വിവാഹത്തിലെ ‘വിടായ്’ (മണവാട്ടിയെ യാത്രയാക്കൽ) ഒഴികെയുള്ള എല്ലാ ചടങ്ങുകളും പൂർത്തിയാക്കിയ ശേഷം നവവധു ആഭരണങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് സംഭവം. വരന്റെ വീട്ടുകാർ വധുവിനായുള്ള വിടായ് ചടങ്ങിനായി കാത്തിരുന്ന ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്, എന്നാൽ അപ്പോഴേക്കും വധു അർദ്ധരാത്രിയിൽ ഒളിച്ചോടിയിരുന്നു. മോഷണത്തിനും വഞ്ചനയ്ക്കും എതിരെ വരനും കുടുംബവും വധുവിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവം നടന്നത് ഇങ്ങനെ: ഘുഘന്തർ ഗ്രാമക്കാരനും ബാങ്കി, കോട്‌വാലി നഗർ സ്വദേശിയായ യുവതിയും തമ്മിലായിരുന്നു വിവാഹം. നവംബർ 18-ന് Read More…
Tag: Bride
രാത്രിയില്‍ വിവാഹം, വരനോടൊപ്പം നൃത്തം; രാവിലെ വധുവിനെ കാണാനില്ല, തനിച്ചുമടങ്ങി വരൻ – വീഡിയോ വൈറല്‍
ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നടന്ന ഒരു വിവാഹം നാടകീയമായ വഴിത്തിരിവിലെത്തി. വിവാഹചടങ്ങിന് തൊട്ടടുത്ത ദിവസം രാവിലെ വധുവിനെ കാണാതായതോടെ വരന് ഭാര്യയില്ലാതെ വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഈ സംഭവം പ്രദേശത്ത് ഞെട്ടലുണ്ടാക്കി. വരന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, സുനിൽ കുമാറും പല്ലവിയും തമ്മിലുള്ള വിവാഹം മൂന്ന് മാസം മുമ്പ് നിശ്ചയിച്ചതാണ്. ഏകദേശം 90 അതിഥികളുമായി വരന്റെ സംഘം ചൊവ്വാഴ്ച രാത്രി വധുവിന്റെ വീട്ടിലെത്തി. വൈകുന്നേരം ഇരുവരും മാലയിടൽ ചടങ്ങ് നടത്തി, തുടർന്ന് രാത്രിയിൽ പൂർണ്ണമായ ആചാരങ്ങളോടെ Read More…
വിവാഹസാരിയെ ചൊല്ലി തര്‍ക്കം; കല്യാണത്തിന് ഒരു മണിക്കൂര്‍ മാത്രം; വധുവിനെ പ്രതിശ്രുത വരന്‍ അടിച്ച് കൊന്നു
വിവാഹത്തിന് ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെ പ്രതിശ്രുതവധുവിനെ വരനായ യുവാവ് ഇരുമ്പ് വടിക്ക് അടിച്ച് കൊന്നു. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ ഭാവ്നഗര്‍ പ്രഭുദാസ് തടാക പ്രദേശത്തെ ടെക്രി ചൗക്കിന് സമീപമാണ് സംഭവം. വിവാഹ സാരി വാങ്ങിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സോണി ഹിമ്മത് റാത്തോഥ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാജന്‍ ബരായയെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാരി വാങ്ങിയതിനെയും അതിനായി ചെലവഴിച്ച പണത്തെയും ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. വിവാഹച്ചടങ്ങുകള്‍ ഇതിനിടെ ആരംഭിച്ചിരുന്നു. Read More…
മക്കളുടെ വിവാഹം ഉറപ്പിക്കാന്‍ ദിവസങ്ങൾ; വധുവിന്റെ പിതാവിനൊപ്പം ഒളിച്ചോടി വരന്റെ മാതാവ്
ഭോപ്പാൽ ∙ മക്കളുടെ വിവാഹ നിശ്ചയ ദിവസത്തിനു മുൻപ്പ്ര പ്രതിശ്രുത വധുവിന്റെ പിതാവിനൊപ്പം ഒളിച്ചോടി വരന്റെ മാതാവ്. മധ്യപ്രദേശിലെ ഉന്ത്വാസ ഗ്രാമത്തിലെ 45 കാരിയായ യുവതിയെ ഒരാഴ്ചയിലേറെയായി കാണാനില്ലായിരുന്നു. തന്റെ അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകനാണ് പൊലീസില്‍ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ചിക്ലി ഗ്രാമത്തിലെ 50 വയസ്സുള്ള കർഷകനോടൊപ്പം ഇവര്‍ താമസിക്കുന്നതായി കണ്ടെത്തി. കർഷകൻ സ്ത്രീയുടെ മകന്റെ പ്രതിശ്രുത വധുവിന്റെ പിതാവാണെന്ന് തെളിഞ്ഞു. കാണാതായ സ്ത്രീയുടെ മകനുമായി അദ്ദേഹത്തിന്റെ മകളുടെ വിവാഹനിശ്ചയം അടുത്തിടെയാണ് നടന്നത്. Read More…
പ്രഭാസിന്റെ വിവാഹം ഉടൻ? സന്തോഷവാർത്ത പങ്കുവച്ച് കുടുംബം, പക്ഷേ വധു ആരാണ്?
