ലണ്ടൻ ∙ വനിതാ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനു തകർത്ത് ഓസ്ട്രേലിയ ഏഴാം തവണയും കിരീടം സ്വന്തമാക്കി. ലോഡ്സ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ഇംഗ്ലണ്ട് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം, വെറും മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17.1 ഓവറിൽ ഓസ്ട്രേലിയ മറികടന്നു. 2010, 2012, 2014, 2018, 2020, 2023 വർഷങ്ങളിലെ വിജയങ്ങൾക്ക് ശേഷമാണ് ഓസീസ് വനിതകളുടെ ഈ ഏഴാം ലോകകപ്പ് നേട്ടം. മികച്ച ബാറ്റിങ് പുറത്തെടുത്ത ഓപ്പണർ ബെത്ത് മൂണിയുടെയും (49 Read More…
Tag: Australia
ഇന്ത്യക്ക് കണ്ണീർ മടക്കം; ഓസീസിനോട് തോറ്റ് ഇന്ത്യൻ വനിതകൾ ലോകകപ്പിൽ നിന്ന് പുറത്ത്
വനിതാ ടി20 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായി. സെമി ഫൈനൽ പ്രതീക്ഷകളോടെ ഇറങ്ങിയ നിർണായക മത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ മുന്നോട്ടുവെച്ച 171 റൺസ് എന്ന വിജയലക്ഷ്യം 19 ഓവറിൽ ഓസീസ് മറികടക്കുകയായിരുന്നു. അർധസെഞ്ചുറികളുമായി തിളങ്ങിയ എല്ലിസെ പെരി, ആഷ്‌ലി ഗാർഡ്‌നർ എന്നിവരുടെ മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയക്ക് വിജയം സമ്മാനിച്ചത്. ഇതോടെ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത Read More…
പാറ്റാക്കടത്ത് തടഞ്ഞ് ഓസ്‌ട്രേലിയ; പിടിച്ചെടുത്തത് ഒരു ലക്ഷത്തിലധികം വിദേശയിനം പാറ്റകളെ, മൂല്യം ഒന്നരകോടിയിലേറെ
സിഡ്‌നി: വിദേശയിനം പാറ്റകളുടെ അനധികൃത കടത്തിനും വളർത്തലിനുമെതിരെ കടുത്ത നടപടികളുമായി ഓസ്‌ട്രേലിയൻ ഭരണകൂടം. ന്യൂ സൗത്ത് വെയിൽസിലെ ഒരു വാണിജ്യ പ്രജനന കേന്ദ്രത്തിൽ അധികൃതർ നടത്തിയ റെയ്ഡിൽ ഒരു ലക്ഷത്തിലധികം വിദേശയിനം പാറ്റകളെയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഈ പാറ്റകൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1,89,90,100 രൂപയോളം മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്. അതായത് ഒരു പാറ്റയ്ക്ക് മാത്രം ഇന്ത്യൻ രൂപ ഏകദേശം 189.90 രൂപയോളം വിലവരും! മനുഷ്യന്റെ കൈപ്പത്തിയോളം വലിപ്പമുള്ളതും പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നതുമായ ഹിസ്സിങ് പാറ്റകളെയാണ് പ്രധാനമായും Read More…
ഇറാന്റെ അഞ്ചു വനിതാ താരങ്ങള്‍ക്ക് അഭയംനല്‍കി ഓസ്‌ട്രേലിയ, കോച്ചിന്റെയും സഹതാരങ്ങളുടെയും ഭാവി തുലാസിൽ
കാന്‍ബെറ: ഏഷ്യാ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെത്തിയ ഇറാന്റെ വനിതാ ഫുട്‌ബോള്‍ ടീമിലെ അഞ്ച് താരങ്ങള്‍ക്ക് ഓസ്‌ട്രേലിയ അഭയം നല്‍കി. ചൊവ്വാഴ്‌ച ബ്രിസ്‌ബേനില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി ടോണി ബര്‍ക്കാണ് ഇക്കാര്യം പുറത്തുവിട്ടത്. ദക്ഷിണ കൊറിയക്കെതിരേ കഴിഞ്ഞയാഴ്‌ച നടന്ന മത്സരത്തിന് മുന്നോടിയായി ടീം ദേശീയ ഗാനം ആലപിക്കാന്‍ വിസമ്മതിച്ചതിന് ശേഷം അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഫെബ്രുവരി 28-ന് ഇറാനില്‍ യുദ്ധം ആരംഭിച്ചതോടെ നാട്ടിലേക്ക് മടങ്ങുന്നതിലെ സുരക്ഷാ ഭീതി കണക്കിലെടുത്ത് ചില താരങ്ങള്‍ അഭയത്തിനായി Read More…
‘അത്രയും അഹങ്കാരം കാണിച്ച അന്ന് തുടങ്ങി ഇവന്മാരുടെ തകർച്ച, പിന്നെ നിലംതൊട്ടില്ല..’: കങ്കാരുക്കള്‍ക്ക് ലോകകപ്പ് ശാപം?
