ഏപ്രില്‍ 17 ന് ഡല്‍ഹിയിലെ സീലംപൂരില്‍ 17 വയസ്സുള്ള ആണ്‍കുട്ടിയെ ക്രൂരമായി കുത്തിക്കൊന്ന സംഭവമുണ്ടായത്. മൂന്ന് പേര്‍ ചേര്‍ന്ന് ഒരു കൗമാരക്കാരനെ ആക്രമിക്കുമ്പോള്‍, 19 വയസ്സുള്ള ഒരു സ്ത്രീ സമീപത്ത് നില്‍ക്കുകയായിരുന്നു. എല്ലാം നിശബ്ദമായി നോക്കിക്കൊണ്ടു നിന്ന അവര്‍ സീലാംപൂരിലെ ‘ലേഡി ഡോണ്‍’ എന്ന് വിളിക്കപ്പെടുന്ന ‘സിക്ര ഖാന്‍’ ആയിരുന്നു. ഡല്‍ഹിയെ ഭരിക്കുന്ന ക്രൈം സിന്‍ഡിക്കേറ്റിന്റെ റാണികളായ മൂന്ന് ക്രിമിനല്‍ സുന്ദരികളില്‍ ഒരാളാണ് കൗമാരത്തിന്റെ അറ്റത്ത് നില്‍ക്കുന്ന സിക്ര. ഇക്കാലത്ത് സിക്രയെപ്പോലുള്ള സ്ത്രീകള്‍ ഡല്‍ഹിയില്‍ സംഘടിത കുറ്റകൃത്യങ്ങളുടെ Read More…
Tag: crime
തല്ലിക്കോ… പക്ഷേ ബ്രേക്കപ്പ് മാത്രം നടക്കില്ല; കാമുകി കാമുകനെ തല്ലിക്കൊന്ന് ജയിലില്‍ പോയി…!
എത്രവേണേലും തന്നെ തല്ലിക്കോളൂ…. പക്ഷേ ബ്രേക്കപ്പ് മാത്രം നടക്കില്ലെന്ന് വാശിപിടിച്ച കാമുകനെ തല്ലിക്കൊന്ന കാമുകിയ്ക്ക് 11 വര്‍ഷത്തെ തടവുശിക്ഷ. കാമുകന്റെ തല മനപ്പൂര്‍വ്വം ചുമരില്‍ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ചൈനയില്‍ നടന്ന സംഭവത്തില്‍ അജുവാന്‍ എന്ന യുവതി, ബന്ധം വേര്‍പിരിയാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍, കാമുകന്‍ ബന്ധം തുടരാനായി അയാളെ ഉപദ്രവിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ മര്‍ദ്ദിച്ചതെന്നായിരുന്നു യുവതിയുടെ വിചിത്രമായ മൊഴി. വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയുടെ തലസ്ഥാന നഗരമായ തായ്യുവാനിലെ വാടക വീട്ടില്‍ ഒരുമിച്ചു താമസിച്ചുവരികയായിരുന്നു അജുവാനും അഖിയാങ് Read More…
അച്ഛനെ കൊന്ന ജേഷ്ഠനെ 8വർഷം കാത്തിരുന്ന് കൊന്നു; പരോളിലിറങ്ങിയപ്പോൾ 17-കാരിയെവെച്ച് ‘കെണി’യൊരുക്കി, അനുജന്റെ പ്രതികാരം
ഭോപ്പാല്‍: പിതാവിനെ കൊലപ്പെടുത്തി ജയിലില്‍ പോയ സഹോദരനെ ഏഴു വര്‍ഷം കാത്തിരുന്ന ശേഷം പരോളിനിറങ്ങിയപ്പോള്‍ വാടകക്കൊലയാളിയെ വെച്ച് അനുജന്‍ കൊലപ്പെടുത്തി പകവീട്ടി. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. മാസങ്ങളും വര്‍ഷങ്ങളും എണ്ണി സഹോദരനോട് പ്രതികാരം ചെയ്യാന്‍ കാത്തിരുന്നയാള്‍ ഒരു സിനിമാക്കഥയെ വെല്ലുന്ന രീതിയിലല്‍ ഒരു കൗമാരക്കാരി വഴി വശീകരിച്ച് എത്തിച്ച വാടകക്കൊലയാളി വഴി കൃത്യമായി പ്ലാന്‍ എക്‌സിക്യൂട്ട് ചെയ്യുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. 2017 ലെ സംഭവം 2017 ലായിരുന്നു എല്ലാ സംഭവങ്ങളുടെയും തുടക്കം. സ്വത്ത് തര്‍ക്കത്തില്‍ മൂത്തമകന്‍ അജയ് Read More…