ദക്ഷിണേന്ത്യൻ സൂപ്പർതാരം പ്രഭാസിന്റെ വിവാഹ വാർത്തകൾ വീണ്ടും ചർച്ചയാവുന്നു. 45 വയസ്സുകാരനായ താരം ഉടൻ വിവാഹിതനാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിൽ, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അനുകൂലമായ പ്രതികരണമാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. പ്രഭാസിന്റെ അമ്മായി ശ്യാമള മാധ്യമങ്ങളോട് സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “ശിവന്റെ അനുഗ്രഹം വരുമ്പോൾ പ്രഭാസിന്റെ വിവാഹം നടക്കും,” അവർ പറയുന്നു. “ഞങ്ങൾ എല്ലാവരും അവനൊരു നല്ല വിവാഹത്തിനായി ശ്രമിക്കുകയാണ്, പരമശിവന്റെ അനുഗ്രഹത്താൽ അത് ഉടൻ സംഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” – അവർ കൂട്ടിച്ചേർത്തു. Read More…
ആദ്യരാത്രിയില്‍ വധു ഒന്ന് ഛര്‍ദ്ദിച്ചു, പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കാൻ വരന്‍, പിന്നെ സംഭവിച്ചത് അടിയുടെ പൂരം
ഉത്തർപ്രദേശിലെ റാമ്പൂരിൽ ശനിയാഴ്ച വിവാഹരാത്രിയിൽ വധു ഒന്ന് ഛര്‍ദ്ദിച്ചു, പിന്നാലെ പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെട്ട് വരന്‍, പിന്നെ നടന്നത് അടിയുടെ പൊടിപൂരം. കഴിഞ്ഞ ശനിയാഴ്ച നടന്ന വിവാഹാഘോഷത്തിന് പിന്നാലെയുണ്ടായ സംഭവങ്ങളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറലായിരിക്കുന്നത്. വിവാഹ രാത്രിയില്‍ വരന്‍, വധുവിനോട് പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതാണ് ഇരുവീട്ടുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തിലെത്തിച്ചത്. ഒടുവില്‍ വരന് പരസ്യമായി മാപ്പ് പറഞ്ഞ് തലയൂരി. വിവാഹം കഴിഞ്ഞ് ഏറെ വൈകിയാണ് വരനും വധുവും അടങ്ങുന്ന വിവാഹ സംഘം വരന്റെ വീട്ടിലെത്തിയത്. പിന്നാലെ Read More…
വിവാഹവേദിയിലേക്ക് കയറും മുമ്പ് 2വര്‍ഷം മുമ്പ് മരിച്ചുപോയ മകന്റെ ഹൃദയമിടിപ്പ് കേട്ട് നവവധു
