Featured Oddly News

സമൂഹവിവാഹത്തട്ടിപ്പ്; കാത്തിരുന്നത് 42 വരന്മാർ, ഒരു വധു പോലും വന്നില്ല; ഇന്റർനെറ്റിലെ മോഡലുകളുടെ പടം കാട്ടി പറ്റിച്ചു ! കാശും പോയി

ഭോപ്പാല്‍: ഷേര്‍വാണി ധരിച്ചും, ചെണ്ടുമല്ലി മാലകളണിഞ്ഞും, മധുരപലഹാരങ്ങള്‍ നിറഞ്ഞ സ്‌റ്റീല്‍ ഡബ്ബകളേന്തിയും വിവാഹപ്പന്തലിലെത്തിയത്‌ 42 വരന്മാരായിരുന്നു. പക്ഷേ, അവര്‍ക്കായി ഒരു വധുപോലും ആ പന്തലിലേക്ക് എത്തിയില്ല. ഏറെ നേരം കാത്തിരുന്നശേഷമാണ്‌ തങ്ങള്‍ വലിയൊരു വിവാഹത്തട്ടിപ്പിന്‌ ഇരയായെന്ന സത്യം ആ വരന്മാര്‍ തിരിച്ചറിഞ്ഞത്‌. ഞായറാഴ്‌ച മധ്യപ്രദേശിലെ ദേവാസിലുണ്ടായത്‌ വെറുമൊരു സാമ്പത്തിക തട്ടിപ്പ്‌ മാത്രമല്ലെന്നാണു പോലീസ്‌ വ്യക്തമാക്കുന്നത്. ഇന്‍ഡോര്‍ ആസ്‌ഥാനമായുള്ള അനാഥാലയത്തില്‍നിന്നുള്ള വധുക്കളെ വാഗ്‌ദാനം ചെയ്‌തുള്ള ഒരു തട്ടിപ്പ്‌ സംഘത്തിന്റെ വലയിലാണ്‌ ഈ യുവാക്കളെല്ലാം വീണത്‌. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് Read More…