Featured Good News

10മാസത്തിനിടെ കിട്ടിയ പോക്കറ്റ്മണി പയ്യന്‍ സമ്പാദിച്ചു ; അത് സൈന്യത്തിന് സംഭാവന ചെയ്തു

പത്തുമാസത്തിലേറെ താന്‍ സ്വരൂപിച്ച തന്റെ സമ്പാദ്യം ഇന്ത്യന്‍ സൈന്യത്തിന് നല്‍കിയ തമിഴ്‌നാട്ടിലെ എട്ടുവയസ്സുകാരന്‍. തമിഴ്നാട്ടിലെ കരൂര്‍ സ്വദേശിയായ ഒരു കൊച്ചുകുട്ടിയാണ് സമ്പാദ്യം സായുധ സേനയ്ക്ക് സംഭാവന ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വന്‍ ഹിറ്റാണ്. തുകയുടെ വലിപ്പത്തിലല്ല പയ്യന്റെ മനസ്സിലാണ് കാര്യമെന്നാണ് പലരുടേയും പ്രതികരണം. കഴിഞ്ഞ പത്തുമാസമായി, കൊച്ചുകുട്ടി തന്റെ അലവന്‍സ് മാറ്റിവെക്കുകയും കുടുംബാംഗങ്ങളില്‍ നിന്ന് കിട്ടിയ ചെറിയ തുകകള്‍ ശേഖരിക്കുകയും ചെയ്തു. പണത്തിന്റെ നിലവാരം കൊണ്ടല്ല അതിലെ ലക്ഷ്യവും വൈകാരികതയും അര്‍പ്പണബോധവും Read More…

Crime

ഒരുമിച്ച് ജീവിക്കാന്‍ തടസ്സം: 10 വയസ്സുകാരനെ മാതാവും കാമുകനും കൊന്നു കഷ്ണങ്ങളാക്കി

ഒരുമിച്ച് ജീവിക്കാന്‍ തടസ്സമായ 10 വയസ്സുകാരനെ സ്വന്തം മാതാവ് കൊലപ്പെടുത്തി കഷണങ്ങളാക്കി സ്യൂട്ട്‌കേസിനുള്ളില്‍ നിറച്ചു. ഞായറാഴ്ച ഗുവാഹത്തിയില്‍ നടന്ന സംഭവത്തില്‍ അമ്മ അമ്മ ദിപാലി രാജ്‌ബോംഗ്ഷിയെയും കാമുകന്‍ ജ്യോതിമോയ് ഹലോയിയെയും പോലീസ് അറസ്റ്റ് ചെയ്തു. നവോദയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസുകാരന്‍ മൃണ്‍മോയ് ബര്‍മാനാണ് കൊല്ലപ്പെട്ടത്. വനംവകുപ്പ് ഓഫീസിന് സമീപമുള്ള വിജനമായ റോഡില്‍ നിന്ന് ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതായി ഇരുവരും സമ്മതിച്ചു. ഒരു ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ദിപാലി തന്റെ മകനെ Read More…

Oddly News

കുട്ടിയുടെ വയറു വീർത്തത് ഡോക്ടറെ കാണിച്ചു, വിഴുങ്ങിയത് 100 ഗ്രാം സ്വർണ്ണക്കട്ടി !

കിഴക്കന്‍ ചൈനയിലെ 11 വയസ്സുള്ള ആണ്‍കുട്ടി, വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ 100 ഗ്രാം സ്വര്‍ണക്കട്ടി വിഴുങ്ങി. ജിയാങ്സു പ്രവിശ്യയിലെ ക്വിയാന്‍ എന്ന് പേരുള്ള കുട്ടിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ സ്വര്‍ണ്ണക്കട്ടി നീക്കം ചെയ്തു. വയറ്റില്‍ ചെറിയ നീര്‍വീക്കം അനുഭവപ്പെടുന്നതായി കുട്ടി മാതാപിതാക്കളെ അറിയിച്ചതോടെ മാതാപിതാക്കള്‍ ഉടന്‍ തന്നെ സുഷൗ യൂണിവേഴ്‌സിറ്റി അഫിലിയേറ്റഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് ഒരു സമഗ്ര പരിശോധനയ്ക്കായി കൊണ്ടുപോയി. ഒരു എക്‌സ്-റേ പരിശോധനയില്‍ ആണ്‍കുട്ടിയുടെ കുടലില്‍ തങ്ങിനില്‍ക്കുന്ന ഉയര്‍ന്ന സാന്ദ്രതയുള്ള ലോഹവസ്തു കണ്ടെത്തി. ഡോക്ടര്‍മാര്‍ പിന്നീട് ശസ്ത്രക്രിയ Read More…

Lifestyle

ആണ്‍കുട്ടികളെ ഗര്‍ഭം ധരിക്കാനുള്ള ‘പൊടിക്കൈ’കള്‍ ചൂണ്ടിക്കാട്ടി ശാസ്ത്രജ്ഞ! ഇതിലെ വാസ്തവം എന്ത്?

