കൊച്ചി: സംശയരോഗിയായ ഭര്‍ത്താവിനൊപ്പം ജീവിക്കാനാകില്ലെന്ന വാദം പരിഗണിച്ച് യുവതിക്കു ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. വിവാഹമോചനം നിരസിച്ച കോട്ടയം കുടുംബകോടതി വിധി റദ്ദാക്കിയാണു ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം.ബി. സ്‌നേഹലത എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. 2013ല്‍ വിവാഹിതരായ ദമ്പതികളില്‍ ഭാര്യയാണ് വിവാഹമോചനത്തിനു കുടുംബ കോടതിയെ സമീപിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ തന്നെ ജോലി രാജിവയ്പിച്ച് ഭര്‍ത്താവ് ഗള്‍ഫിലേക്കു കൊണ്ടുപോയെന്നു ഭാര്യ പറയുന്നു. ഭര്‍ത്താവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. അവിടെ ചെന്നപ്പോള്‍ മുതല്‍ സംശയദൃഷ്ടിയോടെയാണ് ഭര്‍ത്താവ് പെരുമാറിയത്. പുറത്തുപോകുമ്പോള്‍ Read More…
Tag: divorce
ഭാര്യയുടെ അവിഹിതം പിടിച്ചു; കാമുകന് വിവാഹം ചെയ്ത് നല്‍കി ഭര്‍ത്താവ്; പ്രതിഫലം പശുവും ചെമ്പു പാത്രവും
അഞ്ചു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയുടെ വിശ്വാസ വഞ്ചന കണ്ടെത്തി. എന്നാല്‍ കാമുകനൊപ്പം ഭാര്യയെ കണ്ടെത്തിയ ഭര്‍ത്താവ് പ്രകോപിതനാകാതെ തെക്കൻ ഇന്തോനേഷ്യയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോത്ര ആചാരപ്രകാരം അവളെ കാമുകന് കൈമാറി. പകരം ഇദ്ദേഹത്തിന് തിരികെ ലഭിച്ചത് പശുവും ചെമ്പു പാത്രവും. ഭാര്യയെ കാമുകനൊപ്പം കണ്ടെത്തിയതോടെ യുവാവ് നിയമനടപടിയിലേക്ക് പോയില്ല. പകരം തോലാക്കി ഗോത്രത്തിലെ പ്രാദേശിക മൂപ്പന്മാരെ സമീപിച്ചു. സമാധാനത്തിന് ഊന്നൽ നൽകുന്ന ഗോത്ര വിഭാഗമാണ് തോലാക്കി. പാരമ്പര്യ അനുരഞ്ജന ചടങ്ങായ മോവിയേ സരാപു വഴി Read More…
അന്ന് പോയിരുന്നെങ്കില്‍… വിവാഹമോചിതയായ ദിവസം ട്രംപ് ‘ഡേറ്റിങ്ങിന്’ വിളിച്ചെന്ന് നടി എമ്മ തോംപ്‌സണ്‍
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഓസ്‌കര്‍ പുരസ്‌കാര ജേതാവും ഹോളിവുഡ് നടിയുമായ എമ്മ തോംപ്‌സണ്‍. വിവാഹമോചനം നേടിയ ദിവസമാണ് ഡേറ്റിനായി ട്രംപ് ക്ഷണിച്ചതെന്നും അന്ന് ട്രംപിനൊപ്പം ഡേറ്റിനു പോയിരുന്നെങ്കില്‍ അമേരിക്കയുടെ ചരിത്രം തന്നെ മാറിയേനെയെന്നും അവര്‍ തമാശയായി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊക്കാര്‍ണോ ഫിലിം ഫെസ്‌റ്റിവലില്‍ സംസാരിക്കെയാണ് എമ്മ ഈ അപ്രതീക്ഷിത സംഭവം വിവരിച്ചത്.1998-ല്‍ ‘പ്രൈമറി കളേഴ്‌സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ട്രംപിന്റെ ഫോണ്‍കോള്‍ വന്നതെന്ന് അവര്‍ പറയുന്നു. ഫോണെടുത്തപ്പോള്‍ Read More…
വിവാഹം തെറ്റായ തീരുമാനമോ? വിവാഹമോചനം കഴിഞ്ഞ് ജീവിതം എങ്ങോട്ട്?
