Crime

രണ്ടു പെണ്‍മക്കള്‍ ഇന്ത്യയില്‍ ജനിച്ചു; ഭാര്യ 9 മാസം ഗർഭിണി; അനധികൃത കുടിയേറ്റത്തിന് ഭർത്താവ് അറസ്റ്റിൽ, പോലീസ് വെട്ടില്‍

ഭാര്യ ഒമ്പതുമാസം ഗര്‍ഭിണിയായതിനാല്‍ ബംഗ്‌ളാദേശില്‍ നിന്നും അനധികൃത കുടിയേറ്റം നടത്തിയ ഭര്‍ത്താവിനെതിരേ നടപടി എടുക്കാനാകാതെ ബംഗലുരു പോലീസ്. രണ്ട് പതിറ്റാണ്ടിലേറെയായി ബെംഗളൂരുവില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരനായ 50 കാരനായ മുഹമ്മദ് സിദ്ദിഖിന്റെ അറസ്റ്റിനിടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. സ്‌ക്രാപ്പ് ഡീലറായ സിദ്ദിഖ് 2006 ലാണ് പശ്ചിമ ബംഗാള്‍ വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. പിന്നീട് വിവാഹം കഴിച്ച് ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം ബെംഗളൂരുവില്‍ സ്ഥിരതാമസമാണ്. വ്യാജ രേഖകള്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും Read More…

Lifestyle

എട്ടാം വയസ്സില്‍ ഇന്ത്യയില്‍ കുടുങ്ങി; പതിനാറാം വയസ്സില്‍ ബംഗ്‌ളാദേശി പെണ്‍കുട്ടിക്ക് നാട്ടിലേക്ക് മടക്കം

അനധികൃതമായി ഇന്ത്യയില്‍ കടന്നതിന് ഇന്ത്യയില്‍ കുടുങ്ങിപ്പോയ ബംഗ്‌ളാദേശി പെണ്‍കുട്ടിക്ക് എട്ടു വര്‍ഷത്തിന് ശേഷം മോചനം. 2017-ല്‍ കൊല്‍ക്കത്ത വിമാനത്താവളത്തിന് സമീപത്ത് നിന്നും മാതാപിതാക്കള്‍ക്കൊപ്പം പിടികൂടിയ എട്ടുവയസ്സുകാരിയാണ് ഇനി നാട്ടിലേക്ക് മടങ്ങുന്നത്. ഇപ്പോള്‍ 16 വയസ്സുള്ള അവള്‍ ഈ ആഴ്ച സ്വന്തം നാട്ടിലേക്ക് മടങ്ങും. മുമ്പ് അവളുടെ മാതാപിതാക്കളെ അനധികൃതകുടിയേറ്റത്തിന് ജയിലില്‍ പിടിച്ചിടുകയും ശിക്ഷാ കാലാവധിക്ക് ശേഷം നാട്ടിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുറ്റം ചുമത്തിയില്ല. അവളെ ഇന്ത്യയില്‍ കഴിയാന്‍ വിട്ടു. അവള്‍ ബംഗാളിലെ Read More…

Sports

ട്രോഫിയുമായി ഉറങ്ങുന്ന ബംഗ്ലാദേശ് ക്യാപ്റ്റൻ, പാകിസ്ഥാനെതിരായ ചരിത്രവിജയത്തിന് ശേഷം നജ്മുൾ ഹൊസൈന്റെ ഉറക്കം

പാക്കിസ്ഥാനെതിരായ അവിസ്മരണീയമായ ടെസ്റ്റ് പരമ്പര വിജയത്തിന് ശേഷം ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോ ട്രോഫിക്കൊപ്പം ഉറങ്ങുന്ന ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ചൊവ്വാഴ്ച റാവൽപിണ്ടിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന് വിജയിച്ച ബംഗ്ലാദേശ് പരമ്പരയില്‍ പാകിസ്ഥാനെ 2-0ന് പരാജയപ്പെടുത്തി. ഉദ്ഘാടന മത്സരത്തിൽ സന്ദർശകർ 10 വിക്കറ്റിന് വിജയിച്ചിരുന്നു. രണ്ട് ടെസ്റ്റുകളുടെ പരമ്പര കളിക്കാനാണ് ബംഗ്ലാദേശ് പാകിസ്ഥാനിൽ പര്യടനം നടത്തിയത്. രണ്ട് ടെസ്റ്റുകളിലും, ബംഗ്ലാദേശ് ടീം ബാറ്റിംഗിലും ബൗളിംഗിലും മിന്നുന്ന പ്രകടനം നടത്തി, പാകിസ്ഥാനെ 10 വിക്കറ്റിനും Read More…

Crime

പ്രധാനമന്ത്രിയുടെ വീട് പ്രതിഷേധക്കാര്‍ കൊള്ളയടിച്ചു…!!

പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് പലായനം ചെയ്തതിന് പിന്നാലെ ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി കൊള്ളയടിച്ച് പ്രതിഷേധക്കാര്‍. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ. അവര്‍ വസതിയിലുടനീളമുള്ള മുറികള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും വസ്തുവകകള്‍ എടുത്തുകൊണ്ടുപോകുകയും ചെയ്തു. സമരക്കാര്‍ മീനുമായി പോകുന്നതിന്റെയും ബിരിയാണിയും കഴിക്കുന്നതിന്റെയുമെല്ലാം വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു.സോഷ്യല്‍ മീഡിയയിലെ ദൃശ്യങ്ങള്‍ ഹസീനയുടെ ഔദ്യോഗിക വസതിയുടെ ഡ്രോയിംഗ് റൂമുകളില്‍ ജനക്കൂട്ടത്തെ കാണിച്ചു. ചില ആളുകള്‍ രാജ്യത്തെ ഏറ്റവും സംരക്ഷിത കെട്ടിടങ്ങളിലൊന്നായ ഗണഭബനില്‍ നിന്നും ടെലിവിഷനുകളും കസേരകളും Read More…

Sports

അഫ്ഗാനിസ്ഥാന്‍ ബംഗ്‌ളാദേശിനെ വഞ്ചിച്ചോ? സെമിയില്‍ എത്തിയതിന് പിന്നാലെ വിവാദം- വീഡിയോ

അമേരിക്കയില്‍ നടക്കുന്ന ടി20 ലോകകപ്പിലെ അവസാന സൂപ്പര്‍ 8 മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് സെമിഫൈനലിലേക്ക് മുന്നേറിയതിന് പിന്നാലെ. അഫ്ഗാനിസ്ഥാനെതിരേ ‘വഞ്ചനാ ആക്ഷേപവും’ കളി ഏതെങ്കിലും വിധത്തില്‍ ഉപേക്ഷിക്കപ്പെടുകയോ പോയിന്റ് പങ്കുവെയ്ക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുകയോ ചെയ്താല്‍ അഫ്ഗാനിസ്ഥാന്‍ സെമിയില്‍ എത്തുമായിരുന്നു. മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്‌ളാദേശിന് കഴിയുന്ന ചെറിയ സ്‌കോറിലേക്ക് ചുരുങ്ങുകയും അവരെ പിന്നീട് ബൗളിംഗിലൂടെ ചുരുട്ടിക്കെട്ടുകയുമായിരുന്നു. എന്നാല്‍ ഇതിനിടയില്‍ പല തവണ മഴയെത്തുകയും ചെയ്തിരുന്നു. അഫ്ഗാന്‍ നേടിയത് അര്‍ഹമായ വിജയമായിരുന്നു എങ്കിലും സോഷ്യല്‍ മീഡിയയില്‍ അവരെ പരിഹസിക്കാന്‍ കഴിയുന്ന Read More…

Sports

ഞാന്‍ നാക്കുകൊണ്ടല്ല ബാറ്റു കൊണ്ടാണ് മറുപടി പറയുക ; സെവാഗിന് ബംഗ്‌ളാദേശ് ക്യാപ്റ്റന്റെ മറുപടി

തന്നെ രൂക്ഷമായി വിമര്‍ശിച്ച വീരേന്ദര്‍ സെവാഗിന് ബംഗ്‌ളാദേശ് ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്റെ മറുപടി. വ്യാഴാഴ്ച, ഷാക്കിബിന്റെ മാച്ച് വിന്നിംഗ് നാക്ക് ശേഷം, മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റനോട് മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ സെവാഗിന്റെ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി. ”ഒരു കളിക്കാരന്‍ ഒരിക്കലും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കില്ല. അവന്റെ ജോലി ഒരു ബാറ്റ്‌സ്മാന്‍ ആണെങ്കില്‍ ടീമിന് വേണ്ടി ബാറ്റ് ചെയ്യുകയും ടീമിന് സംഭാവന നല്‍കുകയും ചെയ്യുക എന്നതാണ്. അവന്‍ ഒരു ബൗളറാണെങ്കില്‍ അവന്റെ ജോലി നന്നായി ബൗള്‍ Read More…

