സൗന്ദര്യം എന്നത് ജന്മനാ ലഭിക്കുന്നതെങ്കിലും അവ നിലനിര്‍ത്തണമെങ്കില്‍ സ്വയം തീരുമാനിക്കണം. വ്യായാമവും, ഭക്ഷണ ക്രമീകരണവും സൗന്ദര്യം നിലനിര്‍ത്തേണ്ടതിന് ആവശ്യമായ കാര്യങ്ങളാണ്. എപ്പോഴും യുവത്വം വേണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ല. ആരോഗ്യവും യുവത്വവും നഷ്ടമാകാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിയ്‌ക്കേണ്ടതെന്ന് നോക്കാം…… ഗുണമേന്മ – ഉത്പന്നങ്ങള്‍ കരുതലോടെ ഉപയോഗിക്കാം. ഏതെങ്കിലും ഉല്‍പന്നം ഉപയോഗിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മുഖക്കുരു രൂപപ്പെടുകയാണെങ്കില്‍ അത് ഉപേക്ഷിക്കുക. അതായത് ചര്‍മത്തിന്റെയും മുടിയുടെയും പരിചരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മ പ്രധാനപ്പെട്ട കാര്യമാണ്. ഏതു പരീക്ഷണവും നടത്തേണ്ട ഇടമല്ല നിങ്ങളുടെ ശരീരം. Read More…
Tag: fitness
ഈ 40കാരന്‍ ദിവസവും ഉറങ്ങുന്നത് വെറും അര മണിക്കൂര്‍ മാത്രം…! അതും 12വര്‍ഷങ്ങളായി
മനുഷ്യന്റെ ആരോഗ്യം ഫലപ്രദമായി നിലനിര്‍ത്താന്‍ ഉറക്കത്തെ ഒരു പ്രധാനഘടകമായിട്ടാണ് ആരോഗ്യവിദഗ്ദ്ധര്‍ കണക്കാക്കുന്നത്. എന്നാല്‍ ജപ്പാനില്‍ ഒരു 40 കാരന്‍ ദിവസം തുടര്‍ച്ചയായി ഉറങ്ങുന്നത് വെറും 30 മിനിറ്റ് മാത്രം. ജപ്പാനിലെ ദെയ്‌സുകി ഹോറിയാണ് ഭൂമിയിലെ ‘കുംഭകര്‍ണ്ണന്‍’മാരുടെ ശരിക്കുള്ള ബദല്‍. 7-8 മണിക്കൂറുകള്‍ ഉറങ്ങുന്നവര്‍ ഏറെയുള്ള ലോകത്ത് അര മണിക്കൂര്‍ മാത്രമാണ് ദെയ്‌സുകിയുടെ ഉറക്കസമയം. ദിവസത്തിന്റെ പരമാവധി സമയം വിനിയോഗിക്കാന്‍ 12 വര്‍ഷം മുമ്പ് മുതലാണ് ദെയ്‌സുകി ഉറക്കത്തെ അങ്ങ് വെട്ടിക്കുറച്ചതും 30 മുതല്‍ 45 മിനിറ്റുകള്‍ വരെയാക്കി Read More…
മസില്‍ പെരുപ്പിക്കാനും നിലനിര്‍ത്താനും ആഗ്രഹിക്കുന്നവരാണോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം
മസില്‍ വളര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനുമായി എന്തെല്ലാം ചെയ്യണം. എന്തൊക്കെ കഴിക്കാം. ഭക്ഷണത്തില്‍ എന്തെല്ലാം ഒഴിവാക്കണമെന്നതില്‍ ഒരു ധാരണ അത്യാവശ്യമാണ്. പേശികളുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും വൈറ്റമീനുമൊക്കെ സഹായകമാണ്. മാംസം പ്രോട്ടീനിന്റെ സ്രോതസ്സുകളില്‍ ഒന്നാണ്. ഇത് പേശികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. സംസ്‌ക്കരിച്ച മാംസവും ചുവന്ന മാംസവും ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും അര്‍ബുദത്തിന്റെ സാധ്യതയും കുറയ്ക്കുന്നു. തൊലിയുരിച്ച ചിക്കന്‍ പോലുള്ള പക്ഷി മാംസത്തിലുള്ള ലീന്‍ പ്രോട്ടീനുകളെ ആശ്രയിക്കുന്നത് നന്നായിരിക്കും. പേശി വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ കൊഴുപ്പ് അത്യാവശ്യമാണ്. നട്‌സ് , നട് ബട്ടര്‍, അവോക്കാഡോ Read More…
54-ാം വയസ്സിലും അസൂയാവഹമായ സ്റ്റൈലും ഫിറ്റ്നസും അഭിയവുമായി മനീഷ കൊയ്‌രാള
ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയായിരുന്ന മനീഷ കൊയ്രാള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. പിന്നീട് കാന്‍സര്‍ ബാധിതയായെങ്കിലും രോഗവിമുക്തി നേടി സിനിമയിലേയ്ക്കും ജീവിതത്തിലേയ്ക്കും ശക്തമായി തിരിച്ചെത്തുകയായിരുന്നു താരം. 30 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍, 1989-ലെ നേപ്പാളി ചിത്രമായ ഫെരി ഭേതൗളയിലൂടെയാണ് അവര്‍ അഭിനയരംഗത്തേക്ക് കടന്നു വന്നത്. മനീഷ കൊയ്രാളയുടേത് ഒരു രാഷ്ട്രീയ കുടുംബമാണ്. ഒരു പരീക്ഷണമെന്ന നിലയില്‍, ബോര്‍ഡ് പരീക്ഷയ്ക്ക് ശേഷമുള്ള ഇടവേളയിലാണ് താരം ഫെരി ഭേതൗളയില്‍ അഭിനയിച്ചത്. ഡോക്ടറാകാന്‍ ആഗ്രഹിച്ച മനീഷ തുടര്‍ന്ന് ഡല്‍ഹിയില്‍ സെറ്റില്‍ Read More…
മഴക്കാലത്ത് വ്യായാമം ചെയ്യാന്‍ മടിയാണോ? ഇങ്ങനെ ചെയ്തു നോക്കൂ…
മഴക്കാലമാകുമ്പോള്‍ പൊതുവെ പലര്‍ക്കും വ്യായാമങ്ങള്‍ ചെയ്യാന്‍ മടി ഉണ്ടാകുന്ന സമയമാണ്. രാവിലെ നേരത്തെ എഴുന്നേറ്റ് ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാനും നടക്കാന്‍ പോകാനുമൊക്കെ പലര്‍ക്കും മടിയായിരിയ്ക്കും. ജീവിതശൈലിയിലെ മാറ്റങ്ങള്‍ക്കൊപ്പം മറ്റ് വ്യായാമങ്ങള്‍ ഇല്ലാതായാല്‍ അത് ആരോഗ്യത്തെ മോശമായി ബാധിക്കും. മഴക്കാലം ആകുമ്പോള്‍ പുറത്ത് പോയി വര്‍ക്കൗട്ട് ചെയ്യുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. മഴക്കാലത്ത് വര്‍ക്കൗട്ട് എളുപ്പത്തില്‍ ചെയ്യാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….
