Crime

വിവാഹേതര ബന്ധം? ഭർത്താവിന് കാപ്പിയിൽ മയക്കുമരുന്ന് നൽകി സ്വകാര്യഭാഗത്ത് കുത്തിപ്പരുക്കേല്‍പ്പിച്ച് ഭാര്യ

വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവിന് കാപ്പിയിൽ ഉറക്കഗുളിക കലർത്തി നൽകി മയക്കിയ ശേഷം സ്വകാര്യഭാഗത്ത് കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിലായി. ഉത്തർപ്രദേശിലെ മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗുരുതരമായി പരുക്കറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ എട്ടിന് രാത്രി 12 മണിയോടെയാണ് ഷബ്നം ഭർത്താവ് നദീമിന് കാപ്പിയിൽ മയക്കുമരുന്ന് നൽകി ആക്രമണം നടത്തിയത്. ലിസാദി ഗേറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ സെയ്ദ് ഗാർഡനിൽ താമസിക്കുന്ന ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷമായിരുന്നു. ഇവർക്ക് Read More…

Oddly News

കാറിൽ കാമുകിക്കൊപ്പം മോമോസ് തിന്നാന്‍ പോയ ഭർത്താവിനെ പൊക്കി! ഭാര്യയെ ബോണറ്റിലിട്ട് പാഞ്ഞ കാറിന്റെ ദൃശ്യങ്ങൾ!

ഉത്തർപ്രദേശിലെ മീററ്റിൽ കാമുകിയുമൊത്ത് മൊമോസ് കഴിക്കാൻ പോയ ഭർത്താവിനെ ഭാര്യ കൈയോടെ പിടികൂടിയ സംഭവം ഒടുവിൽ വധശ്രമക്കേസിൽ കലാശിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് മയങ്ക് എന്നയാൾ തന്റെ കാമുകി മഹിയുമൊത്ത് മൊമോസ് കഴിക്കാനെത്തിയത്. എന്നാൽ ഈ സമയം മയങ്കിന്റെ ഭാര്യ സുനിത ഇവരെ നേരിട്ട് കാണുകയായിരുന്നു. മറ്റൊരു സ്ത്രീക്കൊപ്പം ഭർത്താവിനെ കണ്ടതോടെ ദേഷ്യം വന്ന സുനിത കാറിന്റെ ജനലിൽ തട്ടാൻ തുടങ്ങി. ഇതോടെ പരിഭ്രാന്തനായ മയങ്ക് കാർ പൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചു. സുനിത കാറിന് മുന്നിൽ കയറി ബോണറ്റിൽ Read More…

Crime Featured

പരസ്ത്രീ ബന്ധം, 30 ലക്ഷത്തിന്റെ ചൂതാട്ടക്കടം, വീട്ടാൻ സ്വത്ത് വിൽക്കാൻ വഴങ്ങാത്ത ഭാര്യയെ വെടിവച്ചു കൊന്നു, ഭർത്താവ് ഒളിവിൽ

ന്യൂഡൽഹി ∙ കുടുംബകലഹത്തെ തുടർന്ന് ഡൽഹിയിൽ 30 വയസ്സുകാരിയെ ഭർത്താവ് വെടിവച്ചു കൊലപ്പെടുത്തി. തെക്കേ ഡൽഹിയിലെ സംഗം വിഹാർ പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭർത്താവിനായി അടുക്കളയിൽ റൊട്ടി ഉണ്ടാക്കിക്കൊണ്ടിരിക്കെയാണ് കവിത എന്ന യുവതി കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് ശുഭം രാജ്പുത് നിലവിൽ ഒളിവിലാണ്. വിവാഹം കഴിഞ്ഞ ഒന്നരവർഷമായി കവിത നിരന്തരമായ ഗാർഹിക പീഡനത്തിന് ഇരയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവിന്റെ ക്രൂരതയെക്കുറിച്ച് കവിത തന്റെ കുടുംബത്തോട് പറഞ്ഞിരുന്നെങ്കിലും, സമുദായത്തെയും നാട്ടുകാരെയും ഭയന്ന് ബന്ധം വേർപെടുത്താൻ അവർ Read More…

Crime

ഗർഭിണിയെ കാമുകൻ കുത്തി; അതേ കത്തികൊണ്ട് കാമുകനെ ഭര്‍ത്താവ് കുത്തി, രണ്ടുപേരും മരിച്ചു

