കുവൈറ്റില്‍ ദമ്പതികൾ ഭാര്യാഭർത്താക്കന്മാരായി പ്രഖ്യാപിച്ച് മൂന്ന് മിനിറ്റിനുള്ളിൽ വിവാഹമോചനം നേടി. സംഭവം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ ദാമ്പത്യം എന്ന റെക്കോഡില്‍ ഇടംപിടിച്ചു. ഇൻഡിപെൻഡന്റ്സ് ഇൻഡിയുടെ റിപ്പോർട്ട് അനുസരിച്ച്, സംഭവം നടന്നത് 2019 ലാണ്, എന്നാൽ അടുത്തിടെ സംഭവം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി. വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയ ദമ്പതികൾ കോടതിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതോടെയാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. പുറത്തേയ്ക്ക് നടക്കുന്നതിനിടയില്‍ മണവാട്ടി ഇടറിവീണു. ഇതുകണ്ട് വരൻ അവളെ ‘വിഡ്ഢി’ എന്ന് വിളിച്ച് അപമാനിച്ചു. Read More…
Tag: divorce
‘ആ പെണ്‍കുട്ടിയുടെ കൂടെ ജീവിക്കാന്‍ കഴിയില്ല’ ; നടന്‍ ജയം രവിയും ഭാര്യയും വേര്‍പിരിയുന്നു?
അടുത്തിടെ തെന്നിന്ത്യന്‍ സിനിമലോകത്ത് നിരവധി താരദമ്പതികളുടെ വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവന്നു. ഒടുവിലായി നടന്‍ ജയം രവി വിവാഹമോചിതനാകുന്നു എന്നാണ റിപ്പോര്‍ട്ടുകള്‍. ജയംരവിയുടെ ഭാര്യ ആരതി സമൂഹ മാധ്യമങ്ങളില്‍ നിന്ന് രവിയുമൊത്തുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തതിന് പിന്നാലെ അവര്‍ വിവാഹ മോചിതരാകുന്നു എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഗായിക സുചിത്ര തന്റെ യൂട്യൂബ് ചാനലിലൂടെ കൂടതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരക്കുകയാണ്. ആ വിവാഹമോചനത്തില്‍ തന്റെ പിന്തുണ ജയം രവിക്കാണെന്നും ആരതിയെ പോലൊരു പെണ്‍കുട്ടിയുടെ കൂടെ ജീവിക്കാന്‍ കഴിയില്ലായെന്നും Read More…
‘പവനാണ് എന്നെ ഉപേക്ഷിച്ച് വേറെ കല്യാണം കഴിച്ചത്’: സൈബറിടത്തിലെ അധിക്ഷേപങ്ങള്‍ക്കെതിരെ രേണുക ദേശായി
നടനും ജനസേന നേതാവുമായ പവന്‍ കല്യാണ്‍ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായതിനു പിന്നാലെ മുന്‍ഭാര്യ രേണുക ദേശായിക്കെതിരെ വന്‍ സൈബര്‍ അധികഷേപങ്ങളാണ് ഉയരുന്നത്. ഒരു വിഭാഗം രേണുകക്കെതിരെ രംഗത്തെത്തിയത് പവനുമായി വേര്‍പിരിഞ്ഞതുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഇപ്പോൾ സൈബര്‍ ആക്രമത്തിനെതിരെ രേണുക തന്നെ രംഗത്തെത്തിയിരിക്കുകയാണ്.താനല്ല പവന്‍ കല്ല്യാണാണ് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചതെന്നാണ് രേണുക പറഞ്ഞത്. പവന്‍ കല്യാണുമായി വേര്‍പിരിഞ്ഞതിന് രേണുകയെ വിമര്‍ശിച്ച ഇന്‍സ്റ്റഗ്രാമില്‍ വന്ന കമന്റിന് മറുപടിയായിട്ടായിരുന്നു രേണുകയുടെ പ്രതികരണം. ‘നിങ്ങള്‍ക്ക് കൂടുതല്‍ ക്ഷമ വേണമായിരുന്നു സഹോദരി, ദൈവത്തെ Read More…
