റോബോട്ട് നായ്ക്കളെ തെരുവിലൂടെ നടത്തുന്നതിനായി മനുഷ്യർക്ക് മണിക്കൂറിൽ 20 ഡോളർ (ഏകദേശം 1,900 രൂപ) പ്രതിഫലം നൽകി അമേരിക്കൻ സ്റ്റാർട്ടപ്പായ ‘ഡൈമൻഷണൽ’ (Dimensional). യഥാർത്ഥ ലോകത്തെ ചുറ്റുപാടുകളിലൂടെ സഞ്ചരിക്കാൻ നാല് കാലുള്ള ഈ എഐ (AI) മെഷീനുകളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പരീക്ഷണം. സാൻഫ്രാൻസിസ്കോയിലെ തെരുവുകളിൽ പ്രതിദിനം 4 മുതൽ 6 മണിക്കൂർ വരെ റോബോട്ട് നായ്ക്കളെ കൊണ്ട് നടക്കാൻ സാധിക്കുന്ന ആളുകളെയാണ് കമ്പനി ആവശ്യപ്പെടുന്നത്. ഇതിനായി മുൻപരിചയം ആവശ്യമില്ലെന്നും ആവശ്യമായ നിർദ്ദേശങ്ങളും റോബോട്ടിനെയും നൽകുമെന്നും ജോലി Read More…
Tag: ArtificialIntelligence
‘AI ശരിക്കും ഹീറോയാണ്!’ കാണാതെപോയ ഇയർബഡ് ചാറ്റ്ജിപിടി വഴി തിരികെ കിട്ടി; ഞെട്ടിച്ച് റെഡ്ഡിറ്റ് പോസ്റ്റ്
പോക്കറ്റിൽ നിന്ന് കല്ലുകൾക്കിടയിലേക്ക് വീണുപോയ ഒരു കൊച്ചു വയർലെസ് ഇയർബഡ് കണ്ടെത്താൻ ഒരു വ്യക്തി നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – AI) ഉപയോഗിച്ച കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. റെഡ്ഡിറ്റിലാണ് (Reddit) ഉപയോക്താവ് ഈ രസകരമായ അനുഭവം പങ്കുവെച്ചത്. പത്തു മിനിറ്റോളം തിരഞ്ഞിട്ടും കാണാതായതോടെയാണ് ഇയാൾ ചാറ്റ്ജിപിറ്റിയുടെ (ChatGPT) സഹായം തേടാൻ തീരുമാനിച്ചത്. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അഞ്ച് മിനിറ്റിനുള്ളിൽ ചാറ്റ്ജിപിറ്റി അത് കണ്ടെത്തിക്കൊടുത്തു. ബോസ് (Bose) കമ്പനിയുടെ വയർലെസ് ഇയർബഡാണ് ഹൂഡിയിൽ നിന്ന് Read More…
‘അനുഗ്രഹിച്ചാലും..’ സ്വാമി ചിന്മയാനന്ദന്റെ എഐ അവതാറിനോട് മോദി; സാങ്കേതികവിദ്യയ്ക്ക് ഗുരുവിന്റെ ജ്ഞാനം പകരാനാകുമോ? പുതിയ ചർച്ച- വീഡിയോ
ആത്മീയ ആചാര്യൻ സ്വാമി ചിന്മയാനന്ദന്റെ എ.ഐ അവതാറിനോട് അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ചിന്മയ അമൃത മഹോത്സവ് ഗ്ലോബൽ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം സ്വാമിജിയുടെ അനുഗ്രഹം തേടിയത്. 1993-ൽ സ്വാമി ചിന്മയാനന്ദനുമായി നടത്തിയ കൂടിക്കാഴ്ചകൾ പ്രധാനമന്ത്രി വേദിയിൽ അനുസ്മരിച്ചു. എഐ അവതാറിലൂടെ ഗുരുവിന്റെ സാന്നിധ്യം കണ്ടപ്പോൾ 33 വർഷം പിന്നിലേക്ക് സഞ്ചരിച്ചതുപോലെ തോന്നിയെന്നും താൻ ചെയ്യുന്ന രാജ്യസേവനങ്ങൾക്കായി സ്വാമിജിയുടെ അനുഗ്രഹം തേടുന്നുവെന്നും മോദി പറഞ്ഞു. 1993 ഫെബ്രുവരിയിലോ മാർച്ചിലോ Read More…
സെൽഫി നോക്കി ആയുസ്സും രോഗമുക്തിയും പ്രവചിക്കും! വിപ്ലവകരമായ എ.ഐ കണ്ടെത്തലുമായി ശാസ്ത്രലോകം
