Crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ഫ്ലാറ്റ് ഒഴിപ്പിക്കാന്‍ നല്‍കിയ ക്വട്ടേഷന്‍; കൊടുത്തത് അടുത്ത ഫ്ലാറ്റിലെ അധ്യാപിക

ബെംഗളൂരുവിൽ ഫ്ലാറ്റൊഴിപ്പിക്കാന്‍ ഗുണ്ടാസംഘത്തിന് യുവതി നല്‍കിയത് ബലാത്സംഗ ക്വട്ടേഷന്‍. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ 27കാരിയായ പശ്ചിമബംഗാള്‍ സ്വദേശിയെ ഫ്ലാറ്റിന്റെ പൂട്ടു പൊളിച്ച് അതിക്രമിച്ച് അകത്ത് കടന്ന സംഘം കൂട്ടബലാത്സംഗം ചെയ്തു. അഞ്ചംഗ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിലായി. ബെംഗളൂരു ഗംഗോണ്ടനഹള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശിനിയാണു കൂട്ടബലാത്സംഗത്തിനിരയായത്. രാത്രി താമസ സ്ഥലത്തേക്കതിക്രമിച്ചു കയറിയ 5 അംഗസംഘം പണവും ആഭരണങ്ങളും നൽകാൻ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി. എതിർത്തതോടെ സംഘത്തിലെ മൂന്നുപേർ ചേർന്ന് ആക്രമിച്ചു. ഈ സമയം രണ്ടുപേർ വീടിനു പുറത്തു കാവല്‍ നിന്നു. Read More…

Oddly News

സ്വന്തമായി 5 കോടിയുടെ രണ്ട് വീടുകള്‍, മാസം 3 ലക്ഷം വരുമാനം; ഓട്ടോ ഡ്രൈവറുടെ കഥ കേട്ട് ഞെട്ടി യുവാവ്

ബെംഗളൂരുവില്‍ താമസിക്കുന്ന യുവാവ് പങ്കുവെച്ച വിഡിയോ സോഷ്യലിടത്ത് വൈറലാവുന്നു. എഞ്ചിനീയർ ആകാശ് ആനന്ദാനിയാണ് താന്‍ യാത്ര ചെയ്ത ഓട്ടോയിലെ ഡ്രൈവര്‍ പങ്കുവച്ച ഞെട്ടിക്കുന്ന കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.  ഓട്ടോ ഓടിക്കുന്ന ഡ്രൈവറുടെ കൈയ്യിലെ ആപ്പിള്‍ വാച്ചും എയര്‍ പോഡും ശ്രദ്ധിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആകാശ് ചോദിച്ചു മനസിലാക്കിയത്.  ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് 4-5 കോടി വിലമതിക്കുന്ന രണ്ട് വീടുകള്‍ സ്വന്തമായുണ്ടെന്നും പ്രതിമാസം രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും ആകാശ് എക്സില്‍ Read More…

Featured Oddly News

3 മാസം കഴിഞ്ഞു, ഭര്‍ത്താവിന് ലൈംഗികശേഷിയില്ല; ഭാര്യ രണ്ടുകോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു

ബെംഗളൂരു: ഭര്‍ത്താവിന് ലൈംഗികശേഷിയില്ലെന്ന് ആരോപിച്ച് രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ. ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഭാര്യ തന്നെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നെന്ന് ആരോപിച്ച് ഭര്‍ത്താവ് ബംഗളുരു പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഗോവിന്ദരാജനഗര്‍ സ്വദേശിയായ 35 വയസ്സുകാരന്‍ മെയ് 5 നാണ് വിവാഹിതനായത്. വിവാഹശേഷം ഇരുവരും ബെംഗളൂരുവിലെ സപ്തഗിരി പാലസിലാണ് താമസിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തതിനാല്‍ ഭാര്യക്ക് ഇദ്ദേഹത്തിന് ലൈംഗിക ശേഷിയില്ലെന്ന് സംശയം തോന്നി. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്താന്‍ Read More…

Crime

സെക്സ് പറ്റില്ലെന്ന് പറഞ്ഞതിന് യുവതിയെ കുത്തി, വസ്ത്രമഴിച്ച് ഫോട്ടോയെടുത്തു; ടെക്കിയെ മര്‍ദിച്ച് അവശനാക്കി പി ജി നടത്തിപ്പുകാർ

