Oddly News

ബന്ധുക്കളില്ല, യുവാവ് കല്യാണത്തിന് വിളിച്ചത് അപരിചിതരെ ! ആഡംബര കാറുള്‍പ്പെടെ സർപ്രൈസ് സമ്മാനവുമായി അതിഥികള്‍- വീഡിയോ

തന്റെ വിവാഹത്തിന് ഓൺലൈനിലൂടെ അപരിചിതരെ ക്ഷണിച്ച് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ഒരു ചൈനീസ് യുവാവ്. പ്രാഥമിക വിദ്യാഭ്യാസ കാലത്ത് തന്നെ അച്ഛൻ മരിക്കുകയും പിന്നീട് അമ്മ മറ്റൊരു വിവാഹം കഴിച്ച് പോകുകയും ചെയ്തതോടെ ജ്യേഷ്ഠനും ഇയാളും മാത്രമാണ് പരസ്പരം തണലായി ജീവിച്ചത്. വലിയ കഷ്ടപ്പാടുകൾക്കിടയിലും കഠിനാധ്വാനം ചെയ്ത് പണം സമ്പാദിച്ച ഇയാൾ താൻ സ്നേഹിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുക്കളായി ആരുമില്ലാത്തതിനാൽ ചടങ്ങുകൾ തികച്ചും വിജനമായിപ്പോകുമോ എന്ന് യുവാവ് ഭയന്നു. തുടർന്നാണ് Read More…

Oddly News

മുട്ട താർട്ടിനു മുകളിൽ ‘വമ്പൻ പാറ്റ’! ഭക്ഷണപ്രിയരെ ഞെട്ടിച്ച് ചൈനീസ് വിഭവം! സോഷ്യൽ മീഡിയയിൽ വൈറൽ!

തെക്കൻ ചൈനയിലെ ഒരു റെസ്റ്റോറന്റ് പാറ്റയ്ക്ക് സമാനമായ ഭീമാകാരമായ പ്രാണി വച്ച് തയ്യാറാക്കിയ വിചിത്രമായ ഡെസേർട്ട് (Dessert) വിളമ്പിയത് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ‘സൗത്ത് ചൈന മോർണിംഗ് പോസ്റ്റ്’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഷുണ്ടേയിലെ (Shunde) ഒരു റെസ്റ്റോറന്റാണ് പരമ്പരാഗത കാന്റനീസ് എഗ്ഗ് ടാർട്ടുകൾക്ക് (Egg tarts) മുകളിൽ വറുത്ത പ്രാണികളെ വെച്ച് ഉപഭോക്താക്കൾക്ക് നൽകിയത്. ‘വാട്ടർ റോച്ച് എഗ്ഗ് ടാർട്ടുകൾ’ (Water roach egg tarts) എന്ന പേരിൽ അവതരിപ്പിച്ച ഈ വിഭവത്തിന്റെ മൂന്നെണ്ണമടങ്ങുന്ന ഒരു Read More…

Featured Oddly News

തണുക്കുന്നു ചേട്ടാ…, ഭർത്താവിന്റെ ‘ധൃതരാഷ്ട്ര’ ആലിംഗനം; യുവതിയുടെ 5 വാരിയെല്ലുകൾ ഒടിഞ്ഞു!

ചൈനയിൽ ഭർത്താവിന്റെ കെട്ടിപ്പിടിത്തത്തിനിടയിൽ ഭാര്യയുടെ അഞ്ച് വാരിയെല്ലുകൾ ഒടിയുകയും ഒരെണ്ണത്തിന് ചെറിയ പൊട്ടൽ സംഭവിക്കുകയും ചെയ്ത വാർത്ത സിംഗപ്പൂർ മാധ്യമമായ ‘മദർഷിപ്പ്’ റിപ്പോർട്ട് ചെയ്തു. തനിക്ക് തണുക്കുന്നു എന്ന് ഭാര്യ പറഞ്ഞപ്പോൾ, അവരെ ചേർത്തുപിടിച്ച് ചൂടാക്കാൻ ഭർത്താവ് വാങ് ശ്രമിക്കുന്നതിനിടയിലാണ് ഈ അസാധാരണ സംഭവം നടന്നത്. കെട്ടിപ്പിടിക്കുന്നതിനിടയിൽ എന്തോ പൊട്ടുന്ന ശബ്ദം കേട്ടതായും പിന്നാലെ ഭാര്യ വേദന കൊണ്ട് നിലത്തുവീഴുകയും എഴുന്നേൽക്കാൻ പ്രയാസപ്പെടുകയും ചെയ്തതായി വാങ് വ്യക്തമാക്കി. തുടക്കത്തിൽ ഇതൊരു ചെറിയ ഉളുക്കാണെന്ന് കരുതി അവർ കടുത്ത Read More…

