ബെയ്ജിങ്∙ ജോലിയിൽനിന്ന് വിരമിച്ചപ്പോൾ ലഭിച്ച സമ്പാദ്യം മുഴുവൻ സൗന്ദര്യവർധക ചികിത്സയ്ക്കായി ചെലവഴിച്ച് 75കാരി. ചൈനയിലാണ് അപൂർവ്വമായ ഈ സംഭവം നടന്നത്. യു എൻ എന്ന വയോധികയാണ് തന്റെ കൈവശമുണ്ടായിരുന്ന ഏകദേശം നാലുകോടിയോളം രൂപ ബ്യൂട്ടി ചികിത്സകൾക്കായി ഉപയോഗിച്ചത്. വർഷങ്ങളായി ഒരേ സ്ഥാപനത്തെത്തന്നെയാണ് ഇവർ ഇതിനായി ആശ്രയിച്ചിരുന്നത്. യോങ്ചി ബ്യൂട്ടി ആൻഡ് ഹെയർ ഡ്രെസിങ് കമ്പനിയുടെ ശാഖയിലും അവരുടെ മെഡിക്കൽ ക്ലിനിക്കിലുമായി 2016 മുതലാണ് യു എൻ ചികിത്സ തേടിത്തുടങ്ങിയതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്കിൻ ടൈറ്റനിങ്, Read More…
Tag: ChinaNews
മനസ്സാക്ഷിയില്ലാത്ത മനുഷ്യർ! കുട്ടികളെയുമായി ആമയുടെ പുറത്ത് കയറി സ്ത്രീ, വീഡിയോയ്‌ക്കെതിരെ പ്രതിഷേധം ഇരമ്പുന്നു
ചൈനയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ, ചെറിയ കുട്ടിയെയും കൈയ്യിലെടുത്ത് ഒരു സ്ത്രീ ജീവനുള്ള കൂറ്റൻ ആമയുടെ പുറത്തു കയറി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ജനരോഷമാണ് ഉയരുന്നത്. ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഫോഷാനിലുള്ള ചാങ്‌ലു ടൂറിസം ആൻഡ് ലെഷർ പാർക്കിലെ ആമകളുടെ അനുഭവ മേഖലയിലാണ് ഈ സംഭവം നടന്നത്. വീഡിയോയിൽ ഒരു സ്ത്രീ തന്റെ കൊച്ചുമകളെയും എടുത്തുകൊണ്ട് ആഫ്രിക്കൻ സ്പർഡ് ഇനത്തിൽപ്പെട്ട ആമയുടെ പുറത്തു കയറി നിൽക്കുന്നത് കാണാം. ഭാരം താങ്ങാനാവാതെ ആമ മുന്നോട്ട് നീങ്ങാൻ പ്രയാസപ്പെടുന്നതും Read More…
അതാണ് ആ രഹസ്യം’: 111-ാം വയസ്സിലും ഊർജ്ജസ്വലയായി വയോധിക; നീണാൾ ആയുസ്സിന്റെ രഹസ്യം പങ്കുവെച്ച് വയോധിക
കിഴക്കൻ ചൈനയിലെ 111 വയസ്സുള്ള വയോധിക, തന്റെ അത്ഭുതകരമായ ആയുസ്സിനും ആരോഗ്യത്തിനും പിന്നിലെ ലളിതമായ ശീലങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഏറ്റവും കൂടുതൽ ശതാബ്ദികൾ (100 വയസ്സ് കഴിഞ്ഞവർ) ജീവിക്കുന്ന പ്രദേശമായി അറിയപ്പെടുന്ന ജിയാങ്സു പ്രവിശ്യയിലെ റുഗാവോയിലാണ് വാങ് ഗൈയിംഗ് താമസിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മേഖലയിൽ നൂറിലധികം വയസ്സുള്ള 672 പേരുണ്ടെന്നാണ് കണക്ക്. റുഗാവോയിലെ പോഷകസമൃദ്ധമായ മണ്ണും അവിടെ വിളയുന്ന മിനറലുകൾ നിറഞ്ഞ ധാന്യങ്ങളുമാണ് ഇവിടുത്തുകാരുടെ ദീർഘായുസ്സിന് പിന്നിലെ പ്രധാന കാരണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. അഞ്ചു Read More…
28 കോടിയുടെ സ്വത്ത് ബാല്യകാല സുഹൃത്തിനെഴുതിവെച്ച് 19-കാരൻ; ചർച്ചയായി യുവാവിന്റെ വിൽപത്രം, മാതാപിതാക്കളോടുള്ള പ്രതികാരമോ?