ത്രികോണ പ്രണയത്തിനൊടുവില്‍ തര്‍ക്കം. ഗര്‍ഭിണിയായ യുവതിയെ ലിവ് ഇന്‍ പങ്കാളി കുത്തിക്കൊലപ്പെടുത്തി. പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇയാളെ അതേ കത്തികൊണ്ടുതന്നെ കുത്തിക്കൊന്നു. ഡല്‍ഹിയിലാണ് സംഭവം. ഇവരെയും യുവതിയുടെ സഹോദരന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു. ശാലിനി, ലിവ് ഇൻ പങ്കാളി ആഷു എന്നിവരാണ് മരിച്ചത്. ഡല്‍ഹിയിലെ നബികരീം പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം. ശാലിനിയും ഭര്‍ത്താവ് ആകാശും ശാലിനിയുടെ അമ്മ ഷീലയെ കാണാന്‍ പോയതായിരുന്നു. അപ്പോള്‍ അവിടെയെത്തിയ ശാലിനിയുടെ ലിവ് ഇന്‍ പങ്കാളി ആഷു കത്തിയെടുത്ത് ആകാശിനെ ആക്രമിച്ചു. ആകാശ് Read More…

Oddly News

ഓണ്‍ലൈന്‍ പേയ്മെന്‍റ് ചതിച്ചു, ​ഗർഭനിരോധന ​ഗുളിക വാങ്ങിയത് ഭാര്യയറിഞ്ഞു! വിവാഹേതര ബന്ധം പൊളിഞ്ഞു

ഒരു യുവാവ് ഗർഭനിരോധന ഗുളിക വാങ്ങാനായി ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലെ യാങ്ജിയാങ്ങിലുള്ള ഒരു ഫാർമസിയിൽ പോയി. ഗർഭനിരോധന ​ഗുളിക വാങ്ങുന്നതിനായി 15.8 യുവാൻ (ഏകദേശം 200 രൂപ)യായിരുന്നു ഫാർമസിയിൽ നൽകേണ്ടിയിരുന്നത്. അവിടെ നടത്തിയ ഓൺലൈൻ പെയ്‌മെന്റ് പരാജയപ്പെട്ടു. സിസ്റ്റം എറർ കാരണമാണ് പണമടക്കാൻ സാധിക്കാതെ പോയത് എന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ, ഫാർമസി ജീവനക്കാർ പണം തിരികെ ലഭിക്കുന്നതിന് വേണ്ടി യുവാവിന്റെ മെമ്പർഷിപ്പ് കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറിലേക്ക് വിളിച്ചു. എന്നാൽ, Read More…

Crime

ഭാര്യയുമായി അവിഹിതബന്ധം; യുവാവിനെ ഭാര്യയെ കൊണ്ടുതന്നെ വിളിച്ചുവരുത്തി തൊഴിലുടമ കുത്തിക്കൊലപ്പെടുത്തി

ന്യൂഡല്‍ഹി: മുന്‍ തൊഴിലുടമയുമായുള്ള പണത്തെച്ചൊല്ലിയുള്ള തര്‍ക്കവും തൊഴിലുടമയുടെ ഭാര്യയുമായുള്ള വിവാഹേതര ബന്ധവും ഡല്‍ഹിയില്‍ 22 കാരനായ റെസ്റ്റോറന്റ് ജീവനക്കാരനെ കൊലപ്പെടുത്തി. കൊണാട്ട് പ്ലേസിലെ ഒരു ഭക്ഷണശാലയില്‍ വെയിറ്ററായി ജോലി ചെയ്തിരുന്ന സച്ചിന്‍ കുമാര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഭാര്യയുമായുള്ള അവിഹിതബന്ധം മുതലെടുത്ത് പക തീര്‍ക്കാന്‍ തൊഴിലുടമ യുവാവിനെ ഭാര്യയെ കൊണ്ടു നിര്‍ബ്ബന്ധിപ്പിച്ച് വിളിച്ചുവരുത്തി ഭര്‍ത്താവ് ഹാഷിബ് ഖാന്‍ കുത്തിക്കൊല്ലുകയായിരുന്നു. ദക്ഷിണ ഡല്‍ഹിയിലെ സംഗം വിഹാറില്‍ ടീ ഷര്‍ട്ട് നിര്‍മാണ യൂണിറ്റ് നടത്തിയിരുന്ന ഖാന്‍ (31), ഭാര്യ ഷബീന Read More…