ഒന്നു മനസുവച്ചാല്‍ യൗവനം അതിന്റെ ഊര്‍ജസ്വലതയോടെ ദീര്‍ഘകാലം കാത്തു സൂക്ഷിക്കാന്‍ കഴിയും. മുപ്പതുകളുടെ ചെറുപ്പം നാല്‍പതുകളിലും നിലനിര്‍ത്താം. യുവത്വത്തെ കാത്തുസൂക്ഷിക്കുന്നതില്‍ ഈ കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ. എന്നും വ്യായാമംദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വയ്ക്കുക. നടത്തം, ഓട്ടം, നീന്തല്‍, സൈക്ലിങ് തുടങ്ങി ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതിയ്ക്ക് യോജിക്കുന്ന തരത്തിലുള്ള വ്യായാമമുറകള്‍ സ്വീകരിക്കാം. ജിം തിരഞ്ഞെടുക്കുമ്പോള്‍ ആദ്യ ആഴ്ചയിലെ അഞ്ചുദിവസം അരമണിക്കൂര്‍ വീതം ഇഷ്ടമുള്ള വ്യായാമത്തില്‍ ഏര്‍പ്പെടാം. പിന്നീട് ഓരോരുത്തരുടെയും ആരോഗ്യത്തിനും കഴിവിനും അനുസരിച്ച് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ദീര്‍ഘനേരം ഇരുന്നു Read More…
Tag: fitness
വ്യായാമം ചെയ്യുന്നതിന് മുമ്പ് ഒരിയ്ക്കലും ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല
ഭക്ഷണം കഴിച്ച ശേഷം ഉടന്‍ തന്നെ വ്യായാമം ചെയ്യാന്‍ പാടില്ല. വ്യായാമം ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇത് ചെയ്യാന്‍ സമയവും സന്ദര്‍ഭവും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണം കഴിച്ചയുടന്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടാല്‍ ദഹനം മെച്ചപ്പെടുമെന്ന് പലരും വിശ്വസിക്കാറുണ്ട്. എന്നാല്‍ ഇതൊരു തെറ്റിദ്ധാരണയാണ്. ഭക്ഷണം കഴിച്ചയുടന്‍ തന്നെ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് ദഹനത്തെ തടസപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ വ്യായാമം ചെയ്യുന്നതിന് മുമ്പ് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് മനസിലാക്കാം…
നിങ്ങള്‍ക്ക് സ്റ്റാമിന കുറവാണോ ? എങ്കില്‍ ഈ ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം
നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ നമുക്ക് സ്റ്റാമിന വളരെ ആവശ്യമാണ്. നമ്മളുടെ ശരീരത്തിന്റെ സഹനശേഷിയെയാണ് സ്റ്റാമിന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശാരീരികമായും മാനസികമായും നല്ല സഹനശേഷി നമുക്ക് ആവശ്യമാണ്. നമ്മള്‍ ഫിസിക്കല്‍ ആക്ടിവിറ്റീസില്‍ ഏര്‍പ്പെടുമ്പോള്‍ സ്റ്റാമിന അത്യാവശ്യമായി വേണ്ടുന്ന ഒന്നാണ്. ഫിസിക്കലായും അതുപോലെ തന്നെ ഇമോഷണലായും സ്റ്റാമിന വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ പതിവായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. അതുപോലെ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… നെയ്യ് – വീട്ടില്‍ നല്ല ശുദ്ധമായ നെയ്യ് ഉണ്ടെങ്കില്‍ Read More…
ഉറങ്ങാന്‍ പോകുമ്പോള്‍ നെഞ്ചെരിച്ചിലോ? പരിഹരിയ്ക്കാം ഇക്കാര്യങ്ങളിലൂടെ
നമ്മളെയൊക്കെ പലപ്പോഴും പ്രശ്നത്തിലാക്കുന്ന ഒന്നാണ് നെഞ്ചെരിച്ചില്‍. അപ്പോള്‍ തന്നെ വീട്ടില്‍ എന്തെങ്കിലും പൊടിക്കൈകള്‍ ചെയ്ത് ഇത് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇതിനെ ആരും അത്ര കാര്യമാക്കാറില്ല. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. വയറിന്റെ മുകള്‍ ഭാഗത്തു നിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക. നെഞ്ചെരിച്ചില്‍ മാറ്റാന്‍ വീട്ടില്‍ തന്നെ ചില മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാം… Read More…
റോഡിലൂടെ നടന്നാല്‍ ഒന്നുകില്‍ പട്ടികടിക്കാം, അല്ലെങ്കില്‍ വണ്ടിയിടിക്കാം; പ്രഭാത നടത്തം എവിടെനടക്കും ?
