ന്യൂഡൽഹി ∙ വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിൽ ആറു വയസ്സുകാരിയെ 15 വയസ്സിൽ താഴെ പ്രായമുള്ള മൂന്ന് ആൺകുട്ടികൾ കൂട്ടബലാത്സംഗം ചെയ്തു. മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി 18നാണ് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയത്. പ്രതികളെല്ലാം ഒരേ പ്രദേശത്തു താമസിക്കുന്നവരാണ്. പെൺകുട്ടിയുടെ അവസ്ഥ കണ്ട് പ്രതികളിൽ ഒരാളുടെ അമ്മ തന്നെ സ്വന്തം മകനെ പൊലീസിൽ ഏൽപ്പിച്ചു. ഉത്തരവാദികളായ എല്ലാവർക്കും കഠിന ശിക്ഷ ലഭിക്കണമെന്നു പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഒരു കെട്ടിടത്തിന്റെ മുകളിൽ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും അമ്മ Read More…
Tag: crime news
മൃതദേഹം തൂങ്ങി കിടക്കുമ്പോഴും പീഡിപ്പിച്ചു; ഭാര്യയെ വിളിച്ചുവരുത്തി മൃതദേഹം ആശുപത്രിയിലെത്തിച്ചു; യുവതിയുടെ മരണം കൊലപാതകം
കോഴിക്കോട്: എലത്തൂരിലെ യുവതിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്ന് പോലീസ്. സുഹൃത്ത് വൈശാഖനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഒന്നിച്ചു മരിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി തന്ത്രപരമായി യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.ഈ മാസം 24നാണ് യുവതിയെ എലത്തൂരിലെ വര്‍ക് ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വൈശാഖന്റെ ഉടമസ്‌ഥതയിലുള്ള വര്‍ക്‌ഷോപ്പാണിത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്ത് വൈശാഖന്റെ പങ്ക് വ്യക്‌തമായത്. വര്‍ഷങ്ങളായി വൈശാഖനും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ചെറുപ്പകാലം മുതല്‍ വൈശാഖന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നും Read More…
പോലീസ് കസ്റ്റഡിയിലെടുക്കാനെത്തി; ഇരുപതുകാരന്‍ തൂങ്ങിമരിച്ചു, അമ്മ രാമേശ്വരത്തേക്കുള്ള യാത്രയില്‍
തൃപ്പൂണിത്തുറ: വധശ്രമക്കേസില്‍ ഒളിവിലായിരുന്ന ഇരുപതുകാരന്‍ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ കണ്ട് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. എരൂര്‍ ലേബര്‍ ജംഗ്ഷന് സമീപം പുരപ്പറമ്പില്‍ വീട്ടില്‍ സനലിന്റെ മകന്‍ ശ്രീധര്‍ ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.40 നാണ് സംഭവം. ഡിസംബര്‍ 13ന് പുലര്‍ച്ചെ കണിയാമ്പുഴ റോഡിലുണ്ടായ വധശ്രമക്കേസിലെ പ്രതിയാണ് ശ്രീധര്‍. ഒളിവിലായിരുന്ന പ്രതി വീട്ടിലെത്തിയതറിഞ്ഞ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്ഥലത്തെത്തി. ഇതോടെ മുറിക്കുള്ളില്‍ കയറി ശ്രീധര്‍ വാതിലടച്ചു.വിളിച്ചിട്ടും തുറക്കാതിരുന്നതോടെ സമീപത്തുണ്ടായിരുന്ന ബന്ധു യുവാവിന്റെ പിതാവിനെ വിളിച്ചുവരുത്തി. പിതാവ് വിളിച്ചിട്ടും വാതില്‍ തുറന്നില്ല. Read More…
മടിയിലിരുത്തി കൈമുട്ടു കൊണ്ട് അടിവയറ്റിൽ ഇടിച്ചു; കുഞ്ഞിനെ കൊന്നത്, കുറ്റം സമ്മതിച്ച് പിതാവ്, കുഞ്ഞിനോട് ഭർത്താവിന് ഇഷ്ടക്കേട് ഉണ്ടായിരുന്നെന്ന് മാതാവ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പിതാവ് ഷിജിന്‍. കുട്ടിയെ താൻ മർദ്ദിച്ചുവെന്ന് പിതാവ് കുറ്റം സമ്മതിച്ചു. കൈമുട്ട് കൊണ്ട് കുട്ടിയുടെ വയറ്റില്‍ മര്‍ദിക്കുകയായിരുന്നു എന്നാണ് മൊഴി. കുട്ടിയുടെ വയറ്റില്‍ ക്ഷതം ഏറ്റതായി നേരത്തെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചോദ്യംചെയ്തപ്പോഴാണ് ഷിജിന്‍ കുറ്റം സമ്മതിച്ചത്. മൂന്നാംതവണത്തെ ചോദ്യംചെയ്യലിലാണ് ഷിജിന്‍ കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം അടിവയറ്റില്‍ Read More…
കണ്ണൂരില്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമം; പ്രതിയെ പഞ്ഞിക്കിട്ട് നാട്ടുകാര്‍, ചില്ലുകൾ അടിച്ചു തകർത്തു, ആശുപത്രിയില്‍ പരാക്രമം
കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ ഏഴുവയസുള്ള പെണ്‍കുട്ടിയെ പൊതുസ്ഥലത്ത് കയറിപ്പിടിക്കാന്‍ യുവാവിന്‍റെ ശ്രമം. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി പരമശിവത്തെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പിന്തുടര്‍ന്ന ഇയാളെ നാട്ടുകാരാണ് പിടികൂടിയത്. നാട്ടുകാരില്‍ ചിലരെ കയ്യേറ്റം ചെയ്യാനും പ്രതി ശ്രമിച്ചു. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാനായി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിയപ്പോള്‍ പൊലീസ് ജീപ്പിന്‍റെ ചില്ല് തലകൊണ്ട് ഇടിച്ച് പ്രതി തകര്‍ത്തു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രതി വീണ്ടും അക്രമാസക്തനാവുകയും ഡോക്ടറുടെ ക്യാബിന്‍ തകര്‍ക്കുകയും ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ Read More…
‘മറ്റാരോ ഇരിക്കേണ്ട കസേര’ ; വധശിക്ഷയ്ക്ക് വിധേയനായ 19-കാരന്‍ നിരപരാധിയെന്ന് കോടതി; 72 വർഷങ്ങൾക്ക് ശേഷം ‘നീതി’ ?