ഞങ്ങള്‍ പ്രണയത്തിലായിരുന്നെന്ന് സത്യം അച്ഛനുമമ്മയും അറിഞ്ഞിരുന്നില്ല; തമിഴ്‌നാട്ടിലെ ദുരഭിമാനകൊലയില്‍ കാമുകി
തിരുനെല്‍വേലിയില്‍ ഞായറാഴ്ച ജാതിയുടെ പേരില്‍ ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തന്റെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് പെണ്‍കുട്ടി. സംഭവത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടത്തുകയോ തന്റെ കുടുംബത്തെ കുറ്റപ്പെടുത്തുകയോ ചെയ്യരുതെന്നും തങ്ങളുടെ പ്രണയം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു. 27 വയസ്സുള്ള ഇരയായ കവിന്‍ സെല്‍വ ഗണേഷ് തന്റെ കാമുകിയെ കാണാന്‍ പോയപ്പോള്‍ അവളുടെ സഹോദരന്‍ എസ്. സുര്‍ജീത് അയാളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി അരിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. യുവതി ജോലി ചെയ്തിരുന്ന ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഏകദേശം Read More…
തമിഴ്‌നാട്ടില്‍ ദുരഭിമാനകൊല? 27 കാരനായ ദളിത് യുവാവിനെ 21 കാരന്‍ വെട്ടിക്കൊന്നു
ചെന്നൈ: തമിഴ്‌നാട്ടില്‍ ദുരഭിമാനകൊലയെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ ഐടി പ്രൊഫഷണലായ ദളിത് യുവാവിനെ സബ് ഇന്‍സ്‌പെക്ടര്‍ ദമ്പതിമാരുടെ മകന്‍ വെ്ട്ടിക്കൊന്നു. ജാതി അടിസ്ഥാനമാക്കിയുള്ള കുറ്റകൃത്യമെന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവത്തില്‍ 27 കാരനും സോഫ്റ്റ്‌വേര്‍ എഞ്ചിനീയറുമായ കാവിന്‍ സെല്‍വ ഗണേഷ് എന്ന യുവാവാണ് മരണമടഞ്ഞത്. പട്ടാപ്പകല്‍ സെല്‍വ ഗണേഷിനെ ആക്രമിച്ച സുര്‍ജിത്ത് എന്ന 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തില്‍ പ്രേരണാകുറ്റത്തില്‍ എസ്‌ഐ ദമ്പതികളെയും പ്രതികളാക്കി. കാവില്‍ ഗണേഷ് ദീര്‍ഘകാലമായി പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ സഹോദരനാണ് സുര്‍ജിത്തെന്ന് കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച പട്ടാപ്പകല്‍ Read More…
ഭാര്യയെ കാമുകനൊപ്പം കടപ്പറയില്‍ കണ്ടെത്തിയ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് കമിതാക്കള്‍!
ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവിനെ ഭാര്യ കാമുകനുമായി ചേര്‍ന്ന് വെട്ടിക്കൊന്നതായി സംശയം. ബിഹാറിലെ സമസ്തിപൂരില്‍ നടന്ന സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ 30 കാരന്‍ സോനു കുമാറിനെയാണ് വ്യാഴാഴ്ച രാത്രി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം അവിഹിതബന്ധമുണ്ടായിരുന്നു എന്ന ആരോപണം യുവതി തള്ളിയിട്ടുണ്ട്. മാതൃവീടിന് സമീപം താമസിക്കുന്ന ട്യൂഷന്‍ ടീച്ചറുമായി യുവതിക്ക് അവിഹിത ബന്ധമുണ്ടായിരുന്നെന്നാണ് പോലീസിന്റെ ഭാഷ്യം. ഇയാളുടെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്നും രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറായ സോനു അഞ്ച് Read More…
രഹസ്യ ശവസംസ്‌കാരങ്ങളും കാണാതായ പെണ്‍കുട്ടികളും ! ധര്‍മ്മസ്ഥലയില്‍ എന്താണ് നടക്കുന്നത് ?
ഇന്ത്യയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന കാര്യമായി കര്‍ണാടകയിലെ ധര്‍മ്മസ്ഥല മാറിയിട്ടുണ്ട്. അതിന് കാരണമായിരിക്കുന്നത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നടന്ന ഒന്നിലധികം കൊലപാതകങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, സ്ത്രീകളെ കാണാതായ കേസുകള്‍ എന്നിവയെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്. ഒരു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. 1998 നും 2014 നും ഇടയില്‍ നൂറിലധികം മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ നിര്‍ബ ന്ധിതനായ ഒരു മുന്‍ ശുചിത്വ തൊഴിലാളി കോടതിയില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് Read More…
മാനസിക- കാഴ്ചാ വൈകല്യമുള്ള 15കാരിയെ അയല്‍ക്കാര്‍ കൂട്ടബലാത്സംഗം ചെയ്തത് ആറു മാസം
കര്‍ണൂല്‍ : മാനസിക അസ്വാസ്ഥ്യവും കാഴ്ച വൈകല്യവുമുള്ള പ്രായപൂര്‍ത്തിയാകാത്ത 15 വയസുകാരിയെ അയല്‍ക്കാര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ആറുമാസ ത്തോളം. വിഷയം ജില്ലാ ശിശുക്ഷേമ സമിതിയുടെ മുന്നിലെത്തിയപ്പോള്‍ പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. സമിതിയുടെ മേല്‍നോട്ടത്തിലാണ് പെണ്‍കുട്ടിയെ സൂക്ഷിച്ചിരിക്കുന്നത്. പതി നാറുകാരി തെരുവില്‍ ചെളി തിന്നുകയായിരുന്നുവെന്ന് ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഉമേഷ് ചന്ന പറഞ്ഞു. നോക്കുമ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്ന് തോന്നി. ഇതേക്കുറിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ Read More…
കാമുകിയോട് പ്രതികാരം, അശ്ലീല എഐ മോഡലാക്കി കാമുകൻ; അസം പെൺകുട്ടിയെ ബേബിഡോൾ ആർച്ചിയാക്കി
ഓണ്‍ലൈനില്‍ നിങ്ങള്‍ കാണുന്നത് എല്ലായ്‌പ്പോഴും സത്യമാവണമെന്നില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എഐ സാങ്കേതികവിദ്യ എങ്ങിനെയെല്ലാം ദുരുപയോഗിക്കപ്പെടു ന്നെന്ന് നിങ്ങളുടെ കണ്ണുതുറപ്പിക്കുന്ന ഒരു കഥയാണിത്. മുന്‍ കാമുകിയോട് പ്രതികാരം ചെയ്യാന്‍ അവളുടെ ഫോട്ടോകള്‍ വെച്ച് കൃത്രിമ മോഡലിനെ എഐ ഉപയോഗിച്ച് സൃ ഷ്ടിക്കുകയും അശ്‌ളീല കണ്ടന്റുകള്‍ക്ക് ഉപയോഗിച്ച് ഓണ്‍ലൈനില്‍ വന്‍ ജന പ്രീതി യുണ്ടാക്കി പണമുണ്ടാക്കുകയും ചെയ്ത എഞ്ചിനീയറെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. പിണങ്ങിപ്പോയ മുന്‍ കാമുകിയോട് പ്രതികാരം തീര്‍ക്കാന്‍ അവരുടെ മുഖം ഉപയോഗിച്ച നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് Read More…