മുഖത്തിന്റെ ഒരു ചിത്രം കൊണ്ട് ഒരാൾ ക്യാൻസർ ചികിത്സയോട് എത്രത്തോളം അനുകൂലമായി പ്രതികരിക്കുമെന്ന് കണ്ടെത്താൻ കഴിയുമോ? അമേരിക്കയിലെ പ്രമുഖ ഹെൽത്ത്‌കെയർ സംവിധാനമായ മാസ് ജനറൽ ബ്രിഗാമിലെ ഗവേഷകർ, ഒരു വ്യക്തിയുടെ മുഖത്തിന്റെ ചിത്രം മാത്രം ഉപയോഗിച്ച് അവരുടെ ജീവശാസ്ത്രപരമായ വയസ്സ് (biological age) കണക്കാക്കാനും ക്യാൻസർ രോഗികളുടെ അതിജീവന സാധ്യത പ്രവചിക്കാനും കഴിയുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ദി ലാൻസെറ്റ് ഡിജിറ്റൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് അനുസരിച്ച്, ഒരു രോഗിയുടെ ആന്തരിക ആരോഗ്യത്തെക്കുറിച്ചും Read More…
75 വർഷത്തിനുള്ളിൽ മാനവരാശിക്ക് അന്ത്യം? നാശം കുറിക്കുന്നത് നിർമ്മിത ബുദ്ധിയോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ശാസ്ത്രലോകം!
ആണവായുധ യുദ്ധവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) ദുരുപയോഗവും മനുഷ്യരാശിയുടെ ഭാവിയെ അപകടത്തിലാക്കിയേക്കാമെന്ന് ‘ദി ലാൻസെറ്റ്’ പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സാധ്യതകൾ കുറവാണെങ്കിലും, 2100-ഓടെ ഇത്തരം ഭീഷണികൾ മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അടുത്ത 75 വർഷത്തിനുള്ളിൽ മനുഷ്യന്റെ ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന 17 പ്രധാന ഭീഷണികൾ റിപ്പോർട്ട് പട്ടികപ്പെടുത്തുന്നു. അണവായുധ യുദ്ധം, എ.ഐയുടെ ദുരുപയോഗം, കാലാവസ്ഥാ വ്യതിയാനം, വായുമലിനീകരണം, കുട്ടികളിലെ പോഷകാഹാരക്കുറവ്, അമിതവണ്ണം, അന്താരാഷ്ട്ര സഹായങ്ങളിലെ വെട്ടിക്കുറയ്ക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ‘ലാൻസെറ്റ് കമ്മീഷൻ Read More…
ക്യാൻസറിന് AI മരുന്ന് കണ്ടെത്തുമല്ലോ? പുകവലി തകൃതിയാക്കി സിലിക്കൺ വാലിയിലെ AI ഗവേഷകർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!
കൃത്രിമബുദ്ധിക്ക് (എഐ) ഭാവിയിൽ ക്യാൻസർ ചികിത്സിച്ചു മാറ്റാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ, സ്വന്തം ആരോഗ്യം പണയം വെച്ച് പരീക്ഷണങ്ങൾ നടത്തുകയാണ് ചില എഐ ഗവേഷകർ. എഐ സാങ്കേതികവിദ്യ ക്യാൻസർ പൂർണ്ണമായി ഭേദമാക്കുമെന്ന പ്രതീക്ഷയിൽ ചില ഗവേഷകർ പുകവലി ശീലമാക്കാൻ തുടങ്ങിയതായി പാലന്റീർ സിടിഒ ശ്യാം ശങ്കർ സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതിന് തെളിവുകളോ പ്രത്യേക ഗവേഷകരുടെ പേരുകളോ അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും, എഐ വഴി വൈദ്യശാസ്ത്രരംഗത്ത് വലിയ മുന്നേറ്റങ്ങൾ ഉണ്ടാകുമെന്ന യുക്തിയാണ് ഇവർ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം Read More…