അഞ്ചുരൂപയുടെ കുര്‍കുറെ വാങ്ങാന്‍ മറന്ന ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ
നിസാര കാര്യങ്ങളുടെ പേരില്‍ വഴക്കിടുന്ന ദമ്പതികള്‍ ഉണ്ട്. അത്തരത്തില്‍ ഒരു ദമ്പതികളുടെ വാര്‍ത്തയാണ് കൗതുകകരമാകുന്നത്. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനികളാണ് ഈ ഭാര്യാ-ഭര്‍ത്താക്കന്മാര്‍. അഞ്ചുരൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങാന്‍ മറന്നുപോയ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു ഭാര്യ. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ വിവാഹിതരായത്. ദിവസവും കുര്‍കുറെ കഴിക്കുന്നയാളാണ് ഭാര്യ. ഇതിന്റെ പേരില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്നും വഴക്കും ഉണ്ടാകാറുണ്ട്. ഒരു ദിവസം കുര്‍കുറെ വാങ്ങാന്‍ ഭര്‍ത്താവ് മറന്നുപോയതാണ് ഇപ്പോള്‍ വിവാഹമോചനത്തിലെത്തിച്ചത്. ഇതേച്ചൊല്ലി ഇരുവരും വാക്കുതര്‍ക്കത്തിലായി. തുടര്‍ന്ന് Read More…
ഭർതൃവീട്ടിലെ 8വർഷത്തെ പീഡനം, വിവാഹമോചിതയായ പുത്രിയെ ബാൻഡ് മേളത്തോടെ ആനയിച്ച് ആഘോഷമാക്കി കുടുംബം
കാലം ഏറെ മാറിയിരിക്കുന്നു, ഇപ്പോള്‍ എന്തിനും ഏതിനും ആഘോഷമാണ് ഒരു ട്രെന്റ്. വിവാഹം ഒരു ആഘോഷവേളയാണ് എന്നാല്‍ ഇവിടെ ഒരു കുടുംബം മകളുടെ വിവാഹമോചനവും വന്‍ ആഘോഷമാക്കിമാറ്റിയിരിക്കുകയാണ്.വിവാഹമോചനം നേടിയ ഉര്‍വിയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. വിവാഹത്തിന്റെ സമയത്ത് ഉര്‍വി ധരിച്ച ദുപ്പട്ട ഭര്‍ത്താവിന്റെ ഗെയ്റ്റിന് മുകളില്‍ തൂക്കിയിട്ടതിന് ശേഷമാണ് മകളെ കുടുംബം ആഘോഷമായി തിരികെ കൊണ്ടുവന്നത്. ബിഎസ്എൻഎല്ലിലെ ജീവനക്കാരനായിരുന്ന അനില്‍ കുമാറും കുടുംബവുമാണ് വിവാഹമോചിതയായ മകള്‍ ഉർവിയെ ആഘോഷപൂർവം സ്വന്തം വീട്ടിലേയ്ക്ക് Read More…
ധനുഷും ഐശ്വര്യയും നിയമപരമായി വേര്‍പിരിയുന്നു ; വിവാഹമോചനത്തിന് ഇരുവരും അപേക്ഷ നല്‍കി
സംവിധായിക ഐശ്വര്യ രജനികാന്തും നടനും സംവിധായകനുമായ ധനുഷും വിവാഹമോചനത്തിന് അപേക്ഷ നല്‍കി. ഞായറാഴ്ച ചെന്നൈ കുടുംബ കോടതിയില്‍ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട സെക്ഷന്‍ 13 ബി പ്രകാരമാണ് നടപടി. 2022 ജനുവരിയില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് തങ്ങളുടെ വിവാഹം അവസാനിപ്പിക്കാനുള്ള തീരുമാനം ദമ്പതികള്‍ പ്രഖ്യാപിച്ചത്. ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷം, പരസ്പര സമ്മതത്തോടെ അവര്‍ വിവാഹമോചനത്തിന് ഔദ്യോഗികമായി ഫയല്‍ ചെയ്തു, അവരുടെ കേസ് ഉടന്‍ പരിഗണിക്കും. വേര്‍പിരിയല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് മക്കളുടെ സ്‌കൂള്‍ പരിപാടികളില്‍ ഇരുവരും ഒരുമിച്ച് Read More…
നിയമപരമായി വിവാഹമോചനം നേടിയ ഇന്ത്യയിലെ ആദ്യ വനിത ആരാണെന്ന് അറിയാമോ?