ഡാളസ്: 1954-ൽ കൊലപാതകക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കിയ ടോമി ലീ വാക്കർ നിരപരാധിയാണെന്ന് ഡാളസ് കൗണ്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വധശിക്ഷ നടപ്പാക്കി ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അമേരിക്കയിലെ ഡാളസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഈ തെറ്റ് തിരുത്തിയത്. 1953-ൽ ഒരു വെള്ളക്കാരി കൊല്ലപ്പെട്ട കേസിൽ 19 വയസ്സുകാരനായ ടോമി വാക്കറെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അക്കാലത്തെ വർണ്ണവിവേചനത്തിന്റെ ഭാഗമായി, വെളുത്ത വർഗക്കാർ മാത്രമുള്ള ജൂറിയാണ് അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ചത്. പോലീസ് വാക്കറെ നിർബന്ധിച്ച് കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും Read More…
ഭർത്താവിനെ കൊന്ന് മൃതദേഹത്തിനടുത്തിരുന്ന് പോൺവീഡിയോ കണ്ടു; കാമുകന്‍ നെഞ്ചില്‍ കയറിയിരുന്നു, ഭാര്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
ഗുണ്ടൂർ: ആന്ധ്രാപ്രദേശിൽ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ഗുണ്ടൂർ ജില്ലയിലായിരുന്നു സംഭവം. ഉള്ളി വ്യാപാരിയായ ലോകം ശിവ നാഗരാജുവിന്റെ കൊലപാതകത്തിൽ ഭാര്യ ലക്ഷ്മി മാധുരിയാണ് അറസ്റ്റിലായത്. ഇവർക്ക് ഗോപി എന്നയാളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; സംഭവദിവസം രാത്രിയിൽ, നാഗരാജുവിനായി മാധുരി ബിരിയാണി തയ്യാറാക്കി. ഭർത്താവിന് നൽകിയ ഭക്ഷണത്തിൽ മാധുരി ഉറക്കഗുളിക കലർത്തിയിരുന്നു. ഭക്ഷണം കഴിച്ചതിനു പിന്നാലെ നാഗരാജു Read More…
പ്രണയം നടിച്ച യുവാവിനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി; കാമുകന്റെ ഫോണില്‍ യുവതികളുടെ നഗ്നചിത്രങ്ങള്‍, ബാഗില്‍ ഗര്‍ഭനിരോധന ഉറകള്‍
പറവൂര്‍: പ്രണയംനടിച്ചെത്തിയ യുവാവിനൊപ്പം വീട്ടില്‍നിന്ന് ഇറങ്ങിപ്പോന്ന പെണ്‍കുട്ടിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ പതിനെട്ടുകാരിയെയാണ് ചാവക്കാട് സ്വദേശിയായ യുവാവിനൊപ്പം അസ്വഭാവികമായി കണ്ടത്. തിങ്കളാഴ്‌ച രാത്രി ഏഴുമണിയോടെ ഗോതുരുത്ത് പളളിപ്പടിയിലായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വിവരം തിരക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയാണു യുവാവിനെ പരിചയപ്പെട്ടതെന്നും ഇയാളുമായി പ്രണയത്തിലാണെന്നും പെണ്‍കുട്ടി പറഞ്ഞു. കൂടെ ഇറങ്ങിച്ചെന്നില്ലെങ്കില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്നു യുവാവ് പറഞ്ഞതിനാലാണ് വീടുവിട്ട് ഇറങ്ങിയതെന്നും പെണ്‍കുട്ടി വ്യക്‌തമാക്കി. യുവാവിനെ ആദ്യമായാണ് പെണ്‍കുട്ടി നേരിട്ടു കാണുന്നത്. യുവാവിന്റെ Read More…
കാമുകിയുടെ മകളെ വാനില്‍ ശ്മശാനങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച് 53കാരന്റെ ക്രൂരത
സിംഗപ്പൂരിൽ കാമുകിയുടെ പത്തുവയസ്സുകാരിയായ മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 53കാരൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 2021 ഫെബ്രുവരി മുതൽ ഒരു വർഷക്കാലത്തോളം പ്രതി കുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയിരുന്നു. താമസിച്ചിരുന്ന ഫ്ലാറ്റിൽ വെച്ചും, ശ്മശാനങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാനിൽ വെച്ചും ഇയാൾ കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞു. ഇരയുടെ മൊഴികളും സാക്ഷിമൊഴികളും മറ്റ് തെളിവുകളും പരിഗണിച്ചാണ് ജസ്റ്റിസ് ഐഡൻ സൂ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പീഡനവിവരം കുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത് എങ്കിലും അത് വിശ്വസിക്കാൻ അവർ തയ്യാറായില്ല. Read More…