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാനായി ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞ പങ്കിട്ട ‘പൊടിക്കൈ’ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പ്രഫസര്‍ ഹന്ന ഫ്രൈയാണ് കണക്കുകള്‍ ഉദ്ധരിച്ച് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. രണ്ട് ലോകാമഹായുദ്ധങ്ങള്‍ക്ക് ശേഷവും ബ്രിട്ടനില്‍ ആണ്‍കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് അടിസ്ഥാനമാക്കിയായിരുന്നു ഹന്ന ഇക്കാര്യം വിശദീകരിച്ചത്. അവര്‍ പഠന വിധേയമാക്കിയത് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജനന നിരക്കാണ്. ഒന്നാം ലോകയുദ്ധത്തിന് ശേഷവും രണ്ടാം ലോകയുദ്ധത്തിന് ശേഷവും ഇക്കാര്യം പ്രകടമാണെന്നും ഹന്ന ചൂണ്ടിക്കാട്ടുന്നുണ്ട്. ഗര്‍ഭധാരണ സാധ്യത ചക്രത്തിലെ ആദ്യദിവസങ്ങളിലാണ് ലൈംഗിക ബന്ധം Read More…

Crime

പഠിക്കാന്‍ സമയമില്ല, ഉഴപ്പിയ മകനെ മാതാപിതാക്കള്‍ ചേര്‍ന്ന് കഴുത്തുഞെരിച്ചു കൊന്നു…!

പഠനം ഉഴപ്പി എപ്പോഴും കളിച്ചു നടന്ന മകനെ പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ബരാമതിയില്‍ നടന്ന സംഭവത്തില്‍ വിജയ് ഗണേഷ് ഭണ്ഡാല്‍ക്കര്‍ എന്നയാളാണ് മകനെ കൊന്നത്. മകന്‍ പഠിക്കുന്നതിന് പകരം കളിച്ചു നടക്കുന്നതാണ് പിതാവിനെ പ്രകോപിതനാക്കിയത്. ജനുവരില്‍ 14 ന് ഉച്ചയോടെ ബരാമതിയിലെ ഹോളിലെ ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു ദാരുണ സംഭവം നടന്നത്. കളിക്കാന്‍ പോയ മകനെ പിതാവ് തടഞ്ഞു നിര്‍ത്തുകയും പഠനം ഉഴപ്പുകയാണെന്ന് പറഞ്ഞ് ഭിത്തിയില്‍ ചാരി നിര്‍ത്തി മര്‍ദ്ദിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയുമായിരുന്നു. മകന്‍ശ്വാസംമുട്ടി പിടഞ്ഞിട്ടും Read More…

Good News

പുലര്‍ച്ചെ 4-ന് എഴുന്നേറ്റ് തനിക്ക് വേണ്ടിയുള്ള ടിഫിന്‍ തയ്യാറാക്കുന്ന കുട്ടി: കയ്യടിച്ച് സോഷ്യല്‍ മീഡിയ- വീഡിയോ

കുട്ടികളുമായി ബന്ധപ്പെട്ട ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു കുട്ടി നേരം പുലരുന്നതിന് മുമ്പ് ഉണര്‍ന്ന് തനിക്ക് വേണ്ടിയുള്ള ടിഫിന്‍ സ്വയം തയാറാക്കുന്നതിന്റെ ദൃശ്യങ്ങളാണ് , ഇന്‍സ്റ്റാഗ്രാമില്‍ അമ്പരപ്പ് സൃഷ്ടിക്കുന്നത്. @life_of_two_boys എന്നയാള്‍ പങ്കുവെച്ച റീലില്‍, പാന്റും ഷര്‍ട്ടും ധരിച്ച ഒരു കുട്ടി, അവന്റെ ലഞ്ച് ബോക്സിലേക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നതാണ് കാണുന്നത്. വീഡിയോയുടെ തുടക്കത്തില്‍ കുട്ടി ഫ്രിഡ്ജ് തുറന്ന് നേരത്തെ കുഴചുവെച്ച ആട്ടയും (റൊട്ടി മാവ്) ചിക്കന്‍ നഗറ്റ്സ് എന്ന് തോന്നിക്കുന്ന ഒരു Read More…

