Featured Lifestyle

X-ഉം ChatGPT-യും ആഗോളതലത്തിൽ പ്രവർത്തനരഹിതം; ‘ഇലോൺ മസ്ക് സുന്ദരമായ ഉറക്കത്തിൽ’ !

ക്ലൗഡ്ഫ്ലെയർ സാങ്കേതിക തകരാറിനെ തുടർന്ന് X-ഉം ChatGPT-യും ആഗോളതലത്തിൽ പ്രവർത്തനരഹിതമായപ്പോൾ നെറ്റിസൺസിന്റെ പ്രതികരണമാണ് ഇ​പ്പോള്‍ വൈറലാകുന്നത്. അവര്‍ അതിന് കൂട്ടുപിടിച്ചതോ സാക്ഷാല്‍ ഇലോൺ മസ്കിനെ തന്നെ. തകരാറിനെ തുടര്‍ന്ന് തന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകള്‍ നിശ്ചലമായപ്പോള്‍ തറയില്‍ കിടന്ന് സുഖമായുറങ്ങുന്ന മസ്കിനെയാണ് ഉപയോക്താക്കള്‍ പ്രതികരമായി ചിത്രീകരിച്ചത്. ഇന്ന് X (മുമ്പ് ട്വിറ്റർ) ആഗോള സാങ്കേതിക തകരാർ നേരിടുകയാണ്. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് വെബ്സൈറ്റും ആപ്പും ആക്സസ് ചെയ്യുന്നതിൽ പ്രശ്‌നം നേരിട്ടതായി റിപ്പോർട്ട് ചെയ്തു. ഈ തടസ്സം കാരണം നിരവധി Read More…

Featured Lifestyle

ഉടമയുടെ വീട്ടിലേയ്ക്ക് സ്വയം ഓടിച്ചുപോകുന്ന കാർ പുറത്തിറക്കി ടെസ്‌ല

ലോകത്തിലെ ആദ്യത്തെ ഓട്ടോണമസ് വാഹനം, അതായത് ഉടമയുടെ വീട്ടിലേയ്ക്ക് സ്വയം ഓടിച്ചുപോകുന്ന കാർ ടെസ്‌ല പുറത്തിറക്കി. ടെക്‌സാസിലെ ഓസ്റ്റിനിലുള്ള കമ്പനിയുടെ ഗിഗാഫാക്ടറിയിൽ നിന്ന് ഏകദേശം 30 മിനിറ്റ് അകലെയുള്ള ഒരു ഉപഭോക്താവിന്റെ വീട്ടിലേക്ക് സെൽഫ് ഡ്രൈവിംഗ് ടെസ്‌ല മോഡൽ വൈ, ഹൈവേകൾ, കവലകൾ, ട്രാഫിക് സിഗ്നലുകൾ, നഗര തെരുവുകൾ എന്നിവയെല്ലാം തരണം ചെയ്ത് യാത്ര ചെയ്തു. ചരിത്ര നാഴികക്കല്ലായ ഈ സംഭവം ഓൺലൈനിൽ വ്യാപകമായി പങ്കിട്ടു, ടെസ്‌ല ശനിയാഴ്ച 30 മിനിറ്റ് ദൈർഘ്യമുള്ള ഒരു പൂർണ്ണ വീഡിയോയും Read More…

Featured Good News

ഈ കുടുംബത്തി​ന്റെ സമ്പാദ്യം മിനിറ്റിൽ 3കോടി, തുടങ്ങിയത് ഉപ്പും മഞ്ഞളും വിറ്റ്, എലോൺ മസ്‌കിനേക്കാള്‍ ആസ്തി

സാം വാൾട്ടൺ എന്നത് വിജയിച്ച ഒരു ജീവിതം മാത്രമല്ല, ഷോപ്പിംഗ് ലോകത്തെ മാറ്റിമറിച്ച പേരാണ്. കഠിനാധ്വാനം, ബുദ്ധിപരമായ ചിന്ത, വ്യക്തമായ കാഴ്ചപ്പാട് എന്നിവ മൂലധനമാക്കി അദ്ദേഹം ഒരു ചെറിയ സ്റ്റോർ ആരംഭിച്ചു. അത് പിന്നീട് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ വാൾമാർട്ടായി മാറി. 2024 ഡിസംബർ വരെ, വാൾട്ടൺ കുടുംബത്തിന്റെ മൊത്തം സമ്പത്ത് ഏകദേശം 432.4 ബില്യൺ യുഎസ് ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായി അറിയപ്പെടുന്ന എലോൺ മസ്‌കിന്റെ ആസ്തിയേക്കാൾ കൂടുതലാണ് അത്. ഇതുവരെ, Read More…

Featured Lifestyle

ടെസ്ലയുടെ സ്വയം ഡ്രൈവ് ചെയ്യുന്ന റോബോടാക്സി നിരത്തിലേയ്ക്ക്; പൊതുജനങ്ങള്‍ക്ക് ടെസ്റ്റ് റൈഡ്

ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ നിക്ഷേപകരും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ടെസ്ലയുടെ സ്വയം-ഡ്രൈവിംഗ് റോബോടാക്സി പൊതുജനങ്ങള്‍ക്ക് റൈഡുകള്‍ വാഗ്ദാനം ചെയ്യാന്‍ ഒരുങ്ങുന്നു. വിലകുറഞ്ഞ ഇവി പ്ലാറ്റ്ഫോം നിര്‍മ്മിക്കാനുള്ള പദ്ധതികളില്‍ നിന്ന് മാറി, ടെസ്ല ഭാവിയില്‍ സ്വയം ഡ്രൈവിംഗ് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് എലോണ്‍ മസ്‌ക് പറഞ്ഞു. റോബോടാക്സി റൈഡുകളെക്കുറിച്ചുള്ള ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മസ്‌ക്. ജൂണ്‍ 28 മുതല്‍, ടെസ്ല വാഹനങ്ങള്‍ ഫാക്ടറി ലൈനിന്റെ അവസാനത്തില്‍ നിന്ന് ഒരു ഉപഭോക്താവിന്റെ വീട്ടിലേക്ക് സ്വയം ഓടിക്കുമെന്നും മസ്‌ക് Read More…

