Health

രാവിലെ 3- 5 മണിക്ക് ഉണരും, പിന്നീട് ഉറങ്ങാന്‍ കഴിയാത്തതിന്റെ കാരണം കണ്ടെത്തി?

നമ്മളില്‍ ചിലര്‍ പുലര്‍ച്ചെ 3 നും 5 നും ഇടയില്‍ ഉണരുകയും പിന്നീട് ഉറങ്ങാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നതിന്റെ കാരണം കണ്ടെത്തിയതായി ഒരു ബയോഹാക്കര്‍ അവകാശപ്പെട്ടു. ‘ബയോഹാക്കിംഗിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ഒരു ഇന്‍സ്റ്റാഗ്രാം ലൈഫ്സ്റ്റൈല്‍ ഇന്‍ഫ്‌ലുവന്‍സര്‍ ഡേവ് ആസ്പ്രേയാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ജീവിതശൈലി, ഭക്ഷണക്രമം, ശരീരം എന്നിവയാണ് എന്നിവയാണ് ഇതിന്റെ അടിസ്ഥാന കാരണം.

എന്നാല്‍ ആസ്‌പ്രേയ്ക്ക് മെഡിക്കല്‍ ബിരുദമോ പോഷകാഹാര പരിശീലനമോ ഇല്ല. തന്റെ ബയോളജിക്കല്‍ ക്ലോക്ക് റിവേഴ്സ് ചെയ്യുന്നതിനായി അദ്ദേഹം ചെലവഴിച്ചത് $2 മില്യണ്‍. ഭക്ഷണത്തില്‍ കുറച്ച് കാര്‍ബോഹൈഡ്രേറ്റും കൂടുതല്‍ കൊഴുപ്പും ഉള്‍പ്പെടുത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന വിവാദ ‘ബുള്ളറ്റ് പ്രൂഫ് ഡയറ്റ്’ അദ്ദേഹത്തിന്റെ ആശയമാണ്.

ബുള്ളറ്റ് പ്രൂഫ് ഡയറ്റിന് ആളുകള്‍ ചില പ്രയോജനങ്ങള്‍ കണ്ടതായി അവകാശപ്പെടുന്നു, എന്നാല്‍ ബ്രിട്ടീഷ് ഡയറ്ററ്റിക് അസോസിയേഷന്‍ ബുള്ളറ്റ് പ്രൂഫ് ഡയറ്റിനെ ഒരു ഫാഡ് ഡയറ്റിന്റെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ആളുകള്‍ രാത്രിയില്‍ ഉറക്കത്തിനിടെ ഉണരുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയാമെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ഒരു പരിഹാരവും നല്‍കുന്നുവെന്നും ഇപ്പോള്‍ ആസ്‌പ്രേ പറയുന്നു.

‘പുലര്‍ച്ചെ 3 മണി മുതല്‍ 5 മണി വരെ ഉണരുകയും ഉറങ്ങാന്‍ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയ്ക്ക് കാരണം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനമാണ്,’ ആസ്‌പ്രേ അവകാശപ്പെടുന്നു. രാത്രിയില്‍ തലച്ചോറിനെ ശക്തിപ്പെടുത്താന്‍ എനിക്ക് കുറച്ച് ഗ്ലൂക്കോസ് ആവശ്യമാണെന്ന് ശരീരം പറയുന്നതാണ് ഇതിന് കാരണം’ – ആസ്‌പ്രേ പറയുന്നു.

രാത്രിയില്‍ ഗ്ലൂക്കോസിന്റെ ഈ അധിക ബൂസ്റ്റ് ട്രിഗര്‍ ചെയ്യുന്നതിനായി ശരീരം സ്‌ട്രെസ് ഹോര്‍മോണുകളായ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ എന്നിവ പുറത്തുവിടുമെന്ന് അദ്ദേഹം പറയുന്നു. ഈ ഗ്ലൂക്കോസ് പേശികളിലും കരളിലും സൂക്ഷിക്കുന്നു. ‘കോര്‍ട്ടിസോളും അഡ്രിനാലിനും നിങ്ങളെ ഉണര്‍ത്തുന്നു’, അദ്ദേഹം പറയുന്നു.