ആരോഗ്യകാര്യങ്ങളില്‍ ആകുലരാകുന്നവരാണ് ഭൂരിഭാഗം വരുന്ന മലയാളികളും. എല്ലാദിവസവും ജിമ്മില്‍ പോയി വര്‍ക്ഔട്ട് ചെയ്യുന്നവര്‍ ഉണ്ടാകുന്ന ഒരു സംശയമുണ്ട്. വര്‍ക്ക്ഔട്ട് വെറുംവയറ്റില്‍ ചെയ്യണോ എന്ന്. വര്‍ക്ഔട്ടിന് മുന്‍പോ ശേഷമോ ഭക്ഷണം കഴിക്കുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ട്. ഇതിന്റെ സമയവും ഉള്ളടക്കവും നിങ്ങളുടെ വര്‍ക്ക്ഔട്ടിലെ പ്രകടനത്തിനെ ബാധിക്കും.
സെലിബ്രൈറ്റികള്‍ പലവരും വര്‍ക്ക്ഔട്ട് തുടങ്ങുന്നതിന് മുന്‍പ് പ്രോട്ടീന്‍ ഷേയ്ക്കോ പ്രോട്ടീന്‍ ബാറോ സ്മൂത്തിയോ ഒക്കെ കഴിക്കാറുണ്ട്. വ്യായാമത്തിനായി ഊര്‍ജ്ജം ലഭിക്കാനും പേശികളുടെ ഘനം നഷ്ടപ്പെടാതിരിക്കാനുമാണ് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനുമാണ് പ്രീ വര്‍ക്ഔട്ട് ഭക്ഷണങ്ങള്‍ സഹായിക്കുന്നതെന്ന് ന്യൂട്രീഷനിസ്റ്റ് മധുര പരുള്‍ക്കര്‍ ബെഹ്കി ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും കൊഴുപ്പും അടങ്ങിയട്ടുള്ള സമ്പൂര്‍ണ്ണമായ ഭക്ഷണക്രമം വ്യായാമത്തിന് രണ്ടോ മൂന്നോ മണിക്കൂറിന് മുന്‍പ് കഴിക്കുന്നതാണ് നല്ലതെന്ന് മധുര ചൂണ്ടികാണിക്കുന്നു. വ്യായാമത്തിന് 30- 45 മിനിറ്റ മുന്‍പ് സിംപിള്‍ കാര്‍ബോ അടങ്ങിയ സ്നാക്കുകള്‍ കഴിക്കാമെന്നും ന്യുട്രീഷനിസ്റ്റ് കുട്ടിച്ചേര്‍ത്തു.
എന്നാല്‍ വര്‍ക്ക്ഔട്ടിന് ശേഷമുള്ള ഭക്ഷണം പ്രധാനമായും പേശികളുടെ സുഖപ്പെടുത്തിലിനെ ഉദ്ദേശിച്ചുള്ളത്. ഇതിന് ആവശ്യമായ ഭക്ഷണമാണ് പോസ്റ്റ് വര്‍ക്ക്ഔട്ട് ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്താറുള്ളത്.
നിര്‍ജലീകരണം ഒഴിവാക്കാനും വര്‍ക്ക്ഔട്ടിന് ശേഷമുള്ള ഭക്ഷണപാനീയങ്ങള്‍ സഹായകമാകും.വര്‍ക്ക്ഔട്ടിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ പോസ്റ്റ് വര്‍ക്ഔട്ട് ഭക്ഷണം കഴിക്കണമെന്ന് സികെ ബിര്‍ല ആശുപത്രിയിലെ ക്ലിനിക്കല്‍ ന്യൂട്രീഷനിലിസ്റ്റ് ദീപാലി ശര്‍മ്മ അഭിപ്രായപ്പെടുന്നു.
ആവശ്യത്തിന് വെള്ളം കുടിക്കാന്‍ വര്‍ക്ഔട്ട് ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. വര്‍ക്ക്ഔട്ടിന് മുമ്പ് 700 മില്ലി വെള്ളം കുടിക്കണം. വര്‍ക്ക്ഔട്ട് സമയത്ത് 15 മിനിറ്റ് കൂടുമ്പോള്‍ അരകപ്പ് വെള്ളം കുടിക്കാം. വര്‍ക്ക്ഔട്ടിന് ശേഷം 700 മില്ലി വെള്ളം കുടിക്കാം.
കരുത്തും ശരീരത്തിന്റെ സ്ഥിരതയുമാണ് ലക്ഷ്യമെങ്കില്‍ പ്രീ വര്‍ക്ഔട്ട് മീല്‍ സഹായകമാണെന്ന് ഫിറ്റ്നസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ പേശികളുടെ വളര്‍ച്ചയും അവയുടെ സുഖപ്പെടുത്തലുമാണ് ലക്ഷ്യമെങ്കില്‍ പോസ്റ്റ് വര്‍ക്ക്ഔട്ട് മീലില്‍ ശ്രദ്ധിക്കണം. എന്നാല്‍ ഭാരം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍ വര്‍ക്ക്ഔട്ടിന് മുമ്പുള്ള ഭക്ഷണം ചെറു സ്നാക്സിലും ശേഷമുള്ള ഭക്ഷണം സന്തുലിതമായ മീലിലും ഒതുകേണ്ടത് മുഖ്യമാണ്.