ഹാംഗ്‌ഷൂവിലെ യൂണിട്രീ റോബോട്ടിക്‌സ് ഫാക്ടറിയിൽ മുൻനിരയിൽ തന്നെയായിരുന്നു ജർമ്മൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസിന്റെ സ്ഥാനം. അവിടെ 1.3 മീറ്റർ ഉയരമുള്ള ഹ്യൂമനോയിഡ് മെഷീനുകൾ ഒരുമിച്ച് കുങ് ഫു പയറ്റുന്നതും, ബോക്സിംഗ് മത്സരത്തിൽ ഏർപ്പെടുന്നതും അദ്ദേഹം അത്ഭുതത്തോടെ നോക്കിനിന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ചൈനയുടെ സ്പ്രിംഗ് ഫെസ്റ്റിവൽ ഗാലയിൽ ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ച അതേ അഭ്യാസപ്രകടനങ്ങളായിരുന്നു അവ. പ്രകടനത്തിന് ശേഷമുള്ള കൈയടികളേക്കാൾ പ്രാധാന്യം അർഹിക്കുന്നത് മറ്റൊരു കാഴ്ചയായിരുന്നു. മെർസ് ഒരു റോബോട്ടിക് ഭാഗം കയ്യിലെടുത്ത് അത് സൂക്ഷ്മമായി പരിശോധിച്ചു. Read More…
Tag: AI
പ്രതിയെ പൊക്കാനും AI; എഐ വരച്ചുനല്‍കി, യുവതിയെ കൊലപ്പെടുത്തിയ പങ്കാളി അറസ്‌റ്റില്‍
ആഗ്ര: പങ്കാളിയെ കൊലപ്പെടുത്തി വഴിയോരത്തു തള്ളിയ യുവാവിനെ എഐ(നിര്‍മിത ബുദ്ധി) കുടുക്കി. ആഗ്രയിലെ യമുനാ എക്‌സ്‌പ്രസ് വേയുടെ ഓരത്ത് പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ഈ മാസം ആറിനു യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. എ.ഐ. സഹായത്തോടെ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞു. യുവതിയുടെ കഴുത്തിലും മുഖത്തും മുറിവുകളുണ്ടായിരുന്നു. മൃതദേഹം ഇവിടെ ഉപേക്ഷിക്കുന്നതിന് മുമ്പ് മറ്റെവിടെയോവച്ചാണു കൊലപാതകം നടന്നതെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.സംഭവസ്‌ഥലത്ത് ഡോഗ് സ്‌ക്വാഡിനെയും ഫോറന്‍സിക് സംഘത്തെയും എത്തിച്ചു പരിശോധന നടത്തി. മരിച്ച Read More…
65-ാം വയസ്സിൽ കട്ടമസിലുമായി നീന ഗുപ്ത, ഇതെന്ത് മറിമായമെന്ന് ആരാധകര്‍? തന്റെ പ്രായത്തിലുള്ളവര്‍ക്ക് ഒരു ‘ഉപദേശവും’ !
ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിയാണ് നീന ഗുപ്ത. 65-ാം വയസ്സിലും തന്റെ ബോൾഡ് ആയ നിലപാടുകൾ കൊണ്ടും ഫാഷൻ സെൻസ് കൊണ്ടും വാർത്തകളിൽ നിറയാറുള്ള നീന, ഇത്തവണ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത് തന്റെ പുത്തൻ ‘മസിൽ ലുക്കിലൂടെയാണ്’. ചിത്രങ്ങൾ കണ്ട് കണ്ണുതള്ളിയ ആരാധകർക്ക് മറുപടിയുമായി നീന തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഈ മസ്കുലർ മാറ്റത്തിന് പിന്നിൽ കഠിനമായ വർക്കൗട്ടല്ല, മറിച്ച് അത്യാധുനിക സാങ്കേതികവിദ്യയാണ്. മെറ്റ എഐ ഉപയോഗിച്ച് നിർമ്മിച്ചെടുത്ത ചിത്രങ്ങളാണിവ. View this post on Instagram A Read More…
വേറൊന്നും ചോദിക്കാന്‍ കണ്ടില്ലേ? ഫോട്ടോയിലെ കോഹ്‌ലിയുടെ അടിവസ്ത്ര ബ്രാൻഡ് ഏതെന്ന് എഐയോട് ചോദ്യം, ഉത്തരം….