കേരളത്തില്‍ വിവാഹമോചനക്കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും വിവാഹമോചിതരാകുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ച് സമൂഹം ചിന്തിക്കാറില്ല. പരസ്പരം പൊരുത്തപ്പെട്ടു ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വിവാഹമോചിതരാകുന്നതെങ്കിലും വിവാഹമോചനമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ വിവാഹമോചിതരാകുന്നവര്‍ പരാജയപ്പെടുന്നുണ്ട്. വിവാഹമോചനത്തിനു ശേഷമുണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കും ഒരു പരിധി വരെ കാരണമാകുന്നതും ഇതുതന്നെയാണ്. വേര്‍പിരിയല്‍ വേദനാജനകം വിവാഹമോചനം രണ്ട് വ്യക്തികളെ സംബന്ധിച്ചും വേദനാജനകം തന്നെയാണ്. വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ച രണ്ട് വ്യക്തികള്‍ വേര്‍പിരിയുകയെന്നത് ഇരുവര്‍ക്കും മാനസിക പ്രയാസം ഉണ്ടാക്കും. വീട്ടുകാരുടെയും ബന്ധുജനങ്ങളുടെയും മുന്‍പില്‍ വിഷമമില്ലെന്നു ഭാവിക്കാന്‍ ശ്രമിച്ചാലും വിവാഹമോചനം Read More…
ആറു തവണ ഡൈവോഴ്‌സ് നേടി ചൈനക്കാരന്‍; തട്ടിയത് 280,000 ഡോളര്‍, പിടിക്കപ്പെട്ടപ്പോള്‍ 13 വര്‍ഷം തടവുശിക്ഷ
6 ഭാര്യമാര്‍ ഉള്‍പ്പെടെ 20 ലധികം പേരെ വഞ്ചിച്ച് വന്‍തുക തട്ടിയയാള്‍ക്ക് 13 വര്‍ഷം തടവ് ശിക്ഷ. ഈ വഞ്ചനകളിലൂടെ ഇയാള്‍ തട്ടിയെടുത്തത് രണ്ട് ദശലക്ഷം യുവാന്‍ (280,000 യുഎസ് ഡോളര്‍) ആയിരുന്നു. ലിയു എന്നറിയപ്പെടുന്ന 39 കാരനാണ് തട്ടിപ്പ് നടത്തിയത്. 2009 നും 2024 നും ഇടയില്‍ ആറ് സ്ത്രീകളെ വിവാഹം കഴിച്ച് ഇയാള്‍ അവരില്‍ നിന്നെല്ലാം വിവാഹമോചനം നേടുകയും ചെയ്തു. അവസാനത്തെ അഞ്ച് ഭാര്യമാരുടെയും കുടുംബങ്ങളില്‍ നിന്നും ഇയാള്‍ പണം തട്ടിയതായിട്ടാണ് പ്രാദേശിക മാധ്യമങ്ങള്‍ Read More…
പലതവണ ഒളിച്ചോടി ഭാര്യ, പിന്നാലെ വിവാഹമോചനം; പാലിൽ കുളിച്ച് ആഘോഷിച്ച് യുവാവ്
വിവാഹമോചനം ആഘോഷിക്കാൻ 40 ലിറ്റർ പാലിൽ കുളിച്ച് യുവാവ്. അസമിലെ നൽബാരി ജില്ലയിലെ ബരാലിയാപർ ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാണ്. നൽബാരി ജില്ലക്കാരനായ മാനിക് അലിയാണ് ഭാര്യയിൽ നിന്ന് നിയമപരമായി വേർപിരിഞ്ഞതിനു പിന്നാലെ പാലിൽ കുളിച്ചത്. ഇന്ന് മുതൽ താൻ സ്വതന്ത്രനാണെന്ന് പറഞ്ഞാണ് മാനിക അലി പാലിൽ കുളിക്കുന്നത്. നാലു ബക്കറ്റ് പാലാണ് ഇയാള്‍ കുളിക്കാനായി ഉപയോഗിച്ചത്. ‘അവൾ കാമുകനുമായി പലതവണ ഒളിച്ചോടിയിരുന്നു. കുടുംബ സമാധാനത്തിനുവേണ്ടി ഞാൻ മിണ്ടാതെയിരുന്നു. അഭിഭാഷകൻ വിവാഹമോചനം നിയമപരമായി പൂർത്തിയായതായി എന്നെ Read More…
‘തന്നെ ഒരു സ്വര്‍ണ്ണത്താറാവായിട്ടാണ് കണ്ടിരുന്നത്’ ; ഭാര്യയുമായി പിരിയാനുള്ള കാരണത്തെക്കുറിച്ച് ജയംരവി