നിയമപരമായി വിവാഹമോചനം നേടിയ ഇന്ത്യയിലെ ആദ്യത്തെ സ്ത്രീയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്നായിരുന്നെങ്കില്‍ ഒരു റാഡിക്കല്‍ ഫെമിനിസ്റ്റായി അവര്‍ അറിയപ്പെടുമായിരുന്നു. രുഖ്മാബായ് റാവുത്താണ് നിയമപരമായി വിവാഹമോചനം നേടിയ ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു സ്ത്രീ. രുഖ്മാബായിയുടെ കേസ് 1885-ല്‍ ഇന്ത്യന്‍ നിയമ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. അനാവശ്യ വിവാഹത്തിനെതിരെ പോരാടുകയും വിവാഹമോചനത്തിന് ശ്രമിക്കുകയും ചെയ്ത് ഒടുവില്‍ വിക്ടോറിയ രാജ്ഞി അവളുടെ വിവാഹം വേര്‍പെടുത്തിക്കൊടുത്തു. സുപ്രധാനമായ രണ്ടു നിയമങ്ങളും വന്നു. വിവാഹ സമ്മതത്തിന്റെ പ്രായം. 1891, നിയമപ്രകാരം ശൈശവവിവാഹം എന്ന ആചാരത്തെ തുടര്‍ന്നുള്ള Read More…
ഭര്‍ത്താവിന് ഇഷ്ടമുള്ള സാരി ഉടുക്കാന്‍ ഭാര്യ വിസമ്മതിച്ചു; ഇരുവരും വിവാഹമോചനത്തിലേക്ക്
തനിക്കിഷ്ടപ്പെട്ട സാരി ധരിക്കാന്‍ കൂട്ടാക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം ഭാര്യയുടേയും ഭര്‍ത്താവിന്റെയും വിവാഹമോചനത്തിലേക്ക് നയിച്ചു.ഭര്‍ത്താവ് ധരിക്കാന്‍ ആഗ്രഹിക്കുന്ന സാരി ധരിക്കാന്‍ ഭാര്യ വിസമ്മതിച്ചതിനെ ചൊല്ലി തര്‍ക്കം ഉണ്ടാകുകയും വിവാഹമോചനത്തിന് അപേക്ഷ നല്‍കുന്നതിലേക്ക് നയിക്കുകയുമായിരുന്നു. ഇത് അവര്‍ക്കിടയില്‍ വലിയ തര്‍ക്കമായി മാറിയിരുന്നു. ആഗ്ര സ്വദേശിയായ ദീപക് എട്ട് മാസം മുമ്പ് ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ നിന്നുള്ള യുവതിയെയാണ് വിവാഹം കഴിച്ചത്. ഭാര്യ തനിക്ക് ഇഷ്ടമുള്ള സാരി ധരിക്കണമെന്ന് ദീപക്കിന് ആഗ്രഹമുണ്ടായിരുന്നു, എന്നാല്‍ ഭാര്യ അവര്‍ക്ക് ഇഷ്ടമുള്ള സാരി ധരിക്കുന്നതില്‍ അവള്‍ Read More…
ഹണിമൂണിന് ഗോവയ്ക്ക് പകരം ഭര്‍ത്താവ് കൊണ്ടുപോയത് അയോധ്യയില്‍; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
ഹണിമൂണ്‍ ആഘോഷിയ്ക്കാന്‍ ഗോവയ്ക്ക് കൊണ്ടു പോകാന്‍ വിസമ്മതിച്ച ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി. ഹണിമൂണിന് ഗോവയ്ക്ക് പകരം ഭര്‍ത്താവ് അയോധ്യയിലും വാരണാസിയിലുമാണ് കൊണ്ട് പോയതെന്നാണ് യുവതി കോടതിയെ അറിയിച്ചത്. ഭോപ്പാല്‍ സ്വദേശിനിയായ യുവതിയാണ് വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചത്. മാതാപിതാക്കളെ നോക്കണമെന്ന ആവശ്യം പറഞ്ഞു കൊണ്ട് ഹണിമൂണിന് വിദേശത്തേക്ക് വരാന്‍ ഭര്‍ത്താവ് തയ്യാറായില്ലെന്നും തുടര്‍ന്ന് ഗോവയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും സന്ദര്‍ശിക്കാന്‍ യുവതി സമ്മതിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. പക്ഷെ യുവതിയെ അറിയിക്കാതെ ഭര്‍ത്താവ് Read More…