Featured Fitness

നടപ്പ് വ്യായാമം: വെറും വയറ്റിലോ ഭക്ഷണത്തിനുശേഷമോ? ഏതാണ് കൂടുതൽ കൊഴുപ്പ് കത്തിക്കുന്നത്?

നടത്തം ഒരു മികച്ച വ്യായാമമായി കണക്കാക്കപ്പെടുന്നു. ശരീരഭാരം കുറയ്ക്കാനും കലോറി എരിച്ചുകളയാനും, സമ്മർദ്ദം നിയന്ത്രിക്കാനും, മെറ്റബോളിസം വർദ്ധിപ്പിക്കാനും, പേശികളെ ശക്തിപ്പെടുത്താനും നടത്തം സഹായിക്കുന്നു. ചിലര്‍ വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷം നടക്കാൻ പോകുമ്പോൾ, മറ്റു ചിലർ ഒഴിഞ്ഞ വയറുമായി നടക്കാൻ ഇഷ്ടപ്പെടുന്നു. ഇതില്‍ ഏതാണ് കൂടുതൽ കലോറി കത്തിച്ചുകളയുന്നത്? ആരോഗ്യ വിദഗ്ധരിൽ നിന്ന് നമുക്ക് അത് കേൾക്കാം. “ഒരാൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ, ഒഴിഞ്ഞ വയറ്റിൽ നടക്കുന്നത് എപ്പോഴും നല്ലതാണ്. ഇത് ഫാസ്റ്റിംഗ് കാർഡിയോ എന്നും അറിയപ്പെടുന്നു, ഒഴിഞ്ഞ വയറ്റിൽ Read More…

Featured Fitness

ഫിറ്റ്‌നസ്; വര്‍ക്കൗട്ടിനുശേഷം എത്രസമയം കഴിഞ്ഞ് ഭക്ഷണം കഴിക്കാം? എന്തൊക്കെ കഴിക്കണം

ആരോഗ്യകരമായി ഇരിയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശരീരത്തെ ഫിറ്റായി നിലനിര്‍ത്താന്‍ വ്യായാമം തന്നെയാണ് പ്രധാനപ്പെട്ടത്. ഫിറ്റ്‌നസിനായി വര്‍ക്കൗട്ടു നടത്തുന്നവര്‍ അവരുടെ ഭക്ഷണ കാര്യത്തിലും ശ്രദ്ധേയരാകണം. വ്യായാമത്തിനുശേഷം 30 മിനിറ്റിനകം 15 ഗ്രാം പ്രോട്ടീനും 30 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഊര്‍ജം നിലനിര്‍ത്താനും പേശികളുടെ പ്രവര്‍ത്തനത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും…… * മുട്ട – മുട്ടയുടെ വെള്ളയില്‍ ഗുണമേന്മയേറിയ പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. മഞ്ഞയില്‍ കൊഴുപ്പും വൈറ്റമിനുകളും ഉണ്ട്. * മുഴു ധാന്യങ്ങള്‍ – പെട്ടെന്ന് Read More…

Fitness

എത്രയൊക്കെ നടന്നിട്ടും, വ്യായാമം ചെയ്തിട്ടും വണ്ണം കുറയുന്നില്ലേ? ചിലപ്പോള്‍ കാരണം ഇതൊക്കെ ആവാം

ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാനും ആരോഗ്യം സംരക്ഷിക്കാനും നടത്തം സഹായിക്കുന്നു. എന്നാല്‍ എല്ലാ ദിവസവും നടന്നിട്ടും ശരീരത്തിന്റെ ഭാരം കുറയുന്നില്ലെങ്കില്‍ അതിന് പിന്നില്‍ ചില കാരണങ്ങളുണ്ടാകാം. സാവധാനത്തിലുള്ള നടത്തം മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. സന്ധികള്‍ക്കും നല്ലതാണ്. ശരീരഭാരം കുറയ്ക്കാന്‍ പ്രയാസമാണ്. സാവധാനം നടക്കുന്നത് ഹൃദയമിടുപ്പിന്റെ നിരക്ക് കൂട്ടുന്നില്ല. ശരീരഭാരം കുറയണമെങ്കില്‍ വേഗത്തിൽ നടക്കണം, സ്‌റ്റെപ്പുകള്‍ കയറുന്നതും നല്ലതാണ്. ഒരോ ഭക്ഷണത്തിന് ശേഷവും മൂന്നോ നാലോ തവണയായി ചെറുനടത്തങ്ങൾ ശീലമാക്കണം. ഒരോ തവണയും ഭക്ഷണത്തിന് ശേഷം 15 മിനിറ്റ് നടക്കുന്നത് Read More…

Featured Fitness

ആദ്യമായാണോ നിങ്ങള്‍ യോഗ ചെയ്യാന്‍ തുടങ്ങുന്നത് ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒന്നാണ് യോഗ. മറ്റ് വ്യായാമങ്ങളില്‍ നിന്ന് യോഗയെ വ്യത്യസ്ഥമാക്കുന്നതും ഈ ഗുണം തന്നെയാണ്. ശരീരത്തിന്റെ ആരോഗ്യം ഒരു പരിധി വരെ മനസിനെ ആശ്രയിച്ചുകൊണ്ടാണ് നിലനില്‍ക്കുന്നത്. മനസിനും ശരീരത്തിനും ഒരുപോലെ ഗുണം ലഭിക്കാന്‍ യോഗ തന്നെ തിരഞ്ഞെടുക്കണം. ചെറിയ പ്രായത്തില്‍ തന്നെയുള്ള ഓര്‍മ്മക്കുറവ്, പ്രായമാകുമ്പോള്‍ അല്‍ഷിമേഴ്‌സ് സംഭവിക്കാനുള്ള സാധ്യത എന്നിവ ഇല്ലാതാക്കാന്‍ യോഗ ചെയ്യുന്നതിലൂടെ സാധിക്കും. യോഗ ആദ്യമായി ചെയ്യാന്‍ തുടങ്ങുന്നവരാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….

