Featured Good News

ചുരുട്ടിയ ഈ മുഷിഞ്ഞ 10 രൂപ നോട്ടിനേക്കാൾ വലുതല്ല മറ്റൊരു വിവാഹ സമ്മാനവും ! ഇന്റർനെറ്റിന്റെ നെഞ്ചുരുക്കി ഈ മനുഷ്യന്‍

അസമിലെ ഒരു വിവാഹച്ചടങ്ങിൽ നിന്നുള്ള ഹൃദയസ്പർശിയായ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന മനോരഞ്ജൻ എന്നയാള്‍ അവിചാരിതമായി ഒരു വിവാഹപ്പന്തലിൽ എത്തിയതായിരുന്നു സംഭവം. അവിടെയെത്തിയ അദ്ദേഹം മറ്റ് അതിഥികൾക്കൊപ്പം ശാന്തനായി ഇരുന്ന് സദ്യ കഴിച്ചു. അദ്ദേഹത്തെ മാറ്റിനിർത്താനോ പുറത്താക്കാനോ ശ്രമിക്കാതെ, വിവാഹവീട്ടുകാർ സ്നേഹത്തോടെ സ്വീകരിക്കുകയും മറ്റുള്ളവർക്കൊപ്പം ഭക്ഷണം നൽകുകയും ചെയ്തു. വീട്ടുകാരുടെ ഈ കാരുണ്യം നിറഞ്ഞ പെരുമാറ്റം ഇന്റർനെറ്റിൽ വലിയ പ്രശംസ പിടിച്ചുപറ്റി. എന്നാൽ അവിടെനിന്നും ഇറങ്ങുന്നതിന് തൊട്ടുമുമ്പ് Read More…

Featured Good News

ആശുപത്രി മുറി മണ്ഡപം; വിവാഹത്തലേന്ന് പൊള്ളലേറ്റ വധുവിനെ ആശുപത്രിയിലെത്തി താലിചാർത്തി വരൻ! വീഡിയോ

വിവാഹത്തോടനുബന്ധിച്ച് തലേന്ന് നടന്ന ഹൽദി ചടങ്ങുകൾക്കിടെ പാചക വാതക സിലിണ്ടർ ചോർന്ന് തീപിടിച്ച് വധുവിന് ഗുരുതരമായി പൊള്ളലേറ്റു. വിവാഹത്തിന്റെ തലേന്നായിരുന്നു ഈ ദാരുണ സംഭവം. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി, വിവാഹം മുടങ്ങിപ്പോകുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്നാൽ ആശുപത്രി ജീവനക്കാരും ഇരു കുടുംബങ്ങളും ചേർന്ന് ആശുപത്രിക്ക് ഉള്ളിൽത്തന്നെ വിവാഹത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും, വിവാഹ ദിവസം തന്നെ വരൻ വധുവിനെ താലിചാർത്തുകയും ചെയ്തു. സിനിമയെ അനുസ്മരിപ്പിക്കുന്ന ഈ യഥാർത്ഥ ജീവിത നിമിഷത്തെ സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിക്കുകയാണ്. Read More…

Featured Oddly News

കല്യാണത്തിനു മുമ്പ് ജലദോഷത്തിന് കുത്തിവയ്പ്പെടുത്തു, 92 ദിവസം കോമയില്‍; വിവാഹദിനം അവൾ കണ്ണ് തുറന്നു!

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മാസങ്ങളോളം കോമയിലേയ്ക്ക് വീണുപോയ ചൈനീസ് യുവതി ജീവിതത്തിലേക്ക് തിരിച്ചുനടക്കുന്നു. സാധാരണ ജലദോഷത്തിനുള്ള ചികിത്സയ്ക്കിടെയുണ്ടായ പിഴവാണ് 24 വയസ്സുകാരിയായ വാങ് റാൻറാന്റെ ജീവിതം മാറ്റിമറിച്ചത്. ഷാങ് ഷിറൂയി എന്ന യുവാവുമായി ആറുവർഷമായി പ്രണയത്തിലായിരുന്ന വാങ്, കഴിഞ്ഞ വർഷാവസാനം വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഏപ്രിൽ 25-ന് വമ്പിച്ച ആഘോഷത്തോടെ വിവാഹം നടത്താനിരിക്കെയാണ് ജനുവരിയിൽ വിധി വില്ലനായെത്തിയത്. ജനുവരിയിൽ തൊണ്ടവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വാങ് ഷാങ്ങിനൊപ്പം പ്രാദേശിക ക്ലിനിക്കിൽ ചികിത്സ തേടി. സാധാരണ ജലദോഷമാണെന്ന് കരുതിയ ഡോക്ടർ Read More…