ട്വന്റി20 ലോകകപ്പിൽ നിന്ന് ഓസ്‌ട്രേലിയ അപ്രതീക്ഷിതമായി പുറത്തായതിനെ പരിഹസിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തി. 2023-ലെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം കിരീടത്തിന് മുകളിൽ കാൽ കയറ്റിവെച്ച് മിച്ചൽ മാർഷ് പോസ് ചെയ്തതാണ് ടീമിന് ‘ലോകകപ്പ് ശാപ’മായി മാറിയതെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ അഭിപ്രായപ്പെട്ടു. ആ സംഭവത്തിന് ശേഷം പ്രധാനപ്പെട്ട ആറ് ഐസിസി ടൂർണമെന്റുകളിൽ നിന്നാണ് ഓസ്‌ട്രേലിയ പുറത്തായതെന്നും, മികച്ച ബൗളർമാരുടെ അഭാവവും ബാറ്റിംഗ് നിരയുടെ പരാജയവുമാണ് ടീമിന് തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ Read More…
സിംബാബ്‌വെ ജയിച്ചാൽ ഓസ്‌ട്രേലിയയ്ക്ക് മടക്ക ടിക്കറ്റ് ഉറപ്പ്, മുൻ ലോകചാമ്പ്യന്മാർക്ക് ഇത് എന്തുപറ്റി?
പല്ലെക്കലെയിൽ ശ്രീലങ്കയോടേറ്റ 8 വിക്കറ്റിന്റെ കനത്ത തോൽവിയോടെ, 2026 ടി20 ലോകകപ്പിന്റെ സൂപ്പർ എയിറ്റ് ഘട്ടത്തിലേക്കുള്ള ഓസ്‌ട്രേലിയയുടെ പാത കഠിനമായിരിക്കുകയാണ്. സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ തോൽവിക്ക് പിന്നാലെ വഴങ്ങിയ ഈ രണ്ടാം പരാജയം ഓസീസിന് വലിയ തിരിച്ചടിയായി. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 2 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ (+0.414 റൺ റേറ്റ്). അതേസമയം, പതും നിസങ്കയുടെ സെഞ്ചുറി കരുത്തിൽ ജയിച്ച സഹ-ആതിഥേയരായ ശ്രീലങ്ക 6 പോയിന്റോടെ സൂപ്പർ എയിറ്റ് ഉറപ്പിച്ചു. ഓസ്‌ട്രേലിയയുടെ മുന്നിലുള്ള Read More…
1983, 2007, ഇപ്പോൾ 2026-ഉം! ഇന്ത്യയുടെ ലോകകപ്പ് ഭാഗ്യം സിംബാബ്‌വെയുടെ കയ്യിലോ? ഓസ്‌ട്രേലിയയെ തോൽപ്പിച്ചാല്‍ കപ്പ് ഇന്ത്യയ്ക്ക് !
2026 ലെ ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ സിംബാബ്‌വെ നേടിയ ചരിത്രവിജയം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് പുത്തൻ ഉണർവ് നൽകുന്നു. ചരിത്രം പരിശോധിക്കുമ്പോൾ സിംബാബ്‌വെയുടെ ഈ വിജയം ഇന്ത്യൻ ആരാധകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. വെള്ളിയാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന പത്തൊൻപതാം നമ്പർ പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ 23 റൺസിനാണ് സിംബാബ്‌വെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറിൽ 169/2 എന്ന സ്കോർ ഉയർത്തിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയെ 19.3 ഓവറിൽ 146 Read More…
ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ പേടിസ്വപ്നമായി സിംബാബ്‌വെ; ഒരിക്കല്‍പോലും തോല്‍പ്പിക്കാനായിട്ടില്ല !
ഓസ്‌ട്രേലിയക്കെതിരെയുള്ള ടി20 ലോകകപ്പ് പോരാട്ടങ്ങളിൽ 100 ശതമാനം വിജയമെന്ന തങ്ങളുടെ അപൂർവ്വ റെക്കോർഡ് സിംബാബ്‌വെ നിലനിർത്തി. ലോകകപ്പ് ചരിത്രത്തിൽ ഓസ്‌ട്രേലിയക്കെതിരെ കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച ഏക ടീമെന്ന നേട്ടവും ഇതോടെ സിംബാബ്‌വെക്ക് സ്വന്തമായി. കൊളംബോയിൽ നടന്ന മത്സരത്തിൽ 23 റൺസിന് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതോടെയാണ് 2007-ൽ തുടങ്ങിയ ഈ അജയ്യ മുന്നേറ്റം അവർ തുടരുന്നത്. വിവിധ ഫോർമാറ്റുകളിൽ ലോകകിരീടങ്ങൾ അണിഞ്ഞിട്ടുള്ള ഓസ്‌ട്രേലിയക്ക് മുന്നിൽ സിംബാബ്‌വെ ഒരു കീറാമുട്ടിയായി തുടരുകയാണ്. രണ്ട് മത്സരങ്ങൾ, രണ്ട് വിജയം – ഇതൊരു Read More…
ഈ ട്വന്റി20 ലോകകപ്പിലെ ആദ്യ അട്ടിമറി ; ഓസ്ട്രേലിയയെ തകർത്ത് സിംബാബ്‌വെ
കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ പല അട്ടിമറികളും അവസാന നിമിഷം പരിചയസമ്പന്നതയുടെ ബലത്തില്‍ അവസാന നിമിഷം മാറി മറിഞ്ഞെങ്കിലും ഇത്തവണ അത് സംഭവിച്ചു. സിംബാബ്‌വേ ബി ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ 23 റണ്ണിനു തോല്‍പ്പിച്ചു . ലോക ക്രിക്കറ്റിലെ തന്നെ വമ്പന്മാരായ, മുൻ ചാംപ്യന്മാരായ, ഇത്തവണയും ചാംപ്യന്മാരാകാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന ഓസ്ട്രേലിയയെ തകർത്തതോടെ സിംബാബ്‌വെ അട്ടിമറികള്‍ക്ക് തുടക്കം കുറിച്ചു. റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ രണ്ട് വിക്കറ്റിന് 169 Read More…









