നാൽപ്പത്തിയെട്ട് ടീമുകൾ പങ്കെടുക്കുന്ന ഫിഫ ലോകകപ്പ് വിരസമായിരിക്കുമെന്നും ഒരു വശത്തേക്ക് മാത്രമുള്ള മത്സരങ്ങളായിരിക്കുമെന്നും ആരാണ് പറഞ്ഞത്? ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കാറായപ്പോഴേക്കും, കേപ് വെർദെ, കുറസാവോ, ഇറാൻ തുടങ്ങിയ ചെറിയ രാജ്യങ്ങളിലെ ഗോൾകീപ്പർമാരിൽ നിന്ന് മികച്ച പ്രകടനങ്ങളാണ് കാണാൻ സാധിച്ചത്. വോസിഞ്ഞ, എലോയ് റൂം എന്നിവരുടെ മിന്നുന്ന പ്രകടനങ്ങൾക്ക് ശേഷം ഇത്തവണ തിളങ്ങാനുള്ള ഊഴം ഇറാന്റെ ഗോൾകീപ്പർ അലിറേസ ബെയ്‌റാൻവന്ദിന്റേതായിരുന്നു. ഫിഫ റാങ്കിംഗിൽ ഒൻപതാം സ്ഥാനത്തുള്ള ബെൽജിയത്തിനെതിരെ ഗോൾരഹിത സമനില വഴങ്ങാൻ ഇറാനെ സഹായിച്ചത് ഗോൾപോസ്റ്റിന് മുന്നിൽ Read More…