കുടുംബാംഗങ്ങളെ പൂർണ്ണമായി ഒഴിവാക്കി, തന്റെ കുട്ടിക്കാലത്തെ സുഹൃത്തിന് ഏകദേശം 20 ദശലക്ഷം യുവാൻ (ഏകദേശം 28 കോടി രൂപ) വിലമതിക്കുന്ന മുഴുവൻ സ്വത്തുക്കളും എഴുതിവെച്ച് ഒരു 19-കാരൻ തയ്യാറാക്കിയ വിൽപത്രം ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഷാങ്ഹായിൽ നിന്നുള്ള ലീ എന്ന് പേരുള്ള ഈ വിദ്യാർത്ഥി അടുത്തിടെയാണ് തന്റെ വിൽപത്രം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്. മാതാപിതാക്കളുടെ വിവാഹമോചനത്തിനും അവരുടെ പുനർവിവാഹത്തിനും ശേഷം തനിക്ക് ലഭിച്ച ഒരു ഫ്ലാറ്റും സമ്പാദ്യവുമാണ് ഈ സ്വത്തുക്കളെന്ന് സൗത്ത് ചൈന Read More…
‘രാവിലെ പല്ല് വെക്കൂ, ഉച്ചയ്ക്ക് ഇറച്ചി കഴിക്കൂ’; ചികിത്സ തേടിയ വൃദ്ധന്റെ 12 പല്ലുകളും പറിച്ച് ബാങ്ക് അക്കൗണ്ടും കാലിയാക്കി ദന്താശുപത്രി!
പല്ലുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 63 വയസ്സുകാരന്റെ വായിലുണ്ടായിരുന്ന പല്ലുകളെല്ലാം പിഴുതെടുക്കുകയും അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് കാലിയാക്കുകയും ചെയ്ത ഡെന്റൽ ക്ലിനിക്കിനെതിരെ നടപടിയെടുത്ത് അധികൃതർ . ചൈനയിലെ ഷാൻസി പ്രവിശ്യയിലെ ബയോജി സ്വദേശിയായ ലി എന്ന് പേരുള്ള വയോധികനാണ് കഴിഞ്ഞ സെപ്റ്റംബറിൽ പല്ലുവേദനയ്ക്ക് ചികിത്സ തേടി ‘ദാതുവാൻയുവാൻ ഡെന്റൽ ക്ലിനിക്ക്’ സന്ദർശിച്ചത്. “രാവിലെ പല്ല് വെക്കൂ, ഉച്ചയ്ക്ക് ഇറച്ചി കഴിക്കൂ”, “പൂർണ്ണമായ പല്ലുകൾ സ്വന്തമാക്കൂ, നൂറ് വയസ്സ് വരെ ജീവിക്കൂ” തുടങ്ങിയ ക്ലിനിക്കിന്റെ ആകർഷകമായ പരസ്യങ്ങളിൽ വീണാണ് അദ്ദേഹം Read More…
“വിയര്‍പ്പ്നാറ്റം സഹിക്കാൻ വയ്യ!”; ജിമ്മിൽ നിന്ന് യുവാവിനെ പുറത്താക്കി, മറ്റൊരു ജിമ്മിൽ പോകാൻ പണം നൽകി ഉടമകൾ!