വിവാഹത്തിന് തൊട്ടുമുമ്പ് മരണപ്പെട്ടുപോയ മകന്റെ ഹൃദയമിടിപ്പ് കേള്‍ക്കാനെത്തി നവവധു. കഴിഞ്ഞ മാസം വിവാഹദിനത്തില്‍ വികാരനിര്‍ഭരമായ നിമിഷത്തില്‍ അന്തരിച്ച മകന്റെ ഹൃദയം സ്വീകരിച്ച യുവാവിനെ ഒരു അമേരിക്കന്‍ വധു കണ്ടുമുട്ടി. വധുവായ കാസി വില്‍സണ്‍ ഏഴു വയസ്സുള്ള ട്രാന്‍സ്പ്ലാന്റ് സ്വീകര്‍ത്താവിനെ തന്റെ ഏറ്റവും വലിയ ദിനത്തിലാണ് ആദ്യമായി കണ്ടുമുട്ടിയത്. 2023 ഏപ്രില്‍ 18-ന് കാസി വില്‍സന്റെ മൂന്ന് ആണ്‍മക്കളില്‍ ഒരാള്‍ റോഡപകടത്തില്‍ മരിച്ചു. തന്റെ 4 വയസ്സുള്ള ഇരട്ടക്കുട്ടികളോടും ഒരു വയസ്സുള്ള കുഞ്ഞിനോടും ഒപ്പം നോര്‍ത്ത് കരോലിനയിലൂടെ വാഹനത്തില്‍ Read More…
ഈ വരനെ വേണ്ട, മണ്ഡപത്തില്‍നിന്നിറങ്ങി വധു, കാത്തുനിന്ന കാമുകനൊപ്പം പോയി, പോലീസ് സംരക്ഷണയിൽ- വീഡിയോ
കർണാടകയിലെ ഹാസനിൽ വിവാഹവേദിയില്‍ നാടകീയ സംഭവങ്ങള്‍. വരൻ വധുവിന്റെ കഴുത്തിൽ മംഗലസൂത്രം അണിയിക്കുന്നതിന് തൊട്ടുമുമ്പ്, താൻ മറ്റൊരു പുരുഷനുമായി പ്രണയത്തിലാണെന്നും അതിനാൽ വിവാഹ ചടങ്ങുകളുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും വധു അറിയിച്ചു. തുടർന്ന് പോലീസ് സംരക്ഷണയിൽ വിവാഹ ചടങ്ങിൽ നിന്ന് വധു ഇറങ്ങിപ്പോയി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പല്ലവി എന്ന വധുവിന്റേയും വേണുഗോപാൽ എന്ന വരന്റേയും വിവാഹവേദിയിലാണ് സംഭവം. ശ്രീ ആദിചുഞ്ചനഗിരി കല്യാണ മണ്ഡപത്തിലാണ് സംഭവം നടന്നത്. വീഡിയോയിൽ ഇരുവരും വിവാഹവേദിയില്‍ നില്‍ക്കുമ്പോള്‍, കൈകളിൽ Read More…
വിവാഹഘോഷം; വധു ഫയർ ഗൺ പൊട്ടിച്ചു, തലപ്പാവിൽ തീയുമായി വരൻ, വീഡിയോ വൈറൽ
വിവാഹ ചടങ്ങുകൾ ഏറ്റവും ആഡംബര പൂർണമായി നടത്താൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിനായി എത്ര പണം ചിലവഴിച്ചും വിവാഹം വെറൈറ്റി ആകാൻ ആളുകൾ ശ്രമിക്കാറുണ്ട്. പണ്ടൊക്കെ വിവാഹത്തിൽ മതപരവും പരമ്പരാഗതവുമായ ചടങ്ങുകൾക്കാണ് ആളുകൾ പ്രാധാന്യം നൽകിയിരുന്നതെങ്കിൽ ഇന്ന് വിവാഹം എങ്ങനെ സോഷ്യൽ മീഡിയയിൽ വൈറലാക്കണമെന്നാണ് ആളുകളുടെ ചിന്ത. പ്രത്യേകിച്ചും ജൻ z ദമ്പതികൾ സിനിമാ രംഗങ്ങളോട് സാമ്യമുള്ള ആഡംബര ക്രമീകരണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ഫയർ തോക്കുകളുടെ ഉപയോഗമാണ്. ഏറ്റവും ജനപ്രിയമായ പ്രവണതയും Read More…









