Crime

ലൈവ് റിപ്പോര്‍ട്ടിംഗ് നടക്കുന്നതിനിടയില്‍ ടെലിവിഷന്‍ ജര്‍ണലിസ്റ്റിന് ലൈംഗികാതിക്രമം

ലൈവ് റിപ്പോര്‍ട്ടിംഗ് നടക്കുന്നതിനിടയില്‍ ടെലിവിഷന്‍ ജര്‍ണലിസ്റ്റിന് ലൈംഗികാതിക്രമം. ബിബിസിയുടെ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകയ്ക്കാണ് സ്‌പെയിനില്‍ മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. മാഡ്രിഡില്‍ നടന്ന ഒരു മോഷണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരു യുവാവ് അടുത്തെത്തുകയും മാധ്യമപ്രവര്‍ത്തകയെ മോശമായി സ്പര്‍ശിക്കുകയും ആയിരുന്നു.

ഇയാളെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇസാ ബാലഡോ എന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. തന്റെ ശരീരത്ത് ഇയാള്‍ സ്പര്‍ശിച്ചതായി മാധ്യമപ്രവര്‍ത്തക ലൈവിനിടയില്‍ അവതാരകനോട് പറയുകയും ചെയ്തു. ഇക്കാര്യം പറയുമ്പോഴും ഇയാള്‍ മാധ്യമപ്രവര്‍ത്തകയുടെ അരികില്‍ തന്നെ നില്‍ക്കുകയും ചിരിക്കുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്ത് തൊട്ടുകൊണ്ട് ഏതു ചാനലിന്റെ ആളാണെന്നും യുവാവ് ചോദിക്കുന്നുണ്ടായിരുന്നു.

അതേസമയം മാധ്യമപ്രവര്‍ത്തകയെ തൊട്ടെന്ന വാദം തള്ളിയ ഇയാള്‍ ചാനലുകാരിയുടെ തലയില്‍ തോണ്ടുകയും ചെയ്തു. അതേസമയം സംഭവം ട്വിറ്ററില്‍ വന്നതിന് ശേഷം മാധ്യമപ്രവര്‍ത്തകയ്ക്ക് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സ്‌പെയിനിലെ മീഡിയാസെറ്റ് എസ്പാന പിന്തുണയുമായി പരസ്യമായി രംഗത്ത് വന്നു. ഇത് ശിക്ഷിക്കപ്പെടാതെ പോകില്ലെന്നായിരുന്നു സ്‌പെയിനിലെ മന്ത്രി യോലാണ്ടാ ഡിയാസും പ്രതികരിച്ചത്. മുന്‍ സ്പാനിഷ് എഫ്എ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് ലോകകപ്പ് ജേതാവ് ജെന്നി ഹെര്‍മോസോയെ ചുണ്ടില്‍ ചുംബിച്ചതിനെ തുടര്‍ന്ന് സ്പെയിനിലെ ലിംഗവിവേചന വിവാദങ്ങള്‍ക്കിടയിലാണ് ഈ സംഭവം.

വനിതാ ലോകകപ്പ് ഫൈനലിനിടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായ വിമര്‍ശനത്തിനും ഒടുവില്‍ രാജിവയ്ക്കുന്നതിനും ലൈംഗികാതിക്രമത്തിനും നിര്‍ബന്ധത്തിനുമെതിരെ കോടതിയില്‍ സമന്‍സ് അയച്ചതിനും കാരണമായി.