Fitness

വേനല്‍ക്കാലമാണ്, സുരക്ഷിതമായി വ്യായാമം ചെയ്യാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം

എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെട്ടു കൊണ്ട് ദിവസം ആരംഭിക്കാന്‍ ശ്രമിക്കുക. വേഗത്തിലുള്ള നടത്തം, യോഗ, അല്ലെങ്കില്‍ പെട്ടെന്നുള്ള വ്യായാമ ദിനചര്യ എന്നിവയെല്ലാം ആരോഗ്യത്തിന് ഏറെ സഹായിക്കും. രാവിലെ 15-30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ശരീരത്തിന് ഊര്‍ജം പകരുകയും വരാനിരിക്കുന്ന ദിവസത്തിന് പോസിറ്റീവ് ടോണ്‍ സജ്ജമാക്കുകയും ചെയ്യാന്‍ ഇത് സഹായിക്കും. എന്നാല്‍ ഓരോ ദിവസം കൂടുംതോറും വേനല്‍ ചൂട് കൂടി കൂടി വരികയാണ്. ഈ സമയത്ത് Read More…

Good News

70 വയസ്സുള്ള ഈ ചൈനീസ് മുത്തച്ഛന്‍ 5.2 ഗാലന്‍ വെള്ളം നിറച്ച വീപ്പയും കൊണ്ട് 2000 അടി ഉയരമുള്ള പര്‍വ്വതത്തില്‍ കയറും

സാധാരണ 70 വയസ്സുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും? എന്നാല്‍ ചൈനയിലെ സോ ഹെപ്പിംഗ് ഈ പ്രായത്തില്‍ 5.2 ഗാലന്‍ വെള്ളം നിറച്ച വീപ്പയും ചുമന്നുകൊണ്ട് പര്‍വ്വതത്തിന് മുകളിലേക്ക് കയറിപ്പോകും. ഇപ്പോള്‍ 70 വയസ്സും സിക്‌സ് പാക്ക് ശരീരവുമുള്ള ഹോപ് മുത്തച്ഛന്‍ പ്രായം കൊണ്ട് എണ്ണയും കുഴമ്പും ഗുളികകളുമായി കഴിയുന്നവര്‍ക്ക് വലിയ പ്രചോദനമാണ്. എല്ലാ ദിവസവും പണിക്കുപോകുന്ന സോ ഹെപ്പിംഗ് ജോലിക്ക് പോകുന്നതിന് മുമ്പ് ദിവസവും അയാള്‍ കഠിനമായ വ്യായാമം ചെയ്യാറുണ്ട്. 2,200 അടി ഉയരമുള്ള Read More…

Fitness

യോഗാസനങ്ങളിലെ രാജാവ് ; ശീര്‍ഷാസനം ചെയ്താല്‍ ശരീരത്തിന് ലഭിയ്ക്കുന്ന ഗുണങ്ങള്‍ ചെറുതല്ല

യോഗാസനങ്ങളിലെ രാജാവ് എന്നാണ് ശീര്‍ഷാസനം അറിയപ്പെടുന്നത്. എല്ലാത്തിനുമുപരി, ഇത് ചെയ്യുന്ന ഒരാള്‍ അവരുടെ ശരീരഭാരത്തെ മുഴുവന്‍ തലയുടെ ഭാഗത്തെ കേന്ദ്രീകരിച്ച് തുലനം ചെയ്യുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈയൊരു പോസിന് ഒരു വ്യക്തിയുടെ ശാരീരികമായ വഴക്കത്തിലും സന്തുലിതാവസ്ഥയിലുമെല്ലാം അത്ഭുത ഗുണങ്ങള്‍ നല്‍കാനുള്ള ശേഷിയുണ്ടെന്ന് പറയപ്പെടുന്നു. ശീര്‍ഷാസനത്തില്‍ വളരെ പെട്ടെന്ന് തന്നെ വൈഭവവും വൈദഗ്ധ്യവും നേടിയെടുക്കുക എന്നത് സാധ്യമായ കാര്യമല്ല. ക്ഷമയോട് കൂടിയുള്ള തീവ്രപരിശ്രമത്തിന്റെ ഭാഗമായി മാത്രമേ ഇതില്‍ പ്രാവിണ്യം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. പഠിച്ചെടുക്കാന്‍ ഏറ്റവും പ്രയാസകരമായ യോഗാസനം Read More…