Sports

ടി20 ലോകകപ്പില്‍ കുഞ്ഞന്മാരുടെ വിളയാട്ടം; തകര്‍ന്നു വീണത് ന്യൂസിലന്റ് ഉള്‍പ്പെടെയുള്ള വമ്പന്മാര്‍

അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലുമായി നടക്കുന്ന 2024 ലെ ടി20 ലോകകപ്പില്‍ കുഞ്ഞന്മാരുടെ വിളയാട്ടം. ചെറുമീനുകള്‍ ആടിത്തിമിര്‍ത്തപ്പോള്‍ ആദ്യ മത്സരങ്ങളില്‍ മുന്‍ ചാംപ്യന്മാരായ പാകിസ്താനും ന്യൂസിലന്റും ഉള്‍പ്പെടെ പരിക്കു പറ്റിയത് വമ്പന്മാര്‍ക്ക്. ആദ്യമായി ടി20 ലോകകപ്പില്‍ കളിക്കുന്ന അമേരിക്ക പാകിസ്താനെ തകര്‍ത്തുകൊണ്ടു തുടങ്ങിയ പരിപാടിയില്‍ ഒടുവില്‍ വീണത് ന്യൂസിലന്റാണ്. ആദ്യ അട്ടിമറി നടത്തിയത് അമേരിക്കയായിരുന്നു. ഡാളസിനെ ഗ്രാന്റ് പ്രെയറി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം സൂപ്പര്‍ ഓവറിലാണ് അവസാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഏഴ് വിക്കറ്റിന് 159 റണ്ണെടുത്തു. Read More…

Sports

ബംഗ്‌ളാദേശിന്റെ നടപടി അപമാനകരം; വിചിത്രമായ പുറത്താകലില്‍ പ്രതികരിച്ച് ഏഞ്ചലോ മാത്യൂസ്

ലോകകപ്പിലെ മത്സരത്തില്‍ തന്നെ ടൈം ഔട്ട് ചെയ്ത് പുറത്താക്കിയ ബംഗ്‌ളാദേശിന്റെ നടപടി അപമാനകരമാണെന്ന് ശ്രീലങ്കന്‍താരം ഏഞ്ചലോ മാത്യൂസിന്റെ പ്രതികരണം. ബംഗ്‌ളാദേശിന്റെ നടപടി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് എതിരാണെന്നും കളിക്ക് ശേഷമുള്ള പ്രതികരണത്തില്‍ പറഞ്ഞു. ”ഷാക്കിബ് അല്‍ ഹസനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇത് അപമാനകരമാണെന്ന് ആഞ്ചലോ മാത്യൂസ് പറഞ്ഞു, അവര്‍ക്ക് അങ്ങനെ ക്രിക്കറ്റ് കളിക്കണമെങ്കില്‍, എന്തോ കുഴപ്പമുണ്ട്. ഇന്ന് വരെ എനിക്ക് ഷാക്കിബിനോട് വളരെയധികം ബഹുമാനമുണ്ടായിരുന്നു, പക്ഷേ അത് ഇപ്പോള്‍ നഷ്ടപ്പെട്ടു. ഞങ്ങളുടെ പക്കല്‍ വീഡിയോ തെളിവുകള്‍ ഉണ്ട്, Read More…

Sports

ഹെല്‍മറ്റ് കുരുക്കി, ഒരു പന്തുപോലും നേരിടാതെ എയ്ഞ്ചലോ ടൈം ഔട്ട്, 146 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം

ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ടൈംഔട്ട് വിളിച്ച് പുറത്തായ ആദ്യ ബാറ്റ്‌സ്മാനായി ശ്രീലങ്കയുടെ എയ്ഞ്ചല്‍ മാത്യൂസ് മാറിയതിന് പിന്നാലെ വിവാദം പൊട്ടിപ്പുറപ്പെടുന്നു. ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ഐസിസി ലോകകപ്പ് 2023 ലെ മുപ്പത്തൊമ്പതാം മത്സരത്തിലാണ് വെറ്ററന്‍ ബാറ്റ്‌സ്മാന്‍ ഏഞ്ചലോ മാത്യൂസ് ഒരു പന്ത് പോലും നേരിടാതെ പുറത്തായത്. രാജ്യാന്തര ക്രിക്കറ്റിന്റെ 146 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പുറത്താകല്‍. ബംഗ്ലാദേശ് ടൈം ഔട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാച്ച് അംപയര്‍ മറൈസ് ഇറാസ്മസ് മാത്യൂസിനെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. പ്രകോപിതനായാണ് Read More…