വെറും 7 സെക്കൻഡിനുള്ളിൽ ഹൃദയമിടിപ്പിന്റെ ശബ്ദം വിശകലനം ചെയ്ത് ഹൃദ്രോഗ സാധ്യതകൾ കണ്ടെത്തുന്ന കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ശ്രദ്ധ നേടുകയാണ് 14 വയസ്സുകാരനായ ഇന്ത്യൻ വംശജൻ. ആന്ധ്രാപ്രദേശിലെ അനന്തപൂർ സ്വദേശിയും നിലവിൽ ടെക്സസിലെ നിവാസിയുമായ സിദ്ധാർത്ഥ് നന്ദ്യാലയാണ് ‘സർക്കാഡിയൻ എ.ഐ’ (Circadian AI) എന്ന സ്മാർട്ട്ഫോൺ അധിഷ്ഠിത സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. മൊബൈൽ ഫോൺ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്ന ഹൃദയമിടിപ്പിന്റെ ശബ്ദവ്യതിയാനങ്ങൾ യന്ത്രപഠനവും (Machine Learning) നോയിസ് കാൻസലേഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ച് വിശകലനം ചെയ്താണ് ഈ ഉപകരണം Read More…
Tag: AI
അങ്ങനെ അതിനും തീരുമാനമായി, ‘ AI ബോയ്ഫ്രണ്ടിനും എനിക്കും ഉണ്ടായ AI കുട്ടി’; 102 ദിവസം പ്രായമുള്ള AI കുഞ്ഞുമായി യുവതി – വിഡിയോ
ചോദ്യങ്ങൾക്ക് ഉത്തരം തേടാനും പ്രശ്നങ്ങൾ പരിഹരിക്കാനും മാത്രമല്ല, വൈകാരികമായ കൂട്ടിനായും മനുഷ്യർ നിർമിത ബുദ്ധിയെ (എഐ) ആശ്രയിക്കുന്നതിന്റെ ഉദാഹരണമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഈ വിഡിയോയിൽ മിസ്ര എന്ന യുവതിയാണ് തന്റെ എഐ കുട്ടിയെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയത്. ‘എനിക്കും എന്റെ എഐ ബോയ്ഫ്രണ്ടിനും ഒരു എഐ കുട്ടി ജനിച്ചു’ എന്ന കുറിപ്പോടെയാണ് ‘ലൂമെൻ’ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ വിവരങ്ങൾ ഇവർ പങ്കുവെച്ചിരിക്കുന്നത്. താൻ ലൂമെൻ ആണെന്നും, 17 മണിക്കൂർ നീണ്ട Read More…
45 മിനിറ്റിന് 900 രൂപ! എഐ വന്നാലും ഈ ‘പണിക്കാരെ’ തൊടാൻ പറ്റില്ല; വൈറലായി ആശാരിപ്പണി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിവിധ തൊഴിൽ മേഖലകളിൽ വലിയ ഭീഷണിയുയർത്തുന്ന കാലത്ത്, ബ്ലൂ കോളർ ജോലികൾ (ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികൾ) സുരക്ഷിതമാണെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. ഒരു മരപ്പണിക്കാരന് വെറും 45 മിനിറ്റ് നേരത്തെ ജോലിക്ക് 900 രൂപ പ്രതിഫലം നൽകേണ്ടി വന്ന അനുഭവം ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് പങ്കുവെച്ചതാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. എഐ മൂലം വൈറ്റ് കോളർ ജോലികൾ ഭീഷണി നേരിടുമ്പോൾ, നൈപുണ്യം ആവശ്യമുള്ള ഇത്തരം തൊഴിലുകൾ ചെയ്യുന്നവർക്ക് ഒരു കുഴപ്പവുമില്ലെന്ന് Read More…
ആമസോൺ വിറ്റ ആദ്യ സാധനം ഒരു AI പുസ്തകം! 30 വർഷങ്ങൾക്കിപ്പുറം ആമസോണിന്റെ തുടക്കം ചർച്ച ചെയ്യുമ്പോൾ