Spotlight

‘എനിക്ക് നിന്നെ കണ്ടിട്ട് വികാരം വരുന്നില്ല’ എന്ന് ടെക്കി വരന്‍; ജീവനൊടുക്കി പ്രതിശ്രുതവധു

വിവാഹത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വരന്റെ മാനസിക ക്രൂരതയെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ താമസിക്കുന്ന രെഹനയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ വരൻ ഷാജഹാനെയും ഇയാളുടെ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി 15-നായിരുന്നു ഇവരുടെ നിക്കാഹ് നടന്നത്. ഓഗസ്റ്റിൽ വിവാഹം നിശ്ചയിച്ചിരുന്നതിനാൽ ഇരുവരും ഫോൺ വിളികളിലൂടെയും വീഡിയോ കോളുകളിലൂടെയും വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. എന്നാൽ മൂന്നാഴ്ച മുൻപ് ഷാജഹാന്റെ പെരുമാറ്റത്തിൽ പെട്ടെന്ന് Read More…

Featured Good News

എങ്ങനെ ഞാൻ പിരിയും? ‘മക്കളെ’ ചേർത്തുപിടിച്ച് കരഞ്ഞ് വധു; കണ്ണ് നിറയ്ക്കുന്ന ദൃശ്യങ്ങൾ!- വീഡിയോ

വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോൾ പ്രിയപ്പെട്ടവരെയെല്ലാം വിട്ടുപിരിയുന്ന വധുവിന്റെ സങ്കടം നാം പലപ്പോഴും കാണാറുണ്ട്. എന്നാൽ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുള്ള ഗൗരി സിംഗ് എന്ന വധുവിന്റെ യാത്രയയപ്പ് ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും കണ്ണ് നിറയിക്കുകയാണ്. തന്നെ വിട്ടുപോകാൻ അനുവദിക്കാതെ ബാൽക്കണിയിൽ നിന്ന് സങ്കടത്തോടെ നോക്കി നിൽക്കുന്ന തന്റെ മൂന്ന് വളർത്തുനായ്ക്കൾക്ക് അരികിലേക്ക് ഓടിയെത്തുന്ന ഗൗരിയാണ് വീഡിയോയിലുള്ളത്. സ്നോവി, മിഷ്കു, ലൈല എന്നീ തന്റെ പ്രിയപ്പെട്ട നായ്ക്കൾക്കായി തുടങ്ങിയ ‘ഡോഗു സ്ക്വാഡ്’ എന്ന Read More…

Oddly News

കലാണവിരുന്നില്‍ മദ്യം വാങ്ങാൻ പണം നൽകിയില്ല; നവദമ്പതികൾക്കും കുടുംബത്തിനും ക്രൂരമർദ്ദനം, പണവും ആഭരണങ്ങളും കവർന്നു

മധ്യപ്രദേശിലെ ഗ്വാളിയോറിൽ വിവാഹാഘോഷങ്ങൾക്കിടെ അയൽവാസികൾക്ക് മദ്യം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് നവദമ്പതികൾക്കും കുടുംബാംഗങ്ങൾക്കും ക്രൂരമർദ്ദനം. ഗ്വാളിയോർ റൂറൽ പരിധിയിലെ പതായ് ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മാർച്ച് 30-നായിരുന്നു മഹേഷ് ജാതവ് എന്ന യുവാവിന്റെ വിവാഹം. വിവാഹശേഷം വധുവിനൊപ്പം വീട്ടിലെത്തിയ മഹേഷിന്റെ കുടുംബം അതിഥികൾക്കായി വിരുന്ന് നൽകുന്നതിനിടെയാണ് അയൽവാസികളായ മനോജ് ജാതവ്, ഹർനാം, ഭീം, നവൽ കിഷോർ എന്നിവർ പണം ആവശ്യപ്പെട്ട് അവിടെയെത്തിയത്. പുതിയ വധു എത്തിയതിന്റെ സന്തോഷത്തിൽ തങ്ങൾക്ക് മദ്യം വാങ്ങാൻ പണം നൽകണമെന്നായിരുന്നു ഇവരുടെ Read More…