പ്രഭാത നടത്തം ശരീരത്തിനും മനസിനും ആരോഗ്യവും ഉന്മേഷവും പകരും. ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും നടത്തം സഹായിക്കും. എല്ലാ പ്രായക്കാര്‍ക്കും ഇത് ജീവിതചര്യയുടെ ഭാഗമാക്കാവുന്നതാണ്. ദിവസവും രാവിലെ നടക്കാന്‍ സമയം കണ്ടെത്തുന്നതിലൂടെ ജീവിതത്തില്‍ അടുക്കും ചിട്ടയും കൈവരും. കൂട്ടമായി നടക്കുന്നതിനാല്‍ സൗഹൃദങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാം. ഇന്ന് ധരാളമാളുകള്‍ പ്രഭാത നടത്തം ശീലമാക്കിയിട്ടുണ്ട്. ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച പ്രഭാത നടത്തത്തിലേക്ക് മലയാളി വീണ്ടും തിരിച്ചെത്തിക്കഴിഞ്ഞു. എന്നാല്‍ എവിടെ നടക്കും? റോഡിലൂടെ നടന്നാല്‍ ഒന്നുകില്‍ പട്ടികടിക്കാം, അല്ലെങ്കില്‍ വണ്ടിയിടിക്കാം. പൊതുവിലുള്ള Read More…
ഫുട്‌ബോള്‍ കളിക്കാന്‍ റെഡിയാണോ? ശരീരത്തിന് സമ്പൂര്‍ണ ആരോഗ്യം വാഗ്ദാനം
മറ്റ് കളികള്‍ പോലെ അത്ര നിസാരമല്ല ഫുട്‌ബോള്‍. ശരീരത്തിന് സമ്പൂര്‍ണ ആരോഗ്യം പ്രദാനം ചെയ്യാന്‍ ഫുട്‌ബോളിനു കഴിയും. ശരീരവും മനസും ഒരേപോലെ ആയാസപ്പെടുന്ന മറ്റൊരു മത്സരം വേറെയില്ലെന്നു പറയാം. എല്ലുകള്‍ക്കും പേശികള്‍ക്കും ഹൃദത്തിനും ശ്വാസകോശത്തിനും ഫുട്‌ബോള്‍ കളിയിലൂടെ വ്യായാമംലഭിക്കുന്നു. ജീവിതശൈലിരോഗങ്ങള്‍ എന്നപേരില്‍ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരമാകാന്‍ ഫുട്‌ബോള്‍ കളിക്കു കഴിയും. രക്തയോട്ടം വര്‍ധിക്കുന്നതിനാല്‍ ശരീരത്തിന് സദാ ഉണര്‍വും ഉന്മേഷവും ലഭിക്കുന്നു. ഒരു മത്സരം തീരുമ്പോള്‍ ഒരു കളിക്കാരന്‍ കളിക്കളത്തില്‍ 10 – 12 കിലോമീറ്റര്‍ Read More…
മരുന്നു കുറച്ച് പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാം, പ്രമേഹം നിയന്ത്രിക്കാന്‍ ഫിസിയോതെറാപ്പി
രക്തത്തിലെ പഞ്ചസാര എന്നറിയപ്പെടുന്ന ഗ്ലൂക്കോസിനെ സംസ്‌കരിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസപ്പെടുത്തുന്ന അവസ്ഥയാണ് പ്രമേഹം. വളരെ ശ്രദ്ധയോടെ ചികിത്സാരീതികള്‍ ചെയ്യാതിരുന്നാല്‍ പ്രമേഹം രക്തത്തില്‍ പഞ്ചസാരയുടെ വര്‍ധനവിന് ഇടയാക്കുകയും അതുവഴി ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉള്‍പ്പെടെയുള്ള സങ്കീര്‍ണവും അപകടകരവുമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ഫിസിയോതെറാപ്പിയുടെ പങ്ക് പ്രമേഹം സാധാരണയായി രണ്ടുതരത്തിലാണ് കണ്ടുവരുന്നത്. ഇന്‍സുലിന്‍ അഭാവം മൂലം ഉണ്ടാകുന്നത് ടൈപ്പ് – 1 എന്നും ഇന്‍സുലിനോടുള്ള പ്രതിരോധവും ഇന്‍സുലിന്‍ അളവിലുണ്ടാകുന്ന കുറവും കാരണം ഉണ്ടാകുന്നതിനെ ടൈപ്പ് 2 പ്രമേഹം എന്നും Read More…
