Crime

അച്ഛനില്‍ നിന്നും 14,000 ഡോളര്‍ തട്ടിയെടുക്കണം; മാതാവ് തന്നെ കൂട്ടാളികള്‍ക്കൊപ്പം മോചനദ്രവ്യത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയി…!

അച്ഛനില്‍ നിന്നും മോചനദ്രവ്യം തട്ടാന്‍ കൂട്ടാളികള്‍ക്കൊപ്പം ചേര്‍ന്ന് അമ്മ തന്നെ പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. കൊളംബിയയിലെ ബാരന്‍ക്വില്ലയില്‍ നടന്ന സംഭവത്തില്‍ മാതാവിനെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. തെക്ക് കാരിബെ വെര്‍ഡെയില്‍ ഒരു ബാലനെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത കാട്ടുതീ പോലെ പടരാന്‍ തുടങ്ങിയത് നവംബര്‍ 12 ഞായറാഴ്ച വൈകുന്നേരം ആയിരുന്നു. അമ്മയുമായി തെരുവിലൂടെ നടക്കുകയായിരുന്ന രണ്ട് വയസ്സുകാരനെ മോട്ടോര്‍ ബൈക്കിലെത്തിയ ഹെല്‍മറ്റ് ധരിച്ച രണ്ടുപേര്‍ തട്ടിയെടുക്കുകയായിരുന്നു എന്നാണ് അമ്മ പോലീസിന് നല്‍കിയ മൊഴി. സംഭവസ്ഥലത്തെത്തിയ പൊലീസ് എന്താണ് Read More…

Uncategorized

കടം വീട്ടാന്‍ വ്യാജകൊള്ളയും വ്യാജ കൂട്ടബലാത്സംഗക്കേസും; കള്ളം പൊളിച്ച പോലീസ്, യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

കടം വീട്ടാന്‍ വ്യാജകൊള്ളയും വ്യാജകൂട്ടബലാത്സംഗക്കേസും ഉണ്ടാക്കിയ യുവതിയെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശുമായി ബന്ധപ്പെട്ട കേസില്‍ 32 കാരനായ പുഷ്‌പേന്ദ്ര ചൗധരിയെയും ഭാര്യയേയുമാണ് പോലീസ് പിടികൂടിയത്. അഞ്ചോ ആറോ പുരുഷന്മാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി തന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യുകയും വീട്ടില്‍ കയറി 10 ലക്ഷം രൂപ വിലമതിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തുവെന്ന കേസാണ് പോലീസ് പൊളിച്ചത്. പുഷ്‌പേന്ദ്ര ചൗധരി എന്ന 32 കാരനായ പ്രതിയെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ആറ് പേര്‍ Read More…

Crime

കൈയില്‍നിന്ന് ലഘുഭക്ഷണം വാങ്ങിക്കഴിച്ചു; പിന്നാലെ മരുമകളെ 75 വയസ്സുള്ള ഭര്‍തൃപിതാവ് കുത്തിക്കൊലപ്പെടുത്തി

കൊല്‍ക്കത്ത: കുടുംബ വഴക്കിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ 40 കാരിയായ സ്ത്രീയെ 75 വയസ്സുള്ള അമ്മായിയപ്പന്‍ കുത്തിക്കൊലപ്പെടുത്തി. 75 കാരനായ ഗോപാല്‍ ബിശ്വാസാണ് പ്രതി. മുക്തി ബിശ്വാസ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മുക്തിയുമായി നല്ല ബന്ധത്തില്‍ അല്ലായിരുന്ന ഗോപാല്‍ ഏതാനും ദിവസം മുമ്പ് വാങ്ങിയ മൂര്‍ച്ചയുള്ള വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് ഗോപാലിന് മുക്തയോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നു. ഭര്‍ത്താവ് ദേബു ബിശ്വാസ് ദീപാവലി ആഘോഷിക്കാന്‍ മകനുവേണ്ടി മെഴുകുതിരി വാങ്ങാന്‍ Read More…

