Lifestyle

ബംഗളുരു വിമാനത്താവളത്തില്‍ കൂട്ടമായി നിസ്‌കരിച്ചു; ഇതെങ്ങനെ അനുവദിക്കുമെന്ന് ബി.ജെ.പി.

ബംഗളുരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ ഒരു കൂട്ടം മുസ്ലിം പുരുഷന്‍മാര്‍ കൂട്ടമായി നിസ്‌കരിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി. അതീവസുരക്ഷാ മേഖലയില്‍ ഇത്തരമൊരു സംഭവം നടന്നതെങ്ങനെയാണെന്നും കര്‍ണാടക മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പി. വക്താവ് വിജയ്പ്രസാദ് ആവശ്യപ്പെട്ടു. ബംഗളുരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിലാണ് കൂട്ടനിസ്‌കാരം നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ വൈറലായതോടെയാണ് വിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തിയത്. ‘അതീവ സുരക്ഷാ സംവിധാനമുള്ള വിമാനത്താവളത്തിലെ ഈ മേഖലയില്‍ നിസ്‌കാരം നിര്‍വഹിക്കാന്‍ ഈ വ്യക്തികള്‍ മുന്‍പ് അനുമതി വാങ്ങിയിരുന്നോ? ബന്ധപ്പെട്ട Read More…

Lifestyle

മമ്മൂട്ടി, സൗബിന്‍, ആസിഫ്…. ഇത്തവണ മൊത്തം ഇക്കാക്കമാർ ആണല്ലോ’; ബിജെപി നേതാവിന്റെ പോസ്റ്റ് വിവാദത്തില്‍

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ് ലസിത പാലക്കല്‍. മമ്മൂട്ടിയുടേയും സൈബിന്‍ ഷാഹിറിന്‍റേയും ആസിഫ് അലിയുടേയും പേരുകള്‍ എടുത്തുപറഞ്ഞ് ഇപ്രാവിശ്യം മുഴുവന്‍ ഇക്കാക്കമാര്‍ ആണല്ലോ എന്നാണ് ലസിത പാലക്കല്‍ പറഞ്ഞത്. ‘മികച്ച നടി ഷംല ഹംസ. മികച്ച നടൻ മമ്മൂട്ടി. പ്രത്യേക ജൂറി പരാമർശം ആസിഫ് അലി. മികച്ച സ്വഭാവ നടൻ സൗബിൻ ഷാഹിർ. മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്. മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്. ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ ആണല്ലോ. ഇതാണോ Read More…

Featured Oddly News

ഫോട്ടോയ്​ക്കായി രോഗിക്ക് ബിസ്കറ്റ് നല്‍കിയിട്ട് തിരികെ വാങ്ങി; ബിജെപി നേതാവ് എയറില്‍, വീഡിയോ; വ്യാജമെന്ന് നേതാക്കള്‍

സന്നദ്ധസേവന കാംപെയിനിടക്ക് ബിജെപി നേതാവിന് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സംഭവത്തിന്റെ ഫോട്ടോ പകർത്താകാനായി രോഗിക്ക് ബിസ്ക്കറ്റ് നൽകുന്നതുപോലെ നിന്ന ബിജെപി നേതാവിന്റെ വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. ബിജെപി സംഘടിപ്പിച്ച സന്നദ്ധസേവന കാംപെയിനായ ബിജെപി സേവ പഖ് വാഡയുടെ ഭാഗമായാണ് നേതാക്കൾ രാജസ്ഥാനിലെ ജയ്പൂരിലെ ആർയുഎച്ച്എസ് ആശുപത്രിയിലെത്തിയത്. രോഗികൾക്ക് പഴങ്ങളും ബിസ്‌ക്കറ്റുമടക്കം എത്തിച്ചു കൊടുക്കുകയായിരുന്നു കാംപെയ്‌ന്റെ ലക്ഷ്യം. എന്നാൽ സന്നദ്ധ പ്രവർത്തനത്തിലുപരി ഫോട്ടോ എടുക്കുന്നതിലായിരുന്നു നേതാക്കളുടെ ശ്രദ്ധ . പക്ഷേ വീഡിയോ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന കാര്യം Read More…

Oddly News Spotlight

‘കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, പൊലീസും കോടതിയും ചെയ്യേണ്ട പണി രാഷ്ട്രീയ പാർട്ടിക്കാർ ഏറ്റെടുക്കരുത്’; സ്വാമി ചിദാനന്ദപുരി