പ്രായം 69, അറുപത് കിലോ’ ഡെഡ് ലിഫ്റ്റ്’ പോലും പുഷ്പം പോലെ പൊക്കുന്ന ‘വെയ്റ്റ് ലിഫ്റ്റര്‍ മമ്മി’
പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് വെറുതെ അലങ്കാരത്തിനു പറയാറുണ്ട്. ഇത് അങ്ങിനെയല്ല. യുവാക്കളുടെ മാത്രം മേഖലയായി സാധാരണ കരുതപ്പെടുത്ത വെയിറ്റ് ലിഫ്റ്റിംഗില്‍ പുഷ്പംപോലെ വെയിറ്റെടുക്കുന്ന ഈ അമ്മ നമ്മെ അമ്പരപ്പിക്കും. പ്രായമായാല്‍ മുട്ടുവേദനയും സന്ധിവേദനയുമായി ഒരിടത്ത് ഒതുങ്ങിക്കൂടുന്ന പ്രകൃതമാണ് എല്ലാവര്‍ക്കും. എന്നാല്‍ തന്റെ 69 മത്തെ വയസ്സിലും ഓടി നടന്ന് ജിമ്മില്‍ സ്‌ക്വാട്ടുകളും ലെഗ് പ്രസുകളുംവരെ ചെയ്യുന്ന ഒരു അമ്മ. റോഷ്‌നി ദേവി എന്നാണ് ഇവരുടെ പേര്. ഇവര്‍ അറിയപ്പെടുന്നത് തന്നെ വെയിറ്റ് ലിഫ്റ്റര്‍ മമ്മി എന്നാണ്. Read More…
സ്റ്റാമിന വർദ്ധിപ്പിക്കുന്ന 9 ജാപ്പനീസ് ശീലങ്ങൾ
വായിക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നാമെങ്കിലും നിങ്ങളുടെ സ്റ്റാമിന വർദ്ധിപ്പിക്കുന്നതിനുള്ള 9 ജാപ്പനീസ് ശീലങ്ങൾ ഇതാ. സമാധാനപരമായ ജീവിതം ആസ്വദിക്കാൻ ഈ ലളിതമായ നുറുങ്ങുകൾ പിന്തുടരുക. സ്ഥിരമായി വ്യായാമം ചെയ്യുക: ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിങ്ങളുടെ സ്റ്റാമിന വർദ്ധിപ്പിക്കും. ഈ പാനീയം നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. നല്ല ഉറക്കം: ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് നിർണായകമാണ്. ഇത് ഊർജ്ജ പരിപാലനത്തെ പിന്തുണയ്ക്കുന്നു. പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ കുളിക്കുന്നത് മാനസികവും ശാരീരികവുമായ ക്ഷേമത്തിന് ഗുണം ചെയ്യും. ധാരാളം ശുദ്ധജലം Read More…
വ്യായാമം; ആദ്യമായി ഓട്ടം തുടങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം
വ്യായാമം ചെയ്യുമ്പോള്‍, കലോറികള്‍ കത്തിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയുകയും ചെയ്യുന്നു. അതിനാല്‍, വ്യായാമം വയറിലെ മാത്രമല്ല, മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള കൊഴുപ്പ് കൂടി പുറന്തള്ളാന്‍ സഹായിക്കുന്നു. ഓട്ടവും നടത്തവും കൊഴുപ്പ് കത്തിക്കുന്ന മികച്ച രണ്ട് വ്യായാമങ്ങളാണ്. ഓട്ടം പലതരം ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങള്‍ നമുക്ക് വാഗ്ദാനം ചെയ്യുന്ന ഒരു വ്യായാമമാണ്. കൂടാതെ പതിവ് പരിശീലനം നിങ്ങളുടെ അസ്ഥികള്‍ ശക്തമാക്കുവാനും പേശികളെ ബലപ്പെടുത്തുവാനും ഹൃദയ സംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്താനും സമ്മര്‍ദ്ദ നില നിയന്ത്രിക്കാനും ആരോഗ്യകരമായ നിലയില്‍ ശരീരഭാരം Read More…
ഇടവിട്ടുള്ള ഉപവാസം സുരക്ഷിതമാണോ? ഹൃദ്രോഗ മരണ സാധ്യത വര്‍ധിപ്പിക്കുമോ?
ശരീരഭാരം കുറയ്ക്കാനുള്ള മാര്‍ഗങ്ങളില്‍ നിങ്ങള്‍ ആദ്യം പരീക്ഷിക്കുന്നത് എപ്പോഴും ഭക്ഷണനിയന്ത്രണവും ഉപവാസവുമായിരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ പുതിയ ചില ട്രെന്‍ഡുകളും ഇപ്പോള്‍ സജീവമാണ്. അതായത് നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ദീര്‍ഘമായ ഇടവേളകളില്‍ മാത്രം ഭക്ഷണം കഴിക്കുക. എന്നാല്‍ ഇടവിട്ടുള്ള ഉപവാസം അത്ര സുരക്ഷിതമല്ലെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. ഇടവിട്ടുള്ള ഉപവാസം ഹൃദ്രോഗമരണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ പറയുന്നു. എന്താണ് ഇടവിട്ടുള്ള ഉപവാസം? (Intermittent fasting) ഇടവിട്ടുള്ള ഉപവാസം എന്നത് ഒരു ഭക്ഷണ തന്ത്രമാണ്, ഇവിടെ ആളുകൾ Read More…









