Spotlight

28 വര്‍ഷമായി പാര്‍ട്ടി ഓഫീസിലെ പ്യൂണ്‍, തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയാക്കി ബി.ജെ.പി.

ഗാന്ധിനഗര്‍: പാര്‍ട്ടി ഓഫീസിലെ സഹായിക്ക്‌ മെഹ്‌സാന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിത്വം നല്‍കി ബി.ജെ.പി. ഗുജറാത്തിലെ മെഹ്‌സാനയില്‍ പാര്‍ട്ടി ജില്ലാ ആസ്‌ഥാനത്തു പ്രവര്‍ത്തിക്കുന്ന രമേഷ്‌ ഭില്‍ എന്ന അമ്പതുകാരനാണ്‌ അംഗീകാരം. ദീര്‍ഘകാലത്തെ സമര്‍പ്പിത സേവനം മാനിച്ചാണ്‌ പാര്‍ട്ടി അദ്ദേഹത്തെ സ്‌ഥാനാര്‍ഥിയാക്കിയതെന്ന്‌ ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. പത്താംക്ലാസ്‌ വിദ്യാഭ്യാസമുള്ള ഭില്‍ മെഹ്‌സാന മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 13-ാം വാര്‍ഡില്‍നിന്നാണു മത്സരിക്കുന്നത്‌. പാര്‍ട്ടി തീരുമാനത്തെത്തുടര്‍ന്ന്‌ ഇന്നലെ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബി.ജെ.പി ജില്ലാ ഓഫീസില്‍ 28 വര്‍ഷമായി അദ്ദേഹം പ്രവര്‍ത്തിച്ചുവരികയാണ്‌. Read More…

Spotlight

 ‘സഭക്കെതിരല്ല, സംസാരിച്ചത് കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ…’ വിവാദങ്ങൾക്കിടെ പാലാ ബിഷപ്പ് ഹൗസിലെത്തി പി.സി. ജോർജ്

കോട്ടയം: പാലാ രൂപതയിലെത്തി ബിഷപ്പിനെ സന്ദർശിച്ച എൻ.ഡി.എ സ്ഥാനാർഥി പി.സി. ജോർജ്, ഇത് രാഷ്ട്രീയ സന്ദർശനമല്ലെന്നും സഭയുമായി തനിക്ക് തർക്കങ്ങളില്ലെന്നും വ്യക്തമാക്കി. ദീപിക പത്രത്തിലെ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അത് ഫാരിസ് അബൂബക്കറിന്റെ പത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. താൻ സഭയ്ക്കല്ല, കാഞ്ഞിരപ്പള്ളി ബിഷപ്പിന് എതിരാണെന്നും കന്യാസ്ത്രീ മഠങ്ങളിലടക്കം വിളിച്ച് യു.ഡി.എഫിന് വോട്ട് ചെയ്യാൻ നിർദേശിച്ച ബിഷപ്പിന്റെ നടപടി നിഷ്പക്ഷതയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ നേതൃത്വം കാണിക്കുന്ന ഇത്തരം തെറ്റുകൾ ഇനിയും ചോദ്യം ചെയ്യുമെന്നും ജോർജ് പറഞ്ഞു. മാർ Read More…

Spotlight

പണം മാത്രമല്ല സാരിയും; പാലക്കാട്ട് ബിജെപിക്കെതിരെ കൂടുതല്‍ ദൃശ്യങ്ങള്‍

പാലക്കാട് പിരായിരിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി പ്രവർത്തകർ സാരി വിതരണം ചെയ്തെന്ന പുതിയ ആരോപണവുമായി സിപിഎമ്മും കോൺഗ്രസും രംഗത്തെത്തി. രാത്രിസമയത്ത് വീടുകളിലെത്തി സ്ത്രീകൾക്ക് സാരി നൽകുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വോട്ടർമാർക്ക് പണം നൽകിയെന്ന വിവാദം നിലനിൽക്കെയാണ് ബിജെപിക്കെതിരെ പുതിയ പരാതി ഉയരുന്നത്. എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ വയോധികയ്ക്ക് പണം നൽകിയെന്ന ആരോപണത്തിൽ കോൺഗ്രസ് നേരത്തെ തെളിവുകൾ പുറത്തുവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത പ്രവർത്തകരോട് ശോഭ കയർക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പണം ലഭിച്ചുവെന്ന് ആദ്യം പറഞ്ഞ Read More…

