Fitness

നൃത്തം ചെയ്യാന്‍ ഇഷ്ടമാണോ ? വെറുതെ വേണ്ട, നേടാം ശരീരത്തിന് ഈ ആരോഗ്യ ഗുണങ്ങള്‍

ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും ഡാന്‍സ് ചെയ്യുന്നത് ബുദ്ധിശക്തിയും ഓര്‍മശക്തിയും കൂട്ടും. ഓര്‍മക്കുറവുള്ളവര്‍ക്ക് നൃത്തം ഏറെ നല്ലതാണ്. ഏത് പ്രായക്കാര്‍ക്കും നൃത്തം ചെയ്യാന്‍ സാധിയ്ക്കും. നൃത്തത്തെ ഒരു വ്യായാമമായി പോലും കണക്കാക്കാന്‍ സാധിയ്ക്കും. നൃത്തം ചെയ്യാന്‍ തയ്യാറാണെങ്കില്‍ എണ്ണമറ്റ ശാരീരിക, മാനസിക, വൈകാരിക ആരോഗ്യ ഗുണങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. നൃത്തം ചെയ്യുന്നത് മൂലം ശരീരത്തിന് ലഭിയ്ക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം…..

Celebrity

രണ്‍ബീറിന്റെ കഠിനമായ വ്യായാമ വീഡിയോ പങ്കുവെച്ച് പരിശീലകന്‍; ആലിയയുടെ കമന്റ് ഇങ്ങനെ

ബോളിവുഡിന്റെ സൂപ്പര്‍താരമാണ് രണ്‍ബീര്‍ കപൂര്‍. ഫിറ്റ്‌നസിനോടുള്ള അര്‍പ്പണബോധത്തിന് പേരുകേട്ട താരം കൂടിയാണ് രണ്‍ബീര്‍ കപൂര്‍. താരത്തിന്റെ കഠിനമായ വ്യായാമ ദിനചര്യകളുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രണ്‍ബീറിന്റെ പരിശീലകനാണ് വ്യാഴാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ താരത്തിന്റെ കഠിനമായ വ്യായാമ വീഡിയോ പങ്കുവെച്ചത്. പോസ്റ്റിന് താഴെ രണ്‍ബീറിന്റെ ഭാര്യ ആലിയയും പ്രതികരണവുമായി എത്തിയിരുന്നു. ഫയര്‍ ഇമോജികള്‍ക്കൊപ്പം ‘ടൂ ഗുഡ്’ എന്നാണ് ആലിയ കുറിച്ചിരിയ്്ക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ രാമായണത്തിനായുള്ള തയ്യാറെടുപ്പിലാണ് രണ്‍ബീര്‍. Read More…

Good News

‘പ്രായം സംഖ്യമാത്രം’ അല്ലെങ്കില്‍ 90 കാരന്‍ ജിമ്മിനോട് ചോദിക്കൂ ; ലോകത്തെ ഏറ്റവും പ്രായം കൂടിയ ബോഡിബില്‍ഡര്‍

‘പ്രായം കേവലം ഒരു സംഖ്യയാണ്’, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബോഡിബില്‍ഡറായി മാറിയ 90-കാരന്‍ ജിമ്മിന്റെ കാര്യം പരിഗണിക്കുമ്പോള്‍. ജീവിതത്തിലെ എണ്‍പതുകളില്‍ പലരും ചലനശേഷിയുമായി പോരാടുമ്പോള്‍, ജിം തന്റെ ദൈനംദിന വ്യായാമവും ഭക്ഷണക്രമവും പാലിച്ചുകൊണ്ട് എല്ലായിടത്തും ഫിറ്റ്‌നസ് പ്രേമികള്‍ക്ക് യഥാര്‍ത്ഥ പ്രചോദനമായി വര്‍ത്തിക്കുകയാണ്. ലോകമെമ്പാടുമുള്ള ജിം പ്രേമികളുടെ പ്രചോദനമായ ജിം ആറിംഗ്ടണ്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബോഡി ബില്‍ഡറാണ്. അടുത്തിടെ, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ആറിംഗ്ടണിന്റെ ജീവിതത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം വെളിപ്പെടുത്തുകയും Read More…