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിനെ പരോക്ഷമായി വിമർശിച്ച് കൊളത്തൂർ അദ്വൈതാശ്രമാധിപൻ സ്വാമി ചിദാനന്ദപുരി. ‘നമുക്കിനി പൊലീസും കോടതിയും വേണ്ട. വോട്ടു പ്രതീക്ഷിക്കുന്ന രാഷ്ട്രീയപ്പാർട്ടിയുടെ നേതാക്കന്മാർ തീരുമാനിക്കും ആര് കുറ്റവാളിയാണ് ആരല്ല എന്ന്’. എന്നാണ് കഴിഞ്ഞ ദിവസം സ്വാമി ചിദാനന്ദ പുരി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഈ പ്രസ്താവന ബി.ജെ.പിക്ക് എതിരെയാണ് എന്ന വ്യാഖ്യാനം വന്നതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. പൊലീസും അന്വേഷണ ഏജൻസികളും കോടതിയും ചെയ്യേണ്ട പണി രാഷ്ട്രീയപ്പാർട്ടിക്കാർ ഏറ്റെടുത്താൽ നാട്ടിൽ നിയമവാഴ്ച Read More…

Oddly News

എതിര്‍സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി ; ബാക്കി വന്ന ഒമ്പത് പേര്‍ പിന്‍വലിച്ചു ; സൂറത്തില്‍ ബിജെപി എതിരില്ലാതെ ജയിച്ചു

പല ഘട്ടങ്ങളിലായി ഇന്ത്യയില്‍ ഉടനീളം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വീറും വാശിയേറിയതുമായ മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ കടുത്ത ചൂടിനെയും അവഗണിച്ച് മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ നിന്നാണ് സമ്മതിദാനം വിനിയോഗിച്ചത്. കന്നിവോട്ടര്‍മാരില്‍ പലരും ആദ്യവോട്ട് ചെയ്തതിന് പിന്നാലെ മഷിപുരട്ടിയ വിരലുകളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു. എന്നാല്‍ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് ഇവിഎം ബട്ടണ്‍ അമര്‍ത്തി ജനാധിപത്യത്തിന്റെ മധുരനാദം കേള്‍ക്കാനോ മഷി പുരട്ടിയ വിരലുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനോ കഴിഞ്ഞില്ല. സൂറത്തിലെ ലോക്‌സഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം Read More…

Movie News

നടന്‍ പ്രകാശ് രാജ് ബിജെപിയില്‍ ചേര്‍ന്നോ? വൈറലായി താരത്തിന്റെ ട്വീറ്റ്

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താന്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ മൗനം വെടിഞ്ഞ് പ്രകാശ് രാജ്. ‘ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ബിജെപിയില്‍ ചേരാന്‍ തയ്യാറാണ്’ എന്ന ട്വീറ്റിനോട് വ്യാഴാഴ്ച താരം പ്രതികരിച്ചു. രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ഉച്ചയ്ക്ക് 2.56 നാണ് അദ്ദേഹത്തിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഭരിക്കുന്ന സര്‍ക്കാരിന്റെ വിമര്‍ശകനായ നടന്‍ ട്വീറ്റ് ചെയ്തു, ‘അവര്‍ ശ്രമിച്ചുവെന്ന് ഞാന്‍ ഊഹിക്കുന്നു (ചിരിക്കുന്ന ഇമോജികള്‍); അവര്‍ എന്നെ വാങ്ങാന്‍ (പ്രത്യയശാസ്ത്രപരമായി) Read More…

Crime

മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ടുചെയ്തു ; 30 കാരി മുസ്‌ളീം യുവതിക്ക് ഭര്‍ത്തൃസഹോദരന്റെ ക്രൂരമര്‍ദ്ദനം

മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ടു ചെയ്തതിന്റെ പേരില്‍ മുസ്‌ളീം യുവതിയെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. മദ്ധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ ബെര്‍ഖേഡ ഹസന്‍ ഗ്രാമത്തില്‍ നവംബര്‍17 ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ടു ചെയ്ത സമീനഎന്ന യുവതിയാണ് മര്‍ദ്ദനത്തിനിരയായത്. വോട്ടെടുപ്പില്‍ ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംഭവം. മര്‍ദ്ദനത്തിന് പിന്നാലെ ഇവര്‍ അഹമ്മദ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്തൃസഹോദരനെതിരേയാണ് പരാതി. ഡിസംബര്‍ 4 ന് താനും കുടുംബവും ബിജെപിയുടെ വിജയത്തില്‍ സന്തോഷിച്ചു. ഈ ആഘോഷം താന്‍ കോണ്‍ഗ്രസിനല്ല Read More…