കായംകുളം: അച്ഛനെ വെട്ടിക്കൊല്ലുകയും അമ്മയെ ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ കണ്ടല്ലൂര്‍ സ്വദേശി അഡ്വ. നവജിത്ത് നടേശന്റെ ഭാര്യ നവ്യ പെണ്‍കുഞ്ഞിനു ജന്മംനല്‍കി. സംഭവം നടന്ന ദിവസമാണ് നവ്യയെ പ്രസവത്തിനായി കൊണ്ടുപോയത്. കൈപ്പട്ടൂരിലെ ആശുപത്രിയിലായിരുന്നു പ്രസവം. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. നവ്യയുമായും നവജിത്ത് വഴക്കുണ്ടാക്കുമായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. റിമാന്‍ഡില്‍ കഴിയവെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച നവജിത്തിനെ ജയിലില്‍നിന്നു തിരുവനന്തപുരത്തെ മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. നവജിത്തിന്റെ പിതാവായ നടരാജന്റെ മൃതദേഹപരിശോധനയ്ക്കിടെ വീടിന്റെ അലമാരയുടെ താക്കോല്‍ കിട്ടിയിരുന്നു. അദ്ദേഹം Read More…
Tag: crime news
കൊല്ലുന്നതിന് മുന്‍പ് മകനൊപ്പം നൃത്തം; ക്രൂരതയുടെ മറുപേരായി ‘കില്ലര്‍ മോം’
സ്വന്തം കുട്ടിയുള്‍പ്പെടെ മൂന്ന് കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ‘കില്ലര്‍ മോ’മിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ഹരിയാന സ്വദേശിയായ പൂനമാണ് നാലുവയസുകാരനായ സ്വന്തം മകനെയും ഭര്‍തൃസഹോദരിയുടെ മകളെയും ബന്ധുവായ കുട്ടിയെയും ദാരുണമായി കൊലപ്പെടുത്തിയത്. 2023ല്‍ മകനെ കൊല്ലുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാട്ടിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു പൂനത്തിന്‍റെ മകന്‍ ശുഭവും ഭര്‍തൃസഹോദരിയുടെ മകളായ ഇഷികയും. കട്ടിലിലെ മെത്തയില്‍ കിടന്ന് ചാടിക്കളിക്കുന്ന കുട്ടികള്‍ക്കൊപ്പം പൂനവും നൃത്തം വയ്ക്കാന്‍ കൂടി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇഷികയെ വാട്ടര്‍ Read More…
മോര്‍ഫ് ചെയ്‌ത ചിത്രം പ്രചരിപ്പിച്ചെന്ന്; കൊച്ചിയില്‍ പരാതിയുമായി യുവനടി
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ മോര്‍ഫ് ചെയ്‌ത ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി. കൊച്ചി സിറ്റി സൈബര്‍ പോലീസിനാണ് നടി പരാതി നല്‍കിയത്. മോര്‍ഫ് ചെയ്‌ത ചിത്രം പ്രചരിപ്പിച്ച ഇന്‍സ്‌റ്റാഗ്രാം അക്കൗണ്ട് വിവരങ്ങള്‍ സഹിതമാണ് പരാതി. കൊച്ചി സിറ്റി സൈബര്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. സംഭവത്തില്‍ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
പത്തനംതിട്ടയില്‍ 95കാരിയെ പീഡിപ്പിക്കാൻ ശ്രമം; അറുപത്തിയെട്ടുകാരന്‍ അറസ്റ്റിൽ
പത്തനംതിട്ടയിലെ വടശ്ശേരിക്കരയിൽ 95കാരിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമം. പ്രതി പത്രോസ് ജോണിനെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പട്ടാപ്പകൽ ആയിരുന്നു ക്രൂരമായ ഈ സംഭവം. വീട്ടുമുറ്റത്ത് നിന്ന വയോധികയെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തി. വായിൽ തുണി തിരികെ അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. മൽപ്പിടുത്തത്തിനിടയിൽ വായിലെ തുണി മാറിയതോടെ വയോധിക നിലവിളിച്ചു. ഇതോടെ നാട്ടുകാർ ഓടിയെത്തി പീഡനശ്രമം തടഞ്ഞ് വയോധികയെ മോചിപ്പിച്ചു. പ്രതിയെ പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടിൽ വയോധികയും മകളും മാത്രമാണ് Read More…
‘എന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ബലാത്സംഗക്കേസ് കൊടുക്കും’ – കാമുകിയെ കൊലപ്പെടുത്തി കാമുകന്‍
പൂന: വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവം പിംപ്രി-ചിഞ്ച്‌വാഡിൽ പുറത്തുവന്നു. ഇവരും വിവാഹിതരും വേറെ കുടുംബമുള്ളവരുമാണ്. കൊല്ലപ്പെട്ട യുവതിയെ ബുധനാഴ്ച കാണാതായിരുന്നു, ശനിയാഴ്ച രാത്രിയാണ് സംഭവം വെളിച്ചത്തുവന്നത്. യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രതി പിടിയിലായി. റാണി വിശാൽ ഗെയ്‌ക്‌വാദ് (26) ആണ് കൊല്ലപ്പെട്ടത്. കേസില്‍ അനികേത് മഹാദേവ് കാംബ്ലെയെ (33 ) വാകഡ് പോലീസ് കസ്റ്റഡിയിലെടുത്തു. വാകഡ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. റാണി ഗെയ്‌ക്‌വാദിനെ കാണാനില്ലെന്ന Read More…
