ന്യൂഡൽഹി:ഒരു ബീജ സാമ്പിളിലെ 25 ലക്ഷം ചിത്രങ്ങൾ രണ്ട് മണിക്കൂറിലധികം നേരം സ്കാൻ ചെയ്ത്, കൃത്രിമ ബുദ്ധി (AI) അൽഗോരിതം ഉപയോഗിച്ച് ബീജത്തിലെ പ്രവർത്തനക്ഷമമായ രണ്ട് കോശങ്ങളെ തിരിച്ചറിഞ്ഞു. ഇത് 19 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒരു ദമ്പതികൾക്ക് ഗർഭം ധരിക്കാൻ സഹായകമായി. ‘ദി ലാൻസെറ്റ്’ (The Lancet) ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചിട്ടുള്ളത്. യുഎസിലെ 39 വയസ്സുള്ള പുരുഷനും 37 വയസ്സുള്ള സ്ത്രീയും നിരവധി ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ചികിത്സകൾക്ക് വിധേയരായിരുന്നു. Read More…
Tag: AI
സംഗീതസംവിധായകര്‍ക്ക് ‘പണി’ പോകുമോ? ടെക്സ്റ്റ് നൽകിയാൽ പാട്ടുകൾ സൃഷ്ടിക്കുന്ന OpenAI ടൂൾ ഉടൻ !
ന്യൂഡൽഹി: നിങ്ങൾക്കിഷ്ടമുള്ള പാട്ടുകൾ സ്വയം സൃഷ്ടിക്കാൻ കഴിയുന്ന ഒരു പുതിയ ഓപ്പൺഎഐ (OpenAI) ടൂൾ യാഥാർത്ഥ്യമാകുന്ന ദിവസം വിദൂരമല്ല. സംഗീതലോകത്തേക്ക് ഒരു വലിയ ചുവടുവെയ്പ് നടത്തുകയാണ് ഓപ്പൺഎഐ . റിപ്പോർട്ടുകൾ പ്രകാരം, കേവലം ടെക്സ്റ്റ് (എഴുതിയ വിവരങ്ങൾ) അല്ലെങ്കിൽ ഓഡിയോ നിർദ്ദേശങ്ങൾ നൽകിയാൽ അതനുസരിച്ചുള്ള പുതിയ സംഗീതവും സൃഷ്ടിക്കാൻ കഴിയുന്ന മ്യൂസിക് ജനറേഷൻ ടൂൾ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനർത്ഥം, ഒരു മനുഷ്യ സംഗീതജ്ഞന്റെ സഹായമില്ലാതെ തന്നെ ഉപയോക്താക്കൾക്ക് ഒരു വീഡിയോയ്ക്ക് പശ്ചാത്തല സംഗീതം നൽകാനോ അല്ലെങ്കിൽ ഒരു Read More…
‘ഞാൻ നിന്റെ യൗവ്വനം തിരികെ തരാം’ പറയുന്നത് എ.ഐ.; പ്രായമായ കോശങ്ങൾക്ക് ചെറുപ്പം തിരികെ നൽകി
കോഡ് എഴുതുക, ചിത്രങ്ങൾ ഉണ്ടാക്കുക, സംഗീതം ചിട്ടപ്പെടുത്തുക എന്നതിനപ്പുറം നമ്മുടെ കോശങ്ങൾക്കുള്ളിലേക്ക് കടക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് . സിലിക്കൺ വാലി സ്റ്റാർട്ടപ്പായ റെട്രോ ബയോസയൻസുമായി സഹകരിച്ച്, പ്രോട്ടീൻ സീക്വൻസുകൾ, ബയോളജിക്കൽ ടെക്സ്റ്റ്, 3D മോളിക്യുലാർ ഘടനകൾ എന്നിവയിൽ മാത്രം പരിശീലനം നേടിയ GPT-4b മൈക്രോ എന്ന പ്രത്യേക AI സൃഷ്ടിച്ചതായി ഓപ്പൺഎഐ പ്രഖ്യാപിച്ചു. പരമ്പരാഗത ചാറ്റ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, റീജനറേറ്റീവ് മെഡിസിന്റെ കേന്ദ്രബിന്ദുവായ പ്രോട്ടീനുകൾ പുനർരൂപകൽപ്പന ചെയ്യുന്നതിനാണ് GPT-4b മൈക്രോ നിർമ്മിച്ചിരിക്കുന്നത്. മുതിർന്ന കോശങ്ങളെ സ്റ്റെം സെല്ലുകളാക്കി Read More…