Crime

അവിഹിതത്തിന് എതിര് നിന്നു ; ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ വെട്ടിയരിഞ്ഞ് നദികളില്‍ തള്ളി

ചെന്നൈ: കാമുകനുമൊത്തുള്ള അവിഹിതത്തെ എതിര്‍ത്ത 30 കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ 26 കാരിയും കാമുകനും കൂട്ടാളികളും അറസ്റ്റിലായി. തമിഴ്നാട്ടിലെ ട്രിച്ചിയില്‍ നടന്ന സംഭവത്തില്‍ വിനോദിനി എന്ന 26 കാരിയെയും കാമുകന്‍ ഭാരതി എന്ന 23 കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികളുടെ മറ്റ് മൂന്ന് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. 30 വയസ്സുള്ള പൂക്കച്ചവടക്കാരനായ പ്രഭുവിനെയാണ് ഇവര്‍ ഗൂഡാലോചന നടത്തി കൊലപ്പെടുത്തിയത്. വിവാഹേതര ബന്ധത്തെ കുറിച്ച് വിനോദിനിയോട് നേരിട്ട് ചോദിച്ചതാണ് കൊലപാതകത്തിന് കാരണമായി മാറിയത്. പ്രഭുവിന് വിനോദിനിയില്‍ ഒരു Read More…

Crime

നാലുനില അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന യുവതി ജനലിലൂടെ താഴെവീണു മരിച്ചു

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയില്‍ നാലുനില അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന യുവതി ജനലിലൂടെ താഴെവീണു മരിച്ചു. ആഗ്രയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഹിന താജ്ഗഞ്ച് എന്ന യുവതിയാണ് മരണമടഞ്ഞത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം താമസിച്ചിരുന്ന നാലാം നിലയിലാണ് അപ്പാര്‍ട്ട്‌മെന്റ്. യുവതിയുടെ മുറിയില്‍ നിന്ന് ഉറക്ക ഗുളികകളും കുറച്ച് ഒഴിഞ്ഞ കുപ്പി ബിയറും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മഥുര സ്വദേശിനി ഹോട്ടലില്‍ ജോലി ലഭിച്ചതിന് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് ആഗ്രയിലേക്ക് താമസം മാറിയത്. ഭര്‍ത്താവുമായി അകന്നുകഴിയുന്ന ഇവര്‍ വിഷാദരോഗത്തിന് അടിമായിരുന്നു. ഹരിയാനയിലെ Read More…

Crime

പങ്കാളിയുമായി വഴക്കുപിടിച്ചു, ഭാര്യയോടുള്ള ദേഷ്യം തീര്‍ത്തത് മകളോട്; ഏഴുവയസ്സുകാരിയുടെ തല വെട്ടിമാറ്റി

പാറ്റ്‌ന: ഭാര്യയോടുള്ള ദേഷ്യത്തില്‍ പിതാവ് ഏഴുവയസ്സുകാരിയായ മകളുടെ തല വെട്ടിമാറ്റി കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെ പാറ്റ്‌നയില്‍ നടന്ന സംഭവത്തില്‍ അനുരുദ്ധ് മുനി എന്ന യുവാവാണ് സ്വന്തം മകളെ കൊന്നൊടുക്കിയത്. അനുരുദ്ധിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. അന്യസംസ്ഥാനത്ത് തൊഴില്‍ ചെയ്യുന്ന അനുരുദ്ധ് അടുത്തിടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ഇയാള്‍ ഭാര്യ മമതാദേവിയുമായി വഴക്കുണ്ടാക്കുകയും ഭാര്യ പിണങ്ങി സ്വന്തം മാതാവിന്റെ വീട്ടിലേക്ക് പോകുകയും ചെയ്തു. തന്റെ സഹോദരന്മാര്‍ക്കൊപ്പം വീടിന്റെ ഗേറ്റിന് സമീപം കിടന്നുറങ്ങുകയായിരുന്നു ഏഴു വയസ്സുകാരിയെ പുലര്‍ച്ചെ നാലു Read More…

