കോയമ്പത്തൂർ ഊത്തുകുളിക്കു സമീപമുള്ള തളവായ്പാളയത്ത്, യുട്യൂബ് നോക്കി വീട്ടിൽവച്ച് പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടർന്ന് അന്തരിച്ചു. കുഴന്തൈസാമിയുടെ ഭാര്യ ശശികല (32) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ജൂൺ 25-നായിരുന്നു ദമ്പതികൾ വീട്ടിൽവച്ച് പ്രസവത്തിന് ശ്രമിച്ചത്. ഇവർക്ക് നാല് വയസ്സുള്ള മറ്റൊരു പെൺകുഞ്ഞു കൂടിയുണ്ട്. രണ്ടാമത്തെ പ്രസവം ഡോക്ടർമാരുടെ സഹായമില്ലാതെ യുട്യൂബ് വീഡിയോകൾ കണ്ട് വീട്ടിൽവച്ച് തന്നെ നടത്താൻ ഇവർ തീരുമാനിക്കുകയായിരുന്നു. വീട്ടിൽവച്ച് പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും പിന്നാലെ ശശികലയ്ക്ക് കഠിനമായ രക്തസ്രാവം ഉണ്ടായി. അവശയായ യുവതിയെ Read More…
Tag: chennai news
നടി ഗൗതമിയെ ചതിച്ച് 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു; നിർമാതാവിന്റെ ഒളിവുകേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്
ചെന്നൈ: നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമിയുടെ 25 കോടി രൂപ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാപക റെയ്ഡ് നടത്തി. മധുര, ചെന്നൈ എന്നിവടങ്ങളിലുൾപ്പെടെ ആറിടങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. കേസിലെ പ്രധാന പ്രതിയായ സിനിമാ നിർമാതാവ് അളഗപ്പനുമായി ബന്ധമുള്ള കേന്ദ്രങ്ങളിലായിരുന്നു ഈ റെയ്ഡ്. ഭൂമി ഇടപാടിന്റെ മറവിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളും പണമിടപാടുകളും കണ്ടെത്താനാണ് പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി. തന്റെ ചികിത്സാ ആവശ്യങ്ങൾക്കും മകളുടെ പഠനച്ചെലവുകൾക്കുമായി ശ്രീപെരുംപുത്തൂരിലുള്ള 46 ഏക്കർ സ്ഥലം Read More…
‘ഞാന്‍ ലിംഗമാറ്റം നടത്തി പുരുഷനാവാം’; പ്ലസ്ടുക്കാരിയോട് അദ്ധ്യാപികയ്ക്ക് പ്രണയം, ലൈംഗിക പീഡനം- കരാട്ടെ അദ്ധ്യാപികയ്ക്ക് 20 വർഷം കഠിനതടവ്
ചെന്നൈയില്‍ പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപയോഗിച്ച 28കാരിയായ കരാട്ടെ അദ്ധ്യാപികയെ 20 വർഷത്തെ കഠിനതടവിന് ശിക്ഷിച്ച് കോടതി. തൂത്തുക്കുടി സ്വദേശി ബി. ജയസുധയ്ക്കാണ് ചെന്നൈ സെഷൻസ് ജഡ്‌ജ് എസ്. പദ്മ കടുത്ത ശിക്ഷ വിധിച്ചത്. വിവാഹം കഴിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും, താന്‍ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തി പുരുഷനായി മാറാമെന്നും പ്ലസ് ടു വിദ്യാർത്ഥിനിയോട് ജയസുധ ഉറപ്പ് നല്‍കിയിരുന്നു. ഈ വാഗ്ദാനത്തിന് ശേഷമാണ് വിദ്യാർത്ഥിനിയെ തുടർച്ചയായ ദിവസങ്ങളില്‍ ലൈംഗികമായി ഉപയോഗിച്ചത്. ജയസുധ ചെന്നൈയിൽ അദ്ധ്യാപികയാണ്. 2024 ജൂലൈയിലാണ് Read More…
5 പവന്റെ സ്വർണമാല മോഷ്ടിച്ച കേസിൽ വനിത പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍, നിരവധി കേസുകളിലെ പ്രതി
ചെന്നൈയില്‍ മാലമോഷണ കേസിൽ വനിത പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച കേസിലാണ് ചെന്നൈ തിരുപ്പത്തൂർ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതിയെ കോയമ്പേട് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ചീപുരത്തു നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ബസിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന നേർക്കുണ്ട്രം സ്വദേശി വരലക്ഷിയുടെ 5 പവൻ തൂക്കമുള്ള മാലയാണു ഭാരതി തട്ടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഭാരതിയാണു മാല മോഷ്ടിച്ചതെന്ന് പൊലീസ് Read More…