Fitness

കൂടുതൽ കാലം ജീവിക്കണോ? എങ്കിൽ ഒരു ദിവസം 111 മിനിറ്റ് നടന്നോളൂ

ദിവസേന ശരാശരി 111 മിനിറ്റ് നടക്കുന്ന വ്യക്തികൾക്ക് കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങളുള്ളവരെ അപേക്ഷിച്ച് അവരുടെ ആയുസ്സ് 11 വർഷം വരെ വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പഠനം. ദിവസത്തിൽ കൂടുതൽ സമയം ഇരിക്കുന്നത് ശരീരഭാരം, ടൈപ്പ് 2 പ്രമേഹം, കാൻസർ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു . ക്വീൻസ്‌ലാന്റ് ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ലഭ്യമായത്. ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ ഡോ. ലെനർട്ട് വീർമാൻ പറയുന്നത് , കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ Read More…

Featured Fitness

ഭക്ഷണം കഴിക്കേണ്ടത് വര്‍ക്ക്ഔട്ടിന് മുമ്പോ അതോ ശേഷമോ? കണ്‍ഫ്യൂഷനാണോ!

ആരോഗ്യകാര്യങ്ങളില്‍ ആകുലരാകുന്നവരാണ് ഭൂരിഭാഗം വരുന്ന മലയാളികളും. എല്ലാദിവസവും ജിമ്മില്‍ പോയി വര്‍ക്ഔട്ട് ചെയ്യുന്നവര്‍ ഉണ്ടാകുന്ന ഒരു സംശയമുണ്ട്. വര്‍ക്ക്ഔട്ട് വെറുംവയറ്റില്‍ ചെയ്യണോ എന്ന്. വര്‍ക്ഔട്ടിന് മുന്‍പോ ശേഷമോ ഭക്ഷണം കഴിക്കുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ട്. ഇതിന്റെ സമയവും ഉള്ളടക്കവും നിങ്ങളുടെ വര്‍ക്ക്ഔട്ടിലെ പ്രകടനത്തിനെ ബാധിക്കും. സെലിബ്രൈറ്റികള്‍ പലവരും വര്‍ക്ക്ഔട്ട് തുടങ്ങുന്നതിന് മുന്‍പ് പ്രോട്ടീന്‍ ഷേയ്ക്കോ പ്രോട്ടീന്‍ ബാറോ സ്മൂത്തിയോ ഒക്കെ കഴിക്കാറുണ്ട്. വ്യായാമത്തിനായി ഊര്‍ജ്ജം ലഭിക്കാനും പേശികളുടെ ഘനം നഷ്ടപ്പെടാതിരിക്കാനുമാണ് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനുമാണ് പ്രീ വര്‍ക്ഔട്ട് Read More…

Fitness

ചൂടുവെള്ളം കുടിച്ചും തടിയും വയറുമെല്ലാം കുറയ്ക്കാം

ശരീരഭാരം ഇന്ന് പലര്‍ക്കും ഒരു വില്ലനാണ്. ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. തടി കുറയ്ക്കാന്‍ പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. വെളളം കുടിയ്ക്കുന്നത് പല തരത്തിലും ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് വെള്ളം കുടിയ്ക്കുന്നത്. Read More…

Fitness

ഉലോങ് ചായ കുടിക്കൂ… ഉറങ്ങുമ്പോള്‍പോലും ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയും

ശരീരഭാരം ഇന്ന് പലര്‍ക്കും ഒരു വില്ലനാണ്. ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. എന്നാല്‍ മിക്കവര്‍ക്കും താല്പര്യം എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ തന്നെയാണ്. വളരെ എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാനുള്ള ഒരു വിദ്യയാണ് ജപ്പാനിലെ സുക്കുബ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ദിവസവും രണ്ട് കപ്പ് Read More…

Fitness

തിരികെ പിടിക്കാം യൗവനത്തെ, ചെറുപ്പം നാല്‍പതുകള്‍ക്കുശേഷവും, ഈ അഞ്ചുകാര്യങ്ങള്‍ ശ്രദ്ധിക്കുക

ഒന്നു മനസുവച്ചാല്‍ യൗവനം അതിന്റെ ഊര്‍ജസ്വലതയോടെ ദീര്‍ഘകാലം കാത്തു സൂക്ഷിക്കാന്‍ കഴിയും. മുപ്പതുകളുടെ ചെറുപ്പം നാല്‍പതുകളിലും നിലനിര്‍ത്താം. യുവത്വത്തെ കാത്തുസൂക്ഷിക്കുന്നതില്‍ ഈ കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ. എന്നും വ്യായാമം ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വയ്ക്കുക. നടത്തം, ഓട്ടം, നീന്തല്‍, സൈക്ലിങ് തുടങ്ങി ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതിയ്ക്ക് യോജിക്കുന്ന തരത്തിലുള്ള വ്യായാമമുറകള്‍ സ്വീകരിക്കാം. ജിം തിരഞ്ഞെടുക്കുമ്പോള്‍ ആദ്യ ആഴ്ചയിലെ അഞ്ചുദിവസം അരമണിക്കൂര്‍ വീതം ഇഷ്ടമുള്ള വ്യായാമത്തില്‍ ഏര്‍പ്പെടാം. പിന്നീട് ഓരോരുത്തരുടെയും ആരോഗ്യത്തിനും കഴിവിനും അനുസരിച്ച് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ദീര്‍ഘനേരം Read More…