കാമുകനെ വീട്ടുകാർ വെടിവച്ചു കൊന്നു, യുവതി മൃതദേഹത്തെ വിവാഹം കഴിച്ചു
മുംബൈ∙ പ്രണയബന്ധത്തിന്റെ പേരിൽ മകളുടെ കാമുകനെ ജാതിയുടെ പേരില്‍ ക്രൂരമായി വെടിവച്ച് കൊന്ന് വീട്ടുകാർ. മഹാരാഷ്ട്രയിലെ നാന്ദേഡിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സാക്ഷം ടേറ്റിനെയാണ് (20) കാമുകിയായ അഞ്ചലിന്റെ പിതാവും സഹോദരന്‍മാരും ചേര്‍ന്നാണ് വെടിവച്ചും കല്ലുകൊണ്ട് തലയ്ക്കിടിച്ചും കൊലപ്പെടുത്തിയത്. ശവസംസ്കാര ചടങ്ങിനെത്തിയ ആഞ്ചൽ, സാക്ഷം ടേറ്റിന്റെ മൃതദേഹത്തിൽ മാല ചാർത്തി. ഇനിയുള്ള കാലം ടേറ്റിന്റെ വീട്ടിൽ മരുമകളായി ജീവിക്കുമെന്നും പ്രഖ്യാപിച്ചു. സാക്ഷത്തിന്റെ ശവസംസ്‌കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു. Read More…
കിടപ്പിലായ അമ്മയെ പരിചരിക്കാനെത്തിയ 58കാരി ഹോം നഴ്സിനെ മകൻ ബലാൽസംഗം ചെയ്തു
അടൂര്‍: കിടപ്പിലായ വയോധികയെ പരിചരിക്കാനെത്തിയ ഹോം നഴ്സിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. എറണാകുളത്തുനിന്നാണ് പ്രതിയായ റെന്നി റോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര ആഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം . കിടപ്പിലായ റെന്നിയുടെ അമ്മയെ പരിചരിക്കാൻ എത്തിയ 58 വയസ്സുള്ള ഹോം നഴ്സാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. സംഭവം നടന്ന രാത്രിയിൽ എറണാകുളത്തുനിന്ന് റെന്നിയും സുഹൃത്തുക്കളും വീട്ടിലെത്തുകയും മദ്യപിക്കുകയും ചെയ്തു. ഇതിനുശേഷം ഹോം നഴ്സായ 58-കാരിയെ ഇയാൾ കടന്നുപിടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും മുറിയിലേക്ക് കൊണ്ടുപോയി Read More…
മറ്റൊരു ബന്ധം; സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊന്നു; തലമുടി ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് മുങ്ങി; അറസ്റ്റ്
ബെംഗളൂരുവിലെ മദനായകനഹള്ളിയില്‍ ബിബിഎം വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. മരിച്ച 21 കാരി ദേവിശ്രീയുടെ സുഹൃത്ത് പ്രേം വര്‍ധനാണ് അറസ്റ്റിലായത്. ഇരുവരും ആന്ധ്രപ്രദേശിലെ അന്നമയ്യ ജില്ലയില്‍ നിന്നുള്ളവരാണ്. ദേവിശ്രീയുടെ സുഹൃത്തിന്‍റെ വീട്ടിലാണ് കൊലപാതകം നടന്നത്. ദേവിശ്രീ മറ്റൊരു പുരുഷനുമായി സൗഹൃദത്തിലായതാണ് കൊലയ്ക്ക് കാരണം. ഇയാളുമായി ചാറ്റിങ് നടത്തുന്നത് പ്രേം എതിര്‍ത്തിരുന്നു. സംഭവ ദിവസം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രകോപിതനായ പ്രതി ദേവിശ്രീയെ ആക്രമിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം പ്രേം മെജസ്റ്റിക് Read More…
മതം, പേര്, രൂപം എല്ലാം മാറ്റി, സഹോദരനെ കൊന്ന് 36 വര്‍ഷം ഒളിവില്‍; ഒടുവില്‍ അഴിക്കുള്ളില്‍…
ലഖ്‌നൗ: നാല് പതിറ്റാണ്ട് മുമ്പ് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള പ്രദീപ് സക്‌സേന സഹോദരനെ കൊലപ്പെടുത്തിയതിനു ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടശേഷം പോലീസ് വലയില്‍നിന്നു രക്ഷപ്പെട്ടു. പിന്നീട് മതം, പേര്, രൂപം എന്നിവയൊക്കെ മാറ്റി. പക്ഷേ, നിയമം സക്‌സേനയെ വെറുതേവിട്ടില്ല… സക്‌സേന കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത് 1987-ല്‍ ആണ്. ശിക്ഷയ്ക്കിടെ പരോളിലിറങ്ങിയ ഇയാള്‍ പിന്നീട് മുങ്ങി. 100 കിലോമീറ്റര്‍ അകലെയുള്ള മൊറാദാബാദിലേക്ക് ഒളിച്ചോടി. അവിടെ പുതിയൊരു അവതാരപ്പിറവിയെടുത്തു. പേര് അബ്ദുള്‍ റഹീം എന്നാക്കി. താടി വളര്‍ത്തി. ഡ്രൈവറായി ജോലി തുടങ്ങി. പതിറ്റാണ്ടുകള്‍ Read More…