Oddly News

‘ഇതുവരെ ചെയ്തിട്ടുള്ള ഏറ്റവും മികച്ച കാര്യം’ ; രാമക്ഷേത്രം സന്ദര്‍ശിച്ച് ഇലോണ്‍ മസ്‌ക്കിന്റെ പിതാവ്

താന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നെന്ന് അയോദ്ധ്യാ സന്ദര്‍ശനത്തെക്കുറിച്ച് ടെക് ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ പിതാവ് എറോള്‍ മസ്‌ക്. ബുധനാഴ്ച ഉച്ചയ്ക്ക് അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം.. ‘ഇത് അതിശയകരമാണ്, തികച്ചും അത്ഭുതകരമാണ്. ഞാന്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നാണിത്.’ അദ്ദേഹം പറഞ്ഞു. സമീപത്തെ ഹനുമാന്‍ഗര്‍ഹി ക്ഷേത്രത്തിലും എരോള്‍ ദര്‍ശനം നടത്തി. ആഗ്രയിലെ താജ്മഹലും സന്ദര്‍ശിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത് എന്നാല്‍ മേഖലയിലെ കടുത്ത ചൂട് കാരണം പദ്ധതി ഉപേക്ഷിച്ചേക്കും. Read More…

Celebrity

മസ്കിന്റെ 13-ാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന് ആഷ്‌ലി, മൗനം വെടിഞ്ഞ് മസ്‌ക്, എന്താണ് ഉദ്ദേശിച്ചതെന്ന് സോഷ്യല്‍ മീഡിയ

മാൻഹട്ടൻ :ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. ആഷ്ലി സെൻ്റ് ക്ലെയർ എന്ന യുവതിയാണ് അവകാശവാദവുമായി എത്തിയത്. എക്സിലൂടെയായിരുന്നു മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന് ആഷ്ലി വെളിപ്പെടുത്തിയത്. തീവ്ര വലതുപക്ഷ ബന്ധങ്ങൾക്കും വിവാദ അഭിപ്രായങ്ങൾക്കും പേരുകേട്ട 31കാരിയാ ആഷ്‌ലി സെൻ്റ് ക്ലെയർ വാലൻ്റൈൻസ് ദിനത്തിലാണ് ഇക്കാര്യം എക്സിലൂടെ അറിയിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. ഇപ്പോഴിതാ ഈക്കാര്യത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. Read More…

Celebrity

പ്രണയത്തെ പുനര്‍നിര്‍വചിക്കുന്ന സുന്ദരി, ടോസ്‌ക മസ്‌ക്; എലോണ്‍ മസ്‌ക്കിന്റെ നേര്‍വിപരീതമായ സഹോദരി

അസാധാരണ വ്യക്തിത്വങ്ങള്‍ കൊണ്ടു നിറഞ്ഞതാണ് ടെക് രംഗത്തെ ഭീമനായ എലോണ്‍ മസ്‌കിന്റെ കുടുംബം. അദ്ദേഹത്തിന്റെ സഹോദരന്‍ കിംബാല്‍ ഒരു സംരംഭകനാണ്. ഇളയ സഹോദരി ടോസ്‌ക സ്വന്തം ഫിലിം മേക്കിംഗ് ബിസിനസ്സ് കൈകാര്യം ചെയ്യുന്നു. പ്രണയ പ്രേമികള്‍ക്കായുള്ള ഒരു സ്ട്രീമിംഗ് സേവനമായ ടോസ്‌ക്ക പാഷന്‍ഫ്‌ളിക്‌സിന്റെ സിഇഒ ആയ അവര്‍ പ്രണയ സിനിമകള്‍ കൊതിക്കുന്ന ആരാധകര്‍ക്ക് അവര്‍ കൊതിക്കുന്ന സിനിമകളും ഷോകളും നല്‍കും. കമ്പനി മാനേജുചെയ്യുന്നത് കൂടാതെ, സ്ട്രീമര്‍ നിര്‍മ്മിക്കുന്ന മിക്ക സിനിമകളും അവര്‍ സംവിധാനം ചെയ്യുന്നു, വിനോദ വ്യവസായത്തില്‍ Read More…

Lifestyle

അംബാനിക്കും മിത്തലിനും മോശം വാർത്ത? സിമ്മും നെറ്റ്‌വർക്കും ഇല്ലാതെ കോളിംഗും ഇന്റര്‍നെറ്റും

സുനിൽ മിത്തലിന്റെ എയർടെൽ, മുകേഷ് അംബാനിയുടെ ജിയോ തുടങ്ങിയ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരെ ആശങ്കയിലാക്കി എലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റനെറ്റ് സേവനം ഉടൻ ഇന്ത്യയിൽ ആരംഭിക്കാൻ പോകുന്നു. അത് വെറും ഇന്റര്‍നെറ്റ് സേവനമല്ല. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സിം കാർഡിന്റെയോ മൊബൈൽ നെറ്റ്‌വർക്കിന്റെയോ ആവശ്യമില്ലാതെ ഈ നൂതന സേവനം ഇന്റനെറ്റ് കണക്റ്റിവിറ്റി നല്‍കും. എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാർലിങ്ക് അതിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി Read More…