മെക്സിക്കോയിലെ കാൻകൂണിൽ നിന്ന് പുറപ്പെടാനിരുന്ന യുണൈറ്റഡ് എയർലൈൻസ് വിമാനം, വിമാനത്തിന്റെ ചിറകിൽ വൻ തേനീച്ചക്കൂട്ടം വന്നിരുന്നതിനെ തുടർന്ന് വ്യാഴാഴ്ച അല്പം വൈകി. ലോസ് ആഞ്ചലസിലേക്ക് പോകേണ്ടിയിരുന്ന യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 1275-ലായിരുന്നു ഈ അപൂർവ്വ സംഭവം. വിമാനം റൺവേയിൽ നിർത്തിയിട്ടിരുന്ന സമയത്ത് ചിറകിൽ വൻതോതിൽ തേനീച്ചകൾ തടിച്ചുകൂടിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിമാനം പുറപ്പെടുന്നതിന് മുൻപായി ഈ അപ്രതീക്ഷിത പ്രശ്നം പരിഹരിക്കാൻ എയർപോർട്ട് ജീവനക്കാരും ഗ്രൗണ്ട് ക്രൂവും പരിശോധന നടത്തുന്നതും വീഡിയോകളിൽ ഉണ്ടായിരുന്നു. പിന്നീട് വിമാനം Read More…
Tag: AviationNews
വിമാനത്തിൽ ജനൽ ചില്ല് തലകൊണ്ട് ഇടിച്ച് തകർത്തു; അക്രമം കാണിച്ച യാത്രക്കാരന് വിലക്ക്
ചണ്ഡീഗഢിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന്റെ ജനാലയ്ക്ക് കേടുപാടുകൾ വരുത്തിയ എയർ ഇന്ത്യ യാത്രികനെ വിമാനക്കമ്പനിയുടെ ‘നോ-ഫ്ളൈ’ (യാത്രാ വിലക്കുള്ളവരുടെ) പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. ജൂൺ 7-ന് എയർ ഇന്ത്യയുടെ AI1879 വിമാനത്തിലാണ് ഈ സംഭവം നടന്നത്. വിമാനം പറന്നുയർന്നതിന് ശേഷം ഇയാൾ സ്വന്തം തല ജനാലയിൽ തുടർച്ചയായി ഇടിക്കുകയായിരുന്നുവെന്നും, ഇതേത്തുടർന്ന് ജനാലയുടെ ഉള്ളിലെ അക്രിലിക് പാളിക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും അധികൃതർ വ്യക്തമാക്കി. ഈ സംഭവം നടന്നിട്ടും വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറക്കാൻ കഴിഞ്ഞുവെന്നും യാത്രക്കാരുടെയോ ജീവനക്കാരുടെയോ വിമാനത്തിന്റെയോ Read More…
വിമാനത്താവള ലോഞ്ചിൽ തെരുവുനായ; മേശയിലെ ബാക്കി ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറൽ
ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ലോഞ്ചിൽ തെരുവുനായ കറങ്ങിനടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഇത് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മേശപ്പുറത്തിരുന്ന എച്ചിൽ ഭക്ഷണം നായ തിന്നുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ ഒരാൾ പങ്കുവെച്ച ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്താവള അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. വന്യജീവി നിയന്ത്രണ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ചുമതലപ്പെട്ട ജി.എച്ച്.എം.സി (ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ) യുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. Read More…



