർമൻപ്രീത് കൗർ. ഡബ്ല്യു.പി.എൽ ചരിത്രത്തിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ഹർമൻപ്രീത് സ്വന്തമാക്കിയത്. നവി മുംബൈയിൽ നടന്ന മുംബൈ ഇന്ത്യൻസ് – ഗുജറാത്ത് ജയന്റ്സ് പോരാട്ടത്തിലായിരുന്നു ഈ നേട്ടം. പഞ്ചാബിലെ മോഗയിൽ നിന്നുള്ള മുപ്പത്തിയാറുകാരിയായ ഈ വലംകൈയ്യൻ ബാറ്ററെ 2.50 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് നിലനിർത്തിയത്. 1000 റൺസ് ക്ലബ്ബിലെത്താൻ മത്സരത്തിൽ 55 റൺസായിരുന്നു ഹർമൻപ്രീതിന് ആവശ്യമായിരുന്നത്. 193 Read More…
ക്യാപ്‌റ്റന്റെ ആറാട്ട് ബാറ്റിംഗ്, അഞ്ചിൽ അഞ്ചും ജയിച്ച് ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍
തിരുവനന്തപുരം: അമരത്തിരുന്നു ക്യാപ്‌റ്റന്റെ കളി പുറത്തെടുത്ത ഹര്‍മന്‍പ്രീത് കൗറിന്റെ കരുത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യന്‍ വനിതകള്‍ക്കു ജയം. കാര്യവട്ടത്തു നടന്ന പോരാട്ടത്തില്‍ 15 റണ്ണിനായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ പരമ്പര ഇന്ത്യ തൂത്തുവാരി (5-0). ഹര്‍മന്‍ പ്രീത് കളിയിലെയും ഷെഫാലി വെര്‍മ (241 റണ്‍) പരമ്പരയിലെയും താരമായി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ക്യാപ്‌റ്റന്‍ ഹര്‍മന്‍ പ്രീത് കൗറി(43 പന്തില്‍ 68)ന്റെ വെടിക്കെട്ടില്‍ ഏഴുവിക്കറ്റിന് 175 റണ്ണടിച്ചു. ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ശ്രീലങ്കയുടെ Read More…
‘ഹർമൻപ്രീത് ക്യാപ്റ്റൻ സ്ഥാനം ഒഴിയണം, ഇനി സ്മൃതി നയിക്കണം’: ലോകകപ്പ് ജയത്തിന് തൊട്ടുപിന്നാലെ മുൻ ക്യാപ്റ്റൻ
നവിമുംബൈ∙ ലോകകപ്പ് കിരീടത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുത്തമിട്ടതിന്റെ ആവേശത്തിലാണ് രാജ്യം മുഴുവൻ. ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ ലോക ചാംപ്യന്മാരായതിനു പിന്നാലെ ആരംഭിച്ച ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലും അഭിനന്ദനങ്ങളും ചർച്ചകളും കൊഴുക്കുകയാണ്. ഇതിനിടെ ഫൈനൽ പോരാട്ടത്തെക്കുറിച്ചും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാവിയെക്കുറിച്ചും പല അഭിപ്രായങ്ങളും ഉയർന്നുവന്നു. അതിൽ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ശാന്ത രംഗസ്വാമി പറഞ്ഞതു ശ്രദ്ധനേടി. ലോകകപ്പ് കിരീടത്തിനു പിന്നാലെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഇന്ത്യൻ വനിതാ Read More…
മത്സരത്തിനിടെ തുറിച്ചുനോക്കി പാക്കിസ്ഥാൻ ബോളർ; വൈറലായി ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം– വീഡിയോ
കൊളംബോ: ഇന്ത്യയും പാകിസ്‌താനും തമ്മില്‍ നടന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിലും വിവാദങ്ങള്‍ക്കു പഞ്ഞമുണ്ടായില്ല. ഇന്ത്യ, പാക് താരങ്ങള്‍ കൈ കൊടുക്കാതിരുന്നതു തന്നെ ശ്രദ്ധേയമായിരുന്നു. മത്സരത്തിനിടെ പാക് ബൗളര്‍ നഷ്‌റ സന്ധു ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗറിനെ തുറിച്ചുനോക്കി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതു വൈറലായി. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 22-ാം ഓവറിലാണ് സംഭവം. 21 പന്തില്‍ 16 റണ്ണുമായി നില്‍ക്കുകയായിരുന്നു ഹര്‍മന്‍പ്രീത്. അഞ്ചാം പന്ത് ഹര്‍മന്‍ അതിര്‍ത്തി കടത്തി. അവസാന പന്ത് ബൗളര്‍ക്കു നേരെയായി. ഹര്‍മന്‍ അടിച്ച പന്ത് Read More…