ശാരീരികബന്ധത്തിന് വിസമ്മതിച്ച സഹതാമസക്കാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച് ടെക്കിയുടെ ക്രൂരത. ബെംഗളൂരു വെറ്റ് ഫീൽഡിലെ കോ- ലീവിങ് പി.ജിയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ സോഫ്റ്റ് വെയര്‍ എൻജിനിയർ സായിബാബ ചന്നൂരിനെവൈറ്റ് ഫീൽഡ് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം, അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. പുലർച്ചെ 3 മണിയോടെ വൈറ്റ് ഫീല്‍ഡിലെ പ്രോ ഫോര്‍ ലിവിങെന്ന പേരിലുള്ള പിജിയിലാണ് ആക്രമണമുണ്ടായത്. വ്യത്യസ്ത മുറികളില്‍ താമസിച്ചിരുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ 37 കാരനും അമേരിക്കന്‍ Read More…

Oddly News

“ഗ്രാൻഡ് തെഫ്റ്റ് ഓട്ടോറിക്ഷ”: ബെംഗളൂരുവിലെ ട്രാഫിക് കുഴപ്പങ്ങളെ രസകരമായ AI ഗെയിമാക്കി മാറ്റി ടെക്കി

ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ടെക്കി, ഇന്ത്യൻ റോഡുകളിലെ ദൈനംദിന ഗതാഗതക്കുരുക്കിനെ രസകരമായ ഒരു AI-യിൽ നിർമ്മിച്ച റേസിംഗ് ഗെയിമായി മാറ്റി. ഹാരിൻ നിതിസ്വാർ അടുത്തിടെ, ഓട്ടോറിക്ഷ റേസിംഗ് ഗെയിമിന്റെ ഒരു ചെറിയ വീഡിയോ X-ൽ പങ്കുവെച്ചു. കുഴികൾ, ട്രാഫിക് ബ്ലോക്കുകൾ, തെരുവ് നായകൾ, പെട്ടെന്നുള്ള ബാരിക്കേഡുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ ഗെയിം ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹം ഇതിനെ “ഗ്രാൻഡ് തെഫ്റ്റ് ഓട്ടോറിക്ഷ” എന്നാണ് വിളിച്ചത്. തന്റെ പോസ്റ്റിൽ, വീയോ3 പോലുള്ള AI ടൂളുകളുടെ ആകർഷകമായ സ്വഭാവത്തെക്കുറിച്ച് തമാശയായി നിതിസ്വാർ Read More…

Lifestyle

സണ്‍റൂഫിലൂടെ യാത്ര ആസ്വദിച്ച് കുട്ടി; തല ചെന്നിടിച്ചത് ഓവർഹെഡ് ബാരിയറിൽ; നടുക്കം- വീഡിയോ

ബെംഗളൂരുവിൽ ഓടുന്ന കാറിന്റെ സണ്‍റൂഫിലൂടെ എഴുന്നേറ്റു നിന്ന കുട്ടിയുടെ തല ഓവർഹെഡ് ബാരിയറിൽ ഇടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വാഹനങ്ങളുടെ സണ്‍റൂഫുകള്‍ അപകടത്തിന് കാരണമായേക്കാം എന്നത് മോട്ടോർ വാഹന വകുപ്പ് നിരന്തരം മുന്നറിയിപ്പ് നൽകുന്ന വിഷയങ്ങളിലൊന്നാണ്. വിഡിയോ വൈറലായതിന് പിന്നാലെ ആശങ്കയും മാതാപിതാക്കളുടെ അശ്രദ്ധയില്‍ വിമര്‍ശനവും ഉന്നയിച്ച് നെറ്റിസണ്‍സും രംഗത്തുണ്ട്. ബെംഗളൂരുവിലെ വിദ്യാരാണ്യപുരത്താണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. തിരക്കേറിയ ഒരു റോഡിലൂടെ ഒരു ചുവപ്പ് എസ്.യു.വി. കടന്നുപോകുന്നതും അതിന്റെ സൺറൂഫിലൂടെ ഒരു കുട്ടി പുറത്തേക്ക് തലയിട്ട് നിൽക്കുന്നതും Read More…

Oddly News

അടുക്കള മാലിന്യം മണ്ണാക്കി മാറ്റുന്ന ‘ച്യൂയി’ റോബോട്ടിനെ പ്രശംസിച്ച് കിരൺ മജുംദാർ-ഷാ