Fitness

കഷ്ട​പ്പെട്ട് കുറച്ച ഭാരം വീണ്ടും കൂടുന്നോ ? ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം

പലരും കഷ്ടപ്പെട്ട് ഭാരം കുറയ്ക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഭാരനിയന്ത്രണത്തിന് ശേഷം അതേഭാരം നിലനിര്‍ത്തിക്കൊണ്ട് പോകുന്നവര്‍ ചുരുക്കമാണെന്ന് തന്നെ പറയേണ്ടി വരും. ചിലര്‍ക്ക് കുറഞ്ഞ ഭാരം അതുപോലെ തന്നെ തിരിച്ചു വരികയും ചെയ്യും. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. ഭാരം കുറഞ്ഞ ആത്മവിശ്വാസത്തില്‍ ചിലരെങ്കിലും തങ്ങളുടെ പഴയ ആഹാരശീലങ്ങള്‍ ചിലത് തിരികെ കൊണ്ടു വരും. അമിതഭാരം കൊണ്ട് കഴിക്കാതെ നിയന്ത്രിച്ച് വച്ചിരുന്നതൊക്കെ ഇനിയാകാം എന്ന് കരുതി കഴിക്കും. കുറഞ്ഞ ഭാരം തിരികെ വരാതിരിയ്ക്കാന്‍ Read More…

Fitness

ചിത്രങ്ങള്‍ പങ്കിട്ട് വനിതാ ജിം ട്രെയിനര്‍, മസില്‍ ബോഡിയെന്ന് പരിഹാസം… തക്ക മറുപടി

സമൂഹമാധ്യമങ്ങളില്‍ ഡല്‍ഹിയിലെ വനിതാ ജിം ട്രെയിനര്‍ അഞ്ചല്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് ട്രോളും പരിഹാസവും. അഞ്ചല്‍ എക്സില്‍ പങ്കിട്ട വീഡിയോയ്ക്കാണ് വിമര്‍ശനങ്ങള്‍. ചിത്രങ്ങള്‍ പങ്കിട്ടത് ജിമ്മില്‍ പ്രാക്ടീസ് ചെയ്യുന്ന ചെസ്റ്റ് എക്‌സര്‍സൈസിന്റെ ഭാഗമായിട്ടാണ്. മസ്കുലര്‍ ഫോട്ടോ? എന്ന ചോദ്യത്തോട് കൂടിയായിരുന്നു ആഞ്ചല്‍ ഫോട്ടോ പങ്കുവച്ചതെങ്കിലും പ്രോത്സാഹനത്തിനത്തിനു പകരം വിമര്‍ശനമാണ് മറുപടിയായി വരുന്നത്. ഒരു പെണ്ണിന്റെ സര്‍വ്വഭംഗിയും നഷ്ടമായി എന്ന തരത്തിലുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ നിറയുന്നത്. എന്നാല്‍ ഈ ഫോട്ടോയ്ക്ക് പിന്നാലെ എക്‌സില്‍ മറ്റൊരു ചിത്രം കൂടി ആഞ്ചല്‍ Read More…

Oddly News

രുചി തന്നെ മറന്നു, വണ്ണംകുറയ്ക്കാന്‍ 27-കാരന്‍ പട്ടിണി കിടന്നത് 382 ദിവസം, ലോകറെക്കോര്‍ഡ്

അമിതവണ്ണം കുറയ്ക്കുന്നതിനായി പല ഡയറ്റുകളും വ്യായാമങ്ങളും പലവരും പിന്തുടരാറുണ്ട്. എന്നാല്‍ അതിനെയൊക്കെ പിന്നിലാക്കികൊണ്ടുള്ള പ്രകടനമായിരുന്നു ഗിന്നസ് ലോകറെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച സ്‌കോട്ടലന്‍ഡ്കാരനായ ആന്‍ഗസ് ബാര്‍ബിറിയുടെത്. തന്റെ അമിതവണ്ണം കുറയ്ക്കുന്നതിനായി ആന്‍ഗസ് നീണ്ട് 382 ദിവസം പട്ടിണി കിടന്നുവത്രേ. ഇതോടെ ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ചെയ്തു.ഈ ദിവസങ്ങളില്‍ ഇയാല്‍ ഖരരൂപത്തിലുള്ള ഭക്ഷണമൊന്നും തന്നെ കവിച്ചില്ല പകരം ചായ, കാപ്പി, വെളളം, സോഡ, വൈറ്റമിനുകള്‍ തുടങ്ങിയവയായിരുന്നു കഴിച്ചത്. മേരിഫാല്‍ഡ്‌സ് ഹോസ്പിറ്റലിന്റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം. അതിന്റെ ഫലമായി ഭാരം Read More…

