തമിഴ്നാട്ടില്‍ മയിലാടുതുറൈ ബസ് സ്റ്റാൻഡിന് സമീപമുള്ള സ്വർണ്ണം ഉരുക്കുന്ന കേന്ദ്രത്തിൽ നിന്നും കോടികൾ വിലമതിക്കുന്ന സ്വർണ്ണവുമായി കടന്നുകളഞ്ഞ 17-കാരനെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ സുഹാസ് കഴിഞ്ഞ 30 വർഷമായി നടത്തിവരുന്നതാണ് ഈ സ്ഥാപനം. പ്രതിയായ ഓംകാർ എന്ന കൗമാരക്കാരനും മഹാരാഷ്ട്ര സ്വദേശിയാണ്. വെറും ഒരാഴ്ച മുൻപാണ് ഇയാൾ ഇവിടെ ജോലിക്ക് ചേർന്നത്. ബുധനാഴ്ച, പഴയ സ്വർണ്ണാഭരണങ്ങൾ ഉരുക്കി നിർമ്മിച്ച ഏകദേശം 14 കിലോ സ്വർണ്ണക്കട്ടികളിൽ ഒന്ന് തൂക്കം നോക്കാനായി സുഹാസ് ഓംകാറിനെ ഏൽപ്പിച്ചു. Read More…
Tag: crime news
നഴ്സിന്‍റെ സ്വാകാര്യഭാഗത്ത് സ്പര്‍ശിച്ചു; ലഹരി വിമോചന കേന്ദ്രത്തിലെ അന്തേവാസിക്ക് തടവ് ശിക്ഷ
നഴ്സിനെ ലൈംഗികമായി ഉപദ്രവിച്ച ലഹരി വിമോചന കേന്ദ്രത്തിലെ അന്തേവാസിക്ക് 10 മാസം തടവ് ശിക്ഷ. സിംഗപ്പൂരിൽ ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന 42-കാരനായ സാദിഖ് മുഹമ്മദിനെയാണ് കോടതി ശിക്ഷിച്ചത്. വൈദ്യപരിശോധനയ്ക്കിടെ തന്നെ സഹായിച്ച നഴ്സിനെ ഇയാൾ ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. മദ്യാസക്തിയെ തുടര്‍ന്നുള്ള വിത്‌ഡ്രോവൽ സിംപ്റ്റം കാണിച്ചു തുടങ്ങിയ സാദിഖിനെ പരിശോധിക്കുന്നതിനിടയില്‍ ഇയാള്‍ നഴ്സിനെ കടന്നുപിടിച്ചു. തുടർന്ന് ഇയാൾ നഴ്സിനെ നോക്കി ചിരിക്കുകയും മോശം ആംഗ്യം കാണിക്കുകയും ചെയ്തു. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ ബോഡികാമിൽ ഈ Read More…
പ്രസവിച്ച് കിടന്ന യുവതിയെ കാണാനെത്തി കുപ്രസിദ്ധ ഗുണ്ട; വെട്ടിക്കൊലപ്പെടുത്തി യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും
ചെന്നൈ: ആശുപത്രിയില്‍ പ്രസവിച്ച് കിടന്നിരുന്ന സുഹൃത്തായ യുവതിയെ കാണാനെത്തിയ കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തി യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും. കിൽപ്പോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ഗുണ്ടയായ ആദി (23) ആണ് കൊല്ലപ്പെട്ടത്. കൊളത്തൂർ മഹാത്മാ ഗാന്ധി നഗർ സ്വദേശി ആദി കൊലപാതകമുള്‍പ്പെടെ ഏഴോളം കേസുകളില്‍ പ്രതിയാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് സൂര്യ, ഇയാളുടെ സഹായികളായ അലിഭായി, കാർത്തിക് എന്നിവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. 21 കാരിയായ സുചിത്രയെ കാണാനെത്തിയ ആദി പ്രസവ വാർഡിനു Read More…
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരി നാട്ടിലെത്തി, ഉടൻ രഹസ്യമൊഴി നല്‍കിയേക്കും
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരി നാട്ടിലെത്തി. ഉടന്‍ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കുമെന്നാണ് വിവരം. നാളെ രാഹുലിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കാനിരിക്കവെയാണ് നീക്കം. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ഇന്നലെയാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലായിരുന്നു അറസ്റ്റ്. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പുറത്തുവന്നു. ‘പേടിപ്പിക്കാന്‍ നീ അല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, പേടിക്കാന്‍ Read More…
സംഭവദിവസത്തിനു മുമ്പ് മറ്റൊരാള്‍ ഷേര്‍ലിയുടെ വീട്ടില്‍ എത്തി? കഴുത്തറുത്ത് കൊലപ്പടുത്തിയശേഷം ജോബ് ജീവനൊടുക്കി
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി കുളപ്പുറത്തു യുവതിയെയും പുരുഷ സുഹൃത്തിനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാണെന്നു പ്രാഥമിക നിഗമനം. കട്ടപ്പന നെടുംകണ്ടം കല്ലാര്‍ഭാഗം തുരുത്തിയില്‍ ഷേര്‍ലി മാത്യു(45), കോട്ടയം ആലുംമൂട് കുരുട്ട്‌പറമ്പില്‍ ജോബ് സക്കറിയ(40) എന്നിവരെയാണു ഷേര്‍ലിയുടെ വീട്ടില്‍ ഞായറാഴ്‌ച രാത്രി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷേര്‍ലിയെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പടുത്തിയശേഷം ജോബ് സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി ഡിവൈ.എസ്.പി. സാജു വര്‍ഗീസ് പറഞ്ഞു. വളരെ നാളുകളായി അടുപ്പത്തിലായിരുന്ന ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും Read More…