താന്‍ കൊള്ളാത്ത അച്ഛനാണെന്ന ഭാര്യയുടെ ആരോപണത്തില്‍ മൗനംവെടിഞ്ഞ് നടന്‍ ജയംരവി. താന്‍ ഭാര്യയെയാണ് ഉപേക്ഷിച്ചതെന്നും മക്കളെയല്ലെന്നും അവരെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും നടന്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ച നീണ്ട കുറിപ്പില്‍ വ്യക്തമാക്കി. ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചനത്തിന്റെ നടുവിലാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ നടന്‍. ”മുന്‍കാല സാഹചര്യങ്ങളെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവിലും ബോദ്ധ്യത്തിലും ധാരണയിലുമാണ് മുന്‍ ഭാര്യയുമായുള്ള വിവാഹബന്ധം ഒഴിയാന്‍ തീരുമാനിച്ചത്. എന്നാല്‍ മക്കള്‍ തന്റെ അഭിമാനവും സന്തോഷവുമാണ്, എന്റെ മക്കള്‍ക്ക് വേണ്ടി ഏറ്റവും മികച്ചതിനെക്കാള്‍ മികച്ചത് ചെയ്യും. താന്‍ വന്‍തോതില്‍ വായ്പയെടുക്കാന്‍ Read More…
‘100 ഗ്രാം സ്നേഹം’, ‘200 ഗ്രാം വിട്ടുവീഴ്ച’ ; വിവാഹമോചനം ആഘോഷമാക്കി യുവതി
വിവാഹം പോലെ തന്നെ വിവാഹമോചനവും ആഘോഷിയ്ക്കുന്ന തലമുറയാണ് ഇന്നത്തേത്. ബന്ധങ്ങളിലുള്ള തീരുമാനങ്ങള്‍ വളരെ ഉചിതമായ രീതിയില്‍ എടുക്കുന്നവരാണ് ഇന്നത്തെ തലമുറ. ഇപ്പോള്‍ വിവാഹമോചനം നേടിയ ഒരു യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്. യുവതി തന്റെ വിവാഹമോചനം ആഘോഷിക്കുന്നത് കൈകളില്‍ മെഹന്തി ഇട്ടു കൊണ്ടാണ്. വിവാഹമോചനത്തിന്റെ പ്രതീകാത്മക രൂപങ്ങളാണ് കൈയ്യില്‍ മെഹന്തി ഇട്ടിരിക്കുന്നത്. ‘100 ഗ്രാം സ്നേഹം’, ‘200 ഗ്രാം വിട്ടുവീഴ്ച’, നീതിയുടെ തുലാസുകള്‍ തുടങ്ങിയ പ്രതീകാത്മ ചിത്രങ്ങളും വാക്കുകളുമാണ് അവരുടെ കൈകളിലുള്ളത്. കണ്ണീരോടെയല്ലാതെ മെഹന്തിയണിഞ്ഞ് ആഘോഷത്തോടെയാണ് യുവതി തന്റെ Read More…
ഭര്‍ത്താവ് കിടപ്പുരോഗി, രണ്ടുവിവാഹം കഴിച്ച 26 കാരി 17കാരനൊപ്പം പോയി; വിവാഹമോചനം നേടി, പേരും മാറ്റി
കാമുകന് ഭാര്യയെ വിവാഹം കഴിച്ചു കൊടുത്ത് മക്കളുമായി പോയി ഭര്‍ത്താവ്. പിന്നീട് കാമുകനെ ഉപേക്ഷിച്ച് തിരിച്ചുവന്ന കാമുകിയുടേയും കഥയായിരുന്നു കഴിഞ്ഞയാഴ്ച ഇന്ത്യ സംസാരിച്ചത് മുഴുവന്‍. എന്നാല്‍ ഉത്തര്‍പ്രദേശിലെ അംറോഹ യിലെ സെയ്ദ് നാഗലി പ്രദേശത്ത് നിന്നുള്ള മറ്റൊരു അസാധാരണമായ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് അയല്‍വാസിയായ 17 വയസ്സുകാരനോടൊപ്പം താമസിക്കാന്‍ പോയി ഒരു യുവതി. കാമുകനൊപ്പം താമസിക്കാന്‍ വേണ്ടി സ്വന്തം പേരും ഇവര്‍ മാറ്റി. സെയ്ദ് നാഗ്ലി നഗര്‍ പഞ്ചായത്തില്‍ നിന്നുള്ള ഭര്‍ത്താവ് റോഡപകടത്തെ തുടര്‍ന്ന് Read More…