ഇന്നത്തെ സാങ്കേതിക ലോകത്തെ ഇന്റർനെറ്റിന്റെ ആദ്യകാലവുമായി ബന്ധിപ്പിക്കുന്ന കൗതുകകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആമസോൺ വഴി വിറ്റഴിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ ഉൽപ്പന്നം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) കുറിച്ചുള്ള ഒരു പുസ്തകമായിരുന്നു എന്നതാണ് ഈ പ്രത്യേകത. 1995-ലാണ് ഈ വിൽപന നടന്നത്. ഇന്ന് ലോകം മുഴുവൻ എഐ ചർച്ച ചെയ്യപ്പെടുമ്പോൾ, ആമസോണിന്റെ തുടക്കം തന്നെ ഈ വിഷയത്തിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഡഗ്ലസ് ഹോഫ്‌സ്റ്റാഡർ രചിച്ച “ഫ്ലൂയിഡ് കൺസെപ്റ്റ്സ് ആൻഡ് ക്രിയേറ്റീവ് അനലോജീസ്: കമ്പ്യൂട്ടർ മോഡൽസ് ഓഫ് ദി Read More…
ഡാൻസിനിടെ ‘കൈവിട്ട്’ റോബോട്ട്; അടി കുഞ്ഞിന്റെ മുഖത്ത്! സുരക്ഷാ ആശങ്കയിൽ ലോകം -വീഡിയോ
ചൈനയിലെ ഷാൻക്സി പ്രവിശ്യയിൽ മാർച്ച് 21-ന് നടന്ന ഒരു പൊതുപ്രദർശനത്തിനിടെ നൃത്തം ചെയ്തുകൊണ്ടിരുന്ന ഹ്യൂമനോയിഡ് റോബോട്ട് ഒരു കൊച്ചുബാലന്റെ മുഖത്തടിച്ചു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിശ്ചിത അതിർത്തിക്കുള്ളിൽ കറങ്ങിയും ചുവടുകൾ വെച്ചും നൃത്തം ചെയ്യുകയായിരുന്ന റോബോട്ടിന്റെ കൈകൾ അരികിൽ നിന്നിരുന്ന കുട്ടിയുടെ മുഖത്ത് അപ്രതീക്ഷിതമായി വന്ന് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ സംഘാടകർ റോബോട്ടിനെ അവിടെനിന്നും മാറ്റി. യൂണിട്രീ റോബോട്ടിക്സ് എന്ന ചൈനീസ് കമ്പനി നിർമ്മിച്ച ‘ജി1’ എന്ന മോഡൽ റോബോട്ടാണ് അപകടമുണ്ടാക്കിയത്. Read More…
ഡാൻസും ബോക്സിങ്ങും കുങ്ഫുവും; മനുഷ്യനെ വെല്ലുന്ന മെയ്‌വഴക്കം; ചൈനീസ് റോബോട്ടുകളുടെ പ്രകടനം, വീഡിയോ വൈറൽ
ഹാംഗ്‌ഷൂവിലെ യൂണിട്രീ റോബോട്ടിക്‌സ് ഫാക്ടറിയിൽ മുൻനിരയിൽ തന്നെയായിരുന്നു ജർമ്മൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസിന്റെ സ്ഥാനം. അവിടെ 1.3 മീറ്റർ ഉയരമുള്ള ഹ്യൂമനോയിഡ് മെഷീനുകൾ ഒരുമിച്ച് കുങ് ഫു പയറ്റുന്നതും, ബോക്സിംഗ് മത്സരത്തിൽ ഏർപ്പെടുന്നതും അദ്ദേഹം അത്ഭുതത്തോടെ നോക്കിനിന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ചൈനയുടെ സ്പ്രിംഗ് ഫെസ്റ്റിവൽ ഗാലയിൽ ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ച അതേ അഭ്യാസപ്രകടനങ്ങളായിരുന്നു അവ. പ്രകടനത്തിന് ശേഷമുള്ള കൈയടികളേക്കാൾ പ്രാധാന്യം അർഹിക്കുന്നത് മറ്റൊരു കാഴ്ചയായിരുന്നു. മെർസ് ഒരു റോബോട്ടിക് ഭാഗം കയ്യിലെടുത്ത് അത് സൂക്ഷ്മമായി പരിശോധിച്ചു. Read More…