‘അമ്മയെ കൊന്ന അച്ഛന്റെ മൃതദേഹം കാണണ്ട!’ ഭാര്യയെ കൊന്ന് ജീവനൊടുക്കിയ സുബിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ മക്കളെത്തിയില്ല
ഉപ്പുതറ: വീട്ടമ്മയുടെ കൊലപാതകത്തിനുശേഷം ജീവനൊടുക്കിയ ഭര്‍ത്താവ് സുബിന്റെ (രതീഷ് – 40 ) മൃതദേഹം ഏറ്റുവാങ്ങാന്‍ മക്കളെത്തിയില്ല. അമ്മയെ കൊലപ്പെടുത്തിയ അച്ചന്റെ മൃതദേഹം കാണാന്‍ താല്‍പ്പര്യമില്ലെന്ന് മക്കള്‍ പോലീസിനോട് പറഞ്ഞിരുന്നു. ഞായറാഴ്‌ച ഉച്ചയോടെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം സഹോദരന്‍ സുഭാഷും അമ്മാവന്റെ രണ്ടു മക്കളും ചേര്‍ന്ന് സുബിന്റെ മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് കട്ടപ്പന നഗര സഭയുടെ ഇരുപതേക്കിലെ ശാന്തിതീരം വൈദ്യൂതി ശ്‌മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ച മത്തായിപ്പാറ എംസി കവലയ്‌ക്ക് സമീപം കൊലചെയ്യപ്പെട്ട Read More…
കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ കഴുത്തറത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും, കൂടെയുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരിച്ച യുവാവ് കോട്ടയം സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ കുറച്ചു സമയമായി ഷേർലിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർലിയുടെ മൃതദേഹം. യുവാവ് ഇതേ മുറിയിൽ Read More…
ജോലി കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കണം, 10ലക്ഷം കിട്ടും; സൗജന്യ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനിറങ്ങിയ യുവാക്കള്‍ക്ക് പണം നഷ്ടപ്പെട്ടു
കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കിയാല്‍ പ്രതിഫലം നല്‍കാമെന്ന് വ്യാജവാഗ്ദാനം നല്‍കി ആളുകളെ കബളിപ്പിക്കുന്ന സംഘം അറസ്റ്റില്‍. ബിഹാറിലെ നവാഡയിലാണ് സംഭവം. സംഘത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ്’ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ഒരു പരസ്യവും പ്രത്യക്ഷപ്പെട്ടു. സൗജന്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്നുമുള്ള വാഗ്ദാനത്തില്‍ യുവാക്കളുള്‍പ്പെടെ ആകൃഷ്ടരായി. അതേസമയം വഞ്ചനയാണെന്ന് തിരിച്ചറിയും മുന്‍പേ ഇരകളുടെ കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ടിരുന്നു. കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണികളാക്കുന്നതിന് പ്രതിഫലം, കുറഞ്ഞ പലിശയ്ക്ക് വായ്പ, ജോലി വാഗ്ദാനങ്ങൾ എന്നിവ നൽകി നിരപരാധികളെ Read More…
കൊടും തണുപ്പിൽ നാല് വയസ്സുകാരിയെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പുറത്തുനിർത്തി പിതാവും കാമുകിയും
കാൻസസ്: അമേരിക്കയിലെ കാൻസസിൽ നാല് വയസ്സുകാരിയായ പെൺകുട്ടിയോട് പിതാവും കാമുകിയും കാട്ടിയ ക്രൂരത പുറംലോകത്തെ ഞെട്ടിക്കുന്നു. അബദ്ധത്തിൽ മൂത്രമൊഴിച്ചുവെന്ന കാരണത്താൽ മഞ്ഞുവീഴ്ചയുള്ള കൊടും തണുപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കുട്ടിയെ വീടിന് പുറത്തുനിർത്തിയതായാണ് പരാതി. ബ്രൂഡി ബർ (26), കാമുകി ആബി ബ്രാഡ്‌സ്ട്രീറ്റ് (36) എന്നിവർക്കെതിരെ ശിശു പീഡനത്തിനും കുട്ടിയുടെ ജീവൻ അപകടപ്പെടുത്തിയതിനും പോലീസ് കേസെടുത്തു. ഡിസംബർ 7-ന് കുട്ടികളെ തിരികെ അമ്മയുടെ അടുത്ത് എത്തിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. കുട്ടിയുടെ കാലുകൾ ചുവന്നുതടിച്ചിരിക്കുന്നതായും ഐസ് പോലെ തണുത്തിരിക്കുന്നതായും Read More…