Featured Lifestyle

വിവാഹവേദിയില്‍ വധുവിൻ്റെ മേൽ 8.5 കോടി രൂപ ! മഴപോലെ വർഷിക്കുന്ന വീഡിയോ വൈറലാകുന്നു

തരൺ തരൺ: പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ വാലന്റൈൻസ് ദിനത്തിൽ നടന്ന ഒരു വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. നവദമ്പതികളുടെ മേൽ കറൻസി നോട്ടുകൾ “മഴപോലെ” വർഷിക്കുന്ന വീഡിയോ പുറത്തുവന്നതാണ് ഇതിന് കാരണം. ഇൻസ്റ്റാഗ്രാമിലും എക്സിലും (X) വൈറലായ ഈ ദൃശ്യങ്ങൾ പരമ്പരാഗത പഞ്ചാബി ആഘോഷങ്ങളിലെ അമിതമായ പണപ്രദർശനത്തെക്കുറിച്ചുള്ള സംവാദങ്ങൾക്ക് തുടക്കമിട്ടു. 2026 ഫെബ്രുവരി 14-ന് നടന്ന ഈ വിവാഹത്തിൽ ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാർ (NRIs) ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. Read More…

Featured Oddly News

സമയമായില്ല മോളേ… വിവാഹവേദിയിൽ ചുംബിക്കാനാഞ്ഞ വധൂവരന്മാരെ രണ്ട് വഴിക്കാക്കി പുരോഹിതൻ; വീഡിയോ വൈറൽ

ഇന്നത്തെ കാലത്ത് വിവാഹം എന്നത് കേവലം ആചാരപരമായ ഒരു ചടങ്ങെന്നതിലുപരി ഇവന്റ് മാനേജ്‌മെന്റുകളുടെയും ക്യാമറാമാന്മാരുടെയും നിയന്ത്രണത്തിലുള്ള ഒരു ആഘോഷമായി മാറിയിരിക്കുകയാണ്. വീഡിയോകൾ കൂടുതൽ ആകർഷകമാക്കാൻ വേണ്ടി വധൂവരന്മാരെ കൊണ്ട് പലവിധ കാര്യങ്ങൾ ചെയ്യിക്കാൻ ഇവർ മത്സരിക്കാറുണ്ട്. അത്തരമൊരു സംഭവത്തിനിടെ, പരസ്പരം ആലിംഗനം ചെയ്തുനിന്ന വധൂവരന്മാരെ ബലം പ്രയോഗിച്ച് വേർപ്പെടുത്തിയ ഒരു പുരോഹിതന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ക്യാമറമാന്മാരുടെ അകമ്പടിയോടെ വധു വിവാഹവേദിയിലേക്ക് കടന്നുവരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വേദിയിലെത്തിയ വധുവിനെ വരൻ മുട്ടുകുത്തി നിന്ന് Read More…

Featured Lifestyle

വിവാഹം കഴിഞ്ഞ് 10 മിനിറ്റിനുള്ളിൽ സോഫ്റ്റ്‌വെയർ തകരാർ പരിഹരിച്ച് വധു; ഹണിമൂൺ സമയത്തുപോലും മൂന്ന് മണിക്കൂർ മീറ്റിംഗുകളിൽ !

തന്റെ സഹോദരിയും സ്റ്റാർട്ടപ്പ് പങ്കാളിയുമായ ഗൗരി അഗർവാൾ, സ്വന്തം വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് മിനിറ്റുകൾക്കകം ഒരു നിർണ്ണായക സോഫ്റ്റ്‌വെയർ തകരാർ (Critical Bug) പരിഹരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് കോയൽ എഐ (KoyalAI) സി.ഇ.ഒ മെഹുൽ അഗർവാൾ. സ്റ്റാർട്ടപ്പ് ജീവിതം പുറത്തുനിന്ന് കാണുന്നതുപോലെ അത്ര മനോഹരമല്ലെന്നും, അതിന് പിന്നിൽ കഠിനാധ്വാനത്തിന്റെ കഥകളുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു. ചുവന്ന വിവാഹ വസ്ത്രം ധരിച്ച് ലാപ്ടോപ്പിന് മുന്നിലിരുന്ന് ജോലി ചെയ്യുന്ന ഗൗരിയുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ഇതൊരു ഫോട്ടോ ഷൂട്ടിന് Read More…