Fitness

സ്‌കിപ്പിംഗ് ഇനി നിങ്ങളും ശീലമാക്കൂ… മാനസികാരോഗ്യവും ശരീരസൗന്ദര്യവും വര്‍ധിപ്പിക്കും

വ്യായാമങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് സ്‌കിപ്പിംഗ്. വെറും ഗെയിം മാത്രമല്ല സ്‌കിപ്പിംഗ്, മികച്ചൊരു കാര്‍ഡിയോ എക്‌സര്‍സൈസ് കൂടിയാണ്. ശരീരം മുഴുവന്‍ ആക്റ്റീവായി നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ഏതൊരു വ്യായാമം ചെയ്യുന്നതിന് മുന്‍പും ശരീരം അല്പം വാം അപ്പ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.സ്‌കിപ്പിംഗ് ചെയ്യുന്നതിന് മുന്‍പും ഇത് നിര്‍ബന്ധമാണ്. കാരണം ശരീരം കൃത്യമായ രീതിയില്‍ നിര്‍ത്തി ശ്രദ്ധയോടെ വേണം സ്‌കിപ്പിംഗ് ചെയ്യാന്‍. വാം അപ്പിന് ശേഷം രണ്ടു കാലുകളും ചേര്‍ത്ത് വെച്ച് പതുക്കെ ചാടാന്‍ തുടങ്ങാം. റോപ് കാലില്‍ തടയാതിരിക്കാന്‍ Read More…

Fitness

ഒന്നു മനസുവയ്ക്കാമോ ? തിരികെ പിടിക്കാം യൗവനത്തെ

ഒന്നു മനസുവച്ചാല്‍ യൗവനം അതിന്റെ ഊര്‍ജസ്വലതയോടെ ദീര്‍ഘകാലം കാത്തു സൂക്ഷിക്കാന്‍ കഴിയും. മുപ്പതുകളുടെ ചെറുപ്പം നാല്‍പതുകളിലും നിലനിര്‍ത്താം. യുവത്വത്തെ കാത്തുസൂക്ഷിക്കുന്നതില്‍ ഈ കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ. എന്നും വ്യായാമംദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വയ്ക്കുക. നടത്തം, ഓട്ടം, നീന്തല്‍, സൈക്ലിങ് തുടങ്ങി ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതിയ്ക്ക് യോജിക്കുന്ന തരത്തിലുള്ള വ്യായാമമുറകള്‍ സ്വീകരിക്കാം. ജിം തിരഞ്ഞെടുക്കുമ്പോള്‍ ആദ്യ ആഴ്ചയിലെ അഞ്ചുദിവസം അരമണിക്കൂര്‍ വീതം ഇഷ്ടമുള്ള വ്യായാമത്തില്‍ ഏര്‍പ്പെടാം. പിന്നീട് ഓരോരുത്തരുടെയും ആരോഗ്യത്തിനും കഴിവിനും അനുസരിച്ച് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ദീര്‍ഘനേരം ഇരുന്നു Read More…

Healthy Food

വ്യായാമം ചെയ്യുന്നതിന് മുമ്പ് ഒരിയ്ക്കലും ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല

ഭക്ഷണം കഴിച്ച ശേഷം ഉടന്‍ തന്നെ വ്യായാമം ചെയ്യാന്‍ പാടില്ല. വ്യായാമം ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇത് ചെയ്യാന്‍ സമയവും സന്ദര്‍ഭവും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണം കഴിച്ചയുടന്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടാല്‍ ദഹനം മെച്ചപ്പെടുമെന്ന് പലരും വിശ്വസിക്കാറുണ്ട്. എന്നാല്‍ ഇതൊരു തെറ്റിദ്ധാരണയാണ്. ഭക്ഷണം കഴിച്ചയുടന്‍ തന്നെ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് ദഹനത്തെ തടസപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ വ്യായാമം ചെയ്യുന്നതിന് മുമ്പ് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് മനസിലാക്കാം…

