Celebrity

ശ്രുതിഹാസന് അമ്മയാകാന്‍ ആഗ്രഹമുണ്ട് ; പക്ഷേ വിവാഹം കഴിക്കാന്‍ ഭയമാണ്

വിശ്വസ്തതയ്ക്ക് വലിയ മൂല്യം കല്‍പ്പിക്കുന്നുണ്ടെങ്കിലും വിവാഹം തനിക്ക് ഭയമാണെന്ന് നടി ശ്രുതിഹാസന്‍. പൊരുത്തക്കേട് കാരണം അടുത്തുതന്നെ പരാജയപ്പെട്ട ഒരു ബന്ധത്തെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു.

രണ്‍വീര്‍ അല്ലാബാഡിയയോട് തന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കവേ ശ്രുതി പറഞ്ഞു, ”വിവാഹം എന്ന ആശയത്തെക്കുറിച്ച് എനിക്ക് ഭയമുണ്ടെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സ്വന്തം വ്യക്തിത്വം രൂപപ്പെടുത്താന്‍ ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഒരു കടലാസില്‍ അത് ഒതുക്കുക എന്ന ആശയം എന്നെ ശരിക്കും ഭയപ്പെടുത്തുന്നു.

പക്ഷേ ഞാന്‍ പ്രതിബദ്ധതയില്‍ വിശ്വസിക്കുന്നു, വിശ്വസ്തതയില്‍ വിശ്വസിക്കുന്നു, വിവാഹം പ്രതിനിധീകരിക്കേണ്ട എല്ലാ മനോഹരമായ കാര്യങ്ങളിലും ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് അത് സ്വന്തമായി ചെയ്യാന്‍ കഴിയും. അതിന് കരാര്‍ എന്ന ഒരു കടലാസ് കഷണം ആവശ്യമില്ല.’ ഒരിക്കല്‍ താന്‍ വിവാഹത്തോട് അടുത്തെത്തിയിരുന്നെന്നും നടി സമ്മതിച്ചു.

അമ്മയാകാനുള്ള ആഗ്രഹവും കുട്ടികളോടുള്ള സ്‌നേഹവും പ്രകടിപ്പിച്ചുകൊണ്ട് ശ്രുതി പറഞ്ഞു, ”അതെ, എനിക്ക് എപ്പോഴും ഒരു അമ്മയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഒരു കുട്ടിക്ക് മാതാവും പിതാവും പ്രധാനമാണ് എന്നതിനാല്‍, ഞാന്‍ ഒരിക്കലും സിംഗിള്‍ ​പേരന്റാകാന്‍ ആഗ്രഹിച്ചിട്ടില്ല. കുട്ടികള്‍ ആകര്‍ഷകമായ കാര്യമാണെന്ന് കരുതുന്നെന്നും ഒരുപക്ഷേ ഒരു കുട്ടിയെ ദത്തെടുത്തേക്കുമെന്നും നടി പറഞ്ഞു. അതേസമയം താന്‍ ഇപ്പോള്‍ ആരുമായും ഡേറ്റിംഗിലല്ലെന്നും താരം തുറന്നു പറഞ്ഞു.

നടി നേരത്തെ സന്താനു ഹസാരികയുമായി പ്രണയത്തിലായിരുന്നു. വിവാഹത്തോളം എത്തിയശേഷം കഴിഞ്ഞ വര്‍ഷം അവരുടെ വേര്‍പിരിയല്‍ സ്ഥിരീകരിച്ചു.രജനീകാന്ത് നായകനായ കൂലി എന്ന ചിത്രത്തിലാണ് നടി അടുത്തതായി അഭിനയിക്കുന്നത് .