Oddly News

12-ാം നിലയിൽ നിന്ന് തൂങ്ങിനിന്ന് മൂന്നുവയസ്സുകാരി; ജീവൻ രക്ഷിക്കാൻ താങ്ങായി സ്റ്റൂൾ! വീഡിയോ

ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ പന്ത്രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിലെ ജാലകത്തിന്റെ അഴികൾക്കിടയിൽ തല കുടുങ്ങി പുറത്തേക്ക് തൂങ്ങിക്കിടന്ന മൂന്ന് വയസ്സുള്ള പെൺകുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഒക്ടോബർ 17-ന് രാവിലെ 7:48 ഓടെ ഴാങ്പിംഗ് സിറ്റിയിലാണ് സംഭവം നടന്നത്. കുട്ടി ലോഹ അഴികളിൽ പിടിച്ച് തൂങ്ങിക്കിടക്കുമ്പോൾ അയൽവാസികളും സെക്യൂരിറ്റി ജീവനക്കാരും താഴെ വീഴാതെ രക്ഷിക്കാൻ ഓടിയെത്തുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന വിവരമനുസരിച്ച് സംഭവം നടക്കുമ്പോൾ കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കുട്ടിയുടെ പിതാവ് Read More…

Crime

മരിച്ച ഇരട്ടസഹോദരനായി ജീവിച്ചത് 19 വർഷം! ആൾമാറാട്ടം നടത്തിയ കുറ്റവാളിയെ കുടുക്കിയത് മുൻ കാമുകി

അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ മരിച്ച ഇരട്ട സഹോദരന്റെ പേരിൽ 19 വർഷത്തോളം ജീവിച്ച കുറ്റവാളി ഒടുവിൽ പിടിയിൽ. 24 വർഷമായി കൊള്ളക്കേസിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ യുഹുവാൻ നഗരത്തിൽ 2002-ൽ നടന്ന തട്ടിക്കൊണ്ടുപോകൽ, കൊള്ളയടി കേസുകളുമായി ബന്ധപ്പെട്ട് ‘ചെൻ’ എന്ന് പേരുള്ള വ്യക്തിയാണ് പിടിയിലായത്. ഈ കേസിൽ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒരാളെ തട്ടിക്കൊണ്ടുപോയി പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായിരുന്നു കേസ്. സംഭവത്തിന് തൊട്ടുപിന്നാലെ പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തെങ്കിലും ചെൻ Read More…

Oddly News

‘യെവന്‍ പുലിയാണ്കേട്ടോാ…’ ഒരേ ദിവസം ഒരേ ഹോട്ടലിൽ കല്യാണവും പഴയ കാമുകിയില്‍ ഉണ്ടായ കുഞ്ഞിന്റെ മാമോദീസയും! വീഡിയോ

ചൈനയിൽ കൗതുകകരമായ ഒരു സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒരേ കെട്ടിടത്തിലെ വ്യത്യസ്ത നിലകളിലായി ഒരേ ദിവസം ഒരു വ്യക്തിയുടെ വിവാഹ സൽക്കാരവും തന്റെ കുട്ടിയുടെ നൂറാം ദിവസത്തെ ആഘോഷവും ഒരേസമയം നടന്നതാണ് ശ്രദ്ധേയമായത്. ഗുവ്‌ഷോ പ്രവിശ്യയിലെ ലിയുപാൻഷുയിയിൽ ഒക്ടോബർ 9-നാണ് ഈ സംഭവം നടന്നത്. വു എന്ന വ്യക്തിയുടെ വിവാഹവും, മുൻ കാമുകിയിലുള്ള കുഞ്ഞിന്റെ നൂറാം ദിവസത്തെ ആഘോഷവുമാണ് രണ്ട് വ്യത്യസ്ത കുടുംബങ്ങൾക്കായി ഒരേ കെട്ടിടത്തിൽ ഒരേ ദിവസം ബുക്ക് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട രണ്ട് സംഘങ്ങളും Read More…