Healthy Food

നിങ്ങള്‍ക്ക് സ്റ്റാമിന കുറവാണോ ? എങ്കില്‍ ഈ ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം

നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ നമുക്ക് സ്റ്റാമിന വളരെ ആവശ്യമാണ്. നമ്മളുടെ ശരീരത്തിന്റെ സഹനശേഷിയെയാണ് സ്റ്റാമിന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശാരീരികമായും മാനസികമായും നല്ല സഹനശേഷി നമുക്ക് ആവശ്യമാണ്. നമ്മള്‍ ഫിസിക്കല്‍ ആക്ടിവിറ്റീസില്‍ ഏര്‍പ്പെടുമ്പോള്‍ സ്റ്റാമിന അത്യാവശ്യമായി വേണ്ടുന്ന ഒന്നാണ്. ഫിസിക്കലായും അതുപോലെ തന്നെ ഇമോഷണലായും സ്റ്റാമിന വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ പതിവായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. അതുപോലെ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… നെയ്യ് – വീട്ടില്‍ നല്ല ശുദ്ധമായ നെയ്യ് ഉണ്ടെങ്കില്‍ Read More…

Health

ഉറങ്ങാന്‍ പോകുമ്പോള്‍ നെഞ്ചെരിച്ചിലോ? പരിഹരിയ്ക്കാം ഇക്കാര്യങ്ങളിലൂടെ

നമ്മളെയൊക്കെ പലപ്പോഴും പ്രശ്നത്തിലാക്കുന്ന ഒന്നാണ് നെഞ്ചെരിച്ചില്‍. അപ്പോള്‍ തന്നെ വീട്ടില്‍ എന്തെങ്കിലും പൊടിക്കൈകള്‍ ചെയ്ത് ഇത് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇതിനെ ആരും അത്ര കാര്യമാക്കാറില്ല. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. വയറിന്റെ മുകള്‍ ഭാഗത്തു നിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക. നെഞ്ചെരിച്ചില്‍ മാറ്റാന്‍ വീട്ടില്‍ തന്നെ ചില മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാം… Read More…

Fitness

റോഡിലൂടെ നടന്നാല്‍ ഒന്നുകില്‍ പട്ടികടിക്കാം, അല്ലെങ്കില്‍ വണ്ടിയിടിക്കാം; പ്രഭാത നടത്തം എവിടെനടക്കും ?

പ്രഭാത നടത്തം ശരീരത്തിനും മനസിനും ആരോഗ്യവും ഉന്മേഷവും പകരും. ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും നടത്തം സഹായിക്കും. എല്ലാ പ്രായക്കാര്‍ക്കും ഇത് ജീവിതചര്യയുടെ ഭാഗമാക്കാവുന്നതാണ്. ദിവസവും രാവിലെ നടക്കാന്‍ സമയം കണ്ടെത്തുന്നതിലൂടെ ജീവിതത്തില്‍ അടുക്കും ചിട്ടയും കൈവരും. കൂട്ടമായി നടക്കുന്നതിനാല്‍ സൗഹൃദങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാം. ഇന്ന് ധരാളമാളുകള്‍ പ്രഭാത നടത്തം ശീലമാക്കിയിട്ടുണ്ട്. ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച പ്രഭാത നടത്തത്തിലേക്ക് മലയാളി വീണ്ടും തിരിച്ചെത്തിക്കഴിഞ്ഞു. എന്നാല്‍ എവിടെ നടക്കും? റോഡിലൂടെ നടന്നാല്‍ ഒന്നുകില്‍ പട്ടികടിക്കാം, അല്ലെങ്കില്‍ വണ്ടിയിടിക്കാം. പൊതുവിലുള്ള Read More…