Sports

ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരേ പ്രകടനം ; സൂര്യകുമാര്‍ ഐസിസി ടി20 നായകന്‍

ഇന്ത്യയുടെ ടി20 ടീമിനെ ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരേ നടത്തിയ തകര്‍പ്പന്‍ പ്രകടനം സൂര്യകുമാര്‍ യാദവിന് ഗുണമായി. രണ്ടു പരമ്പരകളില്‍ ടീമിനെ നയിച്ച സൂര്യകുമാര്‍ യാദവിനെ 2023ലെ ഐസിസി ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിച്ചു. 2023ലെ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷമാണ് സൂര്യകുമാറിനെ ഐസിസി ടി20 ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്.

ഏകദിന ലോകകപ്പിന് ശേഷം സൂര്യകുമാറിന്റെ നായകത്വത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ രണ്ട് ടി 20 പരമ്പരകള്‍ കളിച്ചു. സ്‌കൈ എന്ന് വിളിപ്പേരുള്ള ഈ സ്‌ഫോടനാത്മക ബാറ്റ്‌സ്മാന്‍ കഴിഞ്ഞ വര്‍ഷത്തെ ഐസിസി പുരുഷന്മാരുടെ ടി 20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ സീസണില്‍ ശ്രീലങ്കയ്‌ക്കെതിരെ ഏഴ് റണ്‍സ് നേടിയ സൂര്യ അടുത്ത രണ്ട് ടി 20 മത്സരങ്ങളില്‍ 51 (36), 112* (51) സ്‌കോറുകള്‍ നേടി. 20 മുതല്‍ 40 വരെ ഇന്ത്യക്കായി
പതിവായി സ്‌കോര്‍ ചെയ്തുകൊണ്ട് ഒന്നാം റാങ്കുകാരന്‍ തന്റെ സ്ഥിരത പ്രകടമാക്കി.

ഓസ്‌ട്രേലിയക്കെതിരെ 42 പന്തില്‍ 80 റണ്‍സും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 36 പന്തില്‍ 56 റണ്‍സും നേടി. ജോഹന്നാസ്ബര്‍ഗില്‍ നടന്ന ഈ വര്‍ഷത്തെ അവസാന ടി 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 56 പന്തില്‍ നിന്ന് തകര്‍പ്പന്‍ സെഞ്ച്വറി നേടി ഇന്ത്യയുടെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍. ബാറ്റിംഗ് ലൈനപ്പില്‍ സൂര്യകുമാറിനൊപ്പം യശസ്വി ജയ്‌സ്വാളിനെ കഴിഞ്ഞ സീസണിലെ ടി 20 ഐ ടീം ഓഫ് ദി ഇയര്‍ ഓപ്പണറായി ഉള്‍പ്പെടുത്തി. ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ അരങ്ങേറ്റം. 14 ഇന്നിങ്‌സുകളില്‍ നിന്നായി 159 സ്‌ട്രൈക്ക് റേറ്റില്‍ 430 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്.