കൊപ്പൽ: ഹൈദരാബാദിലെ അഞ്ജനാദ്രി കുന്നിലെ ക്ഷേത്രത്തിൽ 2.5 കോടി രൂപയുടെ സ്വർണാഭരണങ്ങൾ എന്ന് അവകാശപ്പെട്ട് സമർപ്പിച്ചത് ചെമ്പ് പൂശിയ വസ്തുക്കളാണെന്ന് കണ്ടെത്തി. വിശദമായ പരിശോധനയിലാണ് സമർപ്പിക്കപ്പെട്ട വസ്തുക്കളിൽ ഭൂരിഭാഗവും ചെമ്പാണെന്ന് വ്യക്തമായത്. ഹൈദരാബാദ് സ്വദേശിയായ വ്യവസായി മഹേഷ് റെഡ്ഡി കഴിഞ്ഞ എട്ടിനാണ് ഹനുമാൻ ക്ഷേത്രത്തിലേക്ക് ഈ ആഭരണങ്ങൾ നൽകിയത്. ഒരു പ്രഭാവലി, ചക്രം, ഗദ എന്നിവയായിരുന്നു കാണിക്കയായി സമർപ്പിച്ചിരുന്നത്. ഗംഗാവതി എം.എൽ.എ ഗാലി ജനാർദന റെഡ്ഡിക്കൊപ്പമാണ് വ്യവസായി ക്ഷേത്രത്തിലെത്തിയത്. തന്റെ അനുയായി 2.5 കോടി വിലവരുന്ന സ്വർണാഭരണങ്ങൾ Read More…