Lifestyle

101-ാം വയസ്സിലും ഫിറ്റ്! കുടിക്കുന്നത് കോളയും സ്പ്രൈറ്റും, കഴിക്കുന്നത് പന്നിയിറച്ചിയും ഞണ്ടും; ആരോഗ്യവിദഗ്ദ്ധർ ഞെട്ടലിൽ

ദീര്‍ഘായുസ്സിന് പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണമെന്നാണ് ആരോഗ്യവിദഗ്ധര്‍ സാധാരണ പറയാറുള്ളത്. എന്നാല്‍ ഇതിന് വിപരീതമായി, കോക്കകോളയോടും സ്പ്രൈറ്റിനോടുമുള്ള പ്രിയം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുകയാണ് കിഴക്കൻ ചൈനയിലെ 101 വയസ്സുകാരൻ. അദ്ദേഹത്തിന്റെ ഭക്ഷണരീതികളും ശാന്തമായ ദിനചര്യയും നീണ്ട ആയുസ്സും സോഷ്യൽ മീഡിയയിൽ വലിയ കൗതുകമുണർത്തിയിട്ടുണ്ട്. ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള ലൂ ഷിസെങ് എന്ന ഈ വയോധികൻ തന്റേതായ രീതിയിലാണ് ആരോഗ്യകരമായ ജീവിതത്തെ കാണുന്നത്. ആളുകൾ കുറഞ്ഞ പഞ്ചസാര അടങ്ങിയ ഭക്ഷണക്രമത്തിലേക്ക് മാറുമ്പോഴും Read More…

Featured Oddly News

21 വർഷം ആക്രി പെറുക്കി ജീവിച്ചു; ഒടുവിൽ അക്കൗണ്ടിൽ കിടക്കുന്നത് 60 ലക്ഷം രൂപ! വയോധികന് അവിശ്വസനീയ ഭാ ഗ്യം

സെൻട്രൽ ചൈനയിൽ 21 വർഷമായി ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം കഴിച്ചിരുന്ന 71-കാരനായ റൂ എന്ന വയോധികൻ, തനിക്ക് പെൻഷൻ അക്കൗണ്ടുണ്ടെന്ന വിവരവും അതിൽ 4,20,000 യുവാൻ (ഏകദേശം 61 ലക്ഷം രൂപ) നിക്ഷേപമുണ്ടെന്ന കാര്യവും അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞു. ഹുനാൻ പ്രവിശ്യയിലെ ചാങ്ദെ സ്വദേശിയായ ഇയാൾക്ക് സെപ്റ്റംബർ അവസാനത്തോടെയാണ് പെൻഷൻ അക്കൗണ്ടുമായി ബന്ധിപ്പിച്ച ബാങ്ക് കാർഡ് ലഭിക്കുന്നത്. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 4,24,204 യുവാൻ നിക്ഷേപമുള്ളതായി കണ്ടെത്തിയത്. പതിറ്റാണ്ടുകളായി തനിക്ക് പെൻഷന് അർഹതയുണ്ടെന്ന കാര്യം അറിയാതിരുന്ന റൂവിന് ഈ Read More…

Crime Featured

AI വച്ച് ‘സുന്ദരി യുവ ഡോക്ടറായി’ 65-കാരിയുടെ വ്യാജ പ്രണയം; കാമുകന് നഷ്ടം 20 ലക്ഷം, ശുചീകരണ തൊഴിലാളി അറസ്റ്റില്‍

എ.ഐ (കൃത്രിമബുദ്ധി) സാങ്കേതികവിദ്യ ഉപയോഗിച്ച് സുന്ദരിയായ യുവ ഡോക്ടർ ചമഞ്ഞ് വ്യവസായിയിൽ നിന്ന് 1.7 ലക്ഷം യുവാൻ (ഏകദേശം 20 ലക്ഷത്തോളം രൂപ) തട്ടിയെടുത്ത 65 കാരി ചൈനയിൽ പിടിയിലായി. യു ഷിയുഷെൻ എന്ന സ്ത്രീയാണ് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി ആളുകളെ പറ്റിച്ചത്. ഫെയ്സ്-സ്വാപ്പിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച്, ഷാങ്ഹായിലെ പ്രമുഖ ആശുപത്രിയിലെ 29 കാരിയായ ഡോക്ടറാണെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇവർ അതേ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്നു എന്നതാണ് വാസ്തവം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എ.ഐ Read More…