വിദ്യാർത്ഥികൾക്ക് പകരവും റോബോട്ടുകള്‍? ചൈനയിലെ AI റോബോട്ട് PHD പ്രോഗ്രാമിൽ ചേര്‍ന്നു
ലോകത്താദ്യമായി ഒരു എ.ഐ റോബോട്ട് വിദ്യാർഥിയായി എത്തിയിരിക്കുകയാണ്. ചൈനയിലാണ് സംഭവം. ഷുവേബ 01 (Xueba 01) എന്ന് പേരുള്ള എ.ഐ റോബോട്ടിന് ഷാങ്ഹായ് തിയറ്റര്‍ അക്കാദമി (എസ്.ടി.എ) യാണ് നാല് വര്‍ഷത്തെ നാടകം, സിനിമ വിഷയങ്ങളിലെ പിഎച്ച്.ഡി പ്രോഗ്രാമില്‍ പ്രവേശനം നല്‍കിയിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു റോബോട്ട് പൂര്‍ണതോതില്‍ പിഎച്ച്.ഡി വിദ്യാര്‍ഥിയായി മാറുന്നത്. ഷാങ്ഹായ് സയന്‍സ് ആൻഡ് ടെക്നോളജി സര്‍വകലാശാലയാണ് ഷുവേബ 01 വികസിപ്പിച്ചത്. ജൂലൈ 27ന് ലോക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ഫറന്‍സില്‍ വെച്ചാണ് ഷുവേബയുടെ പിഎച്ച്.ഡി Read More…
ഭക്തരുടെ സങ്കടങ്ങള്‍ക്ക് എഐ ദേവത മറുപടി കൊടുക്കും, വൈറലായി ഈ ന്യൂജെന്‍ ദൈവവും ക്ഷേത്രവും
നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിഷമങ്ങളും ദേവിയോട് പറയാം, ഒട്ടും വൈകാതെ മറുപടി ലഭിക്കും. എഐ ദേവതയുമായി എത്തിയിരിക്കുകയാണ് മലേഷ്യയിലെ ഒരു ക്ഷേത്രം. ഭക്തർക്ക് നേരിട്ട് സംസാരിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ചോദ്യങ്ങൾ ചോദിക്കാനും സാധിക്കുന്ന തരത്തിലാണ് ദേവതയുടെ എഐ രൂപം നിർമിച്ചിരിക്കുന്നത്. മലേഷ്യയിലെ ജോഹോറിലെ ടിയാൻഹോ ക്ഷേത്രത്തിലാണ് ഈ ന്യൂജെന്‍ ദൈവം. ചൈനീസ് ദേവതയായ മാസുവിന്റെ എഐ രൂപമാണ് ക്ഷേത്രത്തിൽ തയ്യാറാക്കിയിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് ദൈവത്തിന്റെ എഐ രൂപം ഉണ്ടാക്കുന്നതെന്നാണ് ക്ഷേത്രത്തിന്റെ അവകാശവാദം. മലേഷ്യൻ ടെക്നോളജി കമ്പനിയായ ഐമാസിൻ Read More…
ഇനി ‘നാവടക്കാം’; രുചിയറിയാന്‍ ഇതാ ഇലക്ട്രോണിക് നാവ് ! ഭക്ഷണം കേടാണോയെന്ന് പരിശോധിക്കും!
