Crime

‘ന്നാ താന്‍ ഇന്ന് അവിടിരി! കോടതിയോട് ഉത്തരവിടരുത്’; അഭിഭാഷകന് ഒരുദിവസത്തെ ‘ഇരിപ്പുശിക്ഷ’

ന്യൂഡല്‍ഹി: “ഒരു ദിവസം ഇവിടെ ഇരിക്കൂ. എനിക്ക് ഉറപ്പാണ്, നിങ്ങൾ ജീവനുംകൊണ്ട് ഓടന്‍ ശ്രമിക്കുമെന്ന്”. മഹാരാഷ്ട്രയിലെ ശിവസേന എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ കേസില്‍ ഉദ്ധവ് താക്കറെ പക്ഷം അഭിഭാഷകനു സുപ്രീം കോടതിയില്‍ ഒരുദിവസത്തെ ”ഇരിപ്പുശിക്ഷ”. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍, കേസില്‍ നേരത്തേ വാദം കേള്‍ക്കണമെന്നു നിര്‍ബന്ധിച്ച് അഭിഭാഷകന്‍ ഇടപെട്ടതാണു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ പ്രകോപിതനാക്കിയത്. കോടതിയോട് ഉത്തരവിടരുതെന്നും ഒരുദിവസത്തേക്ക് അവിടെ ഇരിക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഏത് തീയതികളാണ് ആവശ്യമെന്നു കോര്‍ട്ട് മാസ്റ്ററോടു പറയുക. Read More…

Crime

‘ആണുങ്ങള്‍ക്കുമുണ്ട് അവകാശങ്ങള്‍’; ലൈംഗിക പീഡന പരാതിയില്‍ യുവതിക്കെതിരെ കേസ്

പരസ്പരസമ്മതത്തോടെ ഒരുമിച്ചുതാമസിച്ചശേഷം പിന്നീട് പിണങ്ങിയപ്പോള്‍ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ഈ രീതിയിലുള്ള പരാതികള്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക പരിഗണനപോലും ചോദ്യം ചെയ്യപ്പെടാന്‍ ഇടനല്‍കുന്നതാണെന്ന് ജഡ്ജി നിരീക്ഷിച്ചു. ഈ കേസില്‍ വാദിയായ യുവതിക്ക് അനുകൂലമായ ഒരു ഘടകവുമില്ലെന്ന് കോടതി പറഞ്ഞു. ആരോപണം നേരിടുന്നയാളുടെ സാമൂഹ്യ ജീവിതത്തെയും പദവിയെയും ബാധിക്കുന്നതാണ് പരാതിക്കാരിയായ യുവതിയുടെ പരാതിയെന്നും കോടതി പറഞ്ഞു. ജൂലൈ പതിനാലിനാണ് ലൈംഗിക പീഡനപരാതിയില്‍ ഡല്‍ഹി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ആരോപണവിധേയന്‍ Read More…

Crime

പന്ത്രണ്ട് വയസുകാരിക്ക് പീഡനം: 27കാരന് 31 വര്‍ഷം തടവ്

തുറവൂര്‍: പന്ത്രണ്ട് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 13 വര്‍ഷം തടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.തുറവുര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ആഞ്ഞിലിക്കാപ്പള്ളി കോളനിയില്‍ സതീശന്‍ മകന്‍ സാരംഗി (27) നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷിച്ചത്. 2021 ജനുവരിയില്‍ കുത്തിയതോട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. വീടിന് അരുകില്‍ നിന്ന പെണ്‍കുട്ടിയെ പിടിച്ച് വലിച്ച് സമീപത്തുള്ള മറ്റൊരു വീടിനുള്ളില്‍ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് കേസ്. 12 വയസ്സില്‍ Read More…