Fitness

ചൂട് കാലത്തും കുടവയര്‍ കുറയ്ക്കുന്നതില്‍ ആരും വിട്ടു വീഴ്ച ചെയ്യരുത് ; ഇക്കാര്യങ്ങള്‍ ചെയ്തു നോക്കൂ

പ്രായഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുടവയര്‍. ഏറ്റവും കൂടുതല്‍ ഫാറ്റ് അടിയുന്ന സ്ഥലമാണ് അരക്കെട്ടിനു ചുറ്റുമുള്ള ഭാഗവും വയറും. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും മെറ്റബോളിക് പ്രവര്‍ത്തനങ്ങളുടെ മാറ്റങ്ങളുമാണ് ഇതിനു കാരണമായി പറയുന്നത്. ഇത് കൊണ്ട് തന്നെ ഹൃദ്രോഗം, പ്രമേഹം, ചില തരം കാന്‍സര്‍ എന്നിവയെല്ലാം കൂടെ വരാവുന്ന രോഗങ്ങളാണ്. എത്ര വ്യായാമം ചെയ്തിട്ടും കുടവയര്‍ കുറയുന്നില്ലെങ്കില്‍ ആഹാരത്തില്‍ മാറ്റം വരുത്താവുന്നതാണ്. ചൂട് കാലത്തും കുടവയര്‍ കുറയ്ക്കുന്നതില്‍ ആരും വിട്ടു വീഴ്ച ചെയ്യേണ്ട ആവശ്യമില്ല. Read More…

Fitness

ഒന്ന് നന്നായിട്ട്‌ ഉറങ്ങാന്‍ എത്ര നേരം വ്യായാമം ചെയ്യണം? പുതിയ പഠനം

ആരോഗ്യ കാര്യങ്ങളില്‍ നമുക്ക് എപ്പോഴും ശ്രദ്ധ വേണം. നല്ല ശീലങ്ങളിലൂടെ മാത്രമാണ് ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുവാന്‍ സാധിയ്ക്കുകയുള്ളൂ. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ കൂടുതല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഇല്ലാതാക്കി മെച്ചപ്പെട്ട ജീവിതരീതി ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കും. വ്യായാമം ചെയ്യുന്നത് ശീലമാക്കുക. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക. നല്ലതു പോലെ നടന്നാല്‍ തന്നെയും ഗുണമുണ്ടാകും. ഉറക്കക്കുറവ് ഉള്ളവര്‍ക്കും വ്യായാമം ഒരു നല്ല മാര്‍ഗമാണ്. ഇത് സംബന്ധിയ്ക്കുന്ന പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഒരു Read More…

Fitness

വ്യായാമത്തിന്റെ ഗുണങ്ങളെ ഇല്ലാതാക്കും; ഓട്ടം കഴിഞ്ഞു വന്നാല്‍ ഒരിക്കലും ഈ കാര്യങ്ങള്‍ ചെയ്യരുത്

വ്യായാമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓട്ടം. മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍സ് ഓട്ടത്തിലൂടെ ശരീരത്തില്‍ ഉല്പാദിക്കപ്പെടുന്നുണ്ട് എന്നതാണ് ഇതിന്റെ ഗുണം. ശാരീരികമായും മാനസികമായും വളരെ ഉന്മേഷം നല്‍കുവാനും ഓട്ടത്തിന് കഴിവുണ്ട്. ദീര്‍ഘനേരമുള്ള ഓട്ടത്തിന് പോകുന്നവര്‍ ഉണ്ട്. എന്നാല്‍ വ്യായാമത്തിന്റെ ഗുണങ്ങളെ തന്നെ ഇല്ലാതാക്കുന്ന ഓട്ടം കഴിഞ്ഞു വന്നാല്‍ ഒരിക്കലും ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…