ശാസ്ത്രം എത്രത്തോളം പുരോഗമിച്ചാലും ഭക്ഷണസാധനങ്ങളുടെ രുചി അറിയാനുള്ള നാവ് നമ്മുടെ സ്വകാര്യ അഹങ്കാരമായിരുന്നു. രുചിഭേദങ്ങള്‍ ഒരു പരിധിവരെ വ്യക്തിപരമാണങ്കിലും സ്വാദ് തിരിച്ചറിയുക എന്നത് ധാരാളം തൊഴില്‍സാദ്ധ്യതയുള്ള, വിപണിമൂല്യമുള്ള മേഖലയായിരുന്നു. പ്രത്യേകിച്ചും കാപ്പിയുടേയും ചായയുടേയും രുചിയുടെ നിലവാരം പരിശോധിക്കാന്‍. എന്നാല്‍ സമസ്തമേഖലകളും കൈയടക്കുന്ന എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇപ്പോഴിതാ ഇവിടേയ്ക്കും കടന്നുവരുന്നു. എ ഐയുടെ കരുത്തോടെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് നാവ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇതിന് ഭക്ഷണത്തിന്റെ നിലവാരം, സുരക്ഷിതത്വം എന്നിവയെല്ലാം കണ്ടെത്താന്‍ സാധിക്കും. പല തരത്തിലുള്ള കാപ്പികളുടെ Read More…
റാഹയെ ചുംബിയ്ക്കുന്ന ഋഷി കപൂര്‍ ; അന്തരിച്ച താരത്തിന്റെ AI- ചിത്രം സൃഷ്ടിച്ച് സുഹൃത്ത്, ഷെയര്‍ ചെയ്ത് നീതു കപൂറും
ഋഷി കപൂറിന്റെ വേര്‍പാട് ബോളിവുഡ് സിനിമ മേഖലയില്‍ കാര്യമായ വിടവ് തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. പക്ഷേ അദ്ദേഹം ഇപ്പോഴും പലരുടെയും ഹൃദയങ്ങളിലും ഓര്‍മ്മകളിലും ജീവിക്കുകയാണ്. അതിശയിപ്പിക്കുന്ന സിനിമകളിലൂടെ മാത്രമല്ല, കുടുംബവുമായും ആരാധകരുമായും സന്തോഷകരമായ ജീവിതമാണ് അദ്ദേഹം പിന്തുടര്ന്നത്. ഋഷി കപൂറിന്റെ ജന്മദിനത്തില്, അദ്ദേഹത്തിന്റെ ദീര്‍ഘകാല കുടുംബ സുഹൃത്തായ പമ്മി ഗൗതം അന്തരിച്ച നടന്റെ AI- ഫോട്ടോ അതിമനോഹരമായി പുനര്സൃഷ്ടിച്ചിരിയ്ക്കുകയാണ്. View this post on Instagram A post shared by Pammi Gautam (@pammi_bakshi_gautam) മകന് രണ്‍ബീര്‍ Read More…
മരണപ്പെട്ടവരുമായി സംസാരിക്കാന്‍ എ ഐ; മനസിന്റെ താളം തറ്റിക്കുന്ന’ഡെത്ത് ബോട്ടുകളെ’ന്ന് മുന്നറിയിപ്പ്
മരണം എന്നും മനുഷ്യന്റെ മുമ്പില്‍ ഒരു പ്രഹേളികയാണ്. മരണാനന്തരം അവന് എന്തു സംഭവിക്കുന്നുവെന്ന ചേദ്യത്തിനും കൃത്യമായ ഉത്തരമില്ല. ഈ ചിന്തകളില്‍നിന്നാണ് മരിച്ചവരുമായി സംസാരിക്കുക എന്ന ആശയം ഉടലെടുക്കുന്നത്. ഇതുമായ ബന്ധപ്പെട്ട് ധാരാളം കഥകളും റിപ്പോര്‍ട്ടുകളുമുണ്ട്. ഓജോ ബോര്‍ഡ് ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് എ ഐ അരങ്ങുവാഴുന്ന കാലമാണ്. എവിടെ തിരിഞ്ഞാലും എ ഐ മാത്രം. മരിച്ചവരുടെ ഡിജിറ്റല്‍ പകര്‍പ്പുമായി സംസാരിക്കാനാകുന്ന ആപ്പുകളെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇതിനായി മരിച്ചവരുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും നല്കിയാല് Read More…
നന്നായി പുഞ്ചിരിക്കുന്നതിലാണ് ഇനി കാര്യം; ചിരിയിലൂടെ ജോലിക്ക് യോഗ്യരാണോ എന്നറിയാന്‍ എ ഐ
ജോലി സ്ഥലങ്ങളിലെ സമ്മര്‍ദ്ദം കരിയറില്‍ നമ്മള് അഭിമുഖീകരിക്കേണ്ട പ്രധാന വെല്ലുവിളിയാണ്. അത്തരത്തിലുള്ള സാഹചര്യം എങ്ങനെയാണ് ഒരാള്‍ കൈകാര്യം ചെയ്യുന്നത് എന്നതിനെപറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ജാപ്പനീസ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ AEON ഒരു പുതിയ നീക്കവുമായി വരുന്നത്. അതായത് ജീവനക്കാരുടെ പുഞ്ചിരി വിലയിരുത്തുന്നതിനും ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങളെ അവര്‍ എങ്ങനെ നേരിടുന്നു എന്ന കാര്യങ്ങളിലെ നിലവാരം നിര്‍ണയിക്കാന്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംവിധാനം കൊണ്ടുവന്നിരിക്കുകയാണ്. ഒരു പുഞ്ചിരി വിലയിരുത്താന്‍ എ ഐ സംവിധാനം ഉപയോഗിക്കുന്ന ലോകത്തെ ആദ്യത്തെ കമ്പനിയായി Read More…