മുംബൈ: വിരാട് കോഹ്‌ലി ഒരു ഫോട്ടോയിൽ ധരിച്ചിരിക്കുന്ന അടിവസ്ത്രത്തിന്റെ ബ്രാൻഡ് ഏതെന്ന് ഒരു ഉപയോക്താവ് എഐയോട് ചോദിച്ചതിന് മറുപടി സോഷ്യൽ മീഡിയയില്‍ വൈറലായി. അസാധാരണമായ ഈ ചോദ്യം ഓൺലൈനിൽ രസകരവും തമാശ നിറഞ്ഞതുമായ പ്രതികരണങ്ങളുടെ തരംഗത്തിന് തിരികൊളുത്തി. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് താരം ധരിച്ച കൃത്യമായ ബ്രാൻഡ് തിരിച്ചറിയാൻ മിക്ക ഇന്റർനെറ്റ് ഉപയോക്താക്കൾക്കും കഴിഞ്ഞില്ല എന്നുള്ളതാണ് അതിശയകരം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ടൂളുകൾക്ക് ശരിയായ ഉത്തരം നൽകാൻ കഴിഞ്ഞോ എന്ന് നമുക്ക് നോക്കാം. എങ്കിലും, ഇതേ ചോദ്യം Read More…
19 വർഷത്തെ കാത്തിരിപ്പ്, AIയുടെ സഹായത്തോടെ ദമ്പതികൾക്ക് കുഞ്ഞുണ്ടായതെങ്ങനെ? ഗവേഷകർ വിശദീകരിക്കുന്നു
ന്യൂഡൽഹി:ഒരു ബീജ സാമ്പിളിലെ 25 ലക്ഷം ചിത്രങ്ങൾ രണ്ട് മണിക്കൂറിലധികം നേരം സ്കാൻ ചെയ്ത്, കൃത്രിമ ബുദ്ധി (AI) അൽഗോരിതം ഉപയോഗിച്ച് ബീജത്തിലെ പ്രവർത്തനക്ഷമമായ രണ്ട് കോശങ്ങളെ തിരിച്ചറിഞ്ഞു. ഇത് 19 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒരു ദമ്പതികൾക്ക് ഗർഭം ധരിക്കാൻ സഹായകമായി. ‘ദി ലാൻസെറ്റ്’ (The Lancet) ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചിട്ടുള്ളത്. യുഎസിലെ 39 വയസ്സുള്ള പുരുഷനും 37 വയസ്സുള്ള സ്ത്രീയും നിരവധി ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ചികിത്സകൾക്ക് വിധേയരായിരുന്നു. Read More…
സംഗീതസംവിധായകര്‍ക്ക് ‘പണി’ പോകുമോ? ടെക്സ്റ്റ് നൽകിയാൽ പാട്ടുകൾ സൃഷ്ടിക്കുന്ന OpenAI ടൂൾ ഉടൻ !
ന്യൂഡൽഹി: നിങ്ങൾക്കിഷ്ടമുള്ള പാട്ടുകൾ സ്വയം സൃഷ്ടിക്കാൻ കഴിയുന്ന ഒരു പുതിയ ഓപ്പൺഎഐ (OpenAI) ടൂൾ യാഥാർത്ഥ്യമാകുന്ന ദിവസം വിദൂരമല്ല. സംഗീതലോകത്തേക്ക് ഒരു വലിയ ചുവടുവെയ്പ് നടത്തുകയാണ് ഓപ്പൺഎഐ . റിപ്പോർട്ടുകൾ പ്രകാരം, കേവലം ടെക്സ്റ്റ് (എഴുതിയ വിവരങ്ങൾ) അല്ലെങ്കിൽ ഓഡിയോ നിർദ്ദേശങ്ങൾ നൽകിയാൽ അതനുസരിച്ചുള്ള പുതിയ സംഗീതവും സൃഷ്ടിക്കാൻ കഴിയുന്ന മ്യൂസിക് ജനറേഷൻ ടൂൾ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനർത്ഥം, ഒരു മനുഷ്യ സംഗീതജ്ഞന്റെ സഹായമില്ലാതെ തന്നെ ഉപയോക്താക്കൾക്ക് ഒരു വീഡിയോയ്ക്ക് പശ്ചാത്തല സംഗീതം നൽകാനോ അല്ലെങ്കിൽ ഒരു Read More…
‘ഞാൻ നിന്റെ യൗവ്വനം തിരികെ തരാം’ പറയുന്നത് എ.ഐ.; പ്രായമായ കോശങ്ങൾക്ക് ചെറുപ്പം തിരികെ നൽകി
