Celebrity

ഐശ്വര്യാറായിക്ക് മിസ് ഇന്ത്യ പട്ടം പറഞ്ഞുവച്ചിരിക്കുകയായിരുന്നെന്ന് വിശ്വസിച്ച സുസ്മിത; ഇരുവരും തമ്മിലുള്ള വൈരം

ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും സൗന്ദര്യം നിറഞ്ഞ വര്‍ഷമായിരുന്നു 1994. സുസ്മിത സെന്‍ ഇന്ത്യയിലേക്ക് മിസ്സ് യൂണിവേഴ്സ് പട്ടവും ഐശ്വര്യ റായ് മിസ്സ് വേള്‍ഡ് കിരീടവും നേടിയത് ഈ കാലയളവിലായിരുന്നു. അതേ വര്‍ഷം തന്നെയായിരുന്നു ഫെമിന മിസ്സ് ഇന്ത്യ മത്സരത്തില്‍ ഐശ്വര്യ റായിയെ പരാജയപ്പെടുത്തി സുസ്മിത മിസ് യൂണിവേഴ്‌സ് അവസരം നേടിയത്.

അതേസമയം മിസ് ഇന്ത്യാ മത്സരത്തില്‍ ഐശ്വര്യാറായിക്ക് വേണ്ടി നേരത്തേ മത്സരഫലം ഉറപ്പിച്ചിരുന്നതായി സുസ്മിത വിശ്വസിച്ചിരുന്നതായും അത് ഇരുവരും തമ്മിലുള്ള ഒരു മത്സരത്തിന് കാരണമായെന്നും വെളിപ്പെടുത്തി സിനിമാ പരസ്യ സംവിധായകനും ചലച്ചിത്ര നിര്‍മ്മാതാവുമായ പ്രഹ്‌ളാദ് കക്കര്‍.

ഇരുവരും തമ്മില്‍ ഒരു മത്സരം ഉണ്ടായിരുന്നുവെന്നും എന്നാല്‍ സുസ്മിതയ്ക്ക് ഐശ്വര്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് ഇംഗ്‌ളീഷ് പ്രാവീണ്യം കൊണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സിനിമാ പരസ്യ സംവിധായകനും ചലച്ചിത്ര നിര്‍മ്മാതാവുമാ യിരുന്നു പ്രഹ്‌ളാദ് കക്കറാണ് പെപ്സി പരസ്യത്തിലൂടെ ഐശ്വര്യയെ അവതരിപ്പിച്ചത്. അദ്ദേഹം ഐശ്വര്യാറായിയുടെ അയല്‍ക്കാരന്‍ കൂടിയായിരുന്നു. ഐശ്വര്യയെ ജേതാവായി നേരത്തേ ഉറപ്പിച്ചെന്ന് സുസ്മിത കരുതിയപ്പോള്‍ തന്റെ ഇംഗ്‌ളീഷ് പരിജ്ഞാനം ഐശ്വര്യയെ അസ്വസ്ഥപ്പെടുത്തിയിരുന്നു.

ഇംഗ്ലീഷ് ഭാഷയിലുള്ള പ്രവീണ്യക്കുറവാണ് ഐശ്വര്യയെ സുസ്മിത സെന്നിനെ തിരായ മത്സരത്തില്‍ തോല്‍പ്പിച്ചതെന്ന് വിക്കി ലാല്‍വാനിയുമായുള്ള ഒരു സംഭാഷണത്തില്‍ പ്രഹ്ലാദ് കക്കര്‍ പറഞ്ഞു. ”ഒരു മത്സരവും ഉണ്ടായിരുന്നില്ല. യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ഐശ്വര്യ തന്റെ കരിയര്‍ ആരംഭിച്ചതേയുള്ളൂ. അതേസമയം സുസ്മിത സെന്‍ ഒരു കോണ്‍വെന്റ് സ്‌കൂളില്‍ നിന്ന് വന്നതിനാല്‍ ഇംഗ്‌ളീഷില്‍ കൂടുതല്‍ മിടുക്കിയായിരുന്നു. അതിനാല്‍ ഇംഗ്ലീഷില്‍ പ്രകടനം ഉണ്ടാകുമ്പോള്‍, ആ ഭാഷയില്‍ നല്ല കഴിവില്ലാത്ത ആളുകള്‍ക്ക് ഒരു പോരായ്മയുണ്ട്. അതുകൊണ്ടാണ് ചോദ്യോത്തര റൗണ്ടില്‍ സുസ്മിത വിജയിച്ചതും ഐശ്വര്യ വീണതും.” പ്രഹ്‌ളാദ് പറഞ്ഞു.