ഫിറ്റ്‌നസ് കാര്യങ്ങള്‍ ആരംഭിയ്ക്കുന്നതിന് മുന്‍പ് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം
ആരോഗ്യകരമായ ശീലങ്ങളില്‍ എപ്പോഴും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇതിലൂടെ ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നതിന് സാധിക്കുന്നു. അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്തുന്നതിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ഫിറ്റ്‌നസ് ശീലമാക്കണം. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അധികം വിട്ടു വീഴ്ചയ്ക്ക് തയാറാകാത്തവരാണ് യുവതലമുറയില്‍ ഉള്ളവര്‍. ഫിറ്റ്‌നസ് ശ്രദ്ധിക്കുന്നവര്‍ കൃത്യമായി ഉറക്കവും ഭക്ഷണവുമൊക്കെ ഏറെ പ്രധാനമാണ്. ഫിറ്റ്‌നസ് കാര്യങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. വര്‍ക്ക്ഔട്ട് ഫ്രീക്വന്‍സി സജ്ജമാക്കുക – തുടക്കക്കാര്‍ ആഴ്ചയില്‍ 2 മുതല്‍ 4 ദിവസം വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ Read More…
50 കഴിഞ്ഞിട്ടും വാള്‍ബര്‍ഗിന്റെ അവിശ്വസനീയമായ ശരീരസൗന്ദര്യം- അറിയുക താരത്തിന്റെ ദിനചര്യകള്‍
വാര്‍ദ്ധക്യം എല്ലാവര്‍ക്കും ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും നടീനടന്മാരാണെങ്കില്‍ അത് കൂറേക്കൂടി ബുദ്ധിമുട്ടാണ്. എന്നാല്‍ വയസ്സ് 50 കഴിഞ്ഞെങ്കിലും ഹോളിവുഡ് നടന്‍ മാര്‍ക്ക് വാള്‍ബെര്‍ഗിന്റെ ശരീരസൗന്ദര്യം ഇപ്പോഴും വന്‍ ചര്‍ച്ചയാണ്. നടനും മുന്‍ ഗായകനുമൊക്കെയായ അദ്ദേഹത്തിന് കഴിഞ്ഞ ജൂണിലാണ് 52 വയസ്സ് തികഞ്ഞത്. ഇപ്പോഴും കൃത്യമായ ദിനചര്യയും ആരോഗ്യ പരിപാലനവുമൊക്കെയായി നടന്‍ സജീവമാണ്. പലരും വാര്‍ദ്ധക്യത്തെ ഭീതിയോടെ നേരിടുമ്പോള്‍ മാര്‍ക്ക് വാള്‍ബെര്‍ഗിനെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാന്‍ കഴിയാത്ത ആ അവസ്ഥയെ അദ്ദേഹം ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്. പക്ഷേ വാര്‍ദ്ധക്യത്തെ Read More…