Oddly News

മഴക്കാടുകളില്‍ വഴിതെറ്റി; അഞ്ച് ദിവസത്തോളം കാണാതായ ആണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി

ഉഷ്ണമേഖലാ മഴക്കാടുകളില്‍ അഞ്ച് ദിവസത്തോളം കാണാതായ ആണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി. വിയറ്റ്‌നാമീസ് സോഷ്യല്‍ മീഡിയയിലും വാര്‍ത്താ തരംഗങ്ങളിലും വന്‍ വാര്‍ത്തയായ സംഭവത്തില്‍ വഴിതെറ്റി കാണാതായ അഞ്ചുവയസ്സുകാരന്‍ ഡാങ് ടിയാന്‍ ലാമിനെയാണ് കണ്ടെത്തിയത്. പോലീസും സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെ 150 ഓളം പ്രവര്‍ത്തകരാണ് തെരച്ചില്‍ ജോലികളില്‍ ഏര്‍പ്പെട്ടത്. വടക്കുപടിഞ്ഞാറന്‍ യെന്‍ ബായ് പ്രവിശ്യയിലെ പര്‍വതങ്ങളില്‍ നിന്നുമായിരുന്നു പയ്യനെ കണ്ടെത്തിയത്. തന്റെ സഹോദരങ്ങളോടൊപ്പം ഒരു അരുവിക്കരയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു കുന്നിന്‍ മുകളിലേക്ക് നടന്ന ലാമിന് വഴിതെറ്റിപ്പോകുകയായിരുന്നു. ആണ്‍കുട്ടിയെ മരച്ചീനിയുടെ ചുവട്ടില്‍ കണ്ടെത്തി. Read More…

Oddly News

കര്‍ണാടകയില്‍ 25 വിരലുകളുമായി ആണ്‍കുട്ടി ; ദൈവാനുഗ്രഹമെന്ന് വിശ്വസിച്ച് കുടുംബം

കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍ കൈകളില്‍ 13 വിരലുകളും കാലില്‍ 12 വിരലുകളുമുള്ള കുഞ്ഞു ജനിച്ചു. മെഡിക്കല്‍ സയന്‍സിനെ അത്ഭുതപ്പെടുത്തി അസാധാരണമായൊരു കുഞ്ഞു ജന്മം. കൈകാലുകളിലായി 25 വിരലുകളുള്ള ആണ്‍കുട്ടിയാണ് ജനിച്ചത്. ഇതൊരു ദൈവാനുഗ്രഹമാണെന്ന് കുട്ടിയുടെ കുടുംബം വിശ്വസിക്കുന്നു. കുഞ്ഞിന് വലതു കൈയില്‍ ആറ് വിരലുകളും ഇടതു കൈയില്‍ ഏഴ് വിരലുകളും ഓരോ കാലിലും ആറ് വിരലുകളും ഉണ്ട്. അതേസമയം കുഞ്ഞിന്റെയും അമ്മയായ 35 കാരിയായ ഭാരതിയുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യമുള്ള ആണ്‍കുഞ്ഞിനെ ലഭിച്ചതില്‍ മാതാവ് ഭാരതി Read More…

Oddly News

അമ്മ കാമുകനൊപ്പം പോയി, 9 വയസ്സുള്ള ആണ്‍കുട്ടി രണ്ട് വര്‍ഷത്തോളം താമസിക്കുന്നത് ഒറ്റയ്ക്ക്

അമ്മ കാമുകനൊപ്പം 3 മൈല്‍ അകലേക്ക് താമസം മാറിയതിന് ശേഷം ഒമ്പത് വയസ്സുള്ള കുട്ടി തണുത്ത അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ച് താമസിച്ചത് രണ്ടു വര്‍ഷത്തോളം. അമ്മ ഉപേക്ഷിച്ച് നെര്‍സാക്കിലെ താഴ്ന്ന വരുമാനമുള്ള ഒരു ഭവന യൂണിറ്റില്‍ രണ്ട് വര്‍ഷമായി ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരു ആണ്‍കുട്ടിയുടെ സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമായ കഥ ഫ്രഞ്ച് പത്രങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തു. പേര് പുറത്തുവിട്ടിട്ടില്ലാത്ത കുട്ടി 2020 നും 2022 നും ഇടയിലാണ് ഒറ്റയ്ക്ക് താമസിച്ചത്. മധുരപലഹാരങ്ങള്‍, ടിന്നിലടച്ച ഭക്ഷണം, അയല്‍വാസികളുടെ സഹായം എന്നിവയിലാണ് Read More…