Crime

ഓസ്‌ട്രേലിയയിലുമുണ്ട് ഒരു കൂടത്തായി ജോളി; കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയത് വിഷക്കൂണ്‍ കറിവെച്ചു കൊടുത്ത്

കൂടുംബാംഗങ്ങളെ വിഷം കൊടുത്തു കൊലപ്പെടുത്തിയ മലയാളികള്‍ക്ക് ഏറെ പരിചിതമായ കൂടത്തായി കൂട്ടക്കുരുതിയ്ക്ക് സമാനമായ ഒരു കേസിനെക്കുറിച്ചാണ് ഓസ്‌ട്രേലിയയും ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഒരു ചെറിയ ഓസ്ട്രേലിയന്‍ പട്ടണത്തില്‍ വിഷം കലര്‍ന്ന തൊപ്പി കൂണ്‍ അടങ്ങിയിട്ടുള്ളതായി സംശയിക്കുന്ന ഭക്ഷണം കഴിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പാറ്റേഴ്‌സണെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് കൊലപാതകങ്ങളും അഞ്ച് കൊലപാതകശ്രമങ്ങളും അവള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസില്‍ അധികാരികള്‍ പാറ്റേഴ്‌സന്റെ പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും വിശദാംശങ്ങളും സാഹചര്യതെളിവുകളും അവള്‍ക്ക് എതിരാണ്. അത് കേസുമായി യോജിക്കുന്നതായും Read More…

Crime

ഒരു സഹായത്തിന് വീട്ടുവേലയ്ക്ക് നിര്‍ത്തി; ബന്ധുവിനെ കൂടി വിളിച്ചുവരുത്തി കൊള്ളയടിച്ചത് നാലുകോടിയുടെ സ്വര്‍ണ്ണവും പണവും

ബംഗളൂരു: ഒരു സഹായമാകട്ടെ എന്നുകരുതി വീട്ടിവേലയ്ക്കായി നിര്‍ത്തിയ അന്യസംസ്ഥാന തൊഴിലാളി ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ചത് മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണ്ണവും പണവും. സംഭവത്തില്‍ ഒളിവില്‍ പോയെങ്കിലും ഇവരുടെ ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ അടിച്ചുമാറ്റിയത് നാലു കിലോ സ്വര്‍ണ്ണവും 32 കിലോ വെള്ളയും ഒമ്പത് ലക്ഷം രൂപയുമായിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള വീട്ടുജോലിക്കാരനും അവന്റെ രണ്ട് ബന്ധുക്കളുമാണ് മോഷണം നടത്തിയത്. അതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. കഴിഞ്ഞ ഒരു മാസമായി ജ്വല്ലറിയുടമയയുടെ വീടും Read More…

Crime

അപമാനിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു; 29 കാരനെ കുത്തിക്കൊന്ന് കുട്ടിക്കുറ്റവാളി പ്രതികാരം തീര്‍ത്തു

ന്യൂഡല്‍ഹി: വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് 29 കാരനെ കുട്ടിക്കുറ്റവാളി കുത്തി കൊലപ്പെടുത്തി പ്രതികാരം തീര്‍ത്തു. സെന്‍ട്രല്‍ ഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍ 29 വയസ്സുള്ള മുള്‍ട്ടാനി ദണ്ഡ പ്രദേശത്തെ താമസക്കാരനായ അമിത് ആണ് മരിച്ചത്. കൊല ചെയ്ത ശേഷം കത്തിയുമായി പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി നബി കരീം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ നബി കരീം പോലീസ് സ്റ്റേഷനിലെ പട്രോളിംഗ് സ്റ്റാഫ് മുള്‍ട്ടാനി ദണ്ഡയിലെ ഗാലി നമ്പര്‍ 10 ല്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയും Read More…