റോൾ-ഓണുകൾ മുതൽ ആഡംബര പെർഫ്യൂമുകൾ വരെ വാങ്ങി ശരീരത്തിന് നല്ല സുഗന്ധം നൽകാൻ ലോകമെമ്പാടുമുള്ള ആളുകൾ വൻതുക ചിലവഴിക്കാറുണ്ട്. എന്നാൽ ചൈനയിൽ ഒരു വ്യക്തിയുടെ ശരീര ദുർഗന്ധം കാരണം ജിം അധികൃതർക്ക് അദ്ദേഹത്തിന്റെ അംഗത്വം തന്നെ റദ്ദാക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ മെമ്പർഷിപ്പ് റദ്ദാക്കി പണം തിരികെ നൽകിയെന്ന് മാത്രമല്ല, മറ്റൊരു ജിമ്മിൽ പോയി വ്യായാമം ചെയ്യാനായി മൂന്ന് മാസത്തെ സൌജന്യ പാസ്സും ജിം അധികൃതർ അദ്ദേഹത്തിന് നൽകി കൈയൊഴിഞ്ഞു. കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗവിൽ താമസിക്കുന്ന Read More…
5 മിനിറ്റ് വീഡിയോ കോൾ, 9 ദിവസത്തെ ദാമ്പത്യം, ചിലവ് 36 ലക്ഷം! ഒടുവിൽ വിവാഹമോചനം തേടി യുവാവ്
ബീജിങ്: വെറും അഞ്ചുമിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ കോളിനും മൂന്നുദിവസത്തെ പരിചയത്തിനും ശേഷം വിവാഹിതനായ ചൈനീസ് യുവാവ് ഒമ്പതാം ദിവസം വിവാഹമോചനം തേടി കോടതിയെ സമീപിച്ചു. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ താമസിക്കുന്ന ഗു എന്ന മുപ്പത്തിരണ്ടുകാരനാണ് തന്റെ ഭാര്യയ്‌ക്കും ഇതിന് കാരണക്കാരായ മാട്രിമോണിയൽ ഏജന്‍സിക്കുമെതിരേ നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. കുടുംബത്തിൽനിന്നുള്ള കടുത്ത സമ്മര്‍ദം കാരണമാണ് താൻ ഇത്രയും ധൃതിപിടിച്ച് വിവാഹത്തിന് സമ്മതിച്ചതെന്നാണ് യുവാവ് വ്യക്തമാക്കുന്നത്. മാട്രിമോണിയൽ ഏജന്‍സി വഴി പരിചയപ്പെട്ട ഷാന്‍സി പ്രവിശ്യക്കാരിയായ മുപ്പതുകാരിയെയാണ് ഗു വിവാഹം Read More…
യാത്രാമധ്യേ പാലം നിലംപൊത്തി; കാർ കുത്തിയൊലിച്ചെത്തിയ നദിയിലേക്ക് പതിക്കുന്ന ഭീകര ദൃശ്യം- വീഡിയോ
പാലത്തിന്റെ ഒരു ഭാഗം പെട്ടെന്ന് ഇടിഞ്ഞുവീഴുകയും ആ സമയം പാലത്തിലുണ്ടായിരുന്ന എസ്‌യുവി (SUV) കാർ കുത്തിയൊഴുകുന്ന പുഴയിലേക്ക് പതിക്കുകയും ചെയ്യുന്ന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. ചൈനയിലെ ഹുബെയ് പ്രവിശ്യയിലുള്ള സിയാവോഗാനിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ സംഭവം. മെയ് 25 തിങ്കളാഴ്ച ഈ പ്രദേശത്ത് കനത്ത മഴ പെയ്തുകൊണ്ടിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. വീഡിയോയുടെ തുടക്കത്തിൽ എല്ലാം വളരെ ശാന്തമായി കാണപ്പെടുന്നു എന്നതാണ് ഇതിനെ കൂടുതൽ ഭയപ്പെടുത്തുന്നത്. അവിടെ വലിയ ജനക്കൂട്ടമോ Read More…
കൈകാലുകളില്ല, പക്ഷേ കരുത്തുള്ള മനസ്സുണ്ട്; 3 മക്കളെ പോറ്റിവളർത്തിയ 81-കാരി ലോകത്തിന് വിസ്മയം!
കൈകാലുകളില്ലാതെ ജനിച്ചിട്ടും തന്റെ വൈകല്യങ്ങളെ അതിജീവിച്ച് മൂന്ന് മക്കളെ വളർത്തി വലുതാക്കിയ 81-കാരിയായ ചൈനീസ് സ്വദേശിനിയുടെ ജീവിതകഥ ലോകത്തിന് വലിയൊരു പ്രചോദനമാവുകയാണ്. വടക്കൻ ചൈനയിലെ ഗാൻസു പ്രവിശ്യയിൽ നിന്നുള്ള വാങ് യുഷി എന്ന ഈ അമ്മയെ സോഷ്യൽ മീഡിയ “ഏറ്റവും കരുത്തയായ ചൈനീസ് മാതാവ്” എന്നാണ് വിശേഷിപ്പിക്കുന്നത്. ജന്മനാ കൈകാലുകളില്ലാത്ത അവസ്ഥയിലായിരുന്നു വാങ് ജനിച്ചത്. ജീവിതത്തിന്റെ തുടക്കത്തിൽ വലിയ വെല്ലുവിളികൾ നേരിട്ട അവർക്ക് 27-ാം വയസ്സിൽ ഒരു ഉദ്യോഗസ്ഥൻ പേര് നൽകുന്നത് വരെ ഔദ്യോഗികമായി ഒരു പേര് Read More…