Spotlight

‘അടിച്ച് നിന്‍റെ കരണക്കുറ്റി പൊളിക്കും’; വോട്ടിന് പണം കൊടുത്തത് ചോദ്യം ചെയ്തതില്‍ ശോഭാ സുരേന്ദ്രന്‍റെ ഭീഷണി

പാലക്കാട് തിരുവക്കുറിശ്ശിയിൽ വോട്ടർമാർക്ക് ബിജെപി പ്രവർത്തകർ പണം നൽകിയത് ചോദ്യം ചെയ്തവരെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പണം നൽകിയ ശേഷം ശോഭ സഞ്ചരിച്ച കാറിൽ ഒരു ബിജെപി പ്രവർത്തക കയറുന്നത് കണ്ട് പിന്നാലെ എത്തിയവരാണ് വിവരം തിരക്കിയത്. ചില വീടുകളിൽ പണം നൽകുന്നത് കണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ, അത് ഈ പ്രവർത്തകയുടെ വല്യമ്മയാണെന്നായിരുന്നു ശോഭയുടെ മറുപടി. കൂടുതൽ വിലസേണ്ട എന്ന് ശോഭ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഈ ഭാഷ മനസ്സിലാകുന്നില്ലെന്ന് വീഡിയോ പകർത്തിയ Read More…

Spotlight

ബി.ജെ.പി.ക്കാര്‍ പണം തന്നില്ല ; കയ്യിലിരുന്നത് പെന്‍ഷന്‍ കിട്ടിയ പണമെന്ന് വയോധിക

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, വോട്ടർമാർക്ക് ബിജെപി പണം നൽകിയെന്ന ആരോപണത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദൃശ്യങ്ങളിൽ കാണുന്ന വയോധിക. തന്റെ കൈവശമുണ്ടായിരുന്നത് സർക്കാർ നൽകിയ ക്ഷേമ പെൻഷൻ തുകയായിരുന്നുവെന്നും ബിജെപി പ്രവർത്തകർ പണം നൽകിയിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ ലാഭത്തിനായി തന്നെ കരുവാക്കുകയാണെന്നും അവർ വ്യക്തമാക്കി. സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുകയും വിഷയത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോട് നിർദ്ദേശിക്കുകയും ചെയ്തു. ബിജെപി വ്യാപകമായി പണം നൽകുന്നുണ്ടെന്നും എന്നെങ്കിലും ഒരിക്കൽ Read More…

Featured Spotlight

സി.പി.എമ്മില്‍നിന്ന്‌ ‘ചാടി’ ഭര്‍ത്താവ്‌ ബി.ജെ.പിയില്‍; ഭാര്യ മുസ്ലിം ലീഗില്‍

കൊല്ലം: സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത്‌ അംഗവും ആയിരുന്ന എന്‍. ചന്ദ്രബാബു ബി.ജെ.പിയില്‍ ചേര്‍ന്നു. ചന്ദ്രബാബുവിന്റെ ഭാര്യയും സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡന്റുമായ സുജാ ചന്ദ്രബാബു ഏതാനും ദിവസം മുമ്പു മുസ്ലിം ലീഗില്‍ ചേര്‍ന്നിരുന്നു. ഇവരുടെ പ്രവര്‍ത്തനംമൂലം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു വന്‍ തിരിച്ചടിയുണ്ടായെന്നു സി.പി.എം. ഏരിയ, ജില്ലാ ഘടകങ്ങളില്‍ ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയാണ്‌ ഭാര്യ മുസ്ലിം ലീഗിലും ഭര്‍ത്താവ്‌ ബി.ജെ.പിയിലും ചേര്‍ന്നത്‌. എന്‍.ചന്ദ്രബാബുവും സുജ ചന്ദ്രബാബുവും പഞ്ചായത്ത്‌ അംഗങ്ങളായിരുന്ന കുരുവിക്കോണം, Read More…

