Crime

പഠിക്കാന്‍ സമയമില്ല, ഉഴപ്പിയ മകനെ മാതാപിതാക്കള്‍ ചേര്‍ന്ന് കഴുത്തുഞെരിച്ചു കൊന്നു…!

പഠനം ഉഴപ്പി എപ്പോഴും കളിച്ചു നടന്ന മകനെ പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ബരാമതിയില്‍ നടന്ന സംഭവത്തില്‍ വിജയ് ഗണേഷ് ഭണ്ഡാല്‍ക്കര്‍ എന്നയാളാണ് മകനെ കൊന്നത്. മകന്‍ പഠിക്കുന്നതിന് പകരം കളിച്ചു നടക്കുന്നതാണ് പിതാവിനെ പ്രകോപിതനാക്കിയത്. ജനുവരില്‍ 14 ന് ഉച്ചയോടെ ബരാമതിയിലെ ഹോളിലെ ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു ദാരുണ സംഭവം നടന്നത്. കളിക്കാന്‍ പോയ മകനെ പിതാവ് തടഞ്ഞു നിര്‍ത്തുകയും പഠനം ഉഴപ്പുകയാണെന്ന് പറഞ്ഞ് ഭിത്തിയില്‍ ചാരി നിര്‍ത്തി മര്‍ദ്ദിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയുമായിരുന്നു. മകന്‍ശ്വാസംമുട്ടി പിടഞ്ഞിട്ടും Read More…

Good News

പുലര്‍ച്ചെ 4-ന് എഴുന്നേറ്റ് തനിക്ക് വേണ്ടിയുള്ള ടിഫിന്‍ തയ്യാറാക്കുന്ന കുട്ടി: കയ്യടിച്ച് സോഷ്യല്‍ മീഡിയ- വീഡിയോ

കുട്ടികളുമായി ബന്ധപ്പെട്ട ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു കുട്ടി നേരം പുലരുന്നതിന് മുമ്പ് ഉണര്‍ന്ന് തനിക്ക് വേണ്ടിയുള്ള ടിഫിന്‍ സ്വയം തയാറാക്കുന്നതിന്റെ ദൃശ്യങ്ങളാണ് , ഇന്‍സ്റ്റാഗ്രാമില്‍ അമ്പരപ്പ് സൃഷ്ടിക്കുന്നത്. @life_of_two_boys എന്നയാള്‍ പങ്കുവെച്ച റീലില്‍, പാന്റും ഷര്‍ട്ടും ധരിച്ച ഒരു കുട്ടി, അവന്റെ ലഞ്ച് ബോക്സിലേക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നതാണ് കാണുന്നത്. വീഡിയോയുടെ തുടക്കത്തില്‍ കുട്ടി ഫ്രിഡ്ജ് തുറന്ന് നേരത്തെ കുഴചുവെച്ച ആട്ടയും (റൊട്ടി മാവ്) ചിക്കന്‍ നഗറ്റ്സ് എന്ന് തോന്നിക്കുന്ന ഒരു Read More…

Oddly News

മഴക്കാടുകളില്‍ വഴിതെറ്റി; അഞ്ച് ദിവസത്തോളം കാണാതായ ആണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി

ഉഷ്ണമേഖലാ മഴക്കാടുകളില്‍ അഞ്ച് ദിവസത്തോളം കാണാതായ ആണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി. വിയറ്റ്‌നാമീസ് സോഷ്യല്‍ മീഡിയയിലും വാര്‍ത്താ തരംഗങ്ങളിലും വന്‍ വാര്‍ത്തയായ സംഭവത്തില്‍ വഴിതെറ്റി കാണാതായ അഞ്ചുവയസ്സുകാരന്‍ ഡാങ് ടിയാന്‍ ലാമിനെയാണ് കണ്ടെത്തിയത്. പോലീസും സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെ 150 ഓളം പ്രവര്‍ത്തകരാണ് തെരച്ചില്‍ ജോലികളില്‍ ഏര്‍പ്പെട്ടത്. വടക്കുപടിഞ്ഞാറന്‍ യെന്‍ ബായ് പ്രവിശ്യയിലെ പര്‍വതങ്ങളില്‍ നിന്നുമായിരുന്നു പയ്യനെ കണ്ടെത്തിയത്. തന്റെ സഹോദരങ്ങളോടൊപ്പം ഒരു അരുവിക്കരയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു കുന്നിന്‍ മുകളിലേക്ക് നടന്ന ലാമിന് വഴിതെറ്റിപ്പോകുകയായിരുന്നു. ആണ്‍കുട്ടിയെ മരച്ചീനിയുടെ ചുവട്ടില്‍ കണ്ടെത്തി. Read More…

Oddly News

കര്‍ണാടകയില്‍ 25 വിരലുകളുമായി ആണ്‍കുട്ടി ; ദൈവാനുഗ്രഹമെന്ന് വിശ്വസിച്ച് കുടുംബം

കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍ കൈകളില്‍ 13 വിരലുകളും കാലില്‍ 12 വിരലുകളുമുള്ള കുഞ്ഞു ജനിച്ചു. മെഡിക്കല്‍ സയന്‍സിനെ അത്ഭുതപ്പെടുത്തി അസാധാരണമായൊരു കുഞ്ഞു ജന്മം. കൈകാലുകളിലായി 25 വിരലുകളുള്ള ആണ്‍കുട്ടിയാണ് ജനിച്ചത്. ഇതൊരു ദൈവാനുഗ്രഹമാണെന്ന് കുട്ടിയുടെ കുടുംബം വിശ്വസിക്കുന്നു. കുഞ്ഞിന് വലതു കൈയില്‍ ആറ് വിരലുകളും ഇടതു കൈയില്‍ ഏഴ് വിരലുകളും ഓരോ കാലിലും ആറ് വിരലുകളും ഉണ്ട്. അതേസമയം കുഞ്ഞിന്റെയും അമ്മയായ 35 കാരിയായ ഭാരതിയുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യമുള്ള ആണ്‍കുഞ്ഞിനെ ലഭിച്ചതില്‍ മാതാവ് ഭാരതി Read More…

Oddly News

അമ്മ കാമുകനൊപ്പം പോയി, 9 വയസ്സുള്ള ആണ്‍കുട്ടി രണ്ട് വര്‍ഷത്തോളം താമസിക്കുന്നത് ഒറ്റയ്ക്ക്

അമ്മ കാമുകനൊപ്പം 3 മൈല്‍ അകലേക്ക് താമസം മാറിയതിന് ശേഷം ഒമ്പത് വയസ്സുള്ള കുട്ടി തണുത്ത അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ച് താമസിച്ചത് രണ്ടു വര്‍ഷത്തോളം. അമ്മ ഉപേക്ഷിച്ച് നെര്‍സാക്കിലെ താഴ്ന്ന വരുമാനമുള്ള ഒരു ഭവന യൂണിറ്റില്‍ രണ്ട് വര്‍ഷമായി ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരു ആണ്‍കുട്ടിയുടെ സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമായ കഥ ഫ്രഞ്ച് പത്രങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തു. പേര് പുറത്തുവിട്ടിട്ടില്ലാത്ത കുട്ടി 2020 നും 2022 നും ഇടയിലാണ് ഒറ്റയ്ക്ക് താമസിച്ചത്. മധുരപലഹാരങ്ങള്‍, ടിന്നിലടച്ച ഭക്ഷണം, അയല്‍വാസികളുടെ സഹായം എന്നിവയിലാണ് Read More…