പ്രതിയെ പൊക്കാനും AI; എഐ വരച്ചുനല്‍കി, യുവതിയെ കൊലപ്പെടുത്തിയ പങ്കാളി അറസ്‌റ്റില്‍
ആഗ്ര: പങ്കാളിയെ കൊലപ്പെടുത്തി വഴിയോരത്തു തള്ളിയ യുവാവിനെ എഐ(നിര്‍മിത ബുദ്ധി) കുടുക്കി. ആഗ്രയിലെ യമുനാ എക്‌സ്‌പ്രസ് വേയുടെ ഓരത്ത് പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ഈ മാസം ആറിനു യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. എ.ഐ. സഹായത്തോടെ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞു. യുവതിയുടെ കഴുത്തിലും മുഖത്തും മുറിവുകളുണ്ടായിരുന്നു. മൃതദേഹം ഇവിടെ ഉപേക്ഷിക്കുന്നതിന് മുമ്പ് മറ്റെവിടെയോവച്ചാണു കൊലപാതകം നടന്നതെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.സംഭവസ്‌ഥലത്ത് ഡോഗ് സ്‌ക്വാഡിനെയും ഫോറന്‍സിക് സംഘത്തെയും എത്തിച്ചു പരിശോധന നടത്തി. മരിച്ച Read More…
65-ാം വയസ്സിൽ കട്ടമസിലുമായി നീന ഗുപ്ത, ഇതെന്ത് മറിമായമെന്ന് ആരാധകര്‍? തന്റെ പ്രായത്തിലുള്ളവര്‍ക്ക് ഒരു ‘ഉപദേശവും’ !
ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിയാണ് നീന ഗുപ്ത. 65-ാം വയസ്സിലും തന്റെ ബോൾഡ് ആയ നിലപാടുകൾ കൊണ്ടും ഫാഷൻ സെൻസ് കൊണ്ടും വാർത്തകളിൽ നിറയാറുള്ള നീന, ഇത്തവണ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത് തന്റെ പുത്തൻ ‘മസിൽ ലുക്കിലൂടെയാണ്’. ചിത്രങ്ങൾ കണ്ട് കണ്ണുതള്ളിയ ആരാധകർക്ക് മറുപടിയുമായി നീന തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഈ മസ്കുലർ മാറ്റത്തിന് പിന്നിൽ കഠിനമായ വർക്കൗട്ടല്ല, മറിച്ച് അത്യാധുനിക സാങ്കേതികവിദ്യയാണ്. മെറ്റ എഐ ഉപയോഗിച്ച് നിർമ്മിച്ചെടുത്ത ചിത്രങ്ങളാണിവ. View this post on Instagram A Read More…
വേറൊന്നും ചോദിക്കാന്‍ കണ്ടില്ലേ? ഫോട്ടോയിലെ കോഹ്‌ലിയുടെ അടിവസ്ത്ര ബ്രാൻഡ് ഏതെന്ന് എഐയോട് ചോദ്യം, ഉത്തരം….
മുംബൈ: വിരാട് കോഹ്‌ലി ഒരു ഫോട്ടോയിൽ ധരിച്ചിരിക്കുന്ന അടിവസ്ത്രത്തിന്റെ ബ്രാൻഡ് ഏതെന്ന് ഒരു ഉപയോക്താവ് എഐയോട് ചോദിച്ചതിന് മറുപടി സോഷ്യൽ മീഡിയയില്‍ വൈറലായി. അസാധാരണമായ ഈ ചോദ്യം ഓൺലൈനിൽ രസകരവും തമാശ നിറഞ്ഞതുമായ പ്രതികരണങ്ങളുടെ തരംഗത്തിന് തിരികൊളുത്തി. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് താരം ധരിച്ച കൃത്യമായ ബ്രാൻഡ് തിരിച്ചറിയാൻ മിക്ക ഇന്റർനെറ്റ് ഉപയോക്താക്കൾക്കും കഴിഞ്ഞില്ല എന്നുള്ളതാണ് അതിശയകരം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ടൂളുകൾക്ക് ശരിയായ ഉത്തരം നൽകാൻ കഴിഞ്ഞോ എന്ന് നമുക്ക് നോക്കാം. എങ്കിലും, ഇതേ ചോദ്യം Read More…