സ്നേഹിക്കാനും ഉപദേശിക്കാനും AI! പുതിയ ‘ഡിജിറ്റൽ ലഹരി’ക്ക് അടിമപ്പെടുകയാണോ ഭാരതം? കാത്തിരിക്കുന്ന മാനസികാരോഗ്യ വെല്ലുവിളി
ഭക്ഷണവും സംസ്കാരവും കഥകളും അന്വേഷിച്ചു നടന്ന ആവേശഭരിതനായ ഒരു യുവ എഴുത്തുകാരൻ, നിർമ്മിതബുദ്ധി (AI) സഹായമില്ലാതെ ഇനി എഴുതാൻ കഴിയില്ലെന്ന് അടുത്തിടെ സമ്മതിച്ചു. ചിന്തകളെ കണ്ടെത്താനും അവയെ മികച്ച രചനകളാക്കി മാറ്റാനും സന്തോഷം കണ്ടെത്തിയിരുന്ന ഒരാളിൽ നിന്ന് ഉയർന്നുവന്ന ഈ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു. ജോലി എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു ഉപകരണം, അതേ കഴിവുകളെ തന്നെ ഇല്ലാതാക്കാൻ തുടങ്ങുന്നത് എപ്പോഴാണ് എന്ന പ്രസക്തമായ ചോദ്യവും ഇത് ഉയർത്തുന്നുണ്ട്. ക്ലാസ് മുറികളിലും ജോലിസ്ഥലങ്ങളിലും വ്യക്തിജീവിതത്തിലും ചിന്തകൾ പങ്കുവെക്കാനും, പ്രശ്നങ്ങൾ പരിഹരിക്കാനും, Read More…
എ.ഐ തട്ടിയെടുക്കാത്ത 3 ജോലികൾ ഏതെല്ലാം? മെറ്റയിലെ വിദഗ്ധയുടെ നിർണ്ണായക പ്രവചനം!
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അതിവേഗം വളരുന്ന സാഹചര്യത്തിൽ ഭാവിയിൽ അത് തൊഴിൽ മേഖലയെ എങ്ങനെ ബാധിക്കുമെന്ന് കൃത്യമായി പ്രവചിക്കുക പ്രയാസമാണെന്ന് സെയിൽസ്ഫോഴ്സ്, മെറ്റാ എന്നിവയിലെ മുൻ AI വിഭാഗം മേധാവി ക്ലാര ഷി പറഞ്ഞു. AI തൊഴിലുകളെ എങ്ങനെ ബാധിക്കുമെന്ന വാർത്താ ഏജൻസിയുടെ ചോദ്യത്തിന് മറുപടിയായി, ഭാവിയിൽ പ്രധാനമായും മൂന്ന് തരത്തിലുള്ള ജോലിക്കാരായിരിക്കും ഉണ്ടാകുകയെന്ന് അവർ വ്യക്തമാക്കി: AI നിർമ്മിക്കുന്നവർ, AI ഉപയോഗിക്കുന്നവർ, AI നിയന്ത്രിക്കുന്നവർ എന്നിവരാണവർ. ഇതിൽ മൂന്നാമത്തെ വിഭാഗം നിലവിൽ തന്നെയുണ്ടെന്നും ഉബർ ഡ്രൈവർമാർ, Read More…
“മനുഷ്യന്റെ നിയന്ത്രണം നഷ്ടപ്പെടും!” 5 വർഷത്തിനുള്ളിൽ AI മനുഷ്യന്റെ കൈവിട്ടുപോകുമെന്ന് മുന്നറിയിപ്പ്!
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മനുഷ്യൻ ‘സൂപ്പർഇന്റലിജന്റ്’ നിർമ്മിത ബുദ്ധി (AI) യന്ത്രങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് യുകെയിലെ അലൻ ട്യൂറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ബുധനാഴ്ച പുറത്തുവിട്ട ഈ റിപ്പോർട്ടിൽ, എഐ മനുഷ്യന്റെ കഴിവുകളെ മറികടക്കുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നും എഐയുടെ വികസനത്തിൽ വലിയ നിയന്ത്രണങ്ങളും അന്താരാഷ്ട്ര സഹകരണവും ആവശ്യമാണെന്നും വ്യക്തമാക്കുന്നു. എഐ സാങ്കേതികവിദ്യ സ്വയം വികസിക്കുമ്പോൾ, നിർണായകമായ പല ചുമതലകളും മനുഷ്യൻ യന്ത്രങ്ങളെ ഏൽപ്പിക്കുകയും ഒടുവിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് Read More…