കോഡ് എഴുതുക, ചിത്രങ്ങൾ ഉണ്ടാക്കുക, സംഗീതം ചിട്ടപ്പെടുത്തുക എന്നതിനപ്പുറം നമ്മുടെ കോശങ്ങൾക്കുള്ളിലേക്ക് കടക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് . സിലിക്കൺ വാലി സ്റ്റാർട്ടപ്പായ റെട്രോ ബയോസയൻസുമായി സഹകരിച്ച്, പ്രോട്ടീൻ സീക്വൻസുകൾ, ബയോളജിക്കൽ ടെക്സ്റ്റ്, 3D മോളിക്യുലാർ ഘടനകൾ എന്നിവയിൽ മാത്രം പരിശീലനം നേടിയ GPT-4b മൈക്രോ എന്ന പ്രത്യേക AI സൃഷ്ടിച്ചതായി ഓപ്പൺഎഐ പ്രഖ്യാപിച്ചു. പരമ്പരാഗത ചാറ്റ്‌ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, റീജനറേറ്റീവ് മെഡിസിന്റെ കേന്ദ്രബിന്ദുവായ പ്രോട്ടീനുകൾ പുനർരൂപകൽപ്പന ചെയ്യുന്നതിനാണ് GPT-4b മൈക്രോ നിർമ്മിച്ചിരിക്കുന്നത്. മുതിർന്ന കോശങ്ങളെ സ്റ്റെം സെല്ലുകളാക്കി Read More…
വിദ്യാർത്ഥികൾക്ക് പകരവും റോബോട്ടുകള്‍? ചൈനയിലെ AI റോബോട്ട് PHD പ്രോഗ്രാമിൽ ചേര്‍ന്നു
ലോകത്താദ്യമായി ഒരു എ.ഐ റോബോട്ട് വിദ്യാർഥിയായി എത്തിയിരിക്കുകയാണ്. ചൈനയിലാണ് സംഭവം. ഷുവേബ 01 (Xueba 01) എന്ന് പേരുള്ള എ.ഐ റോബോട്ടിന് ഷാങ്ഹായ് തിയറ്റര്‍ അക്കാദമി (എസ്.ടി.എ) യാണ് നാല് വര്‍ഷത്തെ നാടകം, സിനിമ വിഷയങ്ങളിലെ പിഎച്ച്.ഡി പ്രോഗ്രാമില്‍ പ്രവേശനം നല്‍കിയിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു റോബോട്ട് പൂര്‍ണതോതില്‍ പിഎച്ച്.ഡി വിദ്യാര്‍ഥിയായി മാറുന്നത്. ഷാങ്ഹായ് സയന്‍സ് ആൻഡ് ടെക്‌നോളജി സര്‍വകലാശാലയാണ് ഷുവേബ 01 വികസിപ്പിച്ചത്. ജൂലൈ 27ന് ലോക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ഫറന്‍സില്‍ വെച്ചാണ് ഷുവേബയുടെ പിഎച്ച്.ഡി Read More…
ഭക്തരുടെ സങ്കടങ്ങള്‍ക്ക് എഐ ദേവത മറുപടി കൊടുക്കും, വൈറലായി ഈ ന്യൂജെന്‍ ദൈവവും ക്ഷേത്രവും
നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിഷമങ്ങളും ദേവിയോട് പറയാം, ഒട്ടും വൈകാതെ മറുപടി ലഭിക്കും. എഐ ദേവതയുമായി എത്തിയിരിക്കുകയാണ് മലേഷ്യയിലെ ഒരു ക്ഷേത്രം. ഭക്തർക്ക് നേരിട്ട് സംസാരിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ചോദ്യങ്ങൾ ചോദിക്കാനും സാധിക്കുന്ന തരത്തിലാണ് ദേവതയുടെ എഐ രൂപം നിർമിച്ചിരിക്കുന്നത്. മലേഷ്യയിലെ ജോഹോറിലെ ടിയാൻഹോ ക്ഷേത്രത്തിലാണ് ഈ ന്യൂജെന്‍ ദൈവം. ചൈനീസ് ദേവതയായ മാസുവിന്റെ എഐ രൂപമാണ് ക്ഷേത്രത്തിൽ തയ്യാറാക്കിയിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് ദൈവത്തിന്റെ എഐ രൂപം ഉണ്ടാക്കുന്നതെന്നാണ് ക്ഷേത്രത്തിന്റെ അവകാശവാദം. മലേഷ്യൻ ടെക്നോളജി കമ്പനിയായ ഐമാസിൻ Read More…