Featured Spotlight

‘ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്’; മോദിയുടെ വേദിയിലെ ‘അകലം’; ശ്രീലേഖയുടെ പ്രതികരണം

തിരുവനന്തപുരം: ബിജെപിയുടെ പൊതുസമ്മേളന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗൗനിച്ചില്ലെന്ന തരത്തിൽ വന്ന വാർത്തകളോട് പ്രതികരിച്ച് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. ഫേസ്ബുക്കിൽ സ്റ്റോറിയായി പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രിയുടെ അടുത്തുപോകാതിരുന്നതിന്റെ കാരണം അവർ വിശദീകരിച്ചു. ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം തനിക്ക് ലഭിച്ചിട്ടുള്ളതുക്കൊണ്ടാണ് സ്വന്തം ഇരിപ്പിടത്തിൽ ഇരുന്നതെന്നും ഇത് അച്ചടക്കത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രിയെത്തിയ വേദിയില്‍ ഇരിപ്പിടം ലഭിച്ചത് സംസ്ഥാന ഉപാധ്യക്ഷന്മാരില്‍ ഒരാളായതുകൊണ്ടാണ്. തനിക്ക് രാഷ്ട്രീയം പുതിയതാണ്. മുപ്പത്തിമൂന്നര വര്‍ഷം പരിശീലിച്ചതും ചെയ്തതും പൊലീസ് ഉദ്യോഗസ്ഥയുടെ കടമയായിരുന്നു. Read More…

Lifestyle

ജെ.പി. നഡ്ഡക്ക് പിന്‍ഗാമി, ആരാണ് പുതിയ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ?

ന്യൂഡൽഹി: ബീഹാർ മന്ത്രിയായ നിതിൻ നബിനെ പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിച്ച് ഭാരതീയ ജനതാ പാർട്ടി . ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പുറത്തിറക്കിയ ഉത്തരവിൽ, നബിന്റെ നിയമനം പാർട്ടിയുടെ പാർലമെന്ററി ബോർഡ് അംഗീകരിച്ചതായി പറയുന്നു. അഞ്ച് തവണ എം‌എൽ‌എ ആയ നബിൻ, നിലവിൽ നിതീഷ് കുമാർ നേതൃത്വം നൽകുന്ന ബീഹാർ സർക്കാരിൽ റോഡ് നിർമ്മാണ വകുപ്പ് മന്ത്രിയാണ്. 2020 ജനുവരി മുതൽ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന കേന്ദ്രമന്ത്രി ജെ.പി. നഡ്ഡക്ക് പകരക്കാരനായാണ് Read More…

Lifestyle

കേരളത്തില്‍ ഉടനീളം യുഡിഎഫ് മിന്നല്‍തരംഗം ; തലസ്ഥാനത്ത് താമര വിരിഞ്ഞു ; എല്‍ഡിഎഫ് കോട്ടകള്‍ തകര്‍ന്നു

തിരുവനന്തപുരം: കേരളം ആകാംഷയോടെ കാത്തിരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളത്തില്‍ ഉടനീളം യുഡിഎഫ് തരംഗം. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ, ബ്‌ളോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ യുഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ കനത്ത തിരിച്ചടി കിട്ടിയത് എല്‍ഡിഎഫിന്. തിരുവനന്തപുരം കോര്‍പ്പറേഷനിലും പാലക്കാട് നഗരസഭയിലും മുന്നിലെത്തിയ ബിജെപിയ്ക്ക് വലിയ നേട്ടമുണ്ടാക്കാനായി. വലിയ അടിത്തറ നല്‍കാറുള്ള ഗ്രാമ പഞ്ചായത്തുകളില്‍ വലിയ തിരിച്ചടി എല്‍ഡിഎഫിനുണ്ടായി. ആറ് കോര്‍പ്പറേഷനില്‍ നാലിലും യുഡിഎഫ് വിജയം നേടി. കൊല്ലം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകള്‍ യുഡിഎഫ് മുന്നേറ്റം ഉണ്ടാക്കി. Read More…