ബെംഗളൂരുവിൽ നിന്നുള്ള ഒരു കൂട്ടം ആളുകൾ വികസിപ്പിച്ചെടുത്ത, വീടുകളിൽനിന്നുള്ള മാലിന്യം ജൈവവളമാക്കി മാറ്റുന്ന ച്യൂയി (Chewie) എന്ന റോബോട്ടിനെ പ്രശംസിച്ച് ബയോകോൺ ചെയർപേഴ്സൺ കിരൺ മജുംദാർ-ഷാ രംഗത്തെത്തി. അടുത്തിടെ ഇതിന്റെ ഒരു വീഡിയോ ഓൺലൈനിൽ വൈറലായിരുന്നു, ഇത് വീടുകളിലെ മാലിന്യ സംസ്കരണത്തിൽ ഈ റോബോട്ടിന്റെ സാധ്യതകൾ എത്രത്തോളമുണ്ടെന്ന് കാണിച്ചുതരുന്നു. ബെംഗളൂരു നഗരത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് ഇതൊരു പരിഹാരമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്താണ് ച്യൂയി? പച്ചക്കറി അവശിഷ്ടങ്ങൾ, ഭക്ഷണ സാധനങ്ങളുടെ ബാക്കി വന്ന ഭാഗങ്ങൾ എന്നിങ്ങനെയുള്ള വീട്ടിലെ നനഞ്ഞ Read More…

Crime

‘നീ എന്റെ മുറിയിലെത്തി, എന്നോട് സഹകരിച്ചാലേ ഭക്ഷണംപോലും തരൂ’; മലയാളി വിദ്യാര്‍ഥിനി നേരിട്ടത് ക്രൂരലൈംഗിക പീഡനം

ബെംഗളൂരുവില്‍ സ്വകാര്യ പേയിംഗ് ഗസ്റ്റ് ഹോസ്റ്റല്‍ ഉടമ മലയാളി ബിരുദ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. സംഭവത്തെ തുടര്‍ന്ന് പിടിയിലായ കോഴിക്കോട് സ്വദേശി അഷ്റഫ് പെണ്‍കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ഇപ്പോള്‍ അറിയുന്നത്. തന്റെ മുറിയിലെത്തി ‘സഹകരിക്കണ’മെന്നും, അങ്ങനെ ചെയ്താല്‍ മാത്രമേ ഭക്ഷണവും താമസവും റെഡിയാക്കൂ എന്നുമായിരുന്നു ഇയാളുടെ ഭീഷണി. പെണ്‍കുട്ടിയാകട്ടെ അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, അയാളുടെ ആവശ്യത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് അഷ്‌റഫ് പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറിൽകയറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോയി Read More…

Lifestyle

ബെംഗളൂരു ആകാശത്ത് വിരിഞ്ഞത് ഇരട്ട മഴവില്ല്, അതിശയിപ്പിക്കുന്ന ഫോട്ടോകൾ ഓൺലൈനിൽ

സായാഹ്നത്തിലെ നേരിയ മഴയ്ക്കു പിന്നാലെ ബെംഗളൂരുവിൽ ആകാശത്ത് അപൂർവമായ ഇരട്ട മഴവില്ല്. നഗരവാസികൾക്ക് സന്തോഷവും അമ്പരപ്പും നൽകിയ വിസ്മയക്കാഴ്ച. പകൽ മിക്കവാറും സമയം ആകാശം മേഘാവൃതമായിരുന്നു. വൈകുന്നേരമായപ്പോൾ, മേഘങ്ങൾ കറുത്തു കട്ടികൂടി. മാരാത്തഹള്ളി, ബാനസവാടി, വർത്തുർ, ബിടിഎം ലേഔട്ട് ഉൾപ്പെടെ നഗരത്തിന്റെ പല ഭാഗങ്ങളിലും നേരിയ മഴ ലഭിച്ചു. എന്നാൽ യഥാർത്ഥത്തിൽ ശ്രദ്ധ നേടിയത് നഗരത്തിലെ പല പ്രദേശങ്ങളിലും കണ്ട മനോഹരമായ ഇരട്ട മഴവില്ലായിരുന്നു. ഇത് ബെംഗളൂരുവിന്റെ ശ്രദ്ധ ആകാശത്തേക്ക് തിരിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വർണ്